Content | “നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാച് തടവിലിടാനിരിക്കുന്നു; അത് നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്. പത്തു ദിവസത്തേക്ക് നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. മരണം വരെ വിശ്വസ്തനായിരിക്കുക. ജീവന്‍റെ കിരീടം നിനക്ക് ഞാന്‍ നല്‍കും" (വെളിപാട് 2:10)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-17}#
സ്വയം ശുദ്ധീകരണത്തിനു, ജീവിതത്തിലുണ്ടാകുന്ന വേദനകള്‍ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളായി സ്വീകരിച്ച് സഹിക്കുന്നതിനേക്കാള്‍ ഫലവത്തായ മറ്റൊരു മാര്‍ഗ്ഗമില്ല. ഇത് അടിച്ചേല്‍പ്പിക്കപ്പെടേണ്ടതല്ല എന്ന് നാം അറിയേണ്ടതുണ്ട്. പിശാചിന്‍റെ എല്ലാ പ്രവര്‍ത്തങ്ങളില്‍ നിന്നും സഹനം നമുക്ക് മോചനം നല്‍കുന്നു; അഹംഭാവമാകുന്ന മൂടുപടത്തെ സഹനം വലിച്ചെറിയുന്നു. ആത്മാവാകുന്ന മരുഭൂമിയില്‍, ദൈവവും, അവനില്‍ നിന്നൊഴുകുന്ന ജീവന്റെ ജലവുമല്ലാതെ മറ്റൊരു മരുപ്പച്ചയും അവിടെ ഉണ്ടാവുകയുമില്ല. ആത്മാക്കളുടെ സഹനത്തിനുള്ള ഒരു സ്ഥലമാണ് ശുദ്ധീകരണസ്ഥലം. (മദര്‍ മേരി ഓഫ് സെന്റ് ഓസ്റ്റിന്‍, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥരചയിതാവ്)
#{red->n->n->വിചിന്തനം:}# ഇന്ന് പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞയെടുക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CL4VZOjF0FT4te6eRCiy4S}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|