category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഢനങ്ങൾ വർദ്ധിക്കുന്തോറും സഭ കൂടുതൽ വളരുന്നു; മൂന്നു രാജ്യങ്ങളിൽ ക്രിസ്തുമതം അതിവേഗം വളരുന്ന കാഴ്ച ലോകത്തെ അമ്പരിപ്പിക്കുന്നു
Contentയൂറോപ്പിൽ ക്രിസ്തീയ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന വാദമുഖങ്ങൾ മധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ആഫ്രിക്കയിലും ചൈനയിലും ഇൻഡൊനേഷ്യയിലും ക്രിസ്തുമതം അതിവേഗം വളരുന്ന കാഴ്ച ലോകത്തെ അമ്പരിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ 'പതിയോസ്' ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടിരിക്കുന്നു. #{red->n->n->ആഫ്രിക്ക}# ലോകത്തിലെ മറ്റ് ഏത് ഇടത്തേക്കാളും ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്നത് സഹാറാ മരുഭൂമി മുതൽ സൗത്ത് ആഫ്രിക്കയുടെ തെക്കേ മുനമ്പ് വരെയുള്ള പ്രദേശത്താണെന്നാണ്‌ ധാരാളം ആളുകൾ വിശ്വസിക്കുന്നത്. ഇസ്ലാമിക വിശ്വാസത്തെ കവച്ച് വക്കുന്ന അതിവേഗ വളർച്ചയാണ്‌ ആഫ്രിക്കയിൽ ക്രിസ്തുമതം ആർജ്ജിച്ചിരിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ, ഇവിടങ്ങളിൽ കൂട്ടമായി പാർക്കുന്ന ക്രൈസ്തവർ മൂലം മാത്രമാണ്‌, ഇത് ഭൂമിയിലെ ഏറ്റവും വലിയ മത വിശ്വാസപ്രദേശമായി തീർക്കപ്പെട്ടത്. ഉദാഹരണമായി, സൊവേത്തോയിൽ, 1993-ൽ വിരലിലെണ്ണാവുന്ന ആളുകളുമായാണ്‌ വളരെ ചെറിയ ഒരു പള്ളി ആരംഭിച്ചത്; പക്ഷെ, അതേ പള്ളി വളർന്ന് ഇന്ന് 15,000-ന്‌ മേൽ അംഗങ്ങളും, സൗത്ത് ആഫ്രിക്കയിൽ ഉടനീളം 11 കൊച്ചു പള്ളികളുള്ളതായി തീർന്നിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏതാണ്ട് നാല്‌ ക്രിസ്ത്യാനികളിൽ ഒരാൾ ആഫ്രിക്കയിലാണ്‌ ജീവിക്കുന്നത്; അതായത്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, 35 ശതമാനം വളർച്ചാനിരക്ക് നേടിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതൽ ക്രൈസ്തവ ജനസംഖ്യയുള്ള പത്ത് രാഷ്ട്രങ്ങളിൽ, നൈജീരിയായും, കോഗോയും എത്യോപ്യയും ഉൾപ്പെടുന്നു. "ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ, ദൈവമാണ്‌ വളർത്തിയത്." (1 Cor 3:6) #{red->n->n->ചൈന}# ഒരു നൂറ്റാണ്ടു മുൻപ്, ലോകത്തുള്ള ക്രിസ്ത്യാനികളിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്പിലാണ്‌ ജീവിച്ചിരുന്നത്. ഇന്ന്, നാലു ക്രിസ്ത്യാനികളിൽ, കഷ്ടിച്ച് ഒരാളാണ്‌ യൂറോപ്പിലുള്ളത്; പക്ഷെ, ഇത് ക്രിസ്തുമതത്തിന്റെ ശോഷണവും നാശവുമാണെന്ന് അർത്ഥമാക്കുന്നില്ല, കാരണം നേപ്പാളും ചൈനയും കണക്കിലെടുത്താൽ, ഭൂമിയിലെ സ്ഥലങ്ങളിൽ ഏതിനേക്കാളും അതിവേഗം വളരുന്ന ക്രൈസ്തവ ജനസംഖ്യയാണ്‌ ഈ രണ്ടു രാജ്യങ്ങളിലുമുള്ളത്. 11 ശതമാനം വാർഷിക വളർച്ചാ നിരക്കുമായി നേപ്പാൾ മുന്നേറുമ്പോൾ, ഏകദേശം അതേ നിരക്കിലാണ്‌ (10.86%) ചൈനയും വളരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ചൈനയിലാണ്‌, ക്രിസ്തുമതത്തിന്റെ ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്, കൂടുതലും രഹസ്യാലയങ്ങളിലാണെങ്കിലും. വിശ്വാസത്തെ ചൈനാ സർക്കാർ ഉൾക്കൊണ്ട്, അത് നിയമവിധേയമാക്കിയിരിന്നെങ്കിൽ ഉണ്ടാകുമായിരുന്ന വളർച്ച ഒന്ന് സങ്കല്പ്പിച്ചു നോക്കുക. ഇതിനോടകം, 10 ക്രിസ്ത്യാനികളിൽ 7 പേരും പാശ്ചാത്യ നാടുകൾക്ക് പുറത്താണ്‌, അത് കൊണ്ടാണ്‌ പീഢനങ്ങൾ വർദ്ധിക്കുന്തോറും സഭ കൂടുതൽ വളരുന്നത്; സത്യം സത്യമായിട്ടും, രക്തസാക്ഷികളുടെ രക്തമാണ്‌ യഥാർത്ഥത്തിൽ സഭയുടെ വിത്ത്. #{red->n->n->ഇൻഡൊനേഷ്യ}# ക്രൈസ്തവ വളർച്ചാ സ്ഫോടനം ഒട്ടും ശ്രദ്ധിക്കാതിരുന്ന ഒരു രാജ്യമാണിത്. ഇന്ത്യയും, നേപ്പാളും, കംബോഡിയായും, ഇൻഡോനേഷ്യയിലെ മറ്റ് ചെറിയ പ്രദേശങ്ങളും കണക്കിലെടുത്താൽ, ക്രിസ്തുമതം അതിവേഗം വളരുന്ന ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രമാണിത്. മുകളിൽ വിവരിച്ചതു പോലെ, നേപ്പാളിലേയും ഇൻഡോനേഷ്യയിലേയും പല ഭാഗങ്ങളിലേക്കും വളർച്ചാ നിരക്ക് സമർത്ഥമായും സമൃദ്ധമായും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ വളർച്ചപ്രാപിച്ചു കൊണ്ടിരിക്കുന്ന ആദ്യത്തെ 20 രാജ്യങ്ങളിൽ പത്തൊൻപതും ഏഷ്യയിലും ആഫ്രിക്കയിലുമാണെന്നതാണ്‌ നിജസ്ഥിതി. ലോകത്തിന്‌ അതിന്റേതായ അരപ്പെട്ട പോലെ ചുറ്റപ്പെട്ട “ബൈബിൾ ഭൂഭാഗം” ഉണ്ട്. അത് സ്ഥിതി ചെയ്യുന്നത് ഇൻഡോനേഷ്യയുടേയും തെക്കേ ഏഷ്യയുടേയും ആഫ്രിക്കക്കുള്ളിലെ മിക്ക ഇടങ്ങളുടേയും ചുറ്റളവിനുള്ളിൽ നെടുകയും കുറുകെയുമായിട്ടാണ്‌. ഈ “ബൈബിൾ ഭൂഭാഗം” എന്ന് അന്യഥാ വിളിക്കപ്പെടുന്ന നിവർന്ന ജനസഞ്ചയം തെക്കോട്ടും കിഴക്കോട്ടും വളഞ്ഞാണ്‌ കിടക്കുന്നതെങ്കിലും, അത് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഇൻഡോനേഷ്യ, തെക്കേ ഏഷ്യ, ചൈന, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ സ്ഫോടനാത്മകമായ വളർച്ച,പരിശുദ്ധാത്മാവ് സഭയെ എക്കാലവും വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ്. പട്ടിണിക്കോ, വാളിനോ, നിരീശ്വര വാദത്തിനോ, ഈ ലോകത്തിന്റെ ഭരണാധികാരികൾക്കോ ആ വളർച്ചയെ തടസ്സപ്പെടുത്തുവാൻ സാധ്യമല്ല എന്ന് കാലം തെളിയിക്കുന്നു. ബ്രസീലിന്റെ വളർച്ചയും അമ്പരപ്പിക്കുന്നതാണ്‌, കാരണം, വിദേശ മിഷനറി പ്രവർത്തനങ്ങൾ സ്വഗതം സ്വീകരിക്കുന്ന രാഷ്ട്രങ്ങളിൽ രണ്ടാമത്തെ നായക സ്ഥാനത്താണ്‌ അത് ഉള്ളത്. ക്രിസ്ത്യാനികൾ മുമ്പ് കൂട്ടമായി വസിച്ചിരുന്ന സ്ഥലങ്ങളാണ്‌ സുവിശേഷഘോഷണത്തിന്‌ അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണുള്ള നിലങ്ങൾ. മതേതരത്വം ഈ രാജ്യങ്ങളിൽ വർദ്ധിച്ചു കോണ്ടിരിക്കുകയാണെങ്കിലും, ഭൂമിയിൽ ഏതൊരിടത്തും ആവശ്യമുള്ളതിനേക്കാൾ കൂടുതലായി ഇവിടങ്ങളിലാണ്‌ സുവിശേഷം വേണ്ടത്. ഇത് താങ്കളിൽ നിന്നും, താങ്കളുടെ തൊട്ടടുത്ത അയൽവാസിയിൽ നിന്നും ആരംഭിക്കാം. ആരാണ്‌ നട്ടതെന്നോ, ആരാണ്‌ നനച്ചതെന്നോ എന്നതിൽ കാര്യമില്ല, കാരണം, "ദൈവമാണ്‌ വളർത്തുന്നത്". (cf:1 കോറി 3:6)
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-05 00:00:00
Keywordschristianity in china, africa, indonesia
Created Date2015-12-06 03:48:42