Content | Bild Zeitung' ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായ കായി ഡീക്ക്മാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ കാണാൻ പോയപ്പോളുണ്ടായ അനുഭവം വിവരിക്കുന്നു.
"പുഞ്ചിരിക്കുന്ന, തിളക്കമുള്ള കണ്ണുകളുള്ള, ആരോഗ്യവാനായിരിക്കുന്ന " ഒരു മുൻ മാർപാപ്പയെയാണ് താൻ കണ്ടതെന്ന് കായി ഡീക്ക്മാൻ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ചെറിയ സ്വീകരണമുറി, മരത്തിന്റെ ഒരു ഗോവണി ഒന്നാം നിലയിലേക്ക് നയിക്കുന്നു, പ്രകാശം നിറഞ്ഞ ഇരിപ്പുമുറി, അവിടെ ഒരു വെളുത്ത ലെതർ സോഫയും ചെറിയ കസേരയും. തട്ടോളം എത്തുന്ന ഒരു ബുക്ക് ഷെൽഫ്. ഫ്ലാറ്റ് സ്ക്രീൻ TV, DVD പ്ലെയർ, ചുവരുകളിൽ ക്രൈസ്തവ രൂപങ്ങൾ. ഒരു കോഫി ടേബിൾ. അദ്ദേഹത്തിന്റെ സഹോദരൻ ജോർജിന്റെ ചിത്രം അടങ്ങുന്ന ഒരു പിയാനോ.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്വസ്ഥാനത്ത് നിന്നും വിരമിച്ച ശേഷം രണ്ട് വർഷം പിന്നിടുന്ന അവസരത്തിൽ കായി ഡീക്ക്മാൻ "നമ്മുടെ " മാർപാപ്പയെ കണ്ടുമുട്ടിയ കഥ വിവരിക്കുന്നു.
ഇവിടെ "നമ്മുടെ " എന്ന വാക്ക് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.
പത്ത് വർഷങ്ങൾക്ക് മുമ്പ് 2005 ഏപ്രിൽ 20-ന് കർഡിനാൾ റാറ്റ്സിഞ്ചർ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നു. ജർമ്മനിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം, മാർപാപ്പ സെന്റ് പീറ്റർ ബസലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രവുമായി പുറത്തിറങ്ങുന്നു. ആ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: "Wir Sind Papst" (We are Pope) . 500 വർഷങ്ങൾക്ക് ശേഷം ജർമ്മൻകാരനായ ഒരു മാർപാപ്പ ! അതായിരുന്നു ജർമ്മൻ ജനതയുടെ സന്തോഷം!
ഒക്ടോബർ 15-ാം തീയതിയാണ് കായി ഡീക്ക്മാൻ 88 വയസുകാരനായ മാർപാപ്പയെ സന്ദർശിച്ചത്. "അദ്ദേഹം വാതിൽക്കൽ നിന്ന് ഞങ്ങളെ സ്വാഗതം ചെയ്തു നമ്മുടെ പാപ്പ!'' രണ്ടു വർഷം മുമ്പ് അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്ന അവസരത്തിൽ, അദ്ദേഹത്തിൽ കാണപ്പെട്ട ക്ഷീണവും അവശതകളുമെല്ലാം, വളരെ വളരെ അകലെയായിരിക്കുന്നു . തെളിവുള്ള കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി നിന്ന അദ്ദേഹം തികച്ചും ഉന്മേഷവാനായിരുന്നു.
കായി ഡീക്ക്മാൻ ചെറിയൊരു സമ്മാനവുമായാണ് എത്തിയത്. ജർമ്മൻ കലാകാരനായ ആൽെബെ ക്ലിൻക് രൂപപ്പെടുത്തിയ ശില്പത്തിൽ "We are Pope.' എന്ന് ആലേഖനം ചെയ്തിരുന്നു.
കഴിഞ്ഞ വസന്ത കാലത്ത്, കർഡിനാൾ റാറ്റ്സിഞ്ചർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷിക വേളയിൽ, ജർമ്മനിയിലെ ഏറ്റവും വലിയ ദിനപത്രം, മുൻ മാർപാപ്പയുടെ സെക്രട്ടറി മോൺ.ജോർജ്ഗാൻസ്വീനുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. മുൻ മാർപാപ്പയുടെ ഒതുക്കമുള്ള ജീവിതത്തെ പറ്റിയും അദ്ദേഹത്തിന്റെ ദിനംപ്രതിയുള്ള ഫോൺ വിളികളെ പറ്റിയും അന്ന് പരാമർശിക്കപ്പെട്ടിരുന്നു. 91 വയസുള്ള തന്റെ സഹോദരൻ ജോർജുമായുള്ള ഫോൺ വിളികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ബിഷപ്പ് ഗാൻ സ്വായ്ൻ പറയുന്നു: ''അദ്ദേഹം എല്ലാ ദിവസവും വത്തിക്കാൻ ഗാർഡൻസിലെ ലൂർദ്ദ്സ്ഗ്രോറ്റോ(Lourdes Grotto) സന്ദർശിക്കാറുണ്ട്. ''
കായി ഡീക്ക്മാന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുമ്പോൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞു. = ഈ നിമിഷങ്ങളിൽ ഞാൻ ദൈവത്തോട് കൂടുതൽ അടുത്തെത്തിയതുപോലെ തോന്നുന്നു.'' |