category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയഹൂദ സമൂഹത്തിന്റെ ക്ഷണം സ്വീകരിച്ച് മാർപാപ്പ സിനഗോഗ് സന്ദ൪ശനത്തിന് ഒരുങ്ങുന്നു
Contentഫ്രാൻസിസ് മാർപാപ്പയ്ക്ക് റോമിലെ യഹൂദസമുദായത്തിലെ മുഖ്യ പുരോഹിതനായ റിക്കാർഡോ ഡി. സെഗ്നിയിൽ നിന്നും ദേവാലയ സന്ദർശനത്തിന് ക്ഷണം ലഭിച്ചതായി   വത്തിക്കാൻ അറിയിച്ചു. ക്ഷണം മാർപാപ്പ സ്വീകരിച്ചു. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ്    യഹൂദ ദേവാലയ സന്ദർശനം നടത്തി ചരിത്രം സൃഷ്ടിച്ച ആദ്യത്തെ മാർപാപ്പ . പിന്നീട് 2010-ൽ ബനഡിക്ട് 16 ാം മാർപാപ്പ യഹൂദ ദേവാലയം സന്ദർശിച്ചിരുന്നു.  അവിടം  സന്ദർശിക്കുന്ന മൂന്നാമത്തെ  മാർപാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. 2016 ജനുവരി  17-ാം തീയതിയാണ് മാർപാപ്പയുടെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ - യഹൂദ പുനരേകീകരണത്തിന്‍റെ 20-ാം വാർഷികമായ  ജനുവരി 17   ഇപ്പോഴും ഇറ്റലിയിൽ അനുസ്മരിക്കപ്പെടുന്ന  ദിനം കൂടിയാണ്. ക്രൈസ്തവരും യഹൂദരുമായുള്ള ചരിത്രപരമായ ബന്ധം പുതുക്കാനും ക്രൈസ്തവ വിശ്വാസത്തിന്റെ യഹൂദീയ വേരുകൾ ഓർമ്മിക്കാനും ഒരവസരം കൂടിയാണ് ഇത്. പിതാവ്  ബ്യൂണസ്അയേർസിൽ ആർച്ചുബിഷപ്പായിരുന്നപ്പോൾ മുതൽ, അദ്ദേഹം ക്രൈസ്തവ - യഹൂദ ബന്ധങ്ങളുടെ സമന്വയത്തിനു വേണ്ടി ശ്രമിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം, തന്റെ യഹൂദ സുഹൃത്ത് അബ്രഹാം സ്ക്കോർക്ക എന്ന അർജന്റീനയിലെ റാബിയുമൊത്ത്, "On  Heaven  and  Earth" എന്ന പുസ്തകം രചിക്കുകയുണ്ടായി. അതിൽ ,ഇരുവരും ചേർന്ന് ക്രൈസ്തവ - യഹൂദ ജീവിത വീക്ഷണങ്ങൾ പങ്കുവെച്ചിരിന്നു. ഇവരുടെ സാമൂഹ്യവും മതപരവുമായ ചർച്ചകളിൽ 31- എണ്ണം അർജന്റീനയിലെ ദൃശ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്. "ഞങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഫലങ്ങൾ, ഞങ്ങൾ ജനങ്ങൾക്ക് നൽകുന്നു." "നമ്മുടെ കാലഘട്ടത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി സുവിശേഷത്തിലുണ്ട്." "പിതാവ് തന്റെ ദൈനംദിന പ്രഭാഷണങ്ങളിലൂടെയും, ഉപമകളിലൂടെയും വിശ്വാസികൾക്ക് ഈ പ്രതിവിധിയാണ് പകർന്നു നൽകുന്നത്. "റബ്ബി വ്യക്തമാക്കി. അർജന്റീനയിൽ റബ്ബിയുമൊത്ത് അദ്ദേഹം രചിച്ച പുസ്തകത്തിലും ഈ ചിന്തകളുടെ നാമ്പുകൾ കാണാം.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-19 00:00:00
KeywordsJew, franscis pope, synagoge, January 17,പ്രവാചക ശബ്ദ൦, pravachaka sabdam
Created Date2015-11-19 09:19:43