category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇംഗ്ലണ്ടിലെ വാൽസിംഗ്ഹാം ദേവാലയത്തിന് മാർപാപ്പ പ്രത്യേക പദവി നൽകി
Contentഇംഗ്ലണ്ടിലെ Our Lady of Walsingham ദേവാലയത്തിന് മാർപാപ്പ മൈനർ ബസലിക്ക പദവി നൽകി. ചരിത്രപ്രധാനങ്ങളായ പ്രാർത്ഥനാ കേന്ദ്രങ്ങൾക്കാണ് സാധാരണ ഈ വിശിഷ്ട പദവി നൽകുന്നത്. തിരു കുടുംബത്തിന്റെ തിരുന്നാൾ ദിനമായ ഡിസംബർ 27-ന്, ബഷപ്പ് അലൻ ഹോപ്സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന Our Lady of Walsingham ദേവാലയത്തിന് മൈനർ ബസലിക്ക പദവി നൽകി കൊണ്ടുള്ള മാർപാപ്പയുടെ കൽപ്പന വായിച്ചു. ഇംഗ്ലണ്ടിലെ നവോത്ഥാന കാലത്ത് നശിപ്പിക്കപ്പെട്ട വാൽസിംഹാം ദേവാലയത്തിൽ, പടിപടിയായുള്ള പുനർനിർമ്മാണ പ്രക്രിയയിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായമാണിതെന്ന് ബഷപ്പ് തുടർന്നു പറഞ്ഞു. ഈ ദേവാലയത്തിലെത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരുടെ സാക്ഷ്യത്തിന്റെ അംഗീകാരമാണ് ഇപ്പോൾ റോമിൽ നിന്നും ലഭിച്ചിരിക്കുന്ന മൈനർ ബസലിക്ക പ ദവി. ഇപ്പോൾ ലഭിച്ചിരിക്കുന്ന പ ദവി പ്രത്യേകമായും ഒരു അനുഗ്രഹമാണ്. ദേവാലയത്തിന്റെ റെക്ടറായ മോൺ.ജോൺ ആർമിറ്റാഷിന്റെ നേതൃത്വത്തിൽ, കുരിശുപള്ളിയുടെ നവീകരണത്തിനു വേണ്ട പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. വർഷം തോറും കൂടി വരുന്ന തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കലും പ്രാർത്ഥനാലയം നവീകരിക്കലുമാണ് ലക്ഷ്യമിടുന്നത്. പിതാവിന്റെ പ്രത്യേക പരിഗണന ലഭിച്ച ദേവാലയത്തിലെത്തുന്ന തീർത്ഥാടകർക്ക്, കൂടുതൽ അനുഗ്രഹങ്ങൾ ലഭ്യമാകുമെന്ന് ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. "ഇവിടെ സേവനം ചെയ്യുന്ന നാട്ടുകാരുടെയും, ഇവിടെ വന്നു പോകുന്ന തീർത്ഥാടകരുടെയും, ഭക്തിയുടെ അംഗീകാരമാണ് നമ്മുടെ ദേവാലയത്തിന് ലഭിച്ചിരിക്കുന്നത്" നോർവിച്ച് ബിഷപ്പ് ഗ്രഹാം ജെയിംസ് പറയുന്നു. "9 വർഷങ്ങൾക്ക് മുമ്പ് BBC നടത്തിയ ഒരു സർവ്വേ പ്രകാരം, ഇംഗ്ലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായിരുന്ന വാൽസിംഹാം. ഇപ്പോൾ പിതാവിന്റെ അംഗീകാരം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. ആഗ്ലിക്കൻസും കത്തോലിക്കരും ഒരേ മനസ്സോടെ വാൽസിംഹാമിലെത്തുന്നു. മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിലെ നസ്രത്തിൽ നിന്നും ലഭിക്കുന്ന അനുഗ്രഹങ്ങളിലും വർദ്ധനയുണ്ടാകാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു." 11-ാം നൂറ്റാണ്ടിൽ മരിയഭക്തയായിരുന്ന പ്രഭ്വി റിച്ചൽ ഡിസ്ഡി ഫെവെച്ച്, കന്യകാമറിയത്തിനു വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും ചെയ്യുവാൻ തനിക്ക് അനുഗ്രഹമുണ്ടാകാനായി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കന്യകാ മേരി അവർക്ക് പ്രത്യക്ഷയായി, നസ്രത്തിൽ ഗബ്രിയൽ ദൈവദൂതൻ തനിക്ക് പ്രത്യക്ഷപ്പെട്ട് യേശുവിന് താൻ ജന്മം കൊടുക്കുമെന്നുള്ള വാർത്ത അറിയിച്ച സ്ഥലം പ്രഭ്വിയെ കാണിച്ചു കൊടുത്തു. വാൽസിംഹാമിൽ അതിന്റെ ഓർമ്മയ്ക്കായി ഒരു ദേവാലയം പൂർത്തിയാക്കുവാൻ അവരോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് വാൽസിംഹാമിൽ നസ്രത്ത് രൂപമെടുത്തത്. തിരുസഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ, ബ്രിട്ടനിൽ ഇതേ വരെ, മൂന്നു മൈനർ ബസലിക്ക മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളു. അവ, മാഞ്ചസ്റ്ററിലെ കോർപ്പസ് ക്രിസ്റ്റി, സോമർസെറ്റിലെ ഡൗൺസൈഡ് ആബി, ബിർമിംഗ്ഹാമിലെ സെന്റ് 'കാഡ്സ് കത്തീഡ്രൽ എന്നിവയാണ്. 1941-ന് ശേഷം മൈനർ ബസിലിക്ക പദവി ലഭിക്കുന്ന ആദ്യ ദേവാലയമാണ്. വാൽസിംഹാമിലേത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-31 00:00:00
Keywordswalsingham church, pravachaka sabdam
Created Date2015-12-31 20:59:12