Content | #{red->n->n->2015 നവംബർ 22-ന് സെന്റ്.പീറ്റേർസ് സ്ക്വയറിൽ മദ്ധ്യാഹ്ന പ്രാർത്ഥനയുടെ സമയത്ത് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രഭാഷണം.}#
പ്രീയ സഹോദരീ സഹോദരരേ,
പ്രാർത്ഥനാ വർഷത്തിന്റെ അവസാന ഞായറാഴ്ചയായ ഇന്ന്, നാം ക്രിസ്തു എന്ന 'രാജാവിന്റെ' തിരുനാൾ ആഘോഷിക്കുകയാണ്. പീലാത്തോസ് ചോദ്യം ചെയ്യുമ്പോൾ, പരിഹാസത്തോടെ അവർ, ക്രിസ്തുവിനെ ഒരു രാജാവായി ചിത്രീകരിക്കുന്നു.
യുക്തിയുടെ രണ്ട് ഭാവങ്ങൾ നമുക്ക് ഇവിടെ കാണാം. ഒന്ന്, ഈ ലോകത്തെ രാജാവിന്റെ യുക്തിയാണ്. അതിൽ മത്സരമുണ്ട്, ആയധങ്ങളുണ്ട്, ഭയമുണ്ട്, യുദ്ധമുണ്ട്. ഈ ലോകത്തിലെയല്ലാത്ത രാജാവിന്റെ യുക്തി വ്യത്യസ്തമാണ്. അതിൽ എളിമയുണ്ട്, സ്നേഹമുണ്ട്, നന്ദിയുണ്ട്. അത് സത്യസന്ധമാണ്.
കുരിശുമരണം ആസന്നമായിരിക്കെയാണ്, യേശു താനാരാണെന്ന് വെളിപ്പെടുത്തുന്നത്. ക്രൈസ്തവരുടെ ശക്തിയും ധൈര്യവും കുരിശാണ്. മനുഷ്യകുലത്തിന്റെ പാപം മുഴുവൻ വഹിക്കുകയും, സ്നേഹം തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് കുരിശിന്റെ ശക്തി.
കുരിശിൽ നിന്നും ഇറങ്ങി വന്ന് തന്റെ ശക്തി തെളിയാക്കാൻ, അവിശ്വാസികൾ കൃസ്തുവിനോട് ആവശ്യപ്പെടുന്നുണ്ട്. കുരിശിൽ നിന്നും ഇറങ്ങി സ്വയം രക്ഷിച്ചിരുന്നെങ്കിൽ, യേശു ഈ ലോകത്തെ രാജാവായി തീരുമായിരുന്നു. പക്ഷേ, ആ പ്രലോഭനം അദ്ദേഹത്തെ മോഹിപ്പിക്കുന്നില്ല. പകരം, യേശു വേദനയിലും അപമാനത്തിലും തന്റെ ജീവൻ, മനുഷ്യകുലത്തിനു വേണ്ടി ത്യജിക്കുകയാണ്.
ഇന്ന് ഇവിടെ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ നമ്മൾ ഓരോരുത്തരും സ്വയം പറയുക, "എന്നെ എന്റെ പാപങ്ങളിൽ നിന്നും രക്ഷിക്കാനായി കർത്താവ് സ്വന്തം ജീവൻ ബലിനൽകി."
കർത്താവിനോടൊപ്പം കുരിശിലേറിയവരിൽ നല്ല കള്ളൻ ഇത് മനസിലാക്കിയിരുന്നു. അവൻ നിലവിളിച്ചു പറഞ്ഞു: "അങ്ങ് അങ്ങയുടെ രാജ്യത്തിൽ എത്തുമ്പോൾ എന്നെ ഓർക്കണമെ! "
കൊള്ളക്കാരനും അധമനുമായ ആ കള്ളൻ മനസിലാക്കിയതുപോലെ, നാം യേശുവിനെ മനസിലാക്കിയാൽ മാത്രം മതിയാകും, നിത്യരക്ഷയിലേക്കുള്ള നമ്മുടെ വഴി തുറക്കാൻ. "കർത്താവെ, എന്നെ ഓർക്കണമെ."
ഈ ലോകത്തിന്റെ മുറിവുകളും ചതവുകളും, ശരീരത്തിലും മനസ്സിലും പേറുന്ന നമുക്ക്, പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥത യാചിച്ച്, യേശുവിന്റെ സ്നേഹം അനുഭവിക്കാനും അനുകരിക്കാനും ഇടവരാനായി പ്രാർത്ഥിക്കാം.
(പ്രാർത്ഥന.)
ഇന്നലെ, ബർസലോണയിൽ ഫെഡറിക്കോഡി ബെർഗ് ഉൾപ്പടെ, 25 ക്രൈസ്തവ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ, സ്പെയിനിൽ വെച്ച് കൃസ്തുവിനു വേണ്ടി പീഠനമേറ്റുവാങ്ങിയ അനുഗ്രഹീതരാണവർ. അവരെല്ലാം കപ്പൂച്ചിയൻ സഭാംഗങ്ങളായിരുന്നു' ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിoനമേറ്റു ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് അവരുടെ മാദ്ധ്യസ്ഥം ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം.
ഇറ്റലിയിൽ നിന്നും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള ഭക്തരെ ഞാൻ നമ്മുടെ ഈ പ്രാർത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു.
അടുത്ത ബുധനാഴ്ച്ച ഞാൻ എന്റെ ആഫ്രിക്കൻ സന്ദർശനം തുടങ്ങുകയാണ്. ഈ സന്ദർശനം വിജയിപ്പിക്കേണമേ എന്ന്, നിങ്ങളെല്ലാം ദൈവത്തോട് പ്രാർത്ഥിക്കുക. പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ, ആ നാടുകൾക്ക് ശാന്തിയും സമാധാനവും സമൃദ്ധിയും ലഭിക്കാനായി, നമുക്ക് പ്രാർത്ഥിക്കാം.
നിങ്ങൾക്കെല്ലാവർക്കും ഞാൻ നല്ല ഒരു ഞായറാഴ്ച്ച നേരുന്നു |