category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പിന്‍റെ ദിനങ്ങളില്‍, വചനത്തിന്‍റെ ശക്തിപകരാൻ ഫെബ്രുവരി മാസത്തെ സെക്കന്റ്‌ സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Contentമാനസാന്തരത്തിന്‍റെയും വിടുതലിന്‍റെയും സ്വര്‍ഗീയ അഭിഷേകങ്ങള്‍ ചൊരിയുന്ന ഫെബ്രുവരി മാസത്തെ സെക്കന്റ്‌ സാറ്റര്‍ഡേ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. കുടുംബങ്ങളേയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുന്ന ഈ വിശ്വാസ തീര്‍ത്ഥാടനം വലിയ നോമ്പിന്‍റെ ദിനങ്ങളില്‍ നല്ല കുമ്പസാരം നടത്തുവാനും, പാപവഴികള്‍ ഉപേക്ഷിച്ച് ദൈവത്തോടു കൂടുതല്‍ ചേര്‍ന്നു നിന്ന്‍ വിശുദ്ധിയില്‍ വളര്‍ന്ന് വരുവാനും വിശ്വാസ സമൂഹത്തെ സഹായിക്കും. നവീകരണ ശുശ്രൂഷകളെ ഹൃദയം തുറന്ന് സ്നേഹിക്കുന്ന സക്കറിയാസ് തിരുമേനിയുടെ സാന്നിദ്ധ്യം ഈ കണ്‍വെന്‍ഷന്‍റെ പ്രത്യേകതയാണ്. സഭാവിഭാഗങ്ങളുടെയും റീത്തുകളുടെയും പരിധികള്‍ക്കപ്പുറം ദൈവജനം ഒന്നുചേര്‍ന്ന്‍ യേശുവിനെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്ന ശുശ്രൂഷകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്‌. വിവിധങ്ങളായ സാഹചര്യങ്ങളില്‍ വേദനിക്കുകയും ഭാരപ്പെടുകയും ചെയ്യുന്നവര്‍ക്കു വേണ്ടി ശക്തമായ മദ്ധ്യസ്ഥപ്രാര്‍ത്ഥനകളാണ് ഈ ദിവസങ്ങളില്‍ നടന്നു വരുന്നത്. 2016-ല്‍ സെഹിയോന്‍ യു.കെ.യുടെ നേതൃത്വത്തില്‍ താമസിച്ചുള്ള അനേകം ശുശ്രൂഷകളാണ് ഒരുക്കപ്പെടുന്നത്. ശുശ്രൂഷകളൂടെ കൂടുതല്‍ വിവരങ്ങള്‍ സെഹിയോന്‍ യു.കെ.യുടെ വെബ്സൈറ്റില്‍ (www.sehionuk.org) ലഭ്യമാണ്. ഫെബ്രുവരിയില്‍ നടക്കുന്ന 10 ദിവസത്തെ താമസിച്ചുള്ള ധ്യാനം, Dr. John D നേതൃത്വം കൊടുക്കുന്ന Fire and Glory Youth Conference, ദമ്പതികള്‍ക്കു വേണ്ടിയുള്ള താമസിച്ചുള്ള ധ്യാനങ്ങള്‍, താമസിച്ചുള്ള ഇംഗ്ലീഷ് ധ്യാനങ്ങള്‍, മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള Europe Evangelization Conference, കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കുമായുള്ള School of Evangelization, ഫാ. സേവ്യര്‍ ഖാന്‍ നേതൃത്വം കൊടുക്കുന്ന Team Retreat, യുവതീയുവാക്കള്‍ക്കായുള്ള Door of Grace കണ്‍വെന്‍ഷന്‍, മിഷന്‍ ട്രിപ്പുകള്‍, വിവിധ രാജ്യങ്ങളിലെ ശുശ്രൂഷകള്‍ - ശുശ്രൂഷകളില്‍ പങ്കു കൊള്ളുവാനും, ശുശ്രൂഷകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും ഏവരെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ട കുടുംബങ്ങള്‍ക്കും തലമുറകള്‍ക്കുമായി നമുക്ക് ഒത്തുചേര്‍ന്ന്‍ പ്രവര്‍ത്തിക്കാം. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വി.കുര്‍ബ്ബാന 9 മണിക്ക് ആരംഭിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-02-10 00:00:00
Keywordssecond saturday convention
Created Date2016-02-10 12:31:19