Content | “എന്നാല്‍ ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെ കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് അവന്‍ അവര്‍ക്ക് വേണ്ടി പാപപരിഹാരകര്‍മം അനുഷ്ഠിച്ചു” (2 മക്കബായര്‍ 12:45)
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഫെബ്രുവരി-10}#
പഴയ നിയമത്തില്‍ സൈന്യാധിപനായിരുന്ന ജൂദാസ് മക്കാബിയൂസ് എന്ന് പേരായ ഒരു യഹൂദന്റെ കഥ വിവരിക്കുന്നുണ്ട് (2 മക്കബായര്‍). ഒരിക്കല്‍ അദ്ദേഹം പടക്കളത്തില്‍ എത്തിയപ്പോള്‍ നിരവധി ജൂദ പടയാളികള്‍ യുദ്ധത്തില്‍ മരണപ്പെട്ടു കിടക്കുന്നത് കണ്ടു. ജൂദാസ് മക്കാബിയൂസും അദ്ദേഹത്തിന്റെ പടയാളികളും തങ്ങളുടെ സഹചാരികളായ പടയാളികള്‍ക്ക് വേണ്ടി ദുഖമാചരിച്ചു, പക്ഷെ മരണപ്പെട്ട തങ്ങളുടെ സഹപടയാളികളില്‍ നിരവധിപേര്‍ വ്യാജദൈവങ്ങളുടെ മന്ത്രതകിടുകള്‍ ധരിച്ചിരിക്കുന്നതായി അവര്‍ കണ്ടു. ഇതിനു പരിഹാരമായി ജൂദാസ് മക്കാബിയൂസ് 2000 ത്തോളം വെള്ളി നാണയങ്ങള്‍ തന്റെ പടയാളികളില്‍ നിന്നും ശേഖരിച്ച് പ്രായശ്ചിത്ത കര്‍മ്മങ്ങള്‍ക്കായി ജെറുസലേമിലെ ദേവാലയത്തിലേക്ക് അയച്ചു കൊടുത്തു.
നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും, കുര്‍ബ്ബാനയും അര്‍പ്പിക്കുന്ന നമ്മുടെ പ്രായശ്ചിത്തത്തിന് ബൈബിള്‍ പരമായ ഒരു അടിസ്ഥാനം ഇവിടെ നമുക്ക് ദര്‍ശിക്കാവുന്നതാണ്.
#{red->n->n->വിചിന്തനം:}# മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ആവശ്യകതയേ പറ്റി യഹൂദ വിശ്വാസ രീതികളിലേക്കാണ് നാം ഇപ്പോള്‍ ഇറങ്ങി ചെന്നിരിക്കുന്നത്. മരിച്ച വിശ്വാസികളേ ഓര്‍ക്കുക, അവര്‍ക്കായി ദൈവത്തിന്റെ കാരുണ്യം അപേക്ഷിച്ചു കൊണ്ട്, നമ്മുടെ ആത്മീയ സഹായമാകുന്ന വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/2?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3E4Q }}
|