Contents

Displaying 101-110 of 24913 results.
Content: 182
Category: 1
Sub Category:
Heading: ദൈവപുത്രനെ പ്രസവിച്ച അമ്മ ജീർണ്ണതയ്ക്കധീനയല്ല. മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ അടിസ്ഥാനം ഇതു തന്നെയാണ്: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ മറ്റെല്ലാവരിൽ നിന്നും വേർതിരിച്ചു നിറുത്തുന്ന പരമമായ ശ്രേഷ്ടത മാതാവിന്റെ അടിയുറച്ച വിശ്വാസമാണെന്നും മാതാവിന്റെ സ്വർഗ്ഗാരോപണം ദൈവസന്നിധിയിലേക്കുള്ള നമ്മുടെ മാർഗ്ഗം തെളിയിക്കുന്ന വിശുദ്ധ രഹസ്യമാണെന്നും പ്രസ്താവിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിവസം സെന്റ് പീറ്റേർസ് സ്ക്വയറിൽ തിങ്ങി നിറഞ്ഞ വിശ്വാസികളെ അഭിസംബോധന ചെയ്തു. വിശ്വാസമായിരുന്നു മാതാവിന്റെ ശക്തി. ചരിത്രവഴിയിൽ കറയും ചോരപ്പാടുകളും ശേഷിപ്പിക്കുന്ന അക്രമങ്ങളും ധനത്തിന്റെ ധിക്കാരവും അഹങ്കാരിയുടെ ധാർഷ്ട്യവുമെല്ലാം കണ്ടിട്ടും മാതാവ് ദൈവകാരുണ്യത്തിൽ അടിയുറച്ച വിശ്വാസം കാത്തു സൂക്ഷിച്ചു. അശരണരെ ദൈവം കൈവിടുകയില്ലെന്നും ശക്തിയുടെയും ധനത്തിന്റെയും ഗർവ്വിൽ മതിമറക്കുന്നവരെ അവിടുന്ന് ഒരുനാൾ സിംഹാസനങ്ങളിൽ നിന്നും ഭ്രഷ്ടരാക്കും എന്നും ദൈവപരിപാലനത്തിന്റെ നാളുകൾ വരുമെന്നുമുള്ള ദൃഢവിശ്വാസമാണ് മേരിയെ മുന്നോട്ട് നയിച്ചത്. സൈദ്ധാന്തികമായി 1950-ൽ നിർവചിക്കപ്പെട്ട പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണം തിരുസഭയുടെ ഏറ്റവുമധികം കൊണ്ടാടപ്പെടുന്ന ആഘേഷങ്ങളിൽ ഒന്നാണ്. പരിശുദ്ധാത്മാവാൽ ഗർഭം ധരിച്ച മേരി, എലിസബെത്തിനെ സന്ദർശിക്കാൻ പോയ വിശുദ്ധ ലൂക്കോയുടെ സുവിശേഷ ഭാഗം ഉദ്ധരിച്ചാണ് പിതാവ് സംസാരിച്ചത്. എലിസബെത്ത് മേരിയെ അഭിസംബോധന ചെയ്ത വിധം അദ്ദേഹം ഓർമ്മിപ്പിച്ചു; എലിസബത്ത് പറഞ്ഞു, "കർത്താവ് അരുളിചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിച്ചവൾ ഭാഗ്യവതി" "ഇതാണ് മേരിയുടെ, നമ്മുടെ മാതാവിന്റെ വിശ്വാസം." മാർപാപ്പ പറഞ്ഞു. എലിസബത്തിന് മറുപടിയായി മേരി ഒരു സ്തോത്രഗീതം ഉരുവിടുന്നു; 'Magnificat' എന്ന പേരിൽ പ്രസിദ്ധമായ ആ സ്തോത്രഗീതത്തിൽ ദൈവം തന്റെ ജീവിതത്തിലും ചരിത്രത്തിലുs നീളവും വാരിവിതറിയ അനുഗ്രഹങ്ങൾക്കായി മേരി ദൈവത്തെ സ്തുതിക്കുന്നു . പിതാവ് തടർന്നു പറഞ്ഞു: "മേരിയുടെ ജീവിതത്തിന്റെ പ്രവാഹകശക്തി ദൈവമാണ്. ദൈവപുത്രനെ പ്രസവിച്ച ആ അമ്മ ജീർണ്ണതയ്ക്കധീനയല്ല." മാതാവിന്റെ സ്വർഗ്ഗാരോപണത്തിന്റെ അടിസ്ഥാനം ഇതു തന്നെയാണ്. പരിശുദ്ധാത്മാവ് മേരിയുടെ മേൽ വർഷിച്ച അനുഗ്രഹങ്ങൾ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുന്ന എല്ലാവർക്കും ദൈവത്തിങ്കലേക്കുള്ള വഴിയൊരുക്കിത്തരുന്നു. നമ്മുടെ ജീവിതം ഭ്രാന്തമായ ഒരു യാത്രയല്ല, അതൊരു തീർത്ഥാടനമാണ്. എല്ലാ ദുരിതങ്ങൾക്കും ശങ്കകൾക്കും ഒടുവിൽ ഒരു സ്വർഗ്ഗീയ സൗഭാഗ്യം നമ്മെ കാത്തിരിപ്പുണ്ട്. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണം നമ്മെ ഇത് ഓർമ്മപ്പെടുത്തുന്നു. പരിശുദ്ധാത്മാവിന്റെ സന്നിധിയിലേക്കുള്ള നമ്മുടെ യാത്രയിൽ ആശ്വാസത്തിന്റെയും വിശ്വാസത്തിന്റെയുമായ ഒരു മുദ്ര നമുക്ക് നൽകപ്പെട്ടിരിക്കുന്നു. "ആ മുദ്രയ്ക്ക് ഒരു മുഖമുണ്ട്. ആ മുദ്രയ്ക്ക് ഒരു പേരുണ്ട് : ദൈവമാതാവിന്റെ പ്രകാശപൂർണമായ മുഖമാണത് ; അനുഗ്രഹീതയായ പരിശുദ്ധ മാതാവിന്റെ പേരാണത്! " മാർപാപ്പ തുടർന്നു. 'മേരി അനുഗ്രഹീതയായിരുന്നു, കാരണം അവൾ ദൈവത്തിന്റെ വാക്ക് വിശ്വസിച്ചു." തിരുസഭയിലെ ഓരോരുത്തരും പരിശുദ്ധ മറിയത്തിന്റെ പ്രഭാപൂരത്തിൽ വസിക്കുന്നവരാണ്. യേശു മനുഷ്യവർഗ്ഗത്തിന്റെ പാപപരിഹാരത്തിനായി കുരിശുമരണം വരിച്ചു എന്ന് നാം വിശ്വസിക്കുന്നു. ജ്ഞാനസ്നാനത്തിലൂടെ ഉത്ഭവപാപത്തിൽ നിന്നും മുക്തരായി സ്വർഗ്ഗരാജ്യത്തിന് അർഹരായിരിക്കുന്നു എന്നും നമ്മൾ വിശ്വസിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ 'മാതാവിന്റെ കാരുണ്യപൂർവ്വമായ സംരക്ഷണം ലഭിക്കാനായി മുടക്കമില്ലാതെ അമ്മയോട് മാദ്ധ്യസ്ഥപ്രാർത്ഥന നടത്തുവാനായി ഉപദേശിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
Image: /content_image/News/News-2015-08-17-10:58:09.jpg
Keywords: Virgin Mary, pravachaka sabdam
Content: 183
Category: 1
Sub Category:
Heading: ചൈനയിൽ ക്രിസ്തുമതം അതിവേഗം വളരുന്നു. വിശ്വാസികളിൽ ഏറെയും വിദ്യാസമ്പന്നർ.
Content: ചൈനയിൽ ക്രിസ്തുമതം അതിവേഗം വളരുകയാണ്; 2030-ൽ എത്തിച്ചേരുമ്പോൾ ചൈന ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ രാജ്യമായി മാറും എന്ന് വിദഗ്ദ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി 'The Telegraph' റിപ്പോർട്ട്‌ ചെയ്യുന്നു. ചൈനയിൽ ക്രൈസ്തവരുടെ എണ്ണം പ്രതിവർഷം ഏഴു ശതമാനം വീതം കൂടുന്നുണ്ടന്ന് പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനും ബെയ്ലർ യൂണിവേഴ്സിറ്റിയിൽ Institute for Studies of Religion -ന്റെ കോർഡിനേറ്ററുമായ റോഡ്നി സ്റ്റാക്ക് പറയുന്നു. ഒരു സാമൂഹ്യ ചരിത്രകാരൻ കൂടിയായ സ്റ്റാക്കും, സ്വാഹ് വാങ്ങും ചേർന്നെഴുതിയ A Star in the East: The Rise of Christianity in China എന്ന പുസ്തകത്തിൽ ചൈനയിലെ കൃസ്തുമതത്തിന്റെ വളർച്ചയുടെ ഒരു പഠനം ഇങ്ങനെ പോകുന്നു : 1980-ൽ ഒരു കോടി : 2007-ൽ 6 കോടി. അതായത് 7 ശതമാനം വാർഷീക വളർച്ച! അങ്ങനെയെങ്കിൽ 2014-ൽ ചൈനയിൽ 10 കോടി ക്രൈസ്തവർ ഉണ്ടായിരുന്നിരിക്കണം. ചൈനയിലെ ക്രിസ്തീയ വിശ്വാസികളിൽ ഏറെയും വിദ്യാഭ്യാസമുള്ളവരാണ് എന്ന് ലേഖകർ പ്രത്യേകം എടുത്തു പറയുന്നു. ഏഷ്യയിലെ പരമ്പരാഗത സംസ്കാരവും ആധുനീക ശാസ്ത്ര നിരീക്ഷണങ്ങളും പ്രതിപ്രവർത്തിക്കുമ്പോളുണ്ടാകുന്ന അനൗചിത്യം, ചിന്തിക്കുന്ന മനുഷ്യനെ ഒരു വലിയ അത്മീയ ശൂന്യതയിലേക്ക് നയിക്കുന്നു. അവിടെ അമ്പരന്നു നിൽക്കുന്ന മനുഷ്യൻ ക്രിസ്തുമതത്തിന്റെ പ്രബോധനങ്ങളുടെ കാലിക പ്രസക്തിയിൽ ആകൃഷ്ടരായി സഭാ വിശ്വാസികളാകുന്നു എന്ന് ലേഖകർ സമർത്ഥിക്കുന്നു. Taoism, comfuscianism, Buddhism ഇത്യാദി പൗരസ്ത്യ മതങ്ങൾ എല്ലാം തന്നെ പുരോഗതിക്ക് തടസ്സം നിൽക്കുന്നു. കാരണം അവയെല്ലാം ഒരു സുവർണ്ണ ഭൂതകാലത്തെ ആഘോഷിക്കുന്നു; പക്ഷേ വർത്തമാനകാലത്തേയും ഭാവികാലത്തേയും പരിത്യജിക്കാനുള്ള ഉപദേശമാണ് അവ നല്കുന്നത്.വർത്തമാനകാലത്തിൽ അനുഭവവേദ്യമാകുന്ന ഈ പ്രപഞ്ചത്തെ ഉൾക്കൊള്ളാൻ പൗരസ്ത്യമതങ്ങൾക്കാവുന്നില്ല. വ്യാവസായികസമൂഹത്തെയും അതിന്റെ അടിത്തറയായ ശാസ്ത്രത്തേയുംനിരാകരിച്ചുകൊണ്ടുള്ള കാഴ്ചപ്പാടാണ് ഈ മതങ്ങൾ കാഴ്ചവെയ്ക്കുന്നത്. ചൈനയിൽ ക്രിസ്തുമതത്തിലേക്ക് എത്തിച്ചേരുന്നവരിൽ ഭൂരിഭാഗവും വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്നവരാകാനുള്ള കാരണവും മേൽ സൂചിപ്പിച്ച ചിന്താഗതി തന്നെയാണ്. 1960-കളിലെ മാവോയുടെ സാംസ്കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ പോലും ക്രിസ്തീയ മതപരിവർത്തനം തുടർന്നുകൊണ്ടിരുന്നു - ആ സമയത്ത് അത് അദൃശ്യമായിരുന്നു എന്നു മാത്രം. മതപരിവർത്തനം ഒരു സാമൂഹ്യ കൂട്ടായ്മയിൽ നിന്നുമാണ് ഉരുത്തിരിയുന്നത്. അതുകൊണ്ടുതന്നെ അവ ഭരണകൂട നേത്രങ്ങൾക്ക് അഗോചരമാണ്. സാമൂഹ്യ കൂട്ടായ്മകൾ ഏറ്റവും ശക്തമായിരിക്കുന്നത് ഗ്രാമങ്ങളിലാണ്. അക്കാരണത്താല് ഗ്രാമങ്ങളിലാണ് ക്രിസ്തുമതം വളരെ പെട്ടന്ന് വ്യാപിക്കുന്നത് എന്നും സ്റ്റാക്ക് പറയുന്നു. 16-ാം നൂറ്റാണ്ടിൽ തന്നെ ജസ്യൂട്ട് മിഷിനറികൾ ചൈനയിൽ പ്രവർത്തിച്ചിരുന്നു. 1949-ൽ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായപ്പോൾ ചൈനയിൽ 5700 വിദേശ മിഷിനറികളും - 35 ലക്ഷത്തോളം ക്രിസ്തുമതവിശ്വാസികളും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രിസ്തുമത പീഡനം തുടങ്ങുകയും ഒപ്പം തന്നെ സ്വന്തമായി ഒരു കത്തോലിക്കാ മതം തുടങ്ങി വയ്ക്കുകയും ചെയ്തു. കമ്മൂണിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഈ വിഭാഗം യഥാർത്ഥ ക്രിസ്തുമതത്തെ ഇല്ലായ്മ ചെയ്യാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതായിരുന്നു. പക്ഷേ, ഈ ആഗസ്റ്റ് 4-ാം തിയതി ചൈനയിൽ അതിപ്രധാനമായ ഒരു സംഭവം അരങ്ങേറി. 60 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുസഭയുടെ ഒരു മെത്രാന്റെ നിയമനം ചൈനീസ് ഭരണകൂടം അംഗീകരിച്ചു. Fr. ജോസഫ് സാങ്ങ് , വീഹു പ്രവശ്യയിൽ സഹ മെത്രാനായി അധികാരമേറ്റു. വത്തിക്കാന്റെ നിയമനം ചൈനീസ് ഭരണകൂടം അംഗീകരിച്ചതോടെ ഒരു ക്രിസ്തീയ മുന്നേറ്റത്തിന് ചൈന ഒരുങ്ങുകയാണ് എന്ന് നമുക്ക് അനുമാനിക്കാം. ചൈനീസ് ഭരണകൂടവും വത്തിക്കാനുമായി ഒരു ധാരണയിൽ എത്തിചേർന്നതോടെ ഇനി യഥാർത്ഥ ക്രിസ്തുമതത്തിന് തുറന്ന ലോകത്ത് ക്രിസ്തീയ പ്രവർത്തനങ്ങൾ നടത്തുവാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഗ്രാമങ്ങളിൽ പലയിടത്തും പാർട്ടി നേതാക്കളുടെ വീടുകളിൽ പോലും കുരിശ്ശടയാളം എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു എന്നത് ലോക ക്രിസ്ത്യൻ സമൂഹത്തിന് ഏറെ ആഹ്ലാദം പകരുന്നു. ഈ വിധത്തിൽ തുടർന്നാൽ 2020-ൽ ചൈനയിൽ 15 കോടി ക്രിസ്തുമത വിശ്വാസികൾ ഉണ്ടാകും എന്ന് സ്റ്റാക്ക് അനുമാനിക്കുന്നു. 2040-ൽ ഏകദേശം 58 കോടി ക്രിസ്ത്യാനികൾ ചൈനീസ് വൻ കരയിലുണ്ടാകും.
Image: /content_image/News/News-2015-08-19-02:10:34.jpg
Keywords: christianity in china, pravachaka sabsam
Content: 184
Category: 1
Sub Category:
Heading: കുടുംബം, ജോലി, പ്രാർത്ഥന- ഈ മൂന്നു ഘടകങ്ങളുടെ കൃത്യമായ സമന്വയത്തിലാണ് മനുഷ്യ ജീവിതം ധന്യമാകുന്നത്: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി(CNS)- മനുഷ്യമഹത്വം പ്രകാശിപ്പിക്കുന്ന മൂന്ന് ഘടകങ്ങളാണ് കുടുംബവും ജോലിയും പ്രാർത്ഥനയും. മനുഷ്യ ജീവിതം ധന്യമാകുന്നത് ഈ മൂന്നു ഘടകങ്ങളുടെ കൃത്യമായ സമന്വയത്തിലാണ്. പക്ഷേ കുടുംബബന്ധങ്ങൾ ജോലിക്കാരന്റെ ഉത്പാദനക്ഷമതയ്ക്ക് വിഘാതമുണ്ടാക്കുന്ന ഒരനാവശ്യ ഘടകമാണ് എന്നു ചിന്തിക്കുന്ന പുതിയ പ്രവണത അപകടകരമാണെന്ന് ഓഗസ്റ്റ് 19-ലെ പ്രതിവാര പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. ''കുടുംബ ബന്ധങ്ങൾ തകർത്തു കൊണ്ട് എന്ത് ഉത്പാദനക്ഷമത, ആർക്കു വേണ്ടി ?..." പിതാവ് ചോദിച്ചു. ജോലി എന്തുമാകട്ടെ, നൂറു കണക്കിന് രൂപഭേദങ്ങളിൽ കാണപ്പെടുന്ന ജോലി എന്ന ജീവിത ഘടകത്തിന്റെ പ്രഥമമായ ഉദ്ദേശം സാമൂഹ്യ നന്മയാണ്. വീട്ടിലുള്ള ജോലിയാകട്ടെ, പുറമെയുള്ള ജോലിയാകട്ടെ. അത് സൃഷ്ടിയാണ്. ദൈവത്തിന്റെ പ്രവർത്തനത്തിൽ പങ്കുചേരലാണ്. ഒരാൾ കഠിനാധ്വാനി ആണെന്നു പറയുന്നത് ഒരു പ്രശംസയാണ്; ഒരാൾ ഒരു ഇത്തിക്കണ്ണി എന്ന് പറയുന്നത് പരിഹാസവും. തെസ്സലോണിയക്കാർക്കുള്ള രണ്ടാം ലേഖനത്തിൽ സെന്റ് പോൾ പറയുന്നത് പിതാവ് നമ്മെ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ ജോലി ചെയ്യുന്നില്ലെങ്കിൽ ഭക്ഷണത്തിന് അർഹരല്ല!" മാർപാപ്പ തുടർന്നു പറഞ്ഞു."തൊഴിൽ, അത് ഏത് രൂപത്തിലായാലും, മനുഷ്യനിലെ ദൈവാംശത്തെ പുറത്തു പ്രകടിപ്പിക്കുന്ന പ്രവർത്തിയാണ്. അത് വിശുദ്ധമാണ്. '' വ്യക്തിയുടെ നിർവചനത്തിൽ അയാളുടെ തൊഴിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. തൊഴിൽ അയാൾക്ക് സ്വന്തം കുടുംബം രൂപീകരിക്കാനും കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കാനുമുള്ള കഴിവും അവസരവും നൽകുന്നു. ഇതിൽ നിന്നും തൊഴിലിന്റെ മാഹാത്മ്യം നാം മനസിലാക്കേണ്ടതാണ്.'' തൊഴിലിനുള്ള അവസരങ്ങൾ ഒരുക്കുക എന്ന മഹത്തായ ദൗത്യം നിർവ്വഹിക്കുന്നത് സമൂഹവും അതിലെ മനുഷ്യരുമാണ്. ആ ദൗത്യം ഏതാനും പേർക്കു മാത്രമായി പരിമിതപ്പെടുത്താനാവില്ല. ഭാഗ്യമുള്ളവർക്ക് ജോലി എന്നും കരുതാനാവില്ല. "ജോലി നഷ്ടപ്പെടുത്തുന്നത് ഒരു സാമൂഹ്യ ദ്രോഹമാണ്." പിതാവ് പറഞ്ഞു. "എല്ലാവർക്കും ജോലി ലഭിക്കുന്നില്ല എന്ന വസ്തുത ഏറെ സങ്കsങ്കരമാണ്. അന്നന്നത്തേയ്ക്കുള്ള അപ്പം വീട്ടിലേക്ക് വാങ്ങിച്ചു കൊണ്ടു പോകാൻ കഴിവില്ലാത്ത, ജോലിയൊന്നും ലഭിക്കാതെ തെരുവിൽ അലയുന്ന സഹോദരരെ ഓർത്ത് ഞാൻ ഖേദിക്കുന്നു." "ഭരണകൂടങ്ങൾ തൊഴിൽ സൃഷ്ടിക്കാനായി വലിയ ശ്രമങ്ങൾ നടത്തുന്നതു കാണുമ്പോൾ ഞാൻ അങ്ങേയറ്റം ആഹ്ളാദിക്കുന്നു. ജോലി ഒരു വ്യക്തിക്ക് നൽകുന്നത് വെറും പണം മാത്രമല്ല; പ്രത്യുത, ഒരു മേൽവിലാസമാണ്. കുടുംബത്തിനായി ഭക്ഷണം നേടുന്നവൻ. അതില്ലാതെ വന്നാൽ അവന്റെ ജീവിതം അർത്ഥരഹിതമായി മാറുന്നു." "നമ്മുടെ ജീവിതതാളക്രമത്തിലെ അവിഭാജ്യ ഘടകമാണ് ജോലി. അതിനു ശേഷമുള്ള വിശ്രമവും വിനോദവും കുടുംബാന്തരീക്ഷത്തിൽ ശാന്തി കൈവരുത്തുന്നു. ആ ജീവിതതാളം പൂർണ്ണമാകുന്നത് പ്രാർത്ഥനയിലാണ്. പ്രാർത്ഥനാ സമയം ദൈവത്തോടുള്ള നന്ദി പ്രകാശന വേളയാണ്. നിങ്ങളുടെയത്രയും ഭാഗ്യമില്ലാത്ത നിങ്ങളുടെ സഹോദരരെ കൂടി ആ പ്രാർത്ഥനയിൽ നിങ്ങൾ ഓർമ്മിക്കുക." "തൊഴിലാളിയെ പണമുണ്ടാക്കുന്ന യന്ത്രമായി മാത്രം കാണുന്ന, കുടുംബം ജോലിക്കൊരു തടസ്സമായി കാണുന്ന, തെറ്റായ ഒരു വീക്ഷണം വളർന്നു വരുന്നുണ്ട്. അതിനെതിരെ നമ്മൾ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു." കുടുംബമാണ് തൊ ഴിൽ നിയമങ്ങളുടെ പരീക്ഷണശാല. തൊഴിൽ ദാതാവ് കുടുംബ ജീവതത്തിന് അരോചകമായ തൊഴിൽ നിയമങ്ങൾ കൊണ്ടുവരുന്നത് സമൂഹത്തിന്റെ തന്നെ പുരോഗതിയെ മുരടിപ്പിക്കും പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് മാർപാപ്പ പറഞ്ഞു, "ദൈവത്തിന്റെ സൃഷ്ടിയെ പറ്റിയും ദൈവ പദ്ധതികളെ പറ്റിയും ലോകത്തിന് മനസ്സിലാക്കി കൊടുക്കേണ്ട കടമ ഓരോ കൃസ്തീയ കുടുംബങ്ങൾക്കുണ്ട്. സ്ത്രീ പുരുഷ ബന്ധത്തെ പറ്റിയും, കുട്ടികളുടെ പ്രജനനത്തെ പറ്റിയുമെല്ലാം ദൈവം ചില പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. അതുമൂലമാണ് ഭൂമി ആവാസയോഗ്യമായിരിക്കുന്നത്. ''തൊഴിൽ നിയമങ്ങൾ കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാക്കിയാൽ ദൈവീക പദ്ധതി പരാജയപ്പെടും. ഈ ഭൂമിയിലെ ആവാസവ്യവസ്ഥ തന്നെ അപകടത്തിലാകും." ലാഭം മാത്രം മുന്നിൽ കണ്ടുള്ള തൊഴിൽ നിയമങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് പാവപ്പെട്ട കുടുംബങ്ങളെയാണ്. "ആ പാവപ്പെട്ട കുടുംബങ്ങൾ ഗോലിയാത്ത് എന്ന ഭീമന്റെ മുമ്പിൽ നിൽക്കുന്ന ദാവീദിനെ പോലെയാണ്. പക്ഷേ, നിരാശപ്പെടേണ്ട ! ആ കഥ എങ്ങനെ അവസാനിക്കുന്നുവെന്ന് നമുക്കെല്ലാം അറിയാമല്ലോ !" പാപ്പ പറഞ്ഞു.
Image: /content_image/News/News-2015-08-20-10:23:30.jpg
Keywords: pope, family, pravachaka sabdam
Content: 185
Category: 1
Sub Category:
Heading: പിറ്റ്സ്ബർഗ് കപ്പേളയിലെ 5000 തിരുശേഷിപ്പുകളുടെ അത്ഭുതകഥ
Content: അമേരിക്കയിലെ പിറ്റ്സ്ബർഗ് മലനിരകൾക്കടുത്തുള്ള ഒരു ഗ്രാമം. അവിടെ ഒരു ചെറിയ കപ്പേള! വിശുദ്ധ അന്തോണീസിന്റെ പേരിലുള്ള ആ ചെറിയ കപ്പേളയിൽ, ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ജീവിച്ചിരുന്ന വിശുദ്ധരുടെ തിരുശേഷിപ്പുകളും ഭൗതീ കാവശിഷ്ടങ്ങളും സൂക്ഷിച്ചിരിക്കുന്നു. മുൾക്കിരീടത്തിന്റെ ഒരു ഭാഗം, പാദുവായിലെ വിശുദ്ധ അന്തോണിയുടെ ഒരു ചെറിയ തിരുശേഷിപ്പ് , അങ്ങനെ, തിരുസഭയുടെ പരിശോധനകളിൽ അധികാരികമെന്ന് വിധിയെഴുതി കഴിഞ്ഞ 5000-ൽ അധികം തിരുശേഷിപ്പുകളാണ് അവിടെ സൂക്ഷിച്ചിരിക്കുന്നത്. വിശുദ്ധർ മരിച്ച് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരുടെ തിരുശേഷിപ്പുകൾ പല വിധ ദുർഘs സന്ധികളിലൂടെയും കടന്നു പോകേണ്ടതായി വന്നു. യുദ്ധവും അധിക്ഷേപ ശ്രമങ്ങളുമെല്ലാം അതിജീവിച്ച് ഈ വിശുദ്ധ വസ്തുക്കൾ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നത് Fr. സൂബെ മോലിഞ്ചർ എന്ന ഡോക്ടർ- പുരോഹിതന്റെ കൈകളിലാണ്. അവയുടെ സംരക്ഷണം അദ്ദേഹത്തിന്റെ ജീവിത ദൗത്യമായി മാറുകയായിരുന്നു. അദ്ദേഹമാണ് ആ കപ്പേള നിർമ്മിച്ചത്. റോമിന് പുറത്ത് ഏറ്റവുമധികം തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള സ്ഥലമായി ഈ കപ്പേള മാറി. 19-ാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ സാമൂഹ്യ- രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് കലുഷിതമായ യൂറോപ്യൻ അന്തരീക്ഷത്തിൽ തിരുശേഷിപ്പുകൾ സംരക്ഷിക്കുക എന്നത് അസാധ്യമായി തീർന്ന ഘട്ടത്തിലാണ് Fr. മോലിഞ്ചർ തന്റെ ദൗത്യം ആരംഭിക്കുന്നത്. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ക്രൈസ്തവർ വിശുദ്ധരുടെ തിരുശേഷിപ്പുകൾക്ക് മുമ്പിൽ പ്രാർത്ഥനയും ആദരവും നൽകി പോന്നു. തിരുശേഷിപ്പുകളെ ആരാധിക്കാൻ പാടില്ലെന്ന് തിരുസഭയുടെ അനുശാസനമുണ്ട്; എന്നാലും തീരുശേഷിപ്പകൾ വിശുദ്ധരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാണെന്ന് സഭ കരുതുന്നു. തിരുശേഷിപ്പുകളിലൂടെ ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നത് ഒരു യാഥാർത്ഥ്യമായി തിരുസഭ അംഗീകരിക്കുന്നു. പല കത്തോലിക്കാ ദേവാലയങ്ങളുടെയും അൾത്താരയോടനുബന്ധിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. തിരുശേഷിപ്പുകൾക്ക് കൃസ്തീയ ജീവിതത്തിൽ വലിയ പ്രാധാന്യമുള്ളതുകൊണ്ട് തന്നെ, യൂറോപ്പീൽ കൃസ്തീയ പീഠനം നടക്കുന്ന വേളകളിൽ, പീഡകരുടെ രോഷം വലിയൊരളവിൽ ഏറ്റു വാങ്ങേണ്ടി വന്നത് ഈ തിരുശേഷിപ്പുകളാണ്. സെന്റ് ആന്റണീസ് കപ്പേള കമ്മിറ്റി ചെയർ പേഴ്സൺ കാരോൾ ബ്രൂക്കനർ പറയുന്നു, "കത്തോലിക്കർക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മതേത്വരത്ത രാജ്യങ്ങൾക്കൊപ്പം മതവിരുദ്ധ രാജ്യങ്ങളും യൂറോപ്പിൽ രൂപീകരിക്കപ്പെട്ടതോടെ തിരുസഭയുടെ പ്രവർത്തനങ്ങൾക്ക് മാന്ദ്യം നേരിട്ടു ." "തിരുശേഷിപ്പുകൾ കൈവശം സൂക്ഷിച്ചു എന്ന കുറ്റം ചുമത്തി ആളുകളെ ജയിലിലടച്ച. തിരു വസ്തുക്കൾ കണ്ടു പിടിച്ചു നശിപ്പിക്കാനും അവഹേളിക്കാനും ശ്രമങ്ങൾ നടന്നു. ഈ സമയത്താണ് Fr.മോലിഞ്ചർ തന്റെ യത്നം തുടങ്ങുന്നത്. തിരുശേഷിപ്പുകൾ വാങ്ങുന്നതും വിൽക്കുന്നതും ക്രൈസ്തവ നിയമമനുസരിച്ച് കുറ്റമായിരുന്നു. പക്ഷേ, ദുഷ്ടശക്തികളിൽ നിന്നും തിരുശേഷിപ്പുകൾ രക്ഷിക്കേണ്ടതിലേക്കായി അവ കൈവശമുള്ളവർ, Fr.മോലിഞ്ചറുടെ യത്നത്തെ പറ്റി അറിഞ്ഞപ്പോൾ, അദ്ദേഹത്തെ അവ സൂക്ഷിക്കാനേൽപിക്കുകയോ, സമ്മാനമായി നൽകുകയോ ചെയ്തു." ആദ്യകാലത്ത് തന്റെ കയ്യിൽ എത്തിയ തിരുശേഷിപ്പുകൾ അദ്ദേഹം മേടയിൽ തന്നെ സൂക്ഷിച്ചു. ഇക്കാലത്തും അദ്ദേഹം വൈദ്യ പരിശീലനം തുടർന്നിരുന്നു. അങ്ങനെ ശാരീരിക സൗഖ്യത്തിന് മരുന്നു വാങ്ങാൻ വരുന്നവരും ആത്മീയ സൗഖ്യത്തിന് പ്രാർത്ഥനയ്ക്കായി വരുന്നവരും ഈ തിരുശേഷിപ്പുകൾക്ക് മുന്നിൽ വെച്ച് അത്ഭുതകരമായ വിധത്തിൽ Fr. മോലിഞ്ചറുടെ വൈദ്യ- വൈദീക പ്രവർത്തികളോട് പ്രതികരിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ പിറ്റസ് ബർഗ് പത്രങ്ങൾ വൈദ്യ- വൈദീക രോഗശാന്തി നൽകുന്ന Fr. മോലിഞ്ചറെ പറ്റി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സാവധാനത്തിൽ Fr.മോലിഞ്ചർ ഒരു കപ്പേള പണി തീർക്കുകയും തിരുശേഷിപ്പുകൾ എല്ലാവർക്കും കാണാൻ അവസരമുണ്ടാക്കാൻ കപ്പേളയിൽ സൂക്ഷിക്കുകയും ചെയ്തു. കപ്പേളയുടെ ആദ്യഭാഗം 1883-ൽ സെന്റ് ആന്റണിയുടെ തിരുനാൾ ദിവസം പൂർത്തീകരിച്ചു. രണ്ടാമത്തെ ഭാഗം ഒൻപതു വർഷങ്ങൾക്കു ശേഷം 1892-ൽ പൂർത്തീകരിച്ചു. അതിനു ശേഷം രണ്ടാമത്തെ ദിവസം തന്റെ യത്നം പൂർത്തിയാക്കിയ സന്തോഷത്തോടെ Fr.മോലിഞ്ചർ മരിച്ചു. അദ്ദേഹത്തിന്റെ ശേഖരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ഇനങ്ങൾ: യഥാർത്ഥ കുരിശിന്റെ ഒരു ചീള് , യേശുവിനെ പ്രഹരിച്ച ചാട്ടയുടെ ഒരു ഭാഗം, ഗെദ് സമേൻതോട്ടത്തിലെ ഒരു കല്ല്, കർത്താവിനെ കുരിശിൽ തറക്കാൻ ഉപയോഗിച്ച ഒരാണി, വിശുദ്ധ കുടുംബത്തിലെ വസ്ത്ര ശകലങ്ങൾ, വിശുദ്ധരുടെ അനവധിയായ വസ്തുക്കൾ . ഇവയിൽ മിക്കവയും തിരുസഭയുടെ പരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാക്കി കഴിഞ്ഞിട്ടുള്ളതാണ്. പരിശോധനകൾക്കു ശേഷം ഒരു തിരുവസ്തു പേടകത്തിൽ വെച്ചു പൂട്ടിയാൽ പിന്നെ അതൊരിക്കലും തുറക്കുകയില്ല. അതുകൊണ്ട് ആർക്കും അതിൽ കൃത്രിമം കാണിക്കാൻ കഴിയുകയില്ല. കപ്പേള സന്ദർശിക്കുന്ന പലർക്കും ഒരു ദൈവീക സാന്നിദ്ധ്യം അനുഭവപ്പെടാറുള്ളതായി സാക്ഷ്യപ്പെടുത്താറുണ്ട്. ബ്രൂ ക്ക്നർ പറഞ്ഞവസാനിപ്പിക്കുന്നു,"കപ്പേളയിൽ കാൽകുത്തുമ്പോൾ നമ്മൾ ഒരു ചെറിയ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന അനുഭവമാണ്.! "
Image: /content_image/News/News-2015-08-21-13:41:48.jpg
Keywords: five thousand saints, pravachaka sabdam
Content: 186
Category: 1
Sub Category:
Heading: ബാങ്കോക്കിലെ ഹൈന്ദവ ക്ഷേത്രത്തിൽ നടന്ന ബോംബാക്രമണത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി
Content: തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിൽ നടന്ന രണ്ട് ബോംബാക്രമണങ്ങളിൽ ദു:ഖം രേഖപ്പെടുത്തിക്കോണ്ട് വത്തിക്കാനിലെ വിദേശകാര്യ മന്ത്രി കർദ്ദിനാൽ പിയറ്റോ പരോലിൻ മുഖേന, തായ്‌ലന്റ് രാജാവിന്‌ മാർപ്പാപ്പ സന്ദേശം അയച്ചിരിക്കുന്നു. വത്തിക്കാനിൽ നിന്നും ഭൂമിബോൾ അഡുല്ല്യഡേജ് രാജാവിന്‌ അയച്ച സന്ദേശത്തിൽ ഇപ്രകാരം പറയുന്നു. "അനേകം ജീവനുകൾ നഷ്ടപ്പെടുകയും നിരവധി പേർ മുറിവേല്ക്കപ്പെടുകയും ചെയ്ത എരവാൻ ഹിന്ദു ക്ഷേത്ര ആക്രമണത്തിലും, സാന്തോൺ കടൽപാല ബോംബാക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങളിലും ജീവാപായത്തിലും, പരിശുദ്ധ പിതാവ് പോപ്പ് ഫ്രാൻസിസ് അതീവ ദു:ഖിതനാണ്‌. ഈ ഭീകരാക്രമണത്തിൽ അകപ്പെട്ടുപോയ എല്ലാവരോടും ദു:ഖാർത്തനായ രാജാവിനോടും ഹൃദയംഗമമായ ഐക്യദാർഢ്യം പരിശുദ്ധ പിതാവ് അറിയിക്കുന്നു". "പരുക്കേറ്റവരേയും, മരണപ്പെട്ടവരുടെ കുടുംബങ്ങളേയും സഹായിക്കുന്ന അത്യാഹിത സംഘാംഗങ്ങൾക്കും, കുറ്റക്കാരെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും വേണ്ടി പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ അർപ്പിക്കുമെന്ന് ഉറപ്പ് നല്കുന്നു. തായ്‌ലന്റ് രാഷ്ട്രത്തിലാകമാനം സൗഖ്യവും സമാധാനവും കൈവരുന്നതിനുള്ള ദൈവീക അനുഗ്രഹത്തിന്‌ വേണ്ടി തീർച്ചയായും അപേക്ഷിക്കുകയും ചെയ്യുന്നു". കർദ്ദിനാൾ ഉപസംഹരിച്ചു.
Image: /content_image/News/News-2015-08-21-15:27:22.jpg
Keywords: Thailand blasting, pravachaka sabdam
Content: 187
Category: 1
Sub Category:
Heading: ഇന്ന് മേരി ലോകറാണിയുടെ തിരുനാൾ; കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവർഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കുന്ന ദിവസം.
Content: മറിയത്തെ സുവിശേഷകർ "ഈശോയുടെ അമ്മ" എന്നു വിശേഷിപ്പിക്കുന്നു. എലിസബത്താകട്ടെ മറിയത്തിന്റെ പുത്രൻ ജനിക്കുന്നതിനു മുൻപു തന്നെ, പരിശുദ്ധാത്മാവിനാൽ പ്രചോദിതയയി മറിയത്തെ എന്റെ കർത്താവിന്റെ അമ്മ എന്നു പ്രകീർത്തിക്കുന്നു. "മറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെ അമ്മയാണ് " എന്ന് തിരുസഭ ഉദ്ഘോഷിക്കുന്നു (Council of Ephesus). ക്രിസ്തുവിനെ രാജാക്കന്മാരുടെ രാജാവ്‌ എന്ന് നാം വിശേഷിപ്പിക്കുകയും അതിനെ നാം അംഗീകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ രാജപദം നാം അംഗീകരിക്കുമ്പോൾ അവിടത്തെ അമ്മയുടെ രാജ്ഞീപദം പരോക്ഷമായി നാം പ്രഖ്യാപിക്കുന്നു. തന്നിമിത്തം 1925-ൽ ക്രിസ്തുവിന്റെ രാജത്വതിരുന്നാൾ ആഘോഷിച്ചു തുടങ്ങിയപ്പോൾ കന്യകാംബികയുടെ രാജ്ഞീപദത്തിരുന്നാൾ ആഘോഷിക്കാൻ ദൈവമാതൃഭക്തരായ ക്രിസ്ത്യാനികൾക്ക് പ്രചോദനമായി. പ്രാചീനമായ "പരിശുദ്ധ രാജ്ഞീ" എന്ന പ്രാർത്ഥന ഈ ക്രിസ്തീയ ഭക്തിയുടെ ആഴം വ്യക്തമാക്കുന്നു. ദൈവമാതാവിന്റെ സ്വർഗ്ഗാരോപണതിരുന്നാളിന്റെ എട്ടാം ദിവസം അവിടത്തെ രാജ്ഞീപദത്തിരുന്നാൾ ആഘോഷിക്കുന്നു. കന്യകാമറിയം സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവന്നു ജപമാലയുടെ അഞ്ചാം രഹസ്യത്തിൽ നാം ധ്യാനിക്കുന്നു. യാക്കോബിന്റെ ഭവനത്തിൽ ക്രിസ്തു എന്നും വാഴും; ക്രിസ്തുവിന്റെ രാജ്യത്തിന് അതിർത്തി ഉണ്ടാകയില്ല (ലൂക്കാ 1:32-33) എന്നീ വചനങ്ങൾ ദൈവമാതാവിന്റെ രാജകീയ പദവിക്കു സാക്ഷ്യം വഹിക്കുന്നു. വിശുദ്ധ ഗ്രിഗറിനസിയിൻസെൻ ദൈവമാതവിനെ "അഖില ലോക രാജന്റെ അമ്മ", "അഖില ലോക രാജാവിനെ പ്രസവിച്ച കന്യകാംബിക" എന്നൊക്കെ സംബോധാന ചെയ്തിട്ടുണ്ട്. ഈദൃശമായ സഭാപിതാക്കന്മാരുടെ വചനങ്ങൾ വി. അൽഫോണ്‍സു ലിഗോരി ഇങ്ങനെ സമാഹരിച്ചിരിക്കുന്നു "രാജാധിരാജന്റെ മാതൃസ്ഥാനത്തേക്ക് മേരിയെ ഉയർത്തിയിട്ടുള്ളതുകൊണ്ട് തിരുസഭ അവളെ രാജ്ഞീ എന്ന മഹനീയ നാമം നല്കി ബഹുമാനിച്ചിരിക്കുന്നു" ഒമ്പതാം പിയൂസു മാർപാപ്പാ പറയുന്നു "സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായും സ്വർഗ്ഗീയവിശുദ്ധരുടെയും മാലാഖമാരുടെയും വൃന്ദങ്ങളുടെയും ഉപരിയായും മേരിയെ കർത്താവ് നിശ്ചയിച്ചിരിക്കുന്നതുകൊണ്ട് തിരുസഭ അവളോടു പ്രാർത്ഥിക്കുന്നു. അവൾ ആവശ്യപ്പെടുന്നവ ലഭിക്കുന്നു." പന്ത്രണ്ടാം പിയൂസു മാർപാപ്പാ ഇങ്ങനെ കൂട്ടിച്ചേർത്തു: "ഈ തിരുന്നാൾ ദിവസം കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനു മനുഷ്യവർഗ്ഗത്തിനുള്ള പ്രതിഷ്ഠ നവീകരിക്കാവുന്നതാണ്. മതത്തിന്റെ വിജയത്തിലും ക്രിസ്തീയ സമാധാനത്തിലും നിർവൃതിയടയുന്ന ഒരു സൗഭാഗ്യയുഗം അതിൽ അധിഷ്ടിതമാണ്."
Image: /content_image/News/News-2015-08-22-02:52:33.jpg
Keywords: queenship of mary, pravachaka sabdam
Content: 188
Category: 1
Sub Category:
Heading: നൂറുകണക്കിന്‌ അഭയാർത്ഥികളെ സംരംക്ഷിച്ചിരുന്ന സിറിയയിലെ കത്തോലിക്കാ സന്യാസ മഠം ഇസ്ലാമിക് സ്റ്റേറ്റ് ഇടിച്ച് തകർത്തു!
Content: സിറിയൻ പട്ടണത്തിന്‌ തൊട്ടടുത്ത് സ്ഥിതി ചെയ്യ്തിരുന്ന അതിപുരാതന മന്ദിര സമുച്ചയമായ മാർ ഏലിയൻ സന്യാസ മഠം, ഇസ്ലാമിക് സ്റ്റേറ്റ് ഇടിച്ചു തകർത്തതായുള്ള വാർത്ത വ്യാഴാഴ്ച പുറത്തുവന്നിരിക്കുന്നു. പട്ടണം കഴിഞ്ഞ മാസം ഇവർ കീഴടക്കിയിരുന്നു. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ സംഘടനയുടെ ഓഗസ്റ്റ് 20-ലെ നിരീക്ഷണമനുസരിച്ച്, വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ ഇവർ നശീകരണം നടത്തിയിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ, ഇതിന്റെ ചിത്രങ്ങൾ, സുന്നി ഇസ്ലാമിക് വിഭാഗ ഭീകരർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡമാസ്കസിലുള്ള ഒരു പുരോഹിതൻ ഈ വാർത്ത AP വാർത്താ ഏജൻസിയോട് സ്ഥിതീകരിച്ചിട്ടുണ്ട്. ഹോംസ് നഗരത്തിന്‌ 60 മൈൽ തെക്ക് കിഴക്കുള്ള അൽ ക്വെറിയാത്തൈനിൽ സ്ഥിതി ചെയ്യുന്ന, A.D 500-ന്‌ മുൻപ് സ്ഥാപിതമായ അതിപുരാതന സന്യാസമഠമാണ്‌ മാർ ഏലിയൻ ! അൽക്വൊറിയ്യാത്തെനിൽ നിഷ്കാസിതരായ നൂറുകണക്കിന്‌ അഭയാർത്ഥികളെ, മുസ്ലീം ദാതാക്കളുടെ പങ്കാളിത്തത്തോടെ സംരംക്ഷിക്കുന്ന ആശ്രയ കേന്ദ്രമാണ്‌ ഈ സന്യാസാശ്രമം. ആഗസ്റ്റ് 6-ന്‌ IS ഈ പട്ടണം പിടിച്ചടക്കിയപ്പോൾ, 160നും 230-നുമിടക്കുള്ള ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഇവർ തട്ടികൊണ്ട് പോയിരുന്നു. ഇവരിൽ 110-ത്തോളം തടവുകാരെ ക്വൊറിയാത്തൈനിൽ നിന്നും അവരുടെ യത്ഥാർത്ഥ പ്രവർത്തന തലസ്ഥാനമായ അർ റക്കാഹിലേക്ക് കടത്തിയിട്ടുണ്ട്. ആശ്രമത്തിൽ പെട്ട രണ്ടു പേരെ പിടിച്ചത് മേയിലായിരുന്നു. ഫാ. ജാക്ക്വസ് മുറാദിനേയും ബൂത്രോസ് ഹന്നാ എന്ന ശെമ്മാശനെയും. വാസ്തവത്തിൽ, സിറിയൻ പട്ടാളത്തിന്റേയും വിമത പോരാളികളുടെയും മദ്ധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു മഠാധിപതിയും ഇടവക ഉപദേശിയുമായിരുന്ന ഫാ.മുറാദ്. സ്ഥലത്തെ സകല സുന്നികളല്ലാത്തവരേയും IS പീഢിപ്പിക്കുകയായിരുന്നു- ക്രിസ്ത്യാനികളേയും, യസ്സീദികളേയും, മുസ്ലീം ഷിയാക്കളെപ്പോലും! അവിശ്വാസികളായ വിജാതീയരുടെ ഗണത്തിൽ പെടുത്തി, സുന്നികലുടേതല്ലാത്ത എല്ലാ അരാധനാലയങ്ങളും അവർ തകർത്തു-ക്രിസ്ത്യൻ പള്ളികൾക്ക് പുറമേ, ഷിയാക്കളുടെ പള്ളികളും വിശുദ്ധ സ്ഥലങ്ങളും ഇസ്ലാം മതസ്ഥാപനത്തിന്‌ മുമ്പുള്ള പുരാതന നഗരങ്ങൾ പോലും തകർത്തു കളഞ്ഞു! പുരാതന നഗരമായ പൾമൈറാ മേയിൽ കീഴടക്കിയ ശേഷം, അതിലെ സകല പ്രതിമകളും കലാവസ്തുക്കലും നശിപ്പിച്ചു കളഞ്ഞു. പൾമൈറയിലെ പുരാവസ്തു ഗവേഷകനും പുനർനിർമ്മാണ ശാസ്ത്രജ്ഞനുമായ 81-വയസ്സുള്ള ഖാലിദ് അൽ അസ്സാദിനെ വധിച്ചതായി ആഗസ്റ്റ് 19-ന്‌ അറിയിപ്പു ലഭിച്ചു. 2011 മാർച്ചിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിനു ശേഷം, 2 ലക്ഷത്തി മുപ്പതിനായിരം പേർ സിറിയയിൽ കൊല്ലപ്പെട്ടതായിട്ടാണ്‌ കണക്ക്. 40 ലക്ഷം പേർ ഇതിനോടകം വിദേശ അഭയാർത്ഥികളായും, 80 ലക്ഷം സ്വദേശത്ത് തന്നെ സ്ഥാനമാറ്റപ്പെട്ടവരായും തീർന്നിട്ടുണ്ട്. ബാത്ത് പാർട്ടിയിൽ നിന്നും രാജ്യത്തിന്റെ പ്രസിഡന്റ് ആയിത്തീർന്ന ബഷാർ അൽ അസ്സാദിനെതിരെ തുടങ്ങിയ ഒരു പ്രതിക്ഷേധ പ്രകടനം, മദ്ധ്യമാർഗ്ഗ, കുർദുകൾ: അൽനുസ്റ്റാമുന്നണി, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവരായ മത മൗലികവാദികൾ ഇവരെല്ലാം കൂടിച്ചേർന്ന് സിറിയൻ ഭരണകൂടത്തിനെതിരെയും തമ്മിൽ തമ്മിലുമായുള്ള ഒരു സങ്കീർണ്ണ പോരാട്ടമായി മാറിയിരിക്കുകയാണ്‌.
Image: /content_image/News/News-2015-08-22-12:16:37.jpg
Keywords: Catholic ministry, pravachaka sabdam
Content: 189
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 29 : സ്നാപക യോഹന്നാന്റെ ശിരഛേദനം
Content: ഗബ്രിയേല്‍ ദൈവദൂതന്റെത മംഗളസന്ദേശാനുസാരം കന്യകാമറിയത്തിന്റെര ഇളയമ്മയായ എലിസബത്തിൽനിന്ന് സ്നാനപക യോഹന്നാന്‍ ജനിച്ചു. ഈശോ നസറത്തിലും സ്നാപക യോഹന്നാന്‍ 110 കിലോമീറ്റര്‍ അകലെ മലനാടിലും വളര്ന്നു . രക്ഷകനായ ഈശോയെ സ്വീകരിക്കുന്നതിനു ജനങ്ങ്ങ്ങളെ ഒരുക്കാനായി സ്നാപകന്‍ മരുഭൂമിയില്‍ പ്രശ്ചിത്തവും തപസ്സുമായി ജീവിച്ചു. “കര്ത്താിവിന്റെന വഴികള്‍ ഒരുക്കുക എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്ന സ്വരമാണ്” താനെന്നത്രേ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. പ്രായശ്ചിത്തത്തിന്റെ‍ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടിരിക്കേ ജോര്ദാളനില്വതച്ച് യേശുക്രിസ്തുവിനെ ജ്ഞാനസ്നാനപ്പെടുത്തുകയും തന്റെള ശിഷ്യന്മാ‍ര്ക്ക് ഈശോയെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെയിരിക്കേ ഗലീലിയെ ടെട്രാക്കായ ഹേറോദേസ് തന്റെ‍ സഹോദരന്‍ ഫിലിപ്പിന്റൊ ഭാര്യ ഹെറോദ്യയെക്കൂടി സ്വന്തം ഭാര്യയായി താമസിപ്പിച്ചു. അത് ശരിയല്ലെന്ന് ഹേറോദേസിനെ ശാസിച്ചതിനു പ്രതികാരമായി യോഹന്നാനെ കാരാഗൃഹത്തിലടച്ചു. ഹേറോദേസിന്റെഹ ജന്മദിനോത്സവത്തില്‍ ഉദ്യോഗസ്ഥ പ്രമുഖന്മാഹര്ക്കും ഗലീലിയിലെ പ്രമാണികള്ക്കുംാ അദ്ദേഹം ഒരു വിരുന്നു നല്കി‍. പ്രസ്തുത വിരുന്നില്‍ സുന്ദരമായി നൃത്തം ചെയ്ത സലോമിയോടു ഹേറോദേസ് എന്ത് ചോദിച്ചാലും നല്കാ മെന്ന് ഓരു വാഗ്ദാനം ചെയ്യുകയുണ്ടായി. അമ്മ ഹേറോദ്യയുടെ ഉപദേശപ്രകാരം സലോമി ചോദിച്ചത് സ്നാനപകന്റെ് ശിരസ്സാണ്. ഒരു പടയാളി കാരാഗൃഹത്തില്ചെ്ന്ന് സ്നാപകന്റെര തലവെട്ടി ഒരു താലത്തില്‍ വച്ച് സലോമിക്ക് കൊടുത്തു. (മാര്ക്കോ 6:17-29). വിചിന്തനം: “കഷ്ടതകള്‍ നിന്നെ താഴ്ത്തുകയില്ല, ഉയര്ത്തുകകയേ ഉള്ളൂ. ജീവിതക്ലേശങ്ങള്‍ നമുക്ക് ഒരു പാഠമാണ്; അവ നിന്നെ നശിപ്പിക്കുകയില്ല. ഈ ലോകത്തില്‍ എത്രകണ്ട് കൂടുതല്‍ കഷ്ടപ്പെടുന്നുവോ അത്രകണ്ട് കൂടുതല്‍ ഭാവിസൗഭാഗ്യം ഉറപ്പാണ്‌. ഈ ലോകത്തില്‍ കൂടുതല്‍ സഹിച്ചാല്‍ ഭാവി ആനന്ദം കൂടുതലായിരിക്കും.” (സെവീലിലെ വി. ഇസിദോര്‍). II. വിശുദ്ധ എവുപ്രാസ്യാമ്മ (1877-1952) 1877 ഒക്ടോബര്‍ 17-തീയതിയാണ് എവുപ്രാസ്യാമ്മ ജനിച്ചത്. ലീമയിലെ വി. റോസിന്റെ1 ബഹുമാനാര്ത്ഥം മാമോദീസായില്‍ അവള്ക്ക് റോസ എന്ന നാമം നല്കനപ്പെട്ടു. പരിശുദ്ധ കന്യകാമറിയത്തോടുള്ള ആഴമായ ഭക്തിയാല്‍ മുദ്രിതമാക്കപ്പെട്ട ഒരു വിശുദ്ധിയുടെ പാതയിലേക്കാണ് അവളുടെ ഭക്തയായ അമ്മ അവളെ ബാല്യത്തിലെ കൈപിടിച്ചു നടത്തിയത്. ഒന്പളതാം വയസ്സില്‍ അവള്‍ തന്റെയ കന്യാത്വം തന്റെി പ്രിയനായ ദിവ്യനാഥന് പ്രതിഷ്ടിച്ചു. പരിശുദ്ധ കന്യകയുടെ ക്ഷണപ്രകാരം അവള്‍ കര്മ്മെധലീത്താസഭയില്‍ പ്രവേശിച്ചു. 1897 മേയ് 10-ന് അവള്‍ ശിരോവസ്ത്രം സ്വീകരിച്ചു. അതോടൊപ്പം റോസ എന്ന പേര് മാറ്റി ഈശോയുടെ പരിശുദ്ധഹൃദയത്തിന്റെ. സി. എവുപ്രാസ്യ എന്ന പേരില്‍ അറിയപ്പെടുവാന്‍ തുടങ്ങി. 1898 ജനുവരി 10- തീയതി അവള്‍ കര്മ്മേെലീത്താ സഭാവസ്ത്രം സ്വീകരിച്ചു. അവളുടെ പ്രാര്ത്ഥ നയും പരിത്യാഗവും വഴി അവള്‍ ദൈവസ്നേഹത്തില്‍ അതുല്യയായി. അവളുടെ സഹോദരസ്നേഹം കാരണം അവള്‍ മറ്റുള്ളവരുടെ ഏറ്റവും ചെറിയ ആവശ്യങ്ങള്കൂരടി പരിഗണിച്ച് സഹായിച്ചിരുന്നു. ഓരോ ചെറിയ സഹായം ലഭിച്ചപ്പോഴും അവള്‍ ഈ വാക്കുകളില്‍ നന്ദി പറയുമായിരുന്നു, ‘മരിച്ചാലും മറക്കില്ലാട്ടോ’. ദിവ്യകാരുണ്യ സന്നിധിയില്‍ നിരന്തരം ചെലവഴിച്ചിരുന്നതുകൊണ്ട് ‘സഞ്ചരിക്കുന്ന സക്രാരി ’എന്നൊരു വിളിപ്പേരും അവള്ക്കു ണ്ട്. ശുദ്ധീകരണാല്മാക്കള്ക്ക്ന വേണ്ടി അവള്‍ പ്രാര്ത്ഥാനകളും പരിത്യാഗങ്ങളും സമര്‍പ്പിച്ചു. എപ്പോഴും ജപമാലയേന്തി നടക്കുന്ന ആ സിസ്റ്ററിനെ ‘പ്രാര്ത്ഥിപക്കുന്ന അമ്മ’ എന്നാണ് ജനങ്ങള്‍ വിളിച്ചിരുന്നത്. ശക്തിക്ഷയിച്ച് പരിക്ഷീണിതയായ എവുപ്രാസ്യ 1952 ആഗസ്റ്റ്‌ 29 -ന് കര്ത്താിവില്‍ നിദ്രപ്രാപിച്ചു. ഇതര വിശുദ്ധര്‍: St. Sabina St. Adelphus St. Basilla St. Candida St. Edwold St. Euthymius St. Hypatius and Andrew St. Medericus St. Nicaeas and Paul Bl. Richard Herst St. Sebbi St. Velleicus
Image: /content_image/DailySaints/DailySaints-2015-08-23-01:58:04.jpg
Keywords: John the baptist, pravachaka sabdam
Content: 190
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 28 : വി. അഗസ്റ്റിന്‍ (354-430) മെത്രാന്‍, വേദപാരംഗതന്‍
Content: മനീക്കിയന്‍ പാഷണ്ടാതയില്‍ അമര്ന്ന് ‍ അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെതന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവയിത്തീര്ന്ന അഗുസ്റ്റിന്റെ് മനസ്സിനെ അമ്മ മോനിക്ക പുണ്യവതിയുടെ പ്രാര്ത്ഥഗനകളും വി. അംബ്രോസിന്റെു പ്രസംഗങ്ങളും പൗലോസിന്റെി ലേഖനങ്ങളും കൂടി 33-മത്തെ വയസ്സില്‍ ക്രിസ്തുമതത്തിലെക്കും 36 -മത്തെ വയസ്സില്‍ പൗരോഹിത്യത്തിലേക്കും 41-മത്തെ വയസ്സില്‍ മെത്രാന്‍ സ്ഥാനത്തേക്കും ആനയിച്ച കഥ ആരുടെ ഹൃദയത്തെയാണ്‌ തരളിതമാക്കാതിരിക്കുക? പാപിയായ ഈ ബുദ്ധിരാക്ഷസന്‍ ഒരുദ്യാനത്തിലിരുന്ന്‍ ഇങ്ങനെ ചിന്തിച്ചു: “എത്ര നാളാണ കര്ത്താ്വേ,: എത്രനാളാണ് ഇങ്ങനെ കഴിയുക?... നാളെ, നാളെ...... എന്തുകൊണ്ടാണ് ഇപ്പോള്ത്ത ന്നെ ആയിക്കൂടാ?” അപ്പോള്‍ ഒരു ശിശുവിന്റെക സ്വരം കേട്ടു: “എടുത്ത് വായിക്കുക.” അടുത്തിരുന്ന സ്ലീഹയുടെ ലേഖനം തുറന്നിടത്തു വായിച്ചു.: “അശ്ലീലഭാഷണങ്ങളും മദ്യപാനവും ശയനമോഹവും വിഷയേച്ഛയും അസുയയും വെടിഞ്ഞു പകല്സമയെത്തെന്നപോലെ വ്യപരിക്കാം. നമ്മുടെ കര്ത്താഞവീശോമി ശിഹായെ ധരിക്കുവിന്‍” (റോമ 13: 13-14). 387-ലെ ഉയിര്പ്പ് തിരുനാല്ദിവസം അഗുസ്റ്റിനും മകന്‍ ഈശ്വരദത്തനും സ്നേഹിതന്‍ അലീപ്പിയൂസും വി. അംബ്രോസിന്റെം കരങ്ങളില്നിമന്നു ജ്ഞാനസ്നാനം സ്വീകരിച്ചു. 391-ല്‍ അഗുസ്റ്റിന്‍ വൈദികനായി. 396-ല്‍ ഹിപ്പോയിലെ മെത്രാനായി. ആത്മകഥനത്തിനുപുറമേ, ഈശ്വരനഗരം, പരിശുദ്ധത്രിത്വം മുതലായ വലുതും ചെറുതുമായ 103 പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിനാല്‍ അഗുസ്റ്റിന്‍ ദൈവശാസ്ത്രജ്ഞാന്മാരുടെ ദൈവശാസ്ത്രജ്ഞനും വേദപാരംഗതന്മാരുടെ വേദപാരംഗതനുമാണ്. മനീക്കെയിസം, ഡോണാട്ടിസം, പെലാജിയനിസം എന്നീ പാഷന്ടതകളെ അദ്ദേഹം വിജയപൂര്വംഞ എതിര്ത്തു . ഗ്രന്ഥങ്ങളെക്കാള്‍ മെച്ചം അദ്ദേഹത്തിന്റെത ജീവിതം തന്നെയാണെന്ന് അദ്ദേഹത്തിന്റൊ ജീവചരിത്രകാരനായ പോസീഡിയസു പ്രസ്താവിച്ചിരിക്കുന്നു. അതെ, അഗുസ്റ്റിന്‍ വിശുദ്ധരില്‍ വച്ച് വിജ്ഞനും വിജ്ഞാരില്‍ വച്ച് വിശുദ്ധനുമാണ്. വിചിന്തനം: “എന്നും പ്രാചീനവും എന്നും അര്വ്വചീനവുമായ സൌന്ദര്യമേ, ഞാന്‍ അങ്ങയെ സ്നേഹിക്കാന്‍ എത്ര വൈകിപ്പോയി.” “ഞാന്‍ എന്തായിരുന്നു. കണ്ടാലും! ഞാന്‍ എന്നെ നശിപ്പിച്ചു. എന്റെ് സ്രഷ്ടാവ് എന്നെ ഇതാ പുനര്ജ്ജീ വിപ്പിച്ചിരിക്കുന്നു”. (വി. അഗുസ്റ്റിന്‍). ഇതര വിശുദ്ധര്‍: St. Alexander of Constantinople Bl. Aurelio da Vinalesa St. Edmund Arrowsmith St. FacundiusSt. Fortunatus St. GormanSt. Hermes Bl. Hugh More Bl. John Roche & Margaret Ward St. Julian of Auvergne Bl. Laurentia Herasymiv St. Moses the Black St. Moses the Ethopian St. Pelagius of Constance Bl. Robert Morton St. Rumwald Bl. Teresa Bracco Bl. Thomas Felton Bl. Thomas Holford St. Vivian Bl. William Dean Bl. William Guntei
Image: /content_image/DailySaints/DailySaints-2015-08-23-02:31:53.jpg
Keywords: st augustine, pravachaka sabdam
Content: 191
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 27 : വി. മോനിക്കാ (332-387)
Content: മോനിക്കാ ആഫ്രിക്കയില്‍ കാര്ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത് ടഗാസ്റ്റെ എന്ന പട്ടണത്തിലെ പട്രീഷിയൂസ് എന്ന ഒരു വിജതീയനെയാണ്. അവര്ക്ക് അഗുസ്റ്റിന്‍, നവീജിയസ്സ് എന്ന്‍ രണ്ട് ആണ്മിക്കളുണ്ടായി. മോണിക്ക തന്റെ് സന്മാതൃകയും സ്നേഹവായ്പുംവഴി ഭര്ത്താകവിനെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്ഷിേക്കാന്‍ ശ്രമിച്ചു. ഭര്ത്താജവ് കോപിഷ്ഠനായിരുന്നെങ്കിലും മോനിക്കാ സഹിക്കയല്ലാതെ അദ്ദേഹത്തോട് കോപിച്ചിട്ടില്ല. തന്റെ് ക്ഷമവഴി ക്രിസ്തീയ വിശ്വാസത്തിലേക്ക് ഭര്ത്താിവിനെ ആനയിക്കാന്‍ മോനിക്കയ്ക്ക് സാധിച്ചു. 370-ല്‍ പട്രീഷിയസ്സു ജ്ഞാനസ്നാനം സ്വീകരിച്ചു; 371-ല്‍ മരിക്കുകയും ചെയ്തു. അഗുസ്റ്റിന്‍ അന്ന് കാര്ത്തെജില്‍ പഠിക്കുകയായിരുന്നു. 373- ല്‍ അവിടെവച്ച് അദ്ദേഹം മനീക്കിയന്‍ പാഷണ്ടത ആശ്ലേഷിച്ചു. അന്നുമുതല്‍ മകന്റെക ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള പ്രാര്ത്ഥ്നയായിരുന്നു, മോനിക്കയുടെ തൊഴിലെന്നു പറയാം. 387-ല്‍ മകന്‍ ജ്ഞാനസ്നാനപ്പെട്ടതുവരെ അവളുടെ കണ്ണുനീര് തോര്ന്നി ട്ടില്ല. പല വൈദികരെക്കൊണ്ടും മെത്രാന്മാരെക്കൊണ്ടും ഉപദേശിച്ചു. മനീക്കിയന്‍ ഇടത്തൂട്ടില്നിടന്ന് മാനസാന്തരപ്പെട്ട ഒരു മെത്രാന്‍ അവളോടു പറഞ്ഞു: “നീ ചെയ്യുന്നതുപോലെ തുടരുക. ഇത്രയേറെ കണ്ണുനീരിന്റെല മകന്‍ നശിക്കുക അസാദ്ധ്യമാണ്.” അക്കാലത്ത് അഗുസ്റ്റിന്‍ റൊട്ടൊറിക്കു പഠിക്കാന്‍ റോമയിലേക്ക് പോകാന്‍ തുടങ്ങി. മാനസാന്തരം നീളുമെന്ന് കണ്ട് മോനിക്കാ തടഞ്ഞു. വി. സിപ്രിയന്റൊ കുഴിമടത്തുങ്കല്‍ ആ യാത്ര തടയാ ന്‍ പ്രാര്ത്ഥി ച്ചു കൊണ്ടി രിക്കുമ്പോള്‍ അഗുസ്റ്റിന്‍ ഒളിച്ചുപോയി. റോമില്നി.ന്ന്‍ റൊട്ടൊറിക്കു പഠിക്കാന്‍ അഗുസ്റ്റിന്‍ മിലാനിയിലേക്കുപോയി. അവിടെവച്ച് അദ്ദേഹം അംബ്രോസ പുണ്യവാന്റെ് പല പ്രസംഗങ്ങള്‍ കേട്ടു. മനിക്കെയിസം അഗുസ്റ്റിന്‍ ഉപേക്ഷിച്ചു. പിന്നെയും കുറേ നാള്കൂചടി മോനിക്കാ കണ്ണീരോടെ പ്രാര്ത്ഥി ക്കേണ്ടിവന്നു. മോണിക്ക മിലാനില്വമന്നു. വി. അംബ്രോസിന്റെ. ഉപദേശപ്രകാരം ജീവിച്ചു. അവസാനം 387-ലെ ഉയിര്പ്പ് ദിവസം അഗുസ്റ്റിന്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. കൂടെ അദ്ദേഹത്തിന്റെി കുറെ സ്നേഹിതന്മാരും. അവരെയെല്ലാം മക്കളെപ്പോലെ മോനിക്കാ ശുശ്രൂഷിച്ചു. എല്ലാവരും ആഫ്രിക്കയിലേക്ക് മടങ്ങി. അവിടെവച്ച് തന്റെപ മരണം സമീപിക്കാറായിരിക്കുന്നുവെന്ന്‍ കണ്ട് മക്കളോട് ഇങ്ങനെ പറഞ്ഞു: “ഈ ശരീരം നിങ്ങള്‍ എവിടെയെങ്കിലും വച്ചുകൊള്ളുക. ഒരു കാര്യം മാത്രം ചെയ്താല്‍ മതി. നിങ്ങള്‍ എവിടെ ആയിരുന്നാലും ബലിപീഠത്തില്‍ എന്നെ അനുസ്മരിക്കുവിന്‍.” ഈ വാക്കുകള്‍ പറഞ്ഞശേഷം ഒമ്പതുദിവസത്തെ അതിദാരുണമായ അസുഖങ്ങള്ക്കുസശേഷം 56- മത്തെ വയസ്സില്‍ മോനിക്കാ കര്ത്താ വില്‍ നിദ്ര പ്രാപിച്ചു. വിചിന്തനം: “കൃസ്തീയ മാതാപിതാക്കന്മാരെ, നിങ്ങളുടെ മക്കള്‍ നല്ലവരും ദൈവഭാക്തരുമായിരിക്കണമെങ്കില്‍, നിങ്ങള്‍ ഭക്തരായിരിക്കണം. ഉത്തമ ജീവിതം നയിക്കണം. വൃക്ഷംപോലെയായിരിക്കും പഴമെന്ന്‍ ഒരു പഴമൊഴിയുണ്ടല്ലോ. ദൈവവചനം അത് സ്ഥിരീകരിക്കുന്നു” (വി. ജോണ്‍ വിയാനി). “അമ്മയ്ക്ക് എന്നോടുണ്ടായിരുന്ന സ്നേഹം എത്രയെന്ന് വര്ണ്ണി്ക്കാന്‍ വഹിയാ. അവളുടെ വാക്കുകളും നോട്ടവുംവഴി അവള്‍ ഞങ്ങളുടെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് ഉയര്ത്തിന. എന്റെി ദൈവമേ, ഞാന്‍ ഇന്ന്‍ അങ്ങയുടെ ശിശുവാണെങ്കില്‍ അത് അങ്ങ് എനിക്ക് ഇത്തരം ഒരമ്മയെ നല്കിുയത്കൊണ്ടാണ്” (വി. അഗുസ്റ്റിന്‍). ഇതര വിശുദ്ധര്‍: St. Monica St. Anthusa the Younger St. Caesarius of Arles St. Decuman St. Ebbo St. Etherius St. Euthalia St. Gebhard of Constance St. Honoratus St. John of Pavia St. Licerius St. Malrubius St. Margaret the Barefooted St. Narnus St. Phanurius St. Poemon St. Rufus and Carpophorus
Image: /content_image/DailySaints/DailySaints-2015-08-23-02:57:32.jpg
Keywords: st monica, pravachaka sabdam