Content | ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഹോദരസഭാ പ്രതിനിധികൾ, മെത്രാൻ സിൻഡിന് നൽകിയ സന്ദേശങ്ങളുടെ രത്നചുരുക്കം വത്തിക്കാൻ പരസ്യപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത്:
#{red->none->none->റൊമേനിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ്, ലോസിഫ്}#
“ദൈവവചനവും മനുഷ്യപ്രകൃതിയും തമ്മിലുള്ള കൂട്ടായ്മയുടെ ജീവിക്കുന്ന സാക്ഷ്യം വിവാഹജീവിതത്തിൽ നാം ദർശിക്കുന്നത്, സ്വർഗ്ഗീയമാഹാത്മ്യം വിവാഹത്തിൽ വസിക്കുന്നു എന്ന വസ്തുത കാരണമാണ്”-അദ്ദേഹം സിനഡിനെ ഓർമ്മിപ്പിച്ചു.
#{red->none->none->ആഗ്ലിക്കൻ ബിഷപ്പ്, തിമോത്തി തോൺടൺ}#
“കുടുംബജീവിതത്തിന്റെ ദൂഷ്യവശങ്ങളെ ആവശ്യത്തിലധികമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തന രേഖയാണ് സിനഡിനുള്ളത്. കുടുംബങ്ങളിലെ എടുത്ത്കാട്ടിഘോഷിക്കാനുള്ള നല്ല കാര്യങ്ങൾക്ക് ഊന്നൽ നൽകുന്ന സന്ദേശമാണ് സിനഡ് നൽകേണ്ടത്." ഇപ്രകാരമാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.
#{red->none->none->എസ്റ്റോണിയൻ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത, സ്റ്റീഫാനോസ്}#
വിവാഹംഗീകാരം സംബന്ധിച്ചുള്ള ഗവണ്മെന്റിന്റെ പുതിയ നയങ്ങളെപ്പറ്റി പ്രസംഗിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യാതൊരു സംശയവുമില്ല, ഒരു പുതിയ സാമൂഹ്യ ചുറ്റുപാട് നിയമം ഉറപ്പാക്കുന്നുണ്ട്; പക്ഷെ, സഭയെ സംബന്ധിച്ചിടത്തോളം, വിവാഹം എന്ന കൂദാശ കേവലം ഒരു സ്ഥാപനമായിട്ടല്ല, ഒന്നാമതും പരമപ്രധാനമായും, ജീവിതത്തിന്റെ ഒരത്ഭുത രഹസ്യമായിട്ടാണ് വെളിപ്പെട്ടു കിട്ടിയിരിക്കുന്നെന്നാണ് പ്രത്യാശിക്കുന്നത്“.
#{red->none->none->കോപ്റ്റിക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്താ, ബിഷോയ്}#
"സ്വവർഗ്ഗാനുരാഗാകർഷണത്തിൽ പെട്ടിട്ടുള്ള ജനങ്ങളുടെ ആത്മീയ ശുശ്രൂശയുടെ കാര്യത്തിൽ, വിശുദ്ധ വേദഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ, സ്വവർഗ്ഗലൈംഗികത ദൈവം വിലക്കിയിട്ടുള്ള ഒരു മഹാപാപം തന്നെയാണെന്ന് മൃദുവായി, സഹിഷ്ണതാപൂർവ്വം, ബോദ്ധ്യപ്പെടുത്തുന്ന രീതിയിൽ, സഭ അവർക്ക് വിശദീകരിച്ചു കൊടുക്കുകയാണ് വേണ്ടത്". അദ്ദേഹം പറഞ്ഞു.
#{red->none->none->റവ.ഡോ.എ.റോയി മെഡ്ലി, Baptist World Alliance}#
അദ്ദേഹത്തിന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: “പൂർണ്ണത കൈവരിച്ച കുടുംബം ഇല്ല; പൂർണ്ണത കൈവരിച്ച വിവാഹവും ഇല്ല. തന്റെ തീൻ മേശയിലേക്ക് പാപികളെ ക്ഷണിക്കുന്ന ഒരു യേശുവിനെ ആണ് ബാപ്റ്റിസ്റ്റ് സഭ വിഭാവനം ചെയ്യുന്നത്”.
#{red->none->none->സിറിയക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ്, യോസ്തിനോസ് ബൗലോസ് സഫർ}#
"രോഗ സൗഖ്യശക്തിയുള്ള കുർബ്ബാനയിലാണ് സഭ കേന്ദ്രീകരിച്ചിരിക്കുന്നത്; അതിനാൽ തന്നെ , ശിക്ഷാനിയമങ്ങളുടെ ഭാഗമായി, കുർബ്ബാന നിരോധിക്കാൻ പാടില്ല". അദ്ദേഹം പറഞ്ഞു
#{red->none->none->ടിം മാക്ക്യുബാൻ, The Methodist Ecumenical Officer, Rome}#
മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന ഒരു പ്രകാരമുള്ള കുടുംബത്തെപറ്റിയാണ് സിനഡ് പ്രാഥമികമായും ചർച്ച ചെയ്യുന്നത്. ഏകാംഗം, കുട്ടികളില്ലാത്ത ഭാര്യാഭർത്താക്കന്മാർ, അവിവാഹിതപങ്കാളികൾ, എന്നിവർക്ക് കുടുംബമില്ലെന്ന വിഷമം തോന്നും: ആയതിനാൽ, അവരുടേയും കുടുംബമായി കണക്കാക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം. |