Content | തിരുശേഷിപ്പുകളുടെ ശാസ്ത്രീയ പഠനത്തിനായി ഒരു പുതിയ കേന്ദ്രം ഓക്സ്ഫോർഡിൽ തുറക്കുന്ന ഈ സന്ദർഭത്തിൽ, Fr.മാത്യു പീറ്റം, അസാധാരണമായ ചില തിരുശേഷിപ്പുക'ളുടെ പ്രത്യേകതകൾ Catholic Herald-ലൂടെ പങ്കുവെയ്ക്കുന്നു.
കെബിൾ കോളേജിലെ, അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിൽ തുറക്കുന്ന പഠനകേന്ദത്തിൽ, മെഡിക്കൽ സയിന്റിസ്റ്റുകൾ, ചരിത്രകാരന്മാർ, ക്രൈസ്തവ തത്വചിന്താവിദഗ്ദർ , കംപ്യൂട്ടർ വിദഗ്ദർ തുടങ്ങിയവർ ചേർന്നായിരിക്കും തിരുശേഷിപ്പുകളുടെ വിശകലനം നടത്തുക.
പ്രശസ്തമായ, ടൂറിനിലെ ശവക്കച്ചയുടെ കാർബൺ ഡേറ്റിംഗ് ഉൾപ്പടെയുള്ള പഠനങ്ങൾ നടന്നിട്ടുള്ളത്, ഈ യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു.
ചില തിരുശേഷിപ്പിക്കുകളുടെ അത്ഭുത കഥകൾ
#{red->n->n->വി.കാതറീൻ ഓഫ് സിയന്നയുടെ ശിരസ്സ്}#
ചെറുപ്പം മുതൽ അതീവ ഭക്തിയിൽ വളർന്ന കാത്റീന്, 7-ാമത്തെ വയസ്സിൽ യേശുവിന്റെ ദിവ്യദർശനമുണ്ടായി. അതിനു ശേഷം കതറീന യേശുവിൽ സമർപ്പിതമായ ഒരു ജീവിതം നയിച്ചു പോന്നു. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ , അവൾ മുടി മുറിക്കുകയും തിളയ്ക്കുന്ന വെള്ളം ശിരസ്സിലൊഴിച്ച് സ്വയം പീഠിപ്പിക്കുകയും ചെയ്തു. 1380-ൽ വി.കാതറിന മരണമടഞ്ഞു.
മൃതദേഹം സ്വന്തം ഗ്രാമത്തിലെത്തിക്കാനുള്ള നാട്ടുകാരുടെ പ്രയത്നം വിഫലമായി. തുടർന്ന് അവർ മുതദേഹത്തിൽ നിന്നും ശിരസ്സ് എടുത്ത് ഒരു സഞ്ചിയിലാക്കി നാട്ടിലേക്ക് തിരിച്ചു. ഇടയ്ക്കു വച്ച് റോമൻ പടയാളികൾ അവരെ തടഞ്ഞു. പരിശോധനയിൽ സഞ്ചിയിൽ റോസാപുഷ്പ്പങ്ങൾ കണ്ടെത്തിയെന്നാണ് വിശ്വാസം. പക്ഷേ, സീനയിൽ എത്തിയപ്പോൾ സഞ്ചിയിൽ റോസാപുഷ്പ്പങ്ങൾ വി.കാതറീന്റെ ശരിസ്സായി വീണ്ടും രൂപാന്തരപ്പെട്ടു. വി. കാതറീന്റെ തിരുശേഷിപ്പുകൾ ഇപ്പോൾ റോമിലും സിയന്നയിലുമായി സൂക്ഷിച്ചിരിക്കുന്നു.
#{red->n->n->1983-ൽ മോഷ്ടിക്കപ്പെട്ട കൃസ്തുവിന്റെ അഗ്രചർമ്മം}#
AD 800-ൽ ചാൾമാൻജൻ ചക്രവർത്തി, ലിയോ മൂന്നാമൻ മാർപാപ്പയ്ക്ക് ഇത് സമ്മാനമായി കൊടുത്തതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്രചർമ്മത്തെ പറ്റിയുള്ള ആദ്യത്തെ പരാമർശം അതാണ്. ജറുസലേമിലെ കല്ലറയിൽ താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ഇത് തന്നെ ഏൽപ്പിച്ചു എന്നാണ്, ചകവർത്തി അവകാശപ്പെട്ടത്.
റോമിന്റെ പതനകാലത്ത്, 1527.-ൽ സെന്റ് ജോൺ ലെതറിൻ ദേവാലയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട തിരുശേഷിപ്പ്, 1557-ൽ ഒരു തടവറയിൽ നിന്നും കണ്ടെടുത്തു. ഈ തിരുശേഷിപ്പ് റോമിലെ കൽക്കട്ടയിൽ സൂക്ഷിച്ചിരുന്നു. ഇവിടേക്കുള്ള തീർത്ഥാടകർക്ക് പ്രത്യേക ദണ്ഡ വിമോചനം അനുവദിക്കപ്പെട്ടിരുന്നു.
1983-ൽ യേശുവിന്റെ പരിശ്ച്ഛേദന തിരുനാൾ ദിവസമാണ് ഈ തിരുശേഷിപ്പ് അവസാനമായി പ്രദർശിപ്പിച്ചത്. അതിനു ശേഷം വീണ്ടും മോഷ്ടിക്കപ്പെട്ടു.
#{red->n->n->ഇറ്റലിയിലെ സാൻ മാർക്കോ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വി.അന്റാണിയസ്സിന്റെ മൃതദേഹം}#
അതിവഭക്തി കൊണ്ടും ലളിതമായ ജീവിതം കൊണ്ടും പേരുകേട്ടതായിരുന്നു വി.അന്റോണിയോസിന്റെ ജീവിതം. അദ്ദേഹം ആർച്ച് ബിഷപ്പിന്റെ സ്ഥാനം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ, അന്നത്തെ മാർപാപ്പ യുജീൻ നാലാമൻ, അന്റോണിയോസിനെ സഭയിൽ നിന്നും പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥാനം സ്വീകരിപ്പിച്ചതെന്ന് പറയപ്പെടുന്നു..1459-ൽ മരണാനന്തരം എട്ടു ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശരീരം ജീർണ്ണിക്കുന്നില്ല എന്ന് കണ്ടെത്തി. ഇപ്പോൾ അത് സാൻ മാർക്കോ ദേവാലയത്തിൽ, സ്പടികപേടകത്തിൽ സൂക്ഷിച്ചിരിക്കുന്നു.
#{red->n->n->വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാൻ, UK -യിലെ ബർമിംങ്ങ്ഹാമിലെ St. ഫിലിപ്പ് നേരിയിൽ:}#
ബർമിംങ്ങ്ഹാമിലെ റെഡ് നെൽ സെമിത്തേരിയിൽ, തന്റെ സുഹൃത്ത്, Fr.അംബ്രോസിന്റെ മൃതശരീരം അടക്കം ചെയ്തിരുന്ന കല്ലറയിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ മൃത ശരീരവും അടക്കിയത്.
ഇങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. പിന്നീട് ഈ മൃതശരീരം പള്ളിക്കല്ലറയിലേക്ക് മാറ്റാൻ ശ്രമിച്ചത്, കോടതി നടപടികളുൾപ്പടെ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു. 2008-ൽ ന്യൂമാന്റെ 118-ാം ചരമവാർഷികത്തിൽ, കല്ലറ മാറ്റുന്നതിനുള്ള അനുവാദം ലഭിച്ചു. വാഴ്ത്തപ്പെട്ട ന്യൂമാന്റെ വസ്ത്ര ശകലമുൾപ്പടെയുള്ള തിരുശേഷിപ്പുകൾ ഇപ്പോൾ ബിർമിംങ്ങ്ഹാമിലെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു.
#{red->n->n->വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ.}#
സൊസൈറ്റി ഓഫ് ജീസസിന്റെ സ്ഥാപകരിൽ ഒരാളായ വി.ഫ്രാൻസിസ് സേവ്യർ 1506-ൽ ജനിച്ചു. ആദ്യത്തെ ഏഴു ജസ്യൂട്ട് പുരോഹിതരിൽ ഒരാളായിരുന്നു അദ്ദേഹം. 1662-ൽ അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഗോവയിലെ ബോംജീസസ് ബസലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു. അവിടം ഒരു തീർത്ഥാടന കേന്ദ്രമാണ്.
Fr.മാത്യു പിറ്റം പറഞ്ഞവസാനിപ്പിക്കുന്നു: "തിരുശേഷിപ്പുകളുടെ വിഷയത്തിൽ ഞാൻ വിമുഖനും സംശയാലുവുമായിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ചെറിയ ചെറിയ അനുഭവങ്ങൾ എന്റെ കാഴ്ച്ചപ്പാട് മാറ്റിയിരിക്കുന്നു. പുരാതന കൃസ്തുമതത്തിന്റെ തുടർച്ചയാണ് നമ്മൾ എന്ന ബോധം ഈ തിരുശേഷിപ്പുകൾ നമുക്ക് നൽകുന്നു." |