CALENDAR

30 / January

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആധുനിക ലോകത്തിൽ, ജീവിതത്തോടുള്ള കച്ചവട മനോഭാവം
Content"ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടെതാണ്" (മത്തായി 5:3) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 30}# ഈ ആധുനിക ലോകത്തിൽ, കൽക്കട്ടയിലെ മദർ തെരേസാ- കർത്താവിനെ അനുഗമിയ്ക്കുവാൻ മാനുഷികതയുടെ ഏതു തലത്തിലും, അതുപോലെ തന്നെ ഏതു സാഹചര്യങ്ങളെയും അഭിമുഖീകരിക്കുവാനും, എത്ര താഴുവാനും മടിയോ, ഭയമോ, ഇല്ലാത്ത ചുരുക്കം സ്ത്രീകളിൽ ഒരാൾ ആയിരുന്നു. ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരുന്നെങ്കിൽ, കല്ക്കട്ടയിലെ തെരുവുകളിലും, ലോകത്തിന്റെ ഇതര ഭാഗങ്ങളിലുമുള്ള നഗരങ്ങളിലെ തെരുവുകളിൽ, മനുഷ്യർപട്ടിണിയാൽ ഇന്നും മരിക്കുന്നുണ്ട് എന്ന് നമ്മോടു പറയുമായിരുന്നു. ജീവിതത്തോടുള്ള നമ്മുട കച്ചവടമനസ്ഥിതി മനുഷ്യന്റെ യഥാർത്ഥമായ സത്യങ്ങൾ മനസ്സിലാക്കുവാൻ പ്രേരിപ്പിക്കുന്നില്ല എന്നുമാത്രമല്ല, അവനു അതിനു സാധിക്കുന്നുമില്ല. ഇത് ചരിത്രപരമായ സത്യമല്ല, സാമൂഹികമയതും അല്ല, ആന്തരികവും ആദ്ധ്യാത്മികവുമായ സത്യം. നമ്മുട കച്ചവടമനസ്ഥിതി മനുഷ്യനെപറ്റിയുള്ള, എല്ലാ സത്യങ്ങളെയും പരിഗണനയ്ക്ക് എടുക്കുന്നില്ല. മനുഷ്യൻ സൃഷ്ടിക്ക്യ്ക്കപ്പെട്ടത് സന്തോഷവാനായിരിക്കുവാനാണ് എന്നത് സത്യമാണ്. എന്നാൽ അവന്റെ ആ സന്തോഷം കേവല സുഖാനുഭവങ്ങളിൽ മാത്രമായിരിക്കുവാനുള്ളത് അല്ല. ഉപഭോഗ-മനസ്ഥിതിയിൽ ആയിരിക്കുന്ന മനുഷ്യന്, അവനു നഷടമാകുന്ന മാനുഷികതയുടെ എല്ലാ തലങ്ങളും, ജീവിതത്തിന്റെ ആഴമായ അന്താരാർത്ഥങ്ങളും മനസ്സിലാക്കുവാൻ സാധിക്കാതെ പോവുന്നു . അവനിലുള്ള 'കച്ചവട മനസ്ഥിതി' അവനിലെ ഏറ്റവും ആവശ്യമായതും ആഴമേറിയതുമായ 'മനുഷ്യൻ' എന്ന ഘടകത്തെ കൊല്ലുന്നു. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ട്യുറിൻ,13.4.1980) {{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://pravachakasabdam.com/index.php/site/Calendar/1?type=6 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_link
News Date2023-01-30 00:00:00
Keywordsആധുന
Created Date2016-01-30 12:58:14