category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയോഗയും റെയ്ക്കിയും നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ
Contentആധുനിക ലോകത്തിലെ യോഗ, റെയ്ക്കി തുടങ്ങിയ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് പിശാചുക്കൾക്കുള്ള പ്രവേശന ദ്വാരങ്ങളാണെന്ന് സ്പെയിനിലെ ബർസലോണ അതിരൂപതയിലെ ഔദ്യോഗിക ഭൂതോച്ചാടകനായ ഫാദർ ജുവാൻ ജോസ് ഗല്ലിഗോ മുന്നറിയിപ്പു നല്കുന്നു. യോഗയും റെയ്ക്കിയും വെറും വ്യായാമ മാർഗ്ഗങ്ങളായിട്ടാണ് പലരും കരുതുന്നത്. എന്നാൽ ഇതിലൂടെ പലരും പിശാചിന് സ്വാഗതമരുളുകയാണന്ന് നിരവധി വൈദികർ പോലും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ 9 വർഷങ്ങളായി ബർസലോണ അതിരൂപതയിലെ പിശാച് ബാധയൊഴിക്കൽ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുന്ന സഭയുടെ ഔദ്യോഗിക ഭൂതോച്ചാടകൻ ഇത് പറയുമ്പോൾ നാം ഇതിനെ തികഞ്ഞ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട പാപം അഹങ്കാരമാണ് എന്ന് ഫാദർ ഗാലഗോ, El Mundo എന്ന പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പത്രത്തിന്റെ ലേഖകൻ ചോദിച്ചു: "നിങ്ങൾക്കെന്നെങ്കിലും ഭയം തോന്നിയിട്ടുണ്ടോ?" "തുടക്കത്തിൽ എനിക്ക് നല്ല ഭയമുണ്ടായിരുന്നു". ഫാദർ ഗല്ലിഗോ പറഞ്ഞു. "ഞാൻ പുറകിലേക്കൊന്ന് തിരിഞ്ഞു നോക്കിയാൽ മതി, പിശാചുക്കളെ കാണാം. കഴിഞ്ഞ ഒരു ദിവസം, ഞാൻ ഒരു ബാധയൊഴിക്കൽ കർമ്മത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 'ഞാൻ ആജ്ഞാപിക്കുന്നു' എന്ന് പറഞ്ഞപ്പോൾ, പിശാച് എന്റെ നേരെ അട്ടഹസിച്ചു. "ഗല്ലീഗോ! നീ അല്പം കൂടിപോകുന്നു." "പിശാചിന് ദൈവത്തേക്കാൾ ശക്തിയില്ല; പിശാച് ദൈവത്തിന്റെ അധീനതയിലുള്ള ഒരു സത്വം മാത്രമാണെന്ന് അറിയുക." "ആളുകൾ പ്രേതബാധയ്ക്ക് ഇരയാകുമ്പോൾ അവർക്ക് ബോധം നഷ്ടപ്പെടുന്നു. അവർ അറിയാത്ത ഭാഷകൾ സംസാരിക്കുന്നു. അവർക്ക് ഭീകര ശക്തി കൈവരുന്നു. നല്ല മനുഷ്യർ പോലും അകാരണമായി ശർദ്ദിക്കാൻ തുടങ്ങുന്നു, ദൈവദൂഷണം പറയുന്നു." "ഒരു കുട്ടി രാത്രിയിൽ ഷർട്ട് കത്തിക്കുന്നു. പിശാചുക്കൾ അവനോട് എന്താണ് ആവശ്യപ്പെടുന്നത് എന്ന് അവൻ എന്നോട് പറഞ്ഞു. അവൻ പിശാചുക്കളുമായി സന്ധി ചെയ്താൻ അവന്റെ എല്ലാ അസുഖങ്ങളും മാറും എന്ന് അവർ അവനെ പ്രലോഭിപ്പിച്ചു." എന്തിനോടുമുള്ള ആസക്തി പിശാചിന്റെ പ്രവർത്തന ഫലമാണ് എന്ന് അദ്ദേഹം പറഞ്ഞു. "ആസക്തി നമ്മുടെ മനസിനെ കീഴടക്കുന്ന ഒരു ബാധയാണ്." "പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ആളുകൾ കൂടുതൽ സഹിക്കേണ്ടി വരുന്നു. അവരുടെ പ്രത്യാശ നഷ്ടപ്പെടുന്നു. അവരുടെ ഉള്ളിൽ പിശാച് കയറിയതായി അവർക്ക് തോന്നുന്നു. ദൈവത്തിലുള്ള പ്രത്യാശ തിരിച്ചു കൊണ്ടുവരാൾ കഴിഞ്ഞാൽ ബാധ അവരെ വിട്ട് പോകുന്നു." അദ്ദേഹം പറഞ്ഞു. (Source: EWTN News)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-30 00:00:00
Keywordsഭൂതോച്ചാടക
Created Date2015-12-30 21:04:45