category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുവിനെ ആരാധിക്കാൻ, യേശു നാമത്തെ മഹത്വപ്പെടുത്താൻ... സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷൻ ഇന്ന്
Contentദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനകളും ഉപവാസ നിയോഗങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ഒരുങ്ങിയ ഒക്‌ടോബര്‍ മാസത്തെ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷൻ ഇന്ന്. മോണ്‍സിണോർ തിമോത്തിയോസ് മെന്‍സീസ് പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്കും വിടുതല്‍ ശുശ്രൂഷകള്‍ക്കും ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയും (സെഹിയോന്‍ അട്ടപ്പാടി) നേതൃത്വം നല്‍കും. യുകെയ്ക്കു മാത്രമല്ല മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ ശുശ്രൂഷയുടെ നന്മകള്‍ ലഭിക്കുകയാണ്. റവ. വിന്‍സെന്റ് എംഎസ്ടിയുടെ ആത്മീയ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിച്ച സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒക്‌ടോബര്‍ മുതല്‍ ഏഴുവരെ സ്വിറ്റ്‌സര്‍ലണ്ടില്‍ നടത്തപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിഒോ്ചര്‍ന്ന 50ല്‍പരം യുവതീ യുവാക്കള്‍ക്ക് ഈ ധ്യാനം അനുഗ്രഹ ദിവസങ്ങളായി മാറി. ദേശങ്ങളുടെയും കുടുംബങ്ങളുടെയും വിശുദ്ധീകരണത്തിനും ആത്മീയ ഉണര്‍വിനും വിശ്വാസ വളര്‍ച്ചയ്ക്കുമായി മരിയന്‍ സ്‌കൂള്‍ മിഷന്‍, മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന്‍ തുടങ്ങിയ പുതിയ ശുശ്രൂഷകള്‍ എല്ലാ ഭാഷക്കാരേയും കോര്‍ത്തിണക്കിയുള്ള നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റത്തിന് കാരണമായി മാറും. പരി. അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ഠതമായിരിക്കുന്ന ഒക്‌ടോബര്‍ മാസത്തില്‍ ജപമാലകള്‍ ധാരാളം സമര്‍പ്പിച്ച് ഈ ശുശ്രൂഷകള്‍ക്കായി നമുക്ക് ഒരുങ്ങാം. ഹൃദയപൂര്‍വം ഏറ്റുചൊല്ലുന്ന ജപമാല പ്രാര്‍ഥനകള്‍ നമ്മുടെ കുടുംബങ്ങളുടെ സംരക്ഷണ കോട്ടയാണ്. ക്രിസ്ത്യാനികളുടെ സഹായമായ ജപമാല രാജ്ഞിയുടെ മാധ്യസ്ഥം അനേകരെ മാനസാന്തരത്തിലേക്കും യേശുക്രിസ്തുവിലേക്കും വഴിനടത്തട്ടെ. ഇന്ന് (ശനി) രാവിലെ എട്ടിന് പൊതുവായ ശുശ്രൂഷകള്‍ ആരംഭിക്കും. ടീമിനുവേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം രാവിലെ 6.45ന് ആരംഭിക്കും. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന കുടുംബ സിനഡിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാം. പരിശുദ്ധാത്മാവ് വഴി നടത്തുന്ന, കണ്ണീരൊപ്പുന്ന അനുഗ്രഹ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. വിലാസം: Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-09 00:00:00
Keywordssecond saturday, pravachaka sabdam
Created Date2015-10-09 14:01:27