category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'സേവനം' എന്ന പേരിൽ നടക്കുന്ന തിന്മകളെക്കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് ഫിലിപ്പ് ഈഗന്‍
ContentUnite Kingdom: പോര്‍ട്സ്മൌത്തിലെ മെത്രാനായ ഫിലിപ്പ് ഈഗന്‍ തന്റെ പുരോഹിതന്‍മാരോട് സഭാപ്രബോധനങ്ങള്‍ അനുശാസിക്കുന്ന കാരുണ്യ പ്രവര്‍ത്തികള്‍ മാത്രമേ പിന്തുണക്കാവൂ എന്ന് നിര്‍ദ്ദേശിച്ചു. ഈ വര്‍ഷാവസാനത്തോട് കൂടി തങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള കാരുണ്യ പ്രവര്‍ത്തികളുടെ ഒരു പുനപരിശോധന നടത്തണമെന്ന് അദ്ദേഹം തന്റെ പുരോഹിതന്‍മാരോട് കത്ത് മൂലം ആവശ്യപ്പെട്ടു. ഇടവകക്ക് പുറമെയുള്ള കാരുണ്യ പ്രവര്‍ത്തികളുമായുള്ള ബന്ധത്തെപ്പറ്റി ഒരു പുന:പരിശോധന നടത്തണമെന്നും, ഈ അന്വോഷണം ഈ വര്‍ഷം അവസാനത്തോടു കൂടി വേണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു. കൃത്രിമ ജനന നിയന്ത്രണത്തേയും, ഭ്രൂണഹത്യയെയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് വേണ്ടിയുള്ള ധന-സമാഹരണ പരിപാടികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം എടുത്ത് പറയുന്നു. വിശ്വാസികൾ, സൗജന്യമായി സൂപ്പ് വിതരണം ചെയ്യുന്ന പരിപാടികളിലും ജെയിലില്‍ നിന്ന് മോചനം ലഭിച്ചവര്‍ക്കുള്ള പുനരിധിവാസ പദ്ധതികളിലും സന്നദ്ധസേവനം ചെയ്യാറുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളില്‍ ഗര്‍ഭ നിരോധന ഉറകളും, ഭ്രൂണഹത്യയെ പിന്തുണക്കുന്ന ഉപദേശ കുറിപ്പുകളും നിക്ഷേപിക്കുക പതിവാണ്. സേവനത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം തിന്മകളെക്കുറിച്ച് വിശ്വാസികൾജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് ഈഗൻ മുന്നറിയിപ്പു നല്കി. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള സെമിനാറുകളും പ്രതിജ്ഞകളും മറ്റും സംഘടിപ്പിക്കുന്ന കാരുണ്യ സംഘടനക്ക് വേണ്ട സഹായം കൊടുക്കുമ്പോൾ ഈ സംഘടനകൾ സ്വവര്‍ഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവയാണൊ എന്ന് ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. "ഇത്തരം ഒരു കാരുണ്യസംഘടക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ “ഗൗരവമായ അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുകയോ അല്ലെങ്കില്‍ ചിന്തിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രായോഗിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഇത്തരം മുകരുതലുകള്‍ ആവശ്യമാണ്" ബിഷപ്പ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-25 00:00:00
KeywordsBishop Philip egan, pravachaka sabdam
Created Date2015-11-25 11:05:58