CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingSeptember 23 : വിശുദ്ധ പാദ്രെ പിയോ
Contentഇറ്റലിയിലെ ഒരു സാധാ കാർഷിക കുടുംബത്തിലായിരിന്നു പീയോയുടെ ജനന൦.അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു.തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡന൦ സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി വരേ കിടന്നിരുന്നു.മൊർക്കോണയിലെ കപ്പൂച്ചിയൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിയൻ ഓർഡറിൽ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.1918  സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങളിൽ ക്ര്യൂശിതനായ കർത്താവിന്റെ ശരീരത്തിലുണ്ടായതിന് സമമായ മുറിവുകളുണ്ടായി(Stigmata). ഈ വാർത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളിൽ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനനുമായീ ജനപ്രവാഹമുണ്ടായി.തീർത്ഥാടനത്തിന് വന്നവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു. പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു. 1956-ൽ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു.വർഷത്തിൽ 60000 പേർ അവിടെ രോഗശാന്തി നേടുന്നുണ്ട്.1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പീയോ അച്ചൻ മരിച്ചു. 1920-ൽ അദ്ദേഹം സ്ഥാപിച്ച പ്രാർത്ഥനാ സംഘത്തിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400,000 അംഗങ്ങളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.House for Relief of Suffering, എന്ന ആശുപത്രിയിലെ ഒരു ഡോക്ടറുടെ 7 വയസ്സുള്ള  മകന്റ അത്ഭുതകരമായ രോഗശാന്തി പീയോ അച്ചന്റെ വിശുദ്ധനാമീകരണത്തിൽ കണക്കാക്കപ്പെട്ട ഒരു സംഭവമാണ്. 2000 ജൂൺ 20-ാം തീയതി മാത്തിയോ എന്ന ഈ ബാലനെ മെനെജെറ്റീസ് ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICU-വിൽ പ്രവേശിപ്പിച്ച ബാലന്റെ എല്ലാ അവയവങ്ങളും തകരാറിലായതായി കണ്ടെത്തി.ഡോക്ടർമാർ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചായൻ സന്യാസ ആശ്രമത്തിൽ ഏതാനും സന്യാസികളോടൊത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി. ദീർഘമായ അബോധാവസ്ഥയിൽ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാൾ  വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന്  തന്നോട് പറഞ്ഞുവെന്നും  അറിയിച്ചു. 2001 ഡിസംബർ 20-ാം തീയതി വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ട സംഭവങ്ങൾ പഠിക്കുന്ന Congregation-നും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-23 00:00:00
Keywordsപാദ്രേ പിയോ, പഞ്ചക്ഷത൦,കപ്പുൂച്ചിൻ സഭ,stigmata, padre pio, malayalam, italy, house for relief of suffering
Created Date2015-09-23 08:50:38