CALENDAR

/

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒരു പുതിയ ക്രിസ്തീയ സാഹോദര്യം
Content“സഹോദരര്‍ ഏകമനസ്സായി ഒരുമിച്ച് വസിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ്” (സങ്കീര്‍ത്തനങ്ങള്‍ 133:1) #{red->n->n->വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 18}# ഐക്യത്തിനുവേണ്ടിയുള്ള പ്രാത്ഥനയുടേതായ ഈ വാരത്തില്‍ നമ്മള്‍ ഇതിനോടകം നേടിയ പുരോഗതിയേപ്രതി നാം ദൈവത്തിനു നന്ദി പറയേണ്ടതാവശ്യമാണ്. നാം എല്ലാവരും പ്രതീക്ഷിച്ചരീതിയിലുള്ള ഒരൈക്യം ഇനിയും നിലവില്‍ വന്നിട്ടില്ല എന്നതും, ഗുരുതരമായ പ്രശ്നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നതും സത്യം തന്നെയാണ്. എന്നിരുന്നാലും, ക്രൈസ്തവരും വിവിധ ദൈവശാസ്ത്ര സംവാദങ്ങളും തമ്മിലുണ്ടായ ബന്ധം പുതിയൊരു സാഹോദര്യത്തിന്റേതായൊരു സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നിലനിന്നിരുന്ന ആശയവിനിമയം സമാധാനപരമായി തീരുകയും, ഭിന്നതകള്‍ സൂക്ഷമതയോട്കൂടി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ, പ്രധാനപ്പെട്ട ചര്‍ച്ചകള്‍, കഴിഞ്ഞ കാലങ്ങളില്‍ ശക്തമായ വാഗ്വാദങ്ങള്‍ക്ക് കാരണമായിരുന്ന മാമോദീസ, പാപമോചനം, പ്രേഷിത ദൗത്യം, ദിവ്യബലി, സഭയിലെ അധികാരം എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിക്കുവാനും ഒരു പരിധിവരെ ഏകീകൃത അഭിപ്രായത്തില്‍ എത്തുവാനും സാധിച്ചിട്ടുണ്ട്. ഇതിനിടക്ക് ലോകത്തിലെ വിവിധ ക്രിസ്തീയ സഭകളുമായുള്ള ചര്‍ച്ചകള്‍ തുടരുകയും, ക്രമേണ പൂര്‍ണ്ണമായി ഏകാഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയുമെന്ന പ്രതീക്ഷ നിലനിര്‍ത്തുവാനും സാധിച്ചിട്ടുണ്ട്. വളരെ സങ്കീര്‍ണ്ണമായ ഈ പ്രക്രിയക്ക്‌ സകലരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യമാണ്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം 20.01.1988)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-18 00:00:00
Keywordspope john paul ii, meditate with pope
Created Date2016-01-18 11:53:46