category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടനിലുടനീളം തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നു.
Contentഈ വാരാന്ത്യത്തിൽ, ബ്രിട്ടണിലെ ദേവാലയങ്ങളിൽ വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. ലിവർപൂളിലെ മെട്രോപോളിറ്റൻ കത്തീഡ്രലിൽ, കഴിഞ്ഞ ഞായറാഴ്ച്ച, രാജ്യത്തെ ആദ്യത്തെ വിശുദ്ധ വാതിൽ തുറന്നു കൊണ്ട്, ബ്രിട്ടണിൽ കരുണയുടെ വർഷത്തിന് തുടക്കം കുറിച്ചു. ബ്രിസ്റ്റോളിലെ ക്ലിഫ്ട്ടൺ കത്തീഡ്രൽ , വെസ്റ്റ് സുസെക്സിൽ അരുഡേൽ കത്തീഡ്രൽ , ഗ്ലോസെസ്റ്റർ ഷയറിലെ പ്രീനാഷ് കത്തീഡ്രൽ, വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രൽ എന്നിവിടങ്ങളിൽ ഈ വരുന്ന ഞായറാഴ്ച്ച വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. അന്നേ ദിവസം തന്നെ ചെഷയറിലെ വൈത്തൻഷ്യാവിൽ, വിശുദ്ധ ആന്റോണിയോസിന്റെ ദേവാലയത്തിൽ, ബിഷപ്പ് മാർക്ക് ഡേവീസ് വിശുദ്ധ വാതിൽ തുറക്കുന്നതാണ്. രൂപതയിലെ വിശുദ്ധ വാതിൽ, ഈസ്റ്റർ സമയത്ത്, ഷ്വാസ്ബറി കത്തീഡ്രലിലേക്ക് സ്ഥാനമാറ്റം ചെയ്യും. ചർച്ച് ഓഫ് ഇംഗ്ലണ്ട് പോലും, പുതുവർഷാരംഭത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അരുഡേൽ-ബ്രൈട്ടൺ ബിഷപ്പ്, റിച്ചാർഡ് മോത്ത് ചീങ്കെസ്റ്റർ കത്തീഡ്രലിൽ വിശുദ്ധ വാതിൽ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. കരുണയുടെ വർഷത്തിന്റെ ആരംഭം കുറിക്കാനായി, ലങ്കാസ്റ്റർ കത്തീഡ്രലിൽ വൈകുന്നേരം നടത്തുവാൻ ഉദ്ദേശിച്ചിരുന്ന ദിവ്യബലി, വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദ് ചെയ്തു. ബിഷപ്പ് മോത്ത്, തന്റെ ഇടയലേഖനത്തിൽ, വിശ്വാസികളോട്, കുമ്പസാര നവീകരണത്തിനായി ആഹ്വാനം ചെയ്തു. എന്തു കാരണത്താലായാലും സഭയിൽ നിന്നും അകന്നു കഴിയുന്നവരേയും, സുവിശേഷം കേൾക്കാനിട വരാത്തവരെയും നാം അകറ്റി നിറുത്തരുത്. തുറക്കപ്പെടുന്നത് നമ്മുടെ ഹൃദയത്തിലും മനസ്സിലുമുള്ള കരുണയുടെ വാതിലുകളാണ് എന്ന് അദ്ദേഹം ഇടയലേഖനത്തിൽ കുറിച്ചു. അഭയാർത്ഥികൾ, കിടപ്പാടമന്വേഷിക്കുന്നവർ, തടവുകാർ എന്നിവരിലേക്കെല്ലാം നാം കരുണയുടെ ദൂത് എത്തിക്കണം. എല്ലാ സൗഭാഗ്യങ്ങളിലും കഴിയുന്നുണ്ടെങ്കിലും യേശുവിന്റെ അഭാവത്തിൽ ഉണ്ടാകുന്ന സമാധനമില്ലായ്മ അനുഭവിക്കുന്നവരും കരുണ അർഹിക്കുന്നു. കരുണയുടെ ഭൗതിക പ്രവർത്തികളും (നമ്മുടെ സഹോദരങ്ങളുടെ ഭൗതിക ആവശ്യങ്ങൾക്ക് നേരെയുള്ള നമ്മുടെ പ്രതികരണം ) കരുണയുടെ ആത്മീയ പ്രവർത്തികളും കരുണയുടെ വർഷത്തിന്റെ കേന്ദ്ര ബിന്ദുക്കളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചൊവ്വാഴ്ച്ച നോട്ടിംഗ്ഹാമിലെ ബർണാബസ് കത്തീഡ്രലിൽ 100 വൈദീകരും 500 സമർപ്പിത വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ വിശുദ്ധ വാതിൽ തുറക്കപ്പെട്ടു. ഈ ഞായറാഴ്ച്ച ബിഷപ്പ് മാർക്ക് ഒടുൽ പ്ലിമ്മത്ത് കത്തീഡ്രലിൽ വിശുദ്ധ വാതിൽ തുറക്കുന്നതാണ്.അവരിലേക്കെല്ലാം യേശുവിന്റെ കരുണ എത്തിക്കുക എന്നത് കരുണ വഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-11 00:00:00
KeywordsHoly door in uk
Created Date2015-12-12 02:02:55