CALENDAR

9 / February

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രപഞ്ചത്തിലെ മറ്റു സൃഷ്ടികളില്‍ നിന്നും മനുഷ്യനുള്ള വ്യത്യസ്തത
Content"ജീവന്റെ ശാസം അവന്റെ നാസാരന്ദ്രങ്ങളിലേയ്ക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങിനെ മനുഷ്യൻ ജീവനുള്ളവനായി തീർന്നു" (ഉല്പത്തി .2:7) #{red->n->n-> വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഫെബ്രുവരി 9}# ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായം അനുസരിച്ച്, ഏറ്റം പുരാതനമായ ഉൽപ്പത്തിയുടെ പുസ്തകം എഴുതിയിരിക്കുന്നത് ബി.സി. ഒൻപതാം നൂറ്റാണ്ടിൽ ആണ്‌. നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനസത്യമാണ് ഈ പുസ്തകം. പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാവരുടെയും ആശയശാസ്ത്രങ്ങൾക്കും, ധാരണകൾക്കും അതീതമായ് മനുഷ്യകുലം ഈ പ്രപഞ്ചത്തിനും, പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും അവൻ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ്. യഥാർത്ഥത്തിൽ ദൈവകൃപയാല്‍ സ്ഥാപിതമായ ഈ പ്രപഞ്ചം 'മനുഷ്യനു വേണ്ടിയുള്ളതാണ്. അവനു ഈ പ്രപഞ്ചവും അതിലുള്ള സകലതിനും മേൽ 'അധികാരമുണ്ട്'. എന്നിരുന്നാലും, വീവിധ രീതികളിൽ പ്രകൃതിയുടെ വ്യവസ്ഥകൾക്ക് അവൻ അധീനനാണ്. ആത്മീയമായ അവന്റെ സാമർത്ഥ്യവും, കാര്യപ്രാപ്തിയുമൊക്കെ ഈ കാണുന്ന സാധാരണ പ്രപഞ്ചത്തിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നു. ഇത് തന്നെയാണു അവന്റെ ഘടനയുടെ രഹസ്യവും. ഈ വസ്തുതയുടെ ഒക്കെ തലത്തിൽ ചിന്തിക്കുകയാണെങ്കില്‍ ഉൽപ്പത്തി പുസ്തകം അസാധാരാണമാം വിധം കൃത്യം ആണ്‌. പ്രപഞ്ചത്തിലുള്ള മറ്റെല്ലാ സൃഷ്ടികളിൽ നിന്നും വ്യത്യസ്തമായി മനുഷ്യൻ ആയിരിക്കുന്നതിന് കാരണമെന്തെന്ന് 'ദൈവത്തിന്റെ ഛായയിൽ' എന്ന് ഉള്ള നിർവചനം നമുക്ക് മനസ്സിലാക്കി തരുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 06.12.1978) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/2?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2024-02-09 08:19:00
Keywordsപ്രപഞ്ച
Created Date2016-02-08 22:27:44