Content | സ്വര്‍ഗ്ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍, ബർമിംഗ്ഹാമിലെ ബഥേല്‍ സെന്‍ററില്‍ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിക്കും. മലയാളികള്‍ക്കു വേണ്ടി മാത്രം നടത്തപ്പെടുന്ന ഈ കണ്‍വെന്‍ഷന്‍റെ Free പാസ്സുകള്‍ Sehion UK വെബ്സൈറ്റില്‍ (http://www.sehionuk.org/register) ലഭ്യമാണ്.
സമയ ദൂര പരിമിതികള്‍ മൂലം പലര്‍ക്കും സൗജന്യ പാസ്സുകള്‍ കൈപ്പറ്റുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സെഹിയോന്‍ UK യുടെ വെബ്സൈറ്റില്‍, റിട്രീറ്റ് രജിസ്ട്രേഷന്‍റെ കോളത്തില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ select ചെയ്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ന് ബഥേല്‍ സെന്‍ററില്‍ വച്ച് പാസ്സുകള്‍ ലഭിക്കുന്നതാണ്. രാവിലെ 7 മണി മുതല്‍ 10 മണി വരെ പാസ്സുകള്‍ക്കു വേണ്ടി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്.
പരമാവധി 3000 പേര്‍ക്കു മാത്രമാണ് ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഏതു നിമിഷവും online registration close ചെയ്യുന്നതാണ്.
ഇതിനോടകം പാസ്സുകള്‍ ലഭ്യമായവാര്‍ വീണ്ടും രജിസ്ട്രേഷന്‍ നടത്തരുത്.
ബഥേല്‍ സെന്‍ററില്‍ തിരക്കുകള്‍ ഒഴിവാക്കാനാണ് പാസ്സുകള്‍ നേരത്തെ തന്നെ വിതരണം ചെയ്തത്.
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് കുടുംബങ്ങളെയും ദേശങ്ങളെയും സമര്‍പ്പിച്ച് ജപമാലകളോടു കൂടെ ശുശ്രൂഷകള്‍ ആരംഭിക്കും. നൂറുകണക്കിന് അത്ഭുത സൗഖ്യങ്ങളാണ് ഓരോ അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെയും കര്‍ത്താവ് ചെയ്തുകൊണ്ടിരിക്കുന്നത്. കണ്ണീരോപ്പുന്ന ശുശ്രൂഷകളുടെ വിജയത്തിനു വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൻറെ Address:
Bethel Convention Centre, Kelvin Way, West Bromwich, B70 7JW |