category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് മാർപാപ്പായുടെ സഭാ-കുടുംബ ചിന്തകൾ
Contentഇന്നലെത്തെ തന്റെ പൊതുസമ്പർക്കപരിപാടി, പോപ്പ്ഫ്രാൻസിസ് സഭക്കും കുടുംബങ്ങൾക്കുമായി നീക്കിവച്ചു. St. Peter's Square-ൽ തിങ്ങിക്കൂടിയ ജനാവലിയോട്, പിതാവ് ചെയ്ത പ്രസംഗം, വത്തിക്കാനിന്റെ ഇംഗ്ലീഷ് ഭാഷാവിഭാഗം ഉദ്യോഗസ്ഥർ വിശകലനം ചെയ്ത് പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരമാണ്: “മെത്രാൻസിനഡ് നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സഭയും കുടുംബവും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ഏതാനം ചില വശങ്ങളേക്കുറിച്ച് സമൂഹത്തിന്റെ പൊതുനന്മക്കു വേണ്ടി ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. “കുടുംബങ്ങൾ ദൈവമാർഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ദൈവസ്നേഹത്തിന്റെ പ്രാഥമികസാക്ഷ്യം നൽകപ്പെടുന്നത്. ആയതിനാൽ സഭയുടെ സമ്പൂർണ്ണ ഉറപ്പും പിൻതുണയും അവർ അർഹിക്കുന്നു.” അദ്ദേഹം തുടർന്നു: “ബുദ്ധിമുട്ടുകൾ കുന്നുകൂടുമ്പോൾ പോലും, സത്യസന്ധതയുടേയും, ആത്മാർത്ഥതയുടേയും, വിശ്വസ്തതയുടേയും, സഹകരണത്തിന്റേയും, ആദരവിന്റേയും കണ്ണികളുമായി നമ്മെ ബന്ധിപ്പിക്കുന്ന കൊളുത്തുകൾ കുടുംബത്തിൽ നിന്നാണ് നേടുന്നത്. തീർച്ചയായും, സമൂഹത്തിലെ ഏറ്റവും ബലഹീനരായവർ ശുശ്രൂശിക്കപ്പെടുന്നത് കുടുംബജീവിതത്തിൽ തന്നെയാണ്” പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു: ഇങ്ങനെയൊക്കെ ആണെങ്കിലും, ഇന്നത്തെ രാഷ്ട്രീയ-സാമ്പത്തിക മേഖലകൾ കുടുംബത്തെ എല്ലായ്പ്പോഴും താങ്ങിനിറുത്തുന്നില്ല, കുടുംബജീവിതത്തിന്റെ ഗുണമേന്മകൾ സാധാരണ സമൂഹ്യജീവിതത്തിലേക്ക് ഉൾക്കൊള്ളിക്കുവാനുള്ള അവയുടെ കാര്യക്ഷമത നഷ്ടപ്പെട്ടതായി തോന്നുന്നു. ഇവിടെയാണ് സഭ ദൗത്യവുമായി എത്താൻ വിളിക്കപ്പെട്ടിരിക്കുന്നത്. അതിന് ആദ്യം പരിശോധിക്കേണ്ടത്, ദൈവകുടുംബം എന്ന നിലയിൽ സഭ എത്രമാത്രം വളർന്നിരിക്കുന്നു എന്നതാണ്. വിശുദ്ധപത്രോസിനേപ്പോലെ, ‘മനുഷ്യരെപിടുത്തക്കാരനാകാൻ’ സഭ വിളിക്കപ്പെട്ടിരിക്കുന്നു; ആയതിനാൽ, ആയതിലേക്കായി ഒരു പുതിയ തരം വലയും ആവശ്യമാണ്“. “കുടുംബങ്ങളാണ് ഈ വല. ഏകാന്തതയും പുറംതിരിയലുമായ പുറംകടലിൽനിന്നും നമ്മെ രക്ഷ്പെടുത്തുന്ന വലകളാണ് അവ; അങ്ങനെ ദൈവമക്കളായിത്തീരുന്ന സ്വതന്ത്രവൻകരയിൽ എത്തിച്ചേരാനുള്ള അനുഭവം ലഭ്യമാക്കുന്നു. വല വലിക്കുമ്പോൾ പൊട്ടുമാറ് നിറഞ്ഞിരിക്കുമെന്ന പ്രത്യാശയോടെ ആഴക്കടലിലേക്ക് പോകുവാൻ സഭക്ക് സാദ്ധ്യമാകട്ടെ! പരിശുദ്ധാത്മാപ്രേരണയാൽ, ആത്മധൈര്യത്തോടും ദൈവവചനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും വലവീശിയെറിയുവാൻ സഭയെ പ്രോൽസാഹിപ്പിക്കുവാൻ സിനഡ് പിതാക്കന്മാർക്ക് സാധിക്കുമാറാകട്ടെ! അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-08 00:00:00
Keywordspope and family, malayalam, pravachaka sabdam
Created Date2015-10-08 23:14:37