Content | “നീ പൂര്‍ണ്ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക, അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക.”- മത്തായി 19:21
#{red->n->n->ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജനുവരി-19}#
ഇഹലോക ജീവിതത്തിലെ പരാജയം ആത്യന്തികമായിട്ടുള്ളതായി ദൈവം കണക്കാക്കുന്നില്ല എന്നാണ് ശുദ്ധീകരണസ്ഥലം നമ്മോടു പറയുന്നത്. “നീ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു, എനിക്ക് നിന്നെ ഇനി കാണണ്ട” എന്ന് ദൈവം നമ്മോടു പറയുകയില്ല, മറിച്ച് ഭൂമിയിലെ പൂര്‍ത്തിയാക്കാത്ത ജോലി ശുദ്ധീകരണ സ്ഥലം വഴിയായി പൂര്‍ത്തിയാക്കുവാന്‍ ദൈവം നമ്മെ സഹായിക്കുകയാണ് ചെയ്യുന്നത്.
പലരുടേയും ചിന്തയില്‍ ശുദ്ധീകരണസ്ഥലം ഭീകരതകള്‍ നിറഞ്ഞ ഒരു സ്ഥലമാണ്. എന്നാല്‍ അങ്ങനെ അല്ല. അല്‍പ്പത്തരവും, സ്വാര്‍ത്ഥതയും തോല്‍വി സമ്മതിക്കുന്ന സ്ഥലമാണിത്. കൂടാതെ ആത്മീയ വളര്‍ച്ചയും പക്വതയും നേടുവാനുള്ള ഒരു സമയമാണിത്. ഇത് വഴിയായി നിത്യാനന്ദകരമായ ദൈവീക ദര്‍ശനത്തിലേക്ക് നയിക്കുന്നു. ചുരുക്കത്തില്‍ സ്വയം സമര്‍പ്പിക്കുന്നതിലൂടെയാണ് ഒരുവന് ദൈവസ്നേഹത്തിന്റെ പൂര്‍ണ്ണത ലഭിക്കുന്നത്. – ദൈവവചന പണ്ഡിതനും, നിരവധി പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താവുമായ ഫാ. മൈക്കേല്‍ ജെ. ടെയിലര്‍ വ്യക്തമാക്കുന്നു.
#{red->n->n->വിചിന്തനം:}# ദൈവത്തോടുള്ള നമ്മുടെ കടപ്പാടുകള്‍ പൂര്‍ത്തീകരിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി സഹനങ്ങളെ കാണുക.
#{red->n->n->പ്രാര്‍ത്ഥന:}# നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
{{'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. -> http://www.pravachakasabdam.com/index.php/site/Calendar/1?type=8 }}
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GAgLEAu2qv20oXWT8rDbui}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|