category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് മാർപാപ്പ വാഷിങ്ങ്ടണിൽ വച്ച് ജൂണിപ്പറോ സീറായെ വിശുദ്ധനായി പ്രഖ്യാപിച്ചു
Contentകത്തോലിക്കാവിശ്വാസം അമേരിക്കയിലെ വെസ്റ്റ്കോസ്റ്റിൽ എത്തിച്ച പതിനെട്ടാം നൂറ്റാണ്ടിലെ മിഷനറിയായിരുന്ന ജൂണിപ്പറോ സീറായെ, സെപ്റ്റംബർ 23-ന് വാഷിങ്ങ്ടണിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ മണ്ണിൽ വച്ചു നടന്ന വിശുദ്ധപ്രഖ്യാപന കർമ്മത്തിൽ 20,000-ത്തോളം പേർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. The National Shrine of the Immaculate Conception-ദേവാലയത്തിൽ വച്ചാണ് ഈ കർമ്മം ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചത്. “മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സഭയുടെ സ്വരൂപമായിരുന്നു അദ്ദേഹം, ദൈവത്തിന്റെ ഐക്യപ്പെടുത്തുന്നതും ആർദ്രത നിറഞ്ഞതുമായ സ്നേഹസന്ദേശം സകല ദിക്കുകളിലും വ്യാപിക്കുവാൻ ഇറങ്ങിതിരിച്ചിരിക്കുന്ന ഒരു സഭ”. പോപ്പ് ഇപ്രകാരമാണ് അദ്ദേഹത്തേയും തന്റെ സഭയേയും വിശേഷിപ്പിച്ച് കൊണ്ട് പ്രസ്താവിച്ചത്. പുത്തൻ സമൂഹങ്ങളിലേക്കും, പുത്തൻ നാടുകളിലേക്കും സുവിശേഷം പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നവരുടെ “ധീരമായ മിഷനറി ആവേശത്തിന് അവകാശികളാണ്” എല്ലാ ക്രിസ്ത്യാനികളുമെന്ന് വി. കുർബ്ബാനമദ്ധ്യേ സ്പാനിഷ് ഭാഷയിൽ ചെയ്ത തന്റെ പ്രസംഗത്തിൽ മാർപാപ്പ ജനാവലിയെ ഓർമിപ്പിച്ചു. അദ്ദേഹം തുടർന്നു:- “ഒരു കൽപന അനുസരിക്കുന്നതിൽ ഒരു ക്രിസ്ത്യാനി നിർവൃതി അനുഭവിക്കുന്നു:- "പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക”. 21 മിഷൻ ഇടവകകൾ കാലിഫോർണിയായിൽ സ്ഥാപിച്ച്കൊണ്ട്, ഒരു ജനതയുടെ (റെഡ് ഇന്ത്യൻസ്) വിശ്വാസങ്ങളും സംസ്ക്കാരവും, വിശുദ്ധ ജൂണിപ്പെറോ അടിച്ചമർത്തിയെന്ന വാദമുഖവുമായി, ചില അമേരിക്കൻ നാട്ടുവർഗ്ഗക്കാർ, ഈ ഫ്രാൻസിസ്ക്കൻ മിഷനറിയുടെ വിശുദ്ധപ്രഖാപന കർമ്മത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു. “കഷ്ടപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്തവരിൽ നിന്നും സംരക്ഷിച്ച്, ഒരു നാട്ടുവംശജരുടെ സ്വാഭിമാനം കാക്കാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു ജൂണിപ്പെറോ”-എന്നാണ് ആ വിമർശനം തള്ളിക്കൊണ്ട്, പോപ്പ് ഫ്രാൻസിസ് തന്റെ കുർബ്ബാനമദ്ധ്യ പ്രസംഗത്തിൽ പ്രസ്താവിച്ചത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-24 00:00:00
KeywordsSt. Junipero Serra, pravachaka sabdam
Created Date2015-09-26 02:02:20