CALENDAR

29 / August

category_idDaily Saints.
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ഹിലാരി
Contentക്രിസ്തുവിനെ പ്രതി തന്റെ ജീവിതം ബലികഴിച്ച ധീര രക്ത സാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ഹിലാരി. ഒരു വിശിഷ്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിദ്യാസമ്പന്നനായ അദ്ദേഹം വിവാഹിതനായിരുന്നുവെങ്കിലും ശ്രേഷ്ഠമായ് ജീവിതം കണക്കിലെടുത്ത് സഭ ഇദ്ദേഹത്തെ പോയിട്ടിയേഴ്സിലെ മേത്രാനായി വാഴിച്ചു. രക്തരൂക്ഷിതമായ മതപീഡനങ്ങള്‍ ഒന്ന് അവസാനിച്ചതിന് തൊട്ട് പിന്നാലേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരിയാനിസം (Arianism) എന്ന പാഷണ്ഡത ആഞ്ഞടിച്ചു. ക്രിസ്തുവിന്റെ ദൈവീകത്വം നിഷേധിക്കുന്ന വിശ്വാസ രീതിയായിരിന്നു അത്. വാസ്തവത്തില്‍, ക്രിസ്തീയ സുവിശേഷങ്ങളുടെ വ്യാജവേഷം ധരിച്ച ഈ പാഷണ്ഡത സഭക്കു ഒരു ശക്തമായ ഭീഷണിയായി മാറി. ക്രിസ്ത്യാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിരവധി ചക്രവര്‍ത്തിമാര്‍ ഇതിന്റെ ശക്തരായ അനുഭാവികളാണെന്ന് തെളിയിച്ചു. ഈ ചക്രവര്‍ത്തിമാരുടെ സ്വാധീനത്താല്‍ അരിയാനിസം വളരെ പെട്ടെന്ന്‍ തന്നെ വ്യാപിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തു. ഇതിനെതിരായി ശബ്ദമുയര്‍ത്തിയ മെത്രാന്‍മാരേ ഫിര്‍ഗിയായിലേക്ക് നാടുകടത്തി. വിശ്വാസത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരനായി വിശുദ്ധ ഹിലാരിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് 12 ഗ്രന്ഥങ്ങളിലായി അദ്ദേഹം ‘പരിശുദ്ധ ത്രിത്വ’ത്തെ കുറിച്ചുള്ള തന്റെ ഏറ്റവും മഹത്തായ രചന നടത്തിയത്‌. അവസാനം നാല് വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ സ്വന്തം ദേശത്തേക്ക് മടങ്ങി വരുവാനുള്ള അനുവാദം വിശുദ്ധനു ലഭിച്ചു. അദ്ദേഹം തന്റെ പ്രയത്നങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു. വിവേകവും, ശാന്തതയും കൊണ്ട് അരിയാനിസത്തെ പൂര്‍ണ്ണമായി തുരത്താന്‍ വിശുദ്ധ ഹിലാരിക്ക് കഴിഞ്ഞു. അദ്ദേഹം നടത്തിയ ആത്മീയ ഉന്നതിയുള്ള തിളക്കമാര്‍ന്ന രചനകള്‍ മൂലം തിരുസഭ അവളുടെ വേദപാരംഗതന്‍മാറില്‍ ഒരാളാക്കി ഈ വിശുദ്ധനെ പരിഗണിക്കുന്നു. വിശുദ്ധ ഹിലാരിയുടെ ധീരമായ രചനാ ശൈലിക്കൊരു ഉദാഹരണം വിവരിക്കുന്നു: “ഇപ്പോള്‍ സംസാരിക്കേണ്ട സമയമായി, നിശബ്ദതയുടെ അവസാനിച്ചിരിക്കുന്നു. ക്രിസ്തുവിന്റെ തിരിച്ചുവരവിനെ നാം എപ്പോഴും പ്രതീക്ഷിക്കണം, കാരണം അന്തിക്രിസ്തുവിന്റെ ഭരണം തുടങ്ങി കഴിഞ്ഞു. നമുക്ക്‌ നമ്മുടെ ജീവിതങ്ങള്‍ കുഞ്ഞാടിനായി സമര്‍പ്പിക്കാം, കൊള്ളക്കാരന്‍ തൊഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞു. ക്രൂദ്ധനായ സിംഹം അലറാന്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. രക്തസാക്ഷിത്വം സ്വീകരിക്കുവാന്‍ തയ്യാറായിക്കോളൂ. പ്രകാശത്തിന്റെ മാലാഖയുടെ വേഷം ധരിച്ചു സാത്താന്‍ എത്തികഴിഞ്ഞു.” "സത്യത്തിന്റെ ദാസന്മാര്‍, സത്യം പറയാന്‍ കടപ്പെട്ടിരിക്കുന്നു"എന്ന പ്രസിദ്ധമായ വാക്ക് വിശുദ്ധ ഹിലാരിയുടെതാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2016-01-11 00:00:00
Keywordsവിശുദ്ധ ഹി
Created Date2016-01-11 12:33:16