category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിലൂടെയുള്ള സർവ്വലൗകിക മോക്ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, യഹൂദ ജനതയുമായി ദൈവം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി: വത്തിക്കാൻ
Contentക്രിസ്തുവിലുള്ള വിശ്വാസം സ്പഷ്ടമാക്കാതെ തന്നെ, യഹൂദ ജനതയ്ക്ക് മോക്ഷത്തിന് അർഹതയുണ്ട് എന്നത്, ഒരു ദൈവീക രഹസ്യമാണെന്ന്, വ്യാഴാഴ്ച ഒരു വത്തിക്കാൻ കമ്മറ്റി പുറപ്പെടുവിച്ച രേഖയിൽ വ്യക്തമാക്കി. ക്രിസ്തുവിലൂടെയുള്ള സർവ്വലൗകിക മോക്ഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, യഹൂദ ജനതയുമായി ദൈവം ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടി. വത്തിക്കാൻ രേഖയിൽ പ്രതിപാദിക്കുന്ന വിഷയം ഇതാണ്. ക്രൈസ്തവരും അക്രൈസ്തവരും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രതിപാദിക്കുന്ന, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ Nostra aetate, ന്റെ 50-ാം വാർഷികം പ്രമാണിച്ചാണ്, വത്തിക്കാൻ, മേൽപ്പറഞ്ഞ രേഖ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ പതിറ്റാണ്ടിൽ ക്രിസ്തീയ - യഹൂദ ബന്ധങ്ങളിലുണ്ടായിട്ടുള്ള ഗുണകരമായ മാറ്റം രേഖ എടുത്തു പറഞ്ഞു. തിരുസഭയ്ക്ക് മറ്റു മതങ്ങളുമായുള്ള ബന്ധത്തിൽ ഒരു പുതിയ മാനം കൊണ്ടുവന്ന രേഖയാണ് Nostra aetate. ക്രൈസ്തവ - യഹൂദബന്ധം ചരിത്രത്തിലൂടെ ഇഴചേർന്നിരിക്കുന്നതാണ്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം തിരഞ്ഞെടുക്കാനുള്ള ഒരു വഴിയല്ല, പ്രത്യുത ഒഴിച്ചുകൂടാനാകാത്ത ഒരു വഴിയാണ്. യേശുവിനോട് അക്കാലത്തെ യഹൂദമത നേതാക്കൾക്കുണ്ടായിരുന്ന വിരോധം, ദൈവത്തിന്റെ അധികാരം യേശുവിൽ നിക്ഷിപ്തമായിരുന്നതിന്റെ വിദ്വേഷമായിരുന്നു. കൃസ്തുമതത്തിന്റെ വേരുകൾ യഹൂദ ചരിത്രത്തിലാണെന്ന്, Nostra aetate അംഗീകരിക്കുന്നു. യേശുവിലൂടെയുള്ള മോചനം ഉറച്ചു പറയുമ്പോൾ തന്നെ, ഇസ്രയേൽ ജനം ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് എന്ന് സഭ അംഗീകരിക്കുന്നു. supersessionism അല്ലെങ്കിൽ supersession theology യിൽ ആകൃഷ്ടരായ കുറച്ചു പിതാക്കളെങ്കിലും ഉണ്ടെന്ന് രേഖ സൂചിപ്പിക്കുന്നു. യഹൂദ ജനം യേശുവിനെ തള്ളിപ്പറഞ്ഞതിനാൽ, ദൈവവുമായുള്ള അവരുടെ ഉടമ്പടിഇല്ലാതായെന്നും, ഇപ്പോൾ യഥാർത്ഥ ദൈവജനം- യഥാർത്ഥ ഇസ്രയേൽ, തിരുസഭ മാത്രമാണെന്നുമാണ് ഒരു വാദം. യഹൂദ ജനത്തെ സംബന്ധിച്ചിടത്തോളം, തോറയുടെ നിയമങ്ങൾ അലംഘനീയവും ദൈവത്തിലേക്കുള്ള വഴി തുറക്കുന്നതുമാണ്. ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന ഉടമ്പടികൾ ഇല്ലായ്മ ചെയ്യുവാൻ കഴിയുകയില്ല. ഓരോ ഉടമ്പടികളും പഴയ ഉടമ്പടികളോടുള്ള കൂട്ടിച്ചേർക്കലുകളാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവവുമായി ഉണ്ടാക്കിയ പുതിയ ഉടമ്പടി നിലനിൽക്കുന്നു. അതിൽ ദൈവത്തിന്റെ ജനം തിരുസഭയാണ്. പക്ഷേ, സഭ ഇസ്രയേൽ ജനത്തെ തള്ളിപ്പറയുന്നില്ല. പക്ഷേ, മോക്ഷത്തിനുള്ള മാർഗ്ഗം ഒന്നാണ്, രണ്ടല്ല എന്ന് രേഖ ഊന്നി പറയുന്നു. മോക്ഷത്തിന് രണ്ട് മാർഗ്ഗങ്ങൾ ഉണ്ടെന്ന് വന്നാൽ, അത് ക്രൈസ്തവിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഇല്ലാതാക്കുന്നതാണ്. മോക്ഷത്തിന് രണ്ട് മാർഗ്ഗങ്ങളില്ല എന്ന് പറയുമ്പോൾ തന്നെ, യഹൂദ ജനത്തെ മോക്ഷത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു എന്ന് കരുതുന്നത് തെറ്റാണ്. ക്രിസ്തീയ - യഹൂദ ധർമ്മശാസ്ത്ര പ്രകാരം യഹൂദ ജനത്തെ മോക്ഷമാർഗ്ഗത്തിൽ നിന്നും ഒഴിവാക്കാനാവില്ല. പക്ഷേ, കൃസ്തുവിൽ വിശ്വസിക്കാത്ത യഹൂദ ജനത്തിന്ന എങ്ങനെ മോക്ഷം ലഭിക്കും എന്നുള്ളതാകട്ടെ, നിഗൂഢമയ ഒരു ദൈവരഹസ്യമാകുന്നു. യഹൂദ - കൃസ്തീയ വിശ്വാസങ്ങളിൽ ഐക്യമുണ്ടാകാൻ വേണ്ടത് മിഷിനറി പ്രവർത്തനമല്ലെന്നും, ദൈവീക പ്രവർത്തനമാണെന്നും രേഖ സൂചിപ്പിക്കുന്നു. ദൈവജനമായ യഹൂദരോട് - മിഷിനറി പ്രവർത്തനം നടത്തേണ്ട ആവശ്യമില്ലെങ്കിലും, ക്രൈസ്തവിശ്വാസത്തെ പറ്റി അവരെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നതിൽ തെറ്റില്ലെന്ന് രേഖ സൂചിപ്പിക്കുന്നു. ഷോഹ ദുരന്തം (1930- 1940-ലോകമൊട്ടാകെ 90% യഹൂദർ വധിക്കപ്പെട്ടു ) അതിജീവിച്ച യഹൂദ ജനം, യേശുവിനെ അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് നമുക്കുള്ളത്. ലോകത്തിൽ പല ഭാഗങ്ങളിലും ഇപ്പോഴും നിലനിൽക്കുന്ന യഹൂദ വിരോധം ഇല്ലാതാക്കാൻ ക്രൈസ്തവരും അണിചേരണമെന്ന് രേഖ ഉത്ബോധിപ്പിക്കുന്നു. ഇപ്പോൾ ലോകത്തെ അലോസരപ്പെടുത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി, ക്രൈസ്തവരും യഹൂദിയരും ഒരുമിച്ചു നിന്ന് കർമ്മപദ്ധതി തെയ്യാറാക്കണമെന്ന് , വത്തിക്കാൻ രേഖ ആവശ്യപ്പെടുന്നു. Source: EWTN News
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-13 00:00:00
Keywordsjews and vatican
Created Date2015-12-13 18:17:03