category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിങ്ങളുടെ വിവാഹ ജീവിതത്തിൽ സ്നേഹം കുറയുന്നുണ്ടോ? പരിശുദ്ധ മറിയത്തോട് പ്രാർത്ഥിക്കുക: ബിഷപ്പ് ഫെർണാണ്ടസ്
Content"കാനായിലെ വിവാഹവിരുന്നിലെ വീഞ്ഞുപോലെയാണ് വിവാഹ ജീവിതത്തിലെ സ്നേഹം! ദൈവത്തിന്റെ അനുഗ്രഹമാണത്. സ്നേഹത്തിൽ കുറവു വരുന്നതു കണ്ടാൽ, പരിശുദ്ധ കന്യകാ മറിയത്തോട് പ്രാർത്ഥിക്കുക. മേരി തന്റെ പുത്രനിലൂടെ വിവാഹ ജീവിതത്തിലെ വീഞ്ഞ് നിങ്ങൾക്ക് ലഭ്യമാക്കും!" സ്പാനീഷ് ബിഷപ്പ് ഫെർണാണ്ടസ് തന്റെ ഇടയലേഖനത്തിൽ എഴുതുന്നു. ബന്ധങ്ങൾക്ക് ദൃഢത കുറയുമ്പോൾ, പരിശുദ്ധ മറിയത്തിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാൻ അദ്ദേഹം വിശ്വാസികളെ ഉപദേശിച്ചു. "നിങ്ങളുടെ ജീവിതത്തിൽ സ്നേഹത്തിന്റെ വീഞ്ഞ് ഒരിക്കലും വറ്റാതിരിക്കട്ടെ!" പക്ഷേ, ആ വീഞ്ഞു വറ്റുകയാണെങ്കിൽ നിങ്ങൾ എന്തു ചെയ്യും. "ആ സമയത്താണ് നിങ്ങൾക്ക് കന്യകാ മേരിയുടെ ആവശ്യമുള്ളത്. പരിശുദ്ധ കന്യകാ മറിയം സ്വപുത്രനോട് നമ്മുടെ സ്നേഹ ദാരിദ്യം അറിയിക്കുമ്പോൾ, യേശു നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു! സ്നേഹത്തിന്റെ വീഞ്ഞ് നിങ്ങളുടെ ജീവിതത്തിൽ നിറഞ്ഞൊഴുകും, കാനായിൽ സംഭവിച്ചതു പോലെ !" കാനായിലെ വിവാഹവിരുന്നിലാണ്, യേശു തന്റെ മാതാവിന്റെ ആഗ്രഹമനുസരിച്ച് , ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചത്. ദൈവത്തിന്റെ പദ്ധതിയിൽ, കുടുംബത്തിന്റെ അടിസ്ഥാനം വിവാഹമെന്ന ഉടമ്പടിയിൽ തുടങ്ങുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമായി സ്നേഹത്തിൽ അടിസ്ഥാനമിട്ട് രൂപപ്പെടുത്തുന്ന, ദൈവത്തിന്റെ അനുഗ്രഹം വഹിക്കുന്ന, മരണം വരെ നീണ്ടു നിൽക്കുന്ന, ഒരു ഉടമ്പടിയാണത് "പരസ്പ്പരം സ്നേഹം പകർന്നു കൊണ്ട്, ദിനംതോറും സ്നേഹം നവീകരിച്ചു കൊണ്ട്, മുന്നേറുന്ന ആ യാത്രയിൽ, സ്നേഹത്തിന്റെ വീഞ്ഞ് കുറയുന്നു എന്ന് കണ്ടാൽ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയിൽ യേശുവിനോട് പ്രാർത്ഥിക്കുക. കർത്താവ് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും!" കൊർഡോബയിലെ ബിഷപ്പ് തന്റെ ഇടയലേഖനത്തിൽ എഴുതുന്നു. "ദൈവം സൃഷ്ടിച്ച്, കർത്താവിന്റ ആശിർവാദത്തോടെയാണ്, വിവാഹമെന്ന കൂദാശ യാഥാർത്ഥ്യമാകുന്നത്. അതിൽ ജീവിതാവസാനം വരെയുള്ള വിശ്വസ്ഥത സാധ്യമാണ്; ഒരിക്കലും നഷ്ടപ്പെടാത്ത സ്നേഹം സാധ്യമാണ്; എന്നും നിലനിൽക്കുന്ന സന്തോഷം സാധ്യമാണ്." "ഇതെല്ലാം നിങ്ങളുടെ ജീവിതത്തിൽ സാധ്യമാക്കാൻ, യേശു നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം. വിശ്വാസത്തോടെ, കന്യകാമേരിയുടെ മദ്ധ്യസ്ഥതയിൽ കർത്താവിനോട് പ്രാർത്ഥിക്കുക. കാനായിലെ കല്ല്യണത്തിലെന്ന പോലെ യേശു നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കും." " ബിഷപ്പ് ഫെർണാണ്ടസ് ഇടയലേഖനത്തിൽ എഴുതി. (Source: Ewtn News)
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-21 00:00:00
Keywordspray to mary, married, couples
Created Date2016-01-21 19:53:29