CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingDecember 26: വിശുദ്ധ എസ്തപ്പാനോസ്
Contentവിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. വിശുദ്ധ എസ്തപ്പാനോസാണ് ആദ്യത്തെ രക്തസാക്ഷി. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു. അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.” സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-21 00:00:00
KeywordsSt Stephen, daily saints, malayalam
Created Date2015-12-21 16:21:44