category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമെത്രാന്മാർ വാക്കിലും പ്രവർത്തിയിലും ദൈവത്തിന്റെ കരുണ വഹിക്കുന്നവരായിരിക്കണം : ഫ്രാൻസിസ് മാർപാപ്പ
Contentഅമേരിക്കയിലെ ബിഷപ്പുമാർ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ അംഗീകരിച്ചു കൊണ്ടു തന്നെ, ഫ്രാൻസീസ്സ് മാർപാപ്പ, ഒരു ഇടയൻ എന്ന നിലയിൽ തനിക്കുണ്ടാകുന്ന അനുഭവങ്ങൾ അവരുമായി പങ്കു വയ്കുകയും അവരോട് കർത്താവിൽ കേന്ദ്രീകരിച്ചു പ്രവത്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. വാഷിംഗ്ടണിലെ St. മാത്യൂസ്ന്റെ പേരുള്ള ദേവാലയത്തിൽ വച്ചാണ് അദ്ദേഹം ബിഷപ്പുമാരെ അഭിസംബോധന ചെയ്തത്.. പിതാവ് പറഞ്ഞു, "നിങ്ങളെ വിധിക്കുവാനും നിങ്ങളോട് പ്രസംഗിക്കുവാനും അല്ല ഞാൻ വന്നിരിക്കുന്നത്. സഹോദരർ എന്ന നിലയിൽ നിങ്ങളോട് ആശയ വിനിമയം നടത്തുക എന്നതു മാത്രമാണ് എന്റെ യാത്രയുടെ ഉദ്ദേശം." U.S ബിഷപ്പ്സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ചുബിഷപ്പ് ജോസഫ് കർട്ട്സ് പിതാവിന് സ്വാഗതമരുളി. രാജ്യത്തെ നാനൂറിലേറെ ബിഷപ്പുമാരിൽ ഭൂരിഭാഗവും ദേവാലയത്തിൽ സന്നിഹിതരായിരുന്നു. പ്രസംഗത്തിൽ, ഒരു ഇടയനു വേണ്ട അടിസ്ഥാന യോഗ്യതകളെ പറ്റിയാണ് മാർപ്പാപ്പ സംസാരിച്ചത് വാക്കിലും പ്രവർത്തിയിലും ദൈവത്തിന്റെ കരുണ വഹിക്കുന്നവരായിരിക്കണം ഇടയന്മാർ എന്ന് അദ്ദേഹം പറഞ്ഞു. "നൻമ ചെയ്യാൻ വേണ്ടി കൈ ഉയർത്തുമ്പോൾ, കണ്ണിർ ഒപ്പാൻ ശ്രമിക്കുമ്പോൾ, ഏകാന്തതയിൽ ആശ്വസിപ്പിക്കുമ്പോൾ, പിതാവ് നിങ്ങളുടെ കൂടെ ഉണ്ട് എന്ന് ഓർത്തിരിക്കുക." ഭ്രൂണഹത്യയ്ക്ക് എതിരെ നിന്ന ക്രിസ്തീയ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. അഭയാർത്ഥികളോടും കൂടിയേറ്റക്കാരോടും ഉള്ള സഹകരണ മനോഭാവം അദ്ദേഹം എടുത്തു പറഞ്ഞു. U.S - ലെ ബിഷപ്പുമാർക്ക് അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ ദുഷ്ക്കര പ്രശ്നങ്ങളും തന്റെ മനസ്സിലുണ്ടെന്നും മാർപാപ്പ എന്ന നിലയിൽ താൻ ഏപ്പാഴും അവരുടെയൊപ്പം ഉണ്ടെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വന്തം ദൗത്യമല്ല, ദൈവത്തിന്റെ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ബിഷപ്പ് എന്ന നിലയിൽ സഹാനുഭൂതിയോടെയും എളിമയോടെയും മൂന്നോട്ടു പോകുവാൻ പിതാവ് ആവശ്യപ്പെട്ടു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിന്റെ ആഴം സഭാപാലകർ എന്ന നിലയിൽ നമുക്കറിയാം. പക്ഷേ ആ ഇരുട്ടും തണുപ്പും അകറ്റാനുള്ള കുടുംബ ദീപം തെളിയിക്കുവാൻ തീരുസഭയ്ക്ക് കഴിയും എന്നോർത്തിരിക്കുക - ക്രിസ്തുവിന്റെ പീഠാനുഭവത്തിന്റെ തീവ്രത നമുക്ക് ഒരു നിത്യപ്രചോദനം ആയിരിക്കും. വിശ്വാസം പങ്കുവെയ്ക്കുന്നത് തത്വചിന്തയുടെ വരണ്ട വഴികളിലൂടെയല്ല, പ്രത്യുത നമുക്കു വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റ യേശുവിന്റെ നാമപ്രഘോഷണത്തിലൂടെയാണ്. വാദപ്രതിവാദങ്ങൾ ആ ദിവസത്തെ വിജയം നിങ്ങൾക്ക് നേടി തന്നേക്കാം. എന്നാൽ നിങ്ങളുടെ മനസ്സിന്റെ നന്മയും സ്നേഹവും മാത്രമേ നീണ്ടു നിൽക്കുന്ന വിജയം നേടിത്തരികയുള്ളു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-25 00:00:00
KeywordsPope to US Bishops, pravachaka sabdam
Created Date2015-09-26 02:15:28