Content | ചിലിയിലെ ഖനിയില്‍പ്പെട്ടുപോയ തൊഴിലാളികളെ രക്ഷിക്കുന്നത് പ്രമേയമാക്കിയിട്ടുള്ള ‘The 33’ എന്ന സിനിമ ഈ മാസാവസാനം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തും. 2010-ല്‍ ചിലിയിലെ ഖനിയില്‍ അകപ്പെട്ടുപോയ ഖനിതൊഴിലാളികളുടെ അസാധാരണമായ രക്ഷപ്പെടലിന്റെ കഥ പറയുന്ന ഈ സിനിമയില്‍ ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ കുറച്ചു കാണിച്ചിട്ടില്ലേന്ന്‍ സിനിമയുടെ പ്രദര്‍ശനാവകാശമുള്ള വാര്‍ണര്‍ ബ്രോസ്, സ്റ്റുഡിയോ അഭിപ്രായപ്പെട്ടു.“എനിക്ക് സിനിമയുടെ കഥയിലെ ഈ ഭാഗം എങ്ങിനെയിരിക്കണം എന്നുള്ള കാര്യങ്ങളെ കുറിച്ച് ഒരു പ്രത്യേക പദ്ധതിയോ അല്ലെങ്കില്‍ ഹോളിവുഡില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള സഹായമോ ലഭിച്ചിട്ടില്ല ” മെക്സിക്കന്‍-അമേരിക്കന്‍ സിനിമാ സംവിധായക കൂടിയായ പട്രീഷ്യ റിഗ്ഗന്‍ കാത്തലിക് ഹെറാൾഡ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നു .
“എന്‍റെ ഹൃദയത്തില്‍ നിന്നുള്ള പ്രചോദനം ഒന്നു കൊണ്ട് മാത്രമാണു ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തത്. അതായത്, ഖനി തൊഴിലാളികള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ കാഴ്ചപ്പാടില്‍ നിന്നും കഥ പറയുക ”. “ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. നമ്മെ നല്ല മനുഷ്യരാക്കാനുതകുന്ന സിനിമകളാണ് ഞാന്‍ചെയ്യാന്‍ആഗ്രഹിക്കുന്നതും ചെയ്തിട്ടുള്ളതും. മനുഷ്യ ജിവിതത്തിലെ ഇരുണ്ട ഭാഗത്തെ കുറിച്ച് പറയുന്ന സിനിമകളല്ല ഞാന്‍ ആഗ്രഹിക്കുന്നത്, മറിച്ച് ലോകത്തിന്റെ നന്മക്കുതകുന്ന വിധത്തിലുള്ള അല്ലെങ്കില്‍ ലോകം എങ്ങിനെ ആയിരിക്കണമെന്ന് പറയുന്ന നല്ല ആത്മീയാനുഭാവമുളവാക്കുന്ന സിനിമകള്‍ചെയ്യുവാനാണ് താല്പര്യപ്പെടുന്നത് .തീര്‍ച്ചയായും ഇത് ഞാന്‍ഏറ്റവും കൂടുതല്‍ഇഷ്ടപ്പെടുന്നത് ചെയ്യുവാന്‍ എന്നെ അനുവദിച്ച ഒരു ജീവിതാനുഭവമായി ഈ സിനിമ മാറി” അവര്‍ കൂട്ടിച്ചേര്‍ത്തു.
നവംബറില്‍ അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ന്യുയോര്‍ക്കില്‍ ആയിരുന്ന സമയത്ത് കഴിഞ്ഞ ഒക്ടോബറില്‍ കത്തോലിക്കാ ന്യുസിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍പറഞ്ഞത്.എങ്ങിനെയാണ് ഈ ഖനിതൊഴിലാളികള്‍ തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതെന്ന് അവര്‍ ഇതിലൂടെ വ്യക്തമാക്കുന്നു.
“ഖനിതൊഴിലാളികളുടെ വിശ്വാസം അവര്‍ ആദ്യമായി ഖനിയിലേക്ക്പോകുമ്പോള്‍ മുതല്‍ പ്രകടമാണ്. അവിടെ ഒരു ചെറിയ കന്യകാമാതാവിന്റെ രൂപമുണ്ട്. അവര്‍ അകത്തേക്ക് പോകുമ്പോള്‍ ഈ രൂപത്തിനു മുന്നില്‍ കുരിശ് വരക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയുന്നു.ഇത് അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്.” റിഗ്ഗന്‍ പറഞ്ഞു. “കാരണം വളരെ അപകടം നിറഞ്ഞ ഒരു സ്ഥലത്തേക്കാണ് തങ്ങള്‍ പോകുന്നതെന്നും ദൈവത്തിന് മാത്രമേ സംരക്ഷണം നല്കാന്‍ കഴിയുകയുള്ളൂ എന്നു അവര്‍ക്ക് അറിയാം.” അവര്‍ കൂട്ടിച്ചേര്‍ത്തു.
“കഥ പുരോഗമിക്കുമ്പോള്‍ ഇരുട്ട് നിറഞ്ഞ ഒരു തുരങ്കത്തിലാണ് തങ്ങള്‍ എന്നു തൊഴിലാളികള്‍ മനസ്സിലാക്കുന്നു.ദൈവത്തിലുള്ള അവരുടെ വിശ്വാസം അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. താഴെയെങ്ങോ മോചനത്തിനുള്ള ഒരു നിമിഷം ഉണ്ടാകുമെന്ന് അവര്‍ ഒരുമിച്ചു പ്രതീക്ഷിക്കുന്നു. സിനിമയുടെ അവസാനഭാഗത്ത് കഥാപാത്രങ്ങളില്‍, ആസക്തി ഉള്ളവനും അവിശ്വാസിയുമായ ഒരാള്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായി കാണാം.ദൈവം എന്നത് സത്യമാണെന്ന് പറയുവാന്‍ സിനിമയുടെ അവസാനഭാഗം വരെ ഈ കഥാപാത്രമുണ്ട് .” “വളരെ പ്രതീകാത്മകമായ ഒരു രംഗം ഇതിലുണ്ട്. ഞാന്‍ ഇതിനെ അവസാന അത്താഴം എന്ന് വിളിക്കും, അവരെല്ലാവരും തങ്ങളുടെ പക്കല്‍ അവശേഷിച്ച അവസാന ‘ടൂണ’ മീന്‍പങ്ക് വച്ചിട്ട്, പരസ്പരം ക്ഷമചോദിക്കുകയും ചെയ്യുന്നു.മുഴുവന്‍സിനിമയുടെയും മൂല്യം എന്നുള്ളത് ക്ഷമയും, കുടുംബവും, ദൈവ വിശ്വാസവുമാണ്. ഇത് ലോകത്തിനു നല്‍കാവുന്ന നല്ല ഒരു സന്ദേശമാണെന്ന്‍ ഞാന്‍കരുതുന്നു. സിനിമയുടെ അവസാന ഭാഗത്തില്‍,ഒരു ഖനി തൊഴിലാളി ഭിത്തിയില്‍ ഒരു സന്ദേശം എഴുതുന്നു.അതിപ്രകാരമായിരുന്നു. ‘ഇവിടെ 33 ഖനിതൊഴിലാളികള്‍ ജീവിച്ചിരുന്നു. ദൈവം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു.” റിഗ്ഗന്‍ കൂട്ടിച്ചേര്‍ക്കുന്നു .
ഫ്രാന്‍സിസ് മാര്‍പാപ്പായുമായി ഈ തൊഴിലാളികള്‍ക്ക് ഔപചാരികമായ ഒരു കൂടിക്കാഴ്ച ഒരുക്കുവാന്‍കഴിഞ്ഞു എന്നുള്ളതാണ് റിഗ്ഗന്‍ നേടിയ ആദ്യവിജയം.“മാര്‍പാപ്പയെ ഈ സിനിമ കാണിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും എന്നോട് പറഞ്ഞുത് അതൊരിക്കലും സധ്യമാവുകയില്ല എന്നാണ്. “ഞങ്ങള്‍ പാപ്പാക്ക് ഒരു കത്തെഴുതി”,അത്ഭുത൦ എന്നു പറയട്ടെ, ഫ്രാന്‍സിസ് പാപ്പാ ഈ സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാനില്‍ നിന്നും ഞങ്ങള്‍ക്ക് മറുപടി ലഭിച്ചു . “ഉടന്‍ തന്നെ ഞങ്ങള്‍ ഒരു DVD പാപ്പാക്ക് അയച്ചുകൊടുത്തു.പാപ്പാ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു”അങ്ങിനെ പാപ്പാ ഈ 33 തൊഴിലാളികളെയും വത്തിക്കാനിലേക്ക് ക്ഷണിച്ചു.ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു സംഭവമാണ്.
തങ്ങളുടെ രക്ഷപ്പെടലിന്റെ അഞ്ചാം വാര്‍ഷികം (Octobar 14), വത്തിക്കാനില്‍ പാപ്പാക്ക് കൈകൊടുത്തു കൊണ്ടും പാപ്പായുടെ പ്രോത്സാഹന വാക്കുകള്‍ ശ്രവിച്ചുകൊണ്ടുമാണ് ആഘോഷിച്ചത്. വിശ്വാസത്തില്‍ കേന്ദ്രീകൃതമായ പ്രതീക്ഷയെ പറ്റിയും ഈ പ്രതീക്ഷ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പിതാവ് അവരോട് പറഞ്ഞു. “തൊഴിലാളികളില്‍ ഒരാള്‍ക്ക് അയാള്‍ ഖനിയിലായിരിക്കുമ്പോള്‍ ഒരു കുട്ടി ജനിച്ചു. അവളുടെ പേര് ‘എസ്പെരാന്‍സാ’ (പ്രതീക്ഷ) എന്നായിരുന്നു. അതു തന്നെയായിരുന്നു പുറത്ത് മുഴുവന്‍ കുടുംബങ്ങളും തങ്ങിയിരുന്ന തമ്പിന്‍റെ പേരും - ക്യാമ്പ് എസ്പെരാന്‍സാ.അവരോടൊപ്പം ഈ കുട്ടിയും ഉണ്ടായിരുന്നു. അവള്‍ക്കിപ്പോള്‍ 5 വയസ്സായി.അവളുടെ പിതാവ് അവളെ കൈകളില്‍ പിടിച്ചു, ഫ്രാന്‍സിസ് പാപ്പാ അവളുടെ മൂര്‍ധാവില്‍ കൈവെച്ചനുഗ്രഹിച്ചു. ഈ സമ്മാനം അവര്‍ക്ക് നല്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്.” സ്പാനിഷായിരുന്നത് ഈ സിനിമയുടെ സംവിധായിക, സഹ-കഥാ രചയിതാവ് എന്ന നിലകളില്‍ റിഗ്ഗനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. “അവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ അവരുമായി സംസാരിക്കുന്നതിന് ഇതെന്നെ സഹായിച്ചു.” അവര്‍ പറഞ്ഞു. “എല്ലാ ലാറ്റിന്‍ അമേരിക്കക്കാര്‍ക്കും ഒരു സഹകരണ മനോഭാവമുണ്ട് എന്ന് ഞാന്‍ കരുതുന്നു.അവര്‍ വളരെ സ്നേഹമുള്ളവരും വികാരഭരിതരുമാണ്. അതുകൊണ്ട് ഒരര്‍ത്ഥത്തില്‍ ചിലിക്കാരുടെ ജീവിതം ഒപ്പിയെടുക്കുന്നത് എനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലായിരുന്നു. ഒക്ടോബര്‍ 27ന് വാഷിംഗ്‌ടണില്‍ ആയിരിക്കുമ്പോള്‍ ഈ സിനിമയിലെ അഭിനേതാക്കളായ ലൌ ഡയമണ്ട് ഫിലിപ്പ്സ്, ജൂലിയറ്റ് ബിനോഛെ കൂടാതെ യു.എസ്സിലെ ചിലി അംബാസിഡറുമൊന്നിച്ച് ഈ ചിത്രത്തിന്റെ ഒരു പ്രദര്‍ശനം നടത്തുന്നതിനെ കുറിച്ച് സംസാരിച്ചു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ,”ഇത് ശരിക്കും ഒരു ചിലിയന്‍ സിനിമയാണ്. നീ എങ്ങിനെ ഇത് നിര്‍മ്മിച്ചു” എന്ന ചിലി അംബാസിഡറുടെ ചോദ്യത്തിന് റിഗ്ഗന്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ് “നമ്മള്‍ തമ്മില്‍ വ്യത്യാസത്തിന് കാരണമായിയാതൊന്നുമില്ല.”വികാരഭരിതനായ ചിലി അംബാസിഡറുടെ വാക്കുകളേ ഓർമ്മിപ്പിച്ചാണ് റിഗൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
|