Contents

Displaying 51-60 of 24912 results.
Content: 115
Category: 3
Sub Category:
Heading: മക്കളെ എത്ര കൂടുതലായി ദൈവകരങ്ങളില്‍ ഭാരമേല്പ്പികക്കുന്നുവോ അത്രയും കൂടുതലായി അവിടുത്തെ പരിലാളനയും അവർക്കുണ്ടാകും
Content: നിങ്ങള്‍ കുടുംബനാഥനോ നാഥയോ ആയാല്‍ ദൈവം നിങ്ങള്ക്കു നല്കുളന്ന സന്താനങ്ങളുടെ കാര്യത്തിലും ആണ്കു്ട്ടിയോ പെണ്കുകട്ടിയോ എന്നുള്ള വിവേചനയുടെ കാര്യത്തിലും ദൈവതിരുമനസ്സിനോടു പൂര്ണ്ണളമായി അനുരൂപപ്പെടണം. വിശ്വാസത്തിന്റെമ അരൂപിയാല്‍ പ്രചോദിതരായിരുന്നപ്പോള്‍ വലിയ കുടുംബങ്ങളെ ദൈവത്തിന്റെഅ ദാനവും സ്വര്ഗപത്തില്‍ നിന്നുള്ള അനുഗ്രഹവുമായി ആളുകള്‍ കരുതിയിരുന്നു. തങ്ങളുടെ മക്കളുടെ പിതാവായി ദൈവത്തെത്തന്നെ അവര്‍ കണ്ടിരുന്നു. പക്ഷെ, ഇപ്പോള്‍ ആ വിശ്വാസം ക്ഷയിച്ചിരിക്കുന്നു. ദൈവത്തെ മാറ്റി നിറുത്തിയുള്ള ഒരു ജീവിതമാണ് ഇന്ന് പലരും നയിക്കുന്നത്. ഒരുവേള ദൈവത്തെപ്പറ്റി ഓര്ത്താതല്‍ അത് ആ ദൈവത്തെ ഭയപ്പെടുന്നതിനു വേണ്ടിയത്രേ അവിടുത്തെ പരിപാലനയില്‍ ആശ്രയിക്കുന്നതേയില്ല. തങ്ങളുടെ കുടുംബഭാരം മുഴുവനും ദൈവത്തെക്കൂടാതെ തനിയെ വഹിക്കാന്‍ അവര്‍ ഉദ്യമിക്കുന്നു. ഒരുവന്‍ എത്ര വലിയ ധനികനാണെങ്കിലും അവന്റെര സ്വത്തുക്കള്ക്ക്് യാതൊരുവിധ കോട്ടവും തട്ടുകയില്ല എന്നുതോന്നിയാലും അവക്കെല്ലാം ഒരു പരിധിയും അനിശ്ചിതത്വവും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്. എല്ലാവിധ സൗഭാഗ്യത്തോടും കൂടി ജീവിക്കുന്നവരും അവരുടെ കുടുംബത്തില്‍ അംഗസംഖ്യ ഒന്നു കൂടിയാല്‍ ഏതോ ദുരന്തം വന്നുഭവിച്ചതുപോലെ വിഭ്രാന്തിയോടുകൂടി അതിനെ വീക്ഷിക്കുന്നു. മക്കള്ക്ക്ടുത്ത പ്രത്യാശയോടുകൂടി അവിടുത്തെ തിരുമനസ്സിനു കീഴ്വഴങ്ങുന്നവരെ പിതൃതുല്യമായ വാത്സല്യത്തോടുകൂടിയാണ് ദൈവം പരിപാലിക്കുന്നത്. "നിങ്ങള്ക്ക്ു ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സല്കൃ ത്യങ്ങള്‍ ധാരാളമായി ചെയ്യാനും ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാങന്‍ കഴിവുള്ളവനാണ് ദൈവം" എന്നു വിശുദ്ധ പൗലോസ് പറഞ്ഞത് ഓരോ മാതാപിതാക്കൾക്കും പ്രചോദനമാകട്ടെ. ദൈവപ്രതിപാലയുടെ സഹായം ലഭ്യമാകണമെങ്കില്‍ ദൈവത്തിന്റെ പിതൃത്വവുമായി നാം സഹകരിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ എപ്രകാരം വളര്ത്ത ണം എന്നു ദൈവം ആഗ്രഹിക്കുന്നുവോ അപ്രകാരം അവരെ വളര്ത്തു ക; വിശിഷ്യാ നമ്മുടെ സന്മാഅതൃക വഴിയായി, നമ്മുടെ മറ്റു അഭിലാഷങ്ങളും സ്വപ്നങ്ങളും മാറ്റിവെക്കാനുള്ള ധൈര്യം സമ്പാദിക്കണം. ഈ ഒറ്റക്കാര്യം മാത്രമായിരിക്കട്ടെ നമ്മുടെ എല്ലാ അഭിലാഷങ്ങളുടെയും കേന്ദ്രബിന്ദു. അപ്പോള്പ്പിടന്നെ നിങ്ങളുടെ കുട്ടികളുടെ എണ്ണം എത്രയായാലും സ്വര്ഗീ യ പിതാവ് അവരുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്ന് ഉറപ്പാണ്. അവരെ അവിടുന്ന് കാത്തുപരിപാലിക്കുകയും അവരുടെ നന്മളയ്ക്കും സന്തോഷത്തിനും ആവശ്യമായവ എല്ലാം നടത്തിക്കൊടുക്കുകയും ചെയ്യും. എത്ര കൂടുതലായി ദൈവകരങ്ങളില്‍ അവരെ ഭാരമേല്പ്പി ക്കുന്നുവോ അത്രയും കൂടുതലായി അവിടുത്തെ പരിലാളനയും അവര്ക്കു്ണ്ടാകും. ആകയാല്‍ നിങ്ങളുടെ മക്കളുടെ ഒരു കാര്യത്തെപ്പറ്റിയും ഉല്ക്കൂണ്ഠവേണ്ട. അവരെ സുകൃതത്തില്‍ വളര്ത്തി യാല്‍ മാത്രം മതി. ബാക്കി കാര്യം ദൈവം നോക്കിക്കൊള്ളും. ദൈവം അവര്ക്കാ യി ഒരുക്കിയിരിക്കുന്ന പാതയിലൂടെ ചരിക്കുവാന്‍ അവരെ സഹായിച്ചാല്‍ മാത്രം മതി. ദൈവത്തില്‍ ആശ്രയിക്കുന്നത് അധികമായിപ്പോയി എന്നു ഭയപ്പെടേണ്ട. നേരെ മറിച്ച് ഒന്നിനൊന്നു കൂടുതല്‍ ദൈവത്തില്‍ പ്രത്യാശവെക്കുക. അതായിരിക്കും ദൈവത്തിന് ഏറ്റവും പ്രീതികരമായ ബഹുമാനം. അതിന് ആനുപാതികമായിട്ടായിരിക്കും നിങ്ങള്ക്കുബ ലഭിക്കുന്ന വരദാനങ്ങളുടെ അളവും. നിങ്ങള്‍ കൂടുതല്‍ പ്രത്യാശ അര്പ്പി ച്ചാല്‍ കൂടുതലായി ലഭിക്കും; അല്ലെങ്കില്‍ കുറവായിട്ടും. (Derived from the book of Fr. Jean Baptiste SJ & Blessesd Claude Colombier SJ)
Image: /content_image/Family/Family-2015-07-25-03:45:47.jpg
Keywords:
Content: 116
Category: 1
Sub Category:
Heading: യുകെ മലയാളിയായ ഡോ. സാമുവേൽ തിരുവനന്തപുരത്ത് വച്ച് റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.
Content: തിരുവനന്തപുരം: UK-യിൽ വാൽത്ത്ഹാം ക്രോസ്സിൽ താമസിക്കുന്ന മലയാളിയായ ഡോ. സാമുവേൽ തിരുവനന്തപുരം തമ്പാനൂർ ജംഗ്ഷനിൽ വച്ച് റോഡപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി റോഡു മുറിച്ചു കടക്കവേ പാലക്കാടുനിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന കെ. എസ്. ആർ. ടി. സി. സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ മേഴ്സിയും മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ടാമി സാറായും സംഭവസമയത്ത് സാമുവേലിനോടൊപ്പമുണ്ടായിരുന്നു. ഇദ്ദേഹം NHS ൽ നിന്നും കണ്സ ൽട്ടന്റായി റിട്ടയർ ചെയ്തതിനു ശേഷം മനശാസ്ത്ര വിഭാഗത്തിൽ ലോക്കം കണ്സടൽട്ടന്റായി സേവനമനുഷ്ടിക്കുകയായിരുന്നു. സാമുവേൽ മേഴ്സി ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്. ഇദ്ദേഹത്തിന്റെ മരണം മൂലം വേദനിക്കുന്ന കുടുംബാഗംങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പ്രവാചക ശബ്ദവും പ്രാർത്ഥനയോടെ പങ്കുചേരുന്നു.
Image: /content_image/News/News-2015-07-25-08:59:10.jpg
Keywords:
Content: 117
Category: 19
Sub Category:
Heading: ഇംഗ്ലണ്ടിലെ അനേകം വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ നമുക്ക് ചെയ്യാൻ സാധിക്കുന്നത്.
Content: ഈ വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്. “ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. മരണം ആസന്നമെന്നു തോന്നിയാലും ഒരു രോഗിക്കു നല്കേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നതു ശരിയല്ല”. എന്നു വ്യക്തമായി പഠിപ്പിച്ചുകൊണ്ട് സഭ എല്ലാ കാലത്തും ദയാവധത്തെ ശക്തമായി എതിർത്തു പോരുന്നു. ലക്ഷ്യങ്ങളും മാർഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടേയും ജീവിതം അവസാനിപ്പിക്കുന്നത് ദൈവത്തിന്റെ കല്പനയ്ക്ക് എതിരാണ്. ക്രിസ്തീയ സഭാ വിഭാഗങ്ങളും മറ്റനേകം മത സാമൂഹിക സംഘടനകളും മെഡിക്കൽ റോയൽ കോളേജുമെല്ലാം ഈ ബില്ലിനെതിരേ വളരെ ശക്തമായി മുന്നോട്ട് വന്നിരിക്കുകയാണ്. ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓണ്‍ലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക. സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക. ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. {{ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form -> http://www.catholicnews.org.uk/assisted-dying-bill }}
Image: /content_image/News/News-2015-07-25-15:40:42.jpg
Keywords:
Content: 118
Category: 1
Sub Category:
Heading: ഇന്ന് 'ജീവന്റെ ദിവസം': ഇംഗ്ളണ്ടീലെ ജനങ്ങൾക്ക് ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രത്യേക ആശിർവാദം.
Content: ജൂലൈ 26-ം തിയതി ഞായറാഴ്ച ഇംഗ്ളണ്ടിലെയും വെയിൽസിലേയും കത്തോലിക്ക സഭ ജീവന്റെ ദിവസമായി ആചരിക്കുന്നു. ഓരോ മനുഷ്യജീവനും സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി പ്രാർത് ഥിക്കുവാനും എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും മനുഷ്യജീവൻ വിലപ്പെട്ടതാണെന്ന് ജനങ്ങളെ ഉത്ബോധിപ്പിക്കുവാനും വേണ്ടി സഭ ഈ ദിവസം പ്രത്യേക ശുശ്രൂഷകൾ നടത്തും. സഭയുടെ ഈ വലിയ ഉദ്യമത്തിൽ പങ്കാളികളാകുന്ന എല്ലാവർക്കും ഫ്രാൻസിസ് മാർപ്പാപ്പ തന്റെ അപ്പസ്തോലിക അശീർവാദവും ആശംസകളും നല്കുന്നു. ദയാവധം നിയമവിധേയമാകുവാനുള്ള ബില്ലിന്മേൽ സെപ്റ്റെംബെർ മാസം 11ം തിയതി പാർലമെന്റിന്റെ ഹൗസ് ഓഫ് കോമണിൽ ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കത്തോലിക്കാ സഭ ഈ ഞായറാഴ്ച ജീവന്റെ ദിവസമായി ആചരിക്കുന്നത്. “ഗർഭപാത്രത്തിൽ രൂപം കൊള്ളുന്ന ദിവസം മുതൽ സ്വാഭാവിക മരണം വരെയുള്ള എല്ലാ അവസ്ഥകളിലും മനുഷ്യജീവൻ വിലപ്പെട്ടതാണ് എന്ന മഹത്തായ സന്ദേശം പ്രചരിപ്പിക്കുകയും അത് സംരക്ഷിക്കുവാൻ നിലകൊള്ളുകയും ചെയ്യുന്ന എല്ലാവർക്കും ” തന്റെ ആശിർവാദം അറിയിച്ചുകൊണ്ടുള്ള പ്രത്യേക സന്ദേശം വെസ്റ്റ് മിനിസ്റ്റർ അതിരൂപതയുടെ സഹായമെത്രാൻ ജോൺ ഷെറിംഗ്ട്ടണിന് കൈമാറി. സെപ്റ്റെംബർ മാസം 11ം തിയതി വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്. വാർദ്ധക്യം മൂലമോ കഠിനമായ രോഗം മൂലമോ ജീവിതത്തിന്റെ അവസാനം എത്തിയവരോട് പുലർത്തേണ്ട മനോഭാവത്തെക്കുറിച്ച് ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സഭയുടെ ശക്തമായ കഴ്ചപ്പാടുകളേക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി മൂന്നു ലക്ഷത്തോളം പോസ്റ്റ് കാർഡുകൾ ഇന്ന് ഇംഗ്ളണ്ടിലെയും വെയിൽസിലേയും ഇടവകകളിൽ വിതരണം ചെയ്യും. മരണാസന്നരായ രോഗികൾക്ക് മരണം ലക്ഷ്യം വച്ചുകൊണ്ട് ഏതെങ്കിലും ചികിത്സാവിധികൾ ചെയ്യുമ്പോൾ അത് മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനും അവന്റെ സൃഷ്ടാവായ ദൈവത്തോടുള്ള ആദരവിനും , തികച്ചും വിരുദ്ധമായ കൊലപാതകമണെന്ന് സഭ പഠിപ്പിക്കുന്നു.
Image: /content_image/News/News-2015-07-25-16:11:10.jpg
Keywords:
Content: 119
Category: 3
Sub Category:
Heading: ദാമ്പത്യ ജീവിതം: ദൈവത്തിന്റെ കുടുംബത്തെ നാള്‍ക്കു നാള്‍ വിപുലവും സമ്പന്നവുമാക്കുന്നതിനുള്ള വിളി.
Content: കുടുംബ ജീവിതം സ്വഭാവത്താൽത്തന്നെ സന്താനോൽപ്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനുംവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തില്‍ വിവാഹത്തിന്റെ ഉത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കന്മാർക്ക് ഏറ്റവും വലിയ നന്മൃ പ്രദാനം ചെയ്യുന്നതും. "മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല" (ഉത്പ 2:18) എന്ന് അരുളിച്ചെയ്തവനും "ആദിമുതല്‍ അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചവനും" (മത്താ 19:4) ആയ ദൈവംതന്നെ, തന്റെ സൃഷ്ടിപരമായ പ്രവൃത്തിയില്‍ ഒരു പ്രത്യേക ഭാഗഭാഗിത്വം പകർന്നു നൽകാന്‍ ആഗ്രഹിച്ചുകൊണ്ട്, പുരുഷനെയും സ്ത്രീയെയും അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു. "സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍" (ഉത്പ1:28). വൈവാഹിക സ്നേഹത്തിന്റെ ശരിയായ പാലനവും അതില്‍ നിന്നുളവാകുന്ന കുടുംബ ജീവിതത്തിന്റെ മുഴുവന്‍ അർത്ഥവും ലക്ഷ്യം വയ്ക്കുന്നതും ഇതാണ്; ദൈവം അവിടുത്തെ സ്വന്തമായ കുടുംബത്തെ ദമ്പതികള്‍ വഴി നാൾക്കു നാള്‍ വിപുലവും സമ്പന്നവുമാക്കുന്നതിന് ദൈവത്തിന്റെയും രക്ഷകന്റെയും സ്നേഹത്തോട് ആത്മധൈര്യത്തോടുകൂടി സഹകരിക്കാന്‍ ദമ്പതികളെ പ്രാപ്തരാക്കുക. ദമ്പതികള്‍ തങ്ങളുടെ സ്വന്തം ദൗത്യമായി പരിഗണിക്കേണ്ട, മനുഷ്യജീവന്‍ പകർന്നു കൊടുക്കുകയും മക്കൾക്കു പരിശീലനം നൽകുകകയും ചെയ്യുന്ന ജോലിയില്‍ തങ്ങള്‍ സ്രഷ്ടാവായ ദൈവത്തിന്റെ സ്നേഹത്തിന്റെ സഹകാരികളാണെന്നും അതിന്റെ ഇടനിലക്കാരെപ്പോലെയാണെന്നും മനസ്സിലാക്കണം. അതുകൊണ്ട് മാനുഷികവും ക്രിസ്തീയവുമായ അവരുടെ കടമകള്‍ അവര്‍ നിറവേറ്റുകയും, ദൈവത്തോടുള്ള ശുഷ്കാന്തിനിറഞ്ഞ ആദരവോടുകൂടി, കൂട്ടായ ആലോചനയും പരിശ്രമവും വഴി ശരിയായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യണം. അതില്‍ സ്വന്തം നന്മനയും ജനിച്ചവരും ഭാവിയില്‍ ജനിക്കാനിരിക്കുന്നതുമായ മക്കളുടെ നന്മയും കരുതി, കാലങ്ങളുടെയും ജീവിതാന്തസ്സിന്റെയും ഭൗതികവും ആത്മീകവുമായ പരിത:സ്ഥിതികള്‍ കണക്കിലെടുത്ത് കുടുംബ സമൂഹത്തിന്റെയും ഭൗതികസമൂഹത്തിന്റെയും സഭയുടെതന്നെയും നന്മ കണക്കിലെടുക്കണം. ഈ നിഗമനം ആത്യന്തികമായി ദമ്പതിമാർതന്നെ ദൈവതിരുസന്നിധിയില്‍ എടുക്കേണ്ടതാണ്. ക്രിസ്തീയദമ്പതികള്‍ തങ്ങളുടെ പ്രവർത്തനരീതിയില്‍ തന്നിഷ്ടംപോലെ പോകാന്‍ പാടില്ല എന്നതും ദൈവനിയമത്തിന് എപ്പോഴും വിധേയരായി, അതിനെ സുവിശേഷത്തിന്റെ വെളിച്ചത്തില്‍ ആധികാരികമായി വ്യാഖ്യാനിക്കുന്ന സഭാ പ്രബോധത്തോട് അനുസരണയുള്ളവരായി നീങ്ങണമെന്നും അവബോധമുള്ളവരായിരിക്കണം. ദൈവനിയമം തന്നെ സമ്പൂർണ്ണമായ ദാമ്പത്യസ്നേഹത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും അതിനെ സംരക്ഷിക്കുകയും അതിന്റെ ശരിയായ മാനുഷികപൂർണ്ണതയ്ക്കു വേണ്ടി പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ, ക്രിസ്തീയ ദമ്പതികള്‍ ദൈവ പരിപാലനത്തില്‍ ആശ്രയിച്ച് പരിത്യാഗചൈതന്യം പരിശീലിച്ച് സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്തുകയും മിശിഹായില്‍ ഉള്ള പൂർണ്ണതയിലേക്കു നടന്നടുക്കുകയും ചെയ്തുകൊണ്ട് സന്താനോത്പാദന ജോലി സന്മനനസ്സോടെയും മാനുഷികവും ക്രിസ്തീയവുമായ ഉത്തരവാദിത്വത്തോടെയും നിറവേറ്റണം. ദൈവം തങ്ങൾളെ ഭാരമേൽപ്പിച്ച ജോലി ഈ രീതിയില്‍ നിർവഹിക്കുന്ന ദമ്പതിമാരില്‍ പ്രത്യേകം എടുത്തുപറയപ്പെടേണ്ടവരാണ് തുറന്നമനസ്സോടുകൂടി വളരെ കൂടുതല്‍ മക്കളെ വളർ ത്താന്‍ വിവേക പൂർണ്ണവും പൊതുവായ ചിന്തയോടുകൂടിയും തയ്യാറാകുന്നവര്‍. എന്നാല്‍, വിവാഹം സന്താനോത്പാദനത്തിനുവേണ്ടിമാത്രം സ്ഥാപിതമായതല്ല, പ്രത്യുത, വ്യക്തികള്‍ തമ്മിലുള്ള അവിഭാജ്യമായ ഉടമ്പടിയുടെ സ്വഭാവും മക്കളുടെ നന്മുയും ആവശ്യപ്പെടുന്നത് ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്നേഹം വേണ്ടവിധം പ്രകടമാക്കണമെന്നും വളർന്നു പരിപക്വമാകണമെന്നുമാണ്. അതുകൊണ്ട്, ആഗ്രഹിക്കുമ്പോഴെല്ലാം സന്താനലബ്ധി ഉണ്ടായില്ലെങ്കിലും, ജീവിതം മുഴുവന്റെയും സമ്പ്രദായവും കൂട്ടായ്മയുമെന്ന നിലയില്‍ വിവാഹം നിലനില്ക്കു കയും അതിന്റെു മൂല്യവും അവിഭാജ്യതയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. (Derived from the teachings of the Church)
Image: /content_image/Family/Family-2015-07-26-03:59:40.jpg
Keywords:
Content: 120
Category: 3
Sub Category:
Heading: ജോലിയോ ജീവിതപങ്കാളിയെയോ തിരഞ്ഞെടുക്കുന്നതില്‍ തങ്ങളുടെ മക്കളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
Content: കുടുംബബന്ധങ്ങള്‍ സുപ്രധാനങ്ങളാണ്. പക്ഷേ അവ പരമമല്ല. നമ്മുടെ മക്കൾ പക്വതയിലേക്കും മാനുഷികവും ആധ്യാത്മികവുമായ സ്വാതന്ത്ര്യത്തിലേക്കും വളര്‍ന്നുവരുന്നതുപോലെതന്നെ ദൈവത്തില്‍ നിന്നുവരുന്ന അവരുടെ പ്രത്യേകവിളി കൂടുതല്‍ വ്യക്തമായും ശക്തമായും ഉയര്‍ന്നുവരും. ഈ വിളിയെ മാതാപിതാക്കള്‍ ബഹുമാനിക്കുകയും ഇതു പിന്‍തുടരാന്‍ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. യേശുവിനെ അനുഗമിക്കാനുള്ളതാണു ക്രൈസ്തവന്‍റെ പ്രഥമ വിളി എന്ന അവബോധം അവര്‍ക്കുണ്ടായിരക്കണം. "എന്നെക്കാള്‍ കൂടുതല്‍ പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ കൂടുതല്‍ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല" (മത്താ 10:37) യേശുവിന്‍റെ ഒരു ശിഷ്യനാവുക എന്നതിന്‍റെ അര്‍ഥം ദൈവകുടുംബത്തിലെ അംഗമാകാനുള്ള ക്ഷണം സ്വീകരിക്കുകയും അവിടുത്തെ ജീവിത രീതിയ്ക്കു ചേര്‍ന്ന വിധം ജീവിക്കുകയും ചെയ്യുക എന്നതാണ്. "എന്തെന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും" (മത്താ 12:50). സമര്‍പ്പിത ജീവിതത്തിലോ വൈദിക ശുശ്രൂഷയിലോ ദൈവരാജ്യത്തിനുവേണ്ടി അവിവാഹിതാവസ്ഥയില്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ തങ്ങളുടെ മക്കള്‍ക്ക് അവിടുത്തെ വിളിയുണ്ടാകുമ്പോള്‍ അതിനെ മാതാപിതാക്കള്‍ അംഗീകരിക്കുകയും സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ബഹുമാനിക്കുകയും ചെയ്യണം. മക്കള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്കു തങ്ങളുടെ ജോലിയും ജീവിതാവസ്ഥയും തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവര്‍ ഈ പുതിയ ഉത്തരവാദിത്വങ്ങള്‍, മാതാപിതാക്കളോടുള്ള വിശ്വാസപൂര്‍വകമായ ബന്ധത്തില്‍, അവരുടെ ഉപേദേശവും ആലോചനയും സന്‍മനസ്സോടെ ചോദിച്ചും സ്വീകരിച്ചും ഏറ്റെടുക്കണം. ജോലിയോ ജീവിതപങ്കാളിയെയോ തിരഞ്ഞെടുക്കുന്നതില്‍ തങ്ങളുടെ മക്കളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവര്‍ക്കു വിവേചനപരമായ ഉപദേശം നല്‍കുന്നതിനെ, പ്രത്യേകിച്ച് അവര്‍ ഒരു കുടംബം തുടങ്ങാന്‍ പോകുമ്പോള്‍ ഈ നിയന്ത്രണം തടസ്സപ്പെടുത്തുന്നില്ല. നേരെമറിച്ച് അതിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. (Derived from the teachings of the Church)
Image: /content_image/Family/Family-2015-07-26-07:55:55.jpg
Keywords:
Content: 121
Category: 13
Sub Category:
Heading: അരൂപിനിറഞ്ഞ സുവിശേഷകര്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍: ഫ്രാന്‍സിസ് മാര്‍പാപ്പാ
Content: അരൂപിനിറഞ്ഞ സുവിശേഷകര്‍ എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോടു നിര്‍ഭയം തുറവിയുള്ളവര്‍ എന്നാണര്‍ത്ഥമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ. "പന്തക്കുസ്തയില്‍, പരിശുദ്ധാത്മാവ് ശ്ലീഹന്‍മാരെ തങ്ങളില്‍ നിന്ന് മറ്റുള്ളവരിലേക്കു പോകുന്നവരാക്കുകയും ഓരോ വ്യക്തിയോടും അവന്‍റെ അല്ലെങ്കില്‍ അവളുടെ ഭാഷയില്‍ സംസാരിക്കുവാനുള്ള പ്രാപ്തിയോടെ ദൈവത്തിന്‍റെ വിസ്മയനീയമായ പ്രവര്‍ത്തികളുടെ സന്ദേശവാഹകരായി അവരെ മാറ്റുകയും ചെയ്തു. ഏതു സമയത്തും സ്ഥലത്തും, എതിര്‍പ്പുള്ളപ്പോള്‍പ്പോലും സുവിശേഷത്തിന്‍റെ നവീനത്വം ധീരതയോടെ(Parrhesia) പ്രഘോഷിക്കുവാനുള്ള കഴിവും പരിശുദ്ധാത്മാവ് നല്‍കുന്നു. പ്രാര്‍ത്ഥനയില്‍ അടിയുറച്ച് നമുക്കിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കാം;. കാരണം, പ്രാര്‍ത്ഥനയില്ലെങ്കില്‍ നമ്മുടെ പ്രവര്‍ത്തനമെല്ലാം ഫലരഹിതവും നമ്മുടെ സന്ദേശം പൊള്ളയുമാകാനുള്ള അപകട സാധ്യതതയുണ്ട്. വാക്കുകള്‍കൊണ്ടു മാത്രമല്ല, എല്ലാറ്റിലുമപരി ദൈവസാന്നിധ്യത്താല്‍ രൂപാന്തരപ്പെട്ട ഒരു ജീവിതംകൊണ്ട് സദ്വാര്‍ത്ത പ്രഘോഷിക്കുന്ന സുവിശേഷകരെയാണ് യേശുവിനാവശ്യം. എന്തെങ്കിലും ഒന്ന് "ആത്മാവു നിറഞ്ഞത് " ആണെന്ന് പറയുമ്പോഴൊക്കെ, പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും പരിപുഷ്ടമാക്കുകയും നമ്മുടെ വ്യക്തിപരവും സാമൂദായികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥം നല്‍കുകയും ചെയ്യുന്ന ചില ആന്തരിക പ്രചോദനങ്ങളെയാണ് അതു സാധാരണയായി സൂചിപ്പിക്കുന്നത്. ഒരാളുടെ വ്യക്തിപരമായ ചായുവുകളോ ആഗ്രഹങ്ങളോ കണക്കിലെടുക്കാതെ ഒരു കൂട്ടം ദൗത്യങ്ങള്‍ ചുമതലാബോധത്തോടെ ചെയ്തുതീര്‍ക്കുന്നതല്ല, അരൂപി നിറഞ്ഞ സുവിശേഷവത്ക്കരണം. ആവേശവും,ആനന്ദവും, ഉദാരതയും,ധീരതയും അതിരറ്റ സ്നേഹവും ആകര്‍ഷണവും നിറഞ്ഞ സുവിശേഷവത്ക്കരണത്തിന്‍റെ പുതിയൊരു അധ്യായത്തിനായി ഉത്സാഹമുണര്‍ത്തുന്നതിന് പറ്റിയ വാക്കുകള്‍ കണ്ടെത്താന്‍ ഞാന്‍ എത്രയോ ആഗ്രഹിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ അഗ്നി നമ്മുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്നില്ലെങ്കില്‍ പ്രോത്സാഹനത്തിന്‍റെ ഒരു വാക്കുകൊണ്ടും കാര്യമില്ല. അരൂപി നിറഞ്ഞ സുവിശേവത്ക്കരണം പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒന്നാണ്; കാരണം, സുവിശേണം പ്രോഘോഷിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന സഭയുടെ ആത്മാവാണ് അവിടുന്ന്. സഭയെ നവീകരിക്കാനും സകല ജനതകളെയും സുവിശേഷവത്കരിക്കാന്‍ ധീരമായി ഇറങ്ങിപ്പുറപ്പെടുന്നതിന് അവളെ ചലിപ്പിക്കുവാനും നിര്‍ബന്ധിക്കുവാനും ഞാന്‍ അവിടുത്തോട് അപേക്ഷിക്കുന്നു. നാം പ്രേഷിതരാണെങ്കില്‍ അത് പ്രാഥമികമായും യേശു നമ്മോട് ഇങ്ങനെ പറഞ്ഞിട്ടുള്ളതുകൊണ്ടാണ്: "നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്‍റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവു മഹത്ത്വപ്പെടുന്നു".(യോഹ. 15:8). നമ്മൂടെ എല്ലാ മുന്‍ഗണനകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമപ്പുറം, നമ്മുടെ അറിവിനും, പ്രചോദനങ്ങള്‍ക്കുമപ്പുറം, നമ്മെ സ്നേഹിക്കുന്ന പിതാവിന്‍റെ ഉപരിമഹത്ത്വത്തിനായി നമ്മള്‍ സുവിശേഷവത്കരണം നടത്തുന്നു. യേശുവിനെ അറിയുക എന്നതും അവിടുത്തെ അറിയാതിരിക്കുന്നതും ഒന്നല്ലെന്ന് വ്യക്തിപരമായ അനുഭവംകൊണ്ട് നമുക്കു ബോധ്യംവരുന്നില്ലെങ്കില്‍ ഊര്‍ജസ്വലമായ സുവിശേഷവത്കരണത്തില്‍ നിലനില്‍ക്കുക അസാധ്യമാണ്. അതുപോലെതന്നെ യേശുവുമൊത്ത് നടക്കുകയെന്നതും അന്ധമായി നടക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ വാക്ക് കേള്‍ക്കുകയെന്നതും അത് അറിയാതിരിക്കുകയെന്നതും ഒന്നല്ലെന്ന്, അവിടുത്തെ ധ്യാനിക്കുകയും ആരാധിക്കുകയും അവിടുന്നില്‍ നമ്മുടെ സമാധാനം കണ്ടെത്തുകയും ചെയ്യുകയെന്നതും അങ്ങനെ ചെയ്യാതിരിക്കുക എന്നതും ഒന്നല്ലെന്ന്, വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് ബോധ്യംവരുന്നില്ലെങ്കില്‍ സുവിശേഷവത്ക്കരണത്തില്‍ തുടരാനാവില്ല. അവിടുത്തെ സുവിശേഷംകൊണ്ട് ലോകത്തെ കെട്ടിപ്പടുക്കുക എന്നതും നമ്മുടെതന്നെ പ്രകാശങ്ങള്‍കൊണ്ട് അതു ചെയ്യുവാന്‍ ശ്രമിക്കുക എന്നതും ഒന്നല്ല. യേശുവിനോടുകൂടെ ജീവിതം സമ്പന്നമാകുന്നുവെന്നും അവിടുത്തോടുകൂടെ എല്ലാറ്റിനും അര്‍ത്ഥം കണ്ടെത്തുക എളുപ്പമാണെന്നും നാം നന്നായി അറിയുന്നു. അതിനാലാണ് നാം സുവിശേഷവത്ക്കരണത്തിലേര്‍പ്പിട്ടിരിക്കുന്നത്. യേശു തന്നോടൊപ്പം നടക്കുന്നുവെന്നും തന്നോടു സംസാരിക്കുന്നുവെന്നും തന്നോടൊത്തു ശ്വസിക്കുന്നുവെന്നും തന്നോടൊത്തു ജോലിചെയ്യുന്നുവെന്നും, അവിടുത്തെ ശിഷ്യനായിരിക്കുന്നതില്‍ ഒരിക്കലും വീഴ്ചവരുത്താത്ത ഒരു യഥാര്‍ത്ഥ പ്രേഷിതന്‍ അറിയുന്നു. പ്രേഷിതവേലയുടെ മധ്യത്തില്‍ യേശു തന്നോടൊത്ത് ജീവനുള്ളവനായിരിക്കുന്നുവെന്ന് അയാള്‍ക്കു മനസ്സിലാവുന്നു. നമ്മുടെ പ്രേഷിത പ്രതിബദ്ധതയുടെ ഹൃദയത്തില്‍ അവിടുന്നു സന്നിഹിതനായി നാം കാണുന്നില്ലെങ്കില്‍ നമ്മുടെ ഉത്സാഹം പെട്ടെന്നു ചുരുങ്ങിപ്പോവുകയും നാം കൈമാറുന്നത് എന്താണെന്നതിനെക്കുറിച്ച് നമുക്കുറപ്പില്ലാതാവുകയും ചെയ്യുന്നു. നമുക്കു വീര്യവും ആവേശവും നഷ്ടപ്പെടുന്നു". ബോധ്യമില്ലാത്ത, ഉത്സാഹഭരിതനല്ലാത്ത, ഉറപ്പില്ലാത്ത, സ്നേഹത്തിലല്ലാത്ത ഒരാള്‍ക്ക് ആരെയും ബോധ്യപ്പെടുത്താനാവില്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പാ തന്‍റെ സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക ആഹ്വാനത്തില്‍ പറയുന്നു.
Image: /content_image/News/News-2015-07-27-02:46:26.jpg
Keywords:
Content: 122
Category: 1
Sub Category:
Heading: ലോകയുവജന ദിനാചരണത്തിന്റെ ഒരുക്കങ്ങൾ: ഫ്രാൻസിസ് മാർപാപ്പ ഒന്നാം പേരുകാരനായി രജിസ്ട്രഷന് തുടക്കം.
Content: വത്തിക്കാൻ: പോളണ്ടിലെ ക്രാക്കോ നഗരത്തിൽ ആരംഭിക്കാനുദ്ദേശിച്ചുള്ള ലോകയുവജന ദിനാചരണത്തിന്റെ രജിസ്ട്രേഷനിൽ ആദ്യത്തേതായി സ്വന്തം പേര് ചേർത്ത് ഫ്രാൻസിസ് മാർപാപ്പ. പോളണ്ടിലെ രണ്ടു യുവജനങ്ങളോടൊപ്പമെത്തിയ മാർപാപ്പ ഒരു ടാബ്ലറ്റിന്റെ സ്ക്രീനിൽ വിരലമർത്തി യുവജനദിനാചരണത്തിന്റെ രജീസ്ട്രേഷൻ തുടങ്ങി വച്ചു. സെന്റ് പീറ്റർ സ്ക്വയറിൽ ജൂലായ് 26 ന് ദർശനത്തിനായി കാത്തു നിന്ന ആയിരങ്ങളോട് ഒരു ഇലക്ടോണിക് ഉപകരണത്തിലൂടെ താൻ യുവ സംഗമത്തിലേക്ക് രജിസ്റ്റർ ചെയ്ത കഥ വിവരിച്ചു. കരുണയുടെ വർഷമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന 2016-ൽ ജൂലായ് 26 മുതൽ 31 വരെയാണ് യുവജന ദിനാഘോഷങ്ങൾ സംഘടിക്കപ്പെടുന്നത്. ദൈവകാരുണ്യത്തിന്റെ പാതയിൽ കൂടുതൽ ഊർജസ്വലരായി വത്തിക്കാനുള്ള അവസരമാണ് 2016 എന്ന് അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. ലോകയുവ ദിനം ലോക യുവത്വത്തിന്റെ ആഘോഷവേളയാണ്. "കാരുണ്യമായിരിക്കട്ടെ ആ വർഷത്തിന്റെ മുഖമുദ്ര." അദ്ദേഹം പറഞ്ഞു. "ദൈവ കാരുണ്യം യേശുവിലൂടെ നമ്മുടെ ശരീരത്തെയും മനസ്സിനെയും സൗഖ്യമാക്കുന്നു." അഞ്ചപ്പവും മീനും കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുന്ന സംഭവം വിവരിക്കുന്നു വിശുദ്ധ യോഹന്നാന്റെ സുവിശേഷം . അതിനെ പറ്റി പരിശുദ്ധ പിതാവ് പറയുന്നു: ഗലീലിയോ കടൽ തീരത്ത് കൂടിയ ആയിരങ്ങളുടെ വിശപ്പടക്കുന്നത് എങ്ങിനെയെന്ന് ചിന്തിച്ച യേശു ശിഷ്യന്മാർ സാമ്പത്തിക ശാസ്ത്രത്തിലെ കൊടുക്കൽ - വാങ്ങൽ പ്രക്രിയയിലുടെ ഒരു പരിഹാരം കാണാനാവുമോയെന്ന് ആലോചിക്കുകയാണ് .യേശുവാകട്ടെ, സാമ്പത്തിക ശാസ്ത്രത്തിന്റെ തത്വസംഹിതകൾ തളളി കളഞ്ഞു കൊണ്ട് ആത്മീയതയിലൂന്നിയ ഒരു പരിഹാരം അന്വേഷിക്കുന്നു. അതിന്റെ അടിസ്ഥാനം കൊടുക്കലാണ്, വാങ്ങലല്ല! കരുണയുടെ ഒരു നീർച്ചാൽ പോലെ ആഡ്രു എന്ന ബാബാലൻ സ്വന്തം വിശപ്പ് അടക്കാനായി കരുതിയിരുന്ന അഞ്ചപ്പവും രണ്ടു മീനും' 'കൊടുക്കുന്നു' ആ ചെറിയ കാരുണ്യം യേശുവിലൂടെ ദൈവ കാരുണ്യത്തിന്റെ മഹാപ്രവാഹമായി മാറി ആയിരങ്ങൾക്ക് സൗഖ്യമരുളുന്നു. തന്റെ കൈവശമിരിക്കുന്ന ഈ ചെറു നാണയം സമൂഹത്തിലെന്തു മാറ്റമുണ്ടാക്കാനാണ് എന്ന് അത്ഭുതപ്പെടുന്നവർ ഏറെയാണ്. പക്ഷേ, ദൈവകാരുണ്യത്തിന്റെ മഹാപ്രവാഹത്തിന് അത് ഇടയാക്കാം എന്ന് ഓർത്തിരിക്കുക. പരാതികൾ ഒരു പ്രശ്നവും പരിഹരിക്കുന്നില്ല. പകരം നമ്മൾ കരുണയുടെ നേർത്ത ചാലുകൾ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടാൽ ആഡ്രുവിനെ പോലെ നമ്മൾക്കും ദൈവകാരുണ്യത്തിന്റെ വഴിത്താരയാകുവാൻ കഴിയും. എല്ലാവരും ഏതെങ്കിലും വിധത്തിലുള്ള കഴിവുകളാൽ അനുഗ്രഹിക്കപ്പെട്ടവരാണ്. അഞ്ചപ്പവും മീനും യേശുവിന്റെ കൈകളിൽ ദൈവകാരുണ്യത്തിന്റെ പ്രകാശനമായി മാറിയതു പോലെ നമ്മുടെ ചെറിയ ചെറിയ കഴിവുകൾ ദൈവകാരുണ്യത്തിന്റെ തണലിൽ മനുഷ്യകുലത്തിന് വൻ നേട്ടങ്ങളായി മാറും എന്നോർമ്മിപ്പിച്ചുെകാണ്ട് അേദ്ദഹം പ്രസംഗം ഉപസംഹരിച്ചു. (By Carol Glatz Catholic News Service)
Image: /content_image/News/News-2015-07-30-15:05:46.jpeg
Keywords:
Content: 123
Category: 1
Sub Category:
Heading: അസിയ ബീബി വധശിക്ഷ: പാക്കിസ്ഥാനിൽ മതങ്ങൾ തമ്മിലുള്ള ആശയവിനിമയം അനിവാര്യമെന്ന് പുരോഹിതൻ
Content: പാക്കിസ്ഥാനിൽ മതനിന്ദയരോപിച്ച് ജയിലടക്കപ്പെട്ട അസിയ ബീബിയുടെ വധശിക്ഷ താൽക്കാലികമായി തടഞ്ഞ സുപ്രീംകോടതി വിധിയെ അവിടത്തെ ഡൊമിനിക്കൻ സഭാപുരോഹിതൻ പ്രശംസിച്ചു. വിധി വളരെ ആശ്വാസകരമാണെന്ന് അഭിപ്രായപ്പെട്ട ഫാ. ജെയിംസ് ചന്നൻ, പാക്കിസ്ഥാനിൽ വിവിധ മതവിഭാഗക്കാർ തമ്മിലുള്ള ആശയവിനിമയവും സൗഹൃദസംഭാഷണങ്ങളും അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ചു. ‘വ്യക്തിവൈരാഗ്യം തീർക്കുവാനായിരുന്നു ബീബിയുടെ മേൽ മതനിന്ദ ആരോപിക്കപ്പെട്ടത്. എങ്കിലും നീതി നടപ്പിലാകുമെന്നാണ് എന്റെ വിശ്വാസം. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട് അവൾ സ്വതന്ത്രയാക്കപ്പെടും’ അന്താരാഷ്ട്ര കത്തോലിക്കാ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദ് ചർച്ച് നീഡുമായി ജൂലൈ 23 നുനടത്തിയ അഭിമുഖത്തിൽ ഫാ. ജെയിംസ് പറഞ്ഞു. മതനിന്ദയാരോപിച്ച് കഴിഞ്ഞ അഞ്ചുവർഷമായി അസിയ ബീബിയെ ജയിലിൽ അടച്ചിരിക്കുകയായിരുന്നു. ഒരു വാഗ്വാദത്തിനിടെ ഇസ്ളാം പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചു എന്നതായിരുന്നു അവർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. എന്നാൽ ഈ കുറ്റം ആദ്യംമുതലേ ബീബി നിഷേധിച്ചു. തനിക്കെതിരെ വ്യക്തിപരമായ വിദ്വേഷം തീർക്കുവാൻ ചിലർ മനഃപ്പൂർവ്വം കുറ്റം ആരോപിച്ചതാണെന്നും അസിയ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി അസിയ ബീബിയുടെ വധശിക്ഷ നടപ്പാക്കൽ താൽക്കാലികമായി തടഞ്ഞത്. ഉടന്തന്നെ ഈ കേസിൽ ബീബിയുടെ അപ്പീൽ പരിഗണിക്കുമെന്നും കോടതി അറിയിച്ചു. എന്നിരുന്നാലും കോടതി വെറുതെവിട്ടാലും ഞങ്ങൾ അവളെ ശിക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ചില യാഥാസ്ഥിതിക മുസ്ളീം പാക്കിസ്ഥാനികളും രംഗത്തെത്തിയിട്ടുണ്ട്. ‘ഒരിക്കൽ ആരെങ്കിലും മതനിന്ദക്കേസിൽ വിചാരണ ചെയ്യപ്പെട്ടാൽ നിയമങ്ങളും കോടതിവിധിയുമൊന്നും മാനിക്കാതെ ചില മതഭ്രാന്തന്മാർ അവരെക്കൊല്ലുവാൻ തക്കംപാർത്ത് നടക്കും.. പാക്കിസ്ഥാനിലെ നമ്മുടെ ജനത കൂടുതൽ വിദ്യാഭ്യാസം നേടേണ്ടതും കോടതി വിധികളെ ബഹുമാനിക്കേണ്ടതുമായുണ്ട്’ ഫാദർ ജെയിംസ് ചന്നൻ കൂട്ടിച്ചേർത്തു. പാക്കിസ്ഥാനിലെ അനവധി മതനിന്ദക്കേസുകളിൽ ഒന്നുമാത്രമാണ് ബീബിയുടേത്. മിക്കപ്പോഴും വ്യക്തിതാല്പര്യങ്ങൾക്കും പകതീർക്കലിനും മാത്രമായി മതനിന്ദ നിയമം ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. ആരോപണങ്ങൾ ഒട്ടുമിക്കപ്പോഴും അടിസ്ഥാനരഹിതവുമായിരിക്കും. ‘നിലവിൽ 130 ഓളം ക്രിസ്ത്യാനികൾ ഈ നിയമത്തിൻ കീഴിൽ അവിടെ നിയമനടപടികൾ നേരിടുന്നുണ്ട്. അതേസമയം മതനിന്ദയാരോപിച്ച് പിടിക്കപ്പെട്ട മുസ്ളീം വിശ്വാസികളുടെ എണ്ണം 950 മാണ്‘ ഫാദർ അറിയിച്ചു. വ്യക്തിപരമായ താല്പര്യങ്ങൾക്കുവേണ്ടി ഈ നിയമം ദുരുപയോഗം ചെയ്യുന്നത് തീർച്ചയായും നിരോധിക്കേണ്ടതുമുണ്ടെന്ന് ഫാദർ ആവശ്യപ്പെട്ടു. അതുപോലെ ഭരണഘടനയിൽത്തന്നെ മാറ്റംവരുത്തി പാക്കിസ്ഥാൻ ഗവണ്മെന്റ് ക്രിസ്ത്യാനികളേയും മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളേയും രണ്ടാംകിട പൗരന്മാരായി കണക്കാക്കുന്നതും നിർത്തലാക്കേണ്ടതുണ്ട്. നിരപരാധികൾക്കുമേൽ തെറ്റായി മതനിന്ദ ആരോപിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരുവരണമെന്ന ആവശ്യത്തിന് പിന്തുണയുമായി നിലവിൽ അനവധി മുസ്ളീം വിശ്വാസികളും മതപുരോഹിതന്മാരും മുന്നോട്ടുവന്നിട്ടുമുണ്ട്. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള കാര്യക്ഷമാമായ ആശയവിനിമയവും സൗഹാർദ്ദ സംഭാഷണങ്ങളും ഇത്തരം അന്യായ മതനിന്ദ ആരോപണങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയേറെ സഹായകരമാകുമെന്നും ഫാദർ പറഞ്ഞു. ലാഹോറിൽ ഡൊമിനിക്കൻ സഭയുടെ പീസ് സെന്ററിന്റെ നിയന്ത്രകൻ കൂടിയാണ് ഫാദർ ജെയിംസ് ചന്നൻ. പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാക്കിസ്ഥാനിലെ മുസ്ളീം ഭൂരിപക്ഷവുമായി കൂടുതൽ ബന്ധങ്ങളുണ്ടാക്കുവാൻ ശ്രമിച്ചുവരികയുമാണെന്നും ഫാദർ അറിയിച്ചു. പാക്കിസ്ഥാൻ ഉലാമ കൗൺസിലിന്റെ ചെയർമാനായ ഹഫീസ് താഹിർ മെഹ്മൂദ് അഷ്രാഫിയും ലാഹോറിലെ ബാദ്ഷാഹി മോസ്കിന്റെ ഗ്രാൻഡ് ഇമാം ആയ മൗലാന അബ്ദുൾ ഖബീർ ആസാദും അടക്കമുള്ള ഏതാനും പ്രമുഖ മുസ്ളീം മതനേതാക്കളും ക്രിസ്ത്യൻ - മുസ്ളീം സംഭാഷണങ്ങൾക്ക് മുൻകൈയെടുക്കുന്നതിനേയും ഫാദർ ജെയിംസ് ചന്നൻ അഭിനന്ദിച്ചു. ‘സൗഹൃദ സംഭാഷണങ്ങളില്ലാതെ പാക്കിസ്ഥാനിലെ ക്രിസ്ത്യൻ സഭയ്ക്ക് ഭാവിയില്ല. മതപരമായ വേർതിരിവോടെ ഇപ്പോൾ നിരന്തരം നടന്നുവരുന്ന ആക്രമണങ്ങളിൽ ഭയചകിതരായാണ് ക്രിസ്ത്യാനികൾ കഴിഞ്ഞുവരുന്നത്. മുസ്ളീം വിഭാഗങ്ങളുമായി നല്ലബന്ധങ്ങൾ സ്ഥാപിക്കുവാനും വിവിധ വിശ്വാസ സമൂഹങ്ങളെ തമ്മിൽ പരസ്പരം ബന്ധപ്പെടുത്തുന്ന പാലങ്ങളും ഇവിടെ നിർമ്മിക്കേണ്ടതുണ്ട്.’ അല്പം ആശങ്കയോടെതന്നെ ഫാ. ജെയിംസ് ചന്നൻ വ്യക്തമാക്കി. മുസ്ളീം രാഷ്ട്രമായ പാക്കിസ്ഥാനിലെ ജനവിഭാഗങ്ങളിൽ 97% വും വിവിധ മുസ്ളീം വിഭാഗങ്ങളാണ്. മുസ്ളീം വിശുദ്ധഗ്രന്ഥമായ ഖുറാൻ മോശമായി ഉപയോഗിക്കുകയും പ്രവാചകൻ മുഹമ്മദിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് മതനിന്ദ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മതനിന്ദാനിയമം പ്രധാനമായും ഉപയോഗിച്ചുവരുന്നതാകട്ടെ ക്രിസ്ത്യാനികൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേയും. രാജ്യത്തെ 14% മതനിന്ദാക്കേസുകളും ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയാണ് എടുത്തിട്ടുള്ളത്. എന്നാൽ ഈ ന്യൂനപക്ഷങ്ങളാകട്ടെ പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ വെറും 3% മാത്രമേ വരുന്നുമുള്ളൂ. അതുപോലെ മതനിന്ദ ആരോപിക്കപ്പെടുന്നവരിൽ ഭൂരിഭാഗം പേരേയും കൊലപ്പെടുത്തുകയുമാണ് പതിവ്. ഈ നിയമത്തിന്റെ മാറ്റത്തിനായ് വാദിക്കുന്നവരേയും മതഭ്രാന്തന്മാർ ആക്രമണത്തിനിരയാക്കുന്നു. 2011 ൽ പഞ്ചാബ് ഗവർണറും മതനിന്ദാ നിയമത്തിന്റെ വിമർശകനുമായിരുന്ന സൽമാൻ ടാസീറിനെ യാഥാസ്ഥിതികർ കൊലപ്പെടുത്തിയിരുന്നു. അതുപോലെ പാക്കിസ്ഥാൻ മന്ത്രിസഭയിലെ ഒരേയൊരു ക്രിസ്തുമത വിശ്വാസിയായിരുന്ന ഷഹ്ബാസ് ഭാട്ടിയേയും മതനിന്ദാ നിയമത്തിന്റെ പേരിൽ ഭീകരപ്രവർത്തകർ കൊലപ്പെടുത്തി.
Image: /content_image/News/News-2015-07-31-03:15:27.jpg
Keywords:
Content: 128
Category: 1
Sub Category:
Heading: സ്നേഹസാന്ത്വനത്തിന്റെ 'പോപ്പ് ഫ്രാൻസിസ് എഫക്ട്’ അനുഭവിച്ചറിഞ്ഞ് ബൊളീവിയൻ തടവറ
Content: ഫ്രാൻസിസ് മാർപ്പാപ്പയുടെ ലാറ്റിൻ അമേരിക്കൻ സന്ദർശനത്തിലെ നിരവധി പരിപാടികളിൽ ഒന്നുമാത്രമായിരുന്നു ബൊളീവിയയിലെ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ജയിലിൽ ജൂലൈ 10 നു നടത്തിയ സന്ദർശനം. എന്നാൽ സാന്റാക്രൂസ് ഡെ ലാ സിയേരയിലെ പാൽമസോള ജയിലിൽ ഫ്രാൻസിസ് പാപ്പയുടെ സ്നേഹസാന്ത്വനം ഏറ്റുവാങ്ങുവാൻ കഴിഞ്ഞ അനവധി കുറ്റവാളികൾക്കും ജയിൽ ജീവനക്കാർക്കും അത് മറക്കാനാകാത്ത മാനഃസാന്തരത്തിന്റെയും ആശ്വാസത്തിന്റെയും പുതുജീവിതത്തിന്റെയും തുടക്കമായും മാറി. ‘തെറ്റുകൾ ക്ഷമിക്കുവാൻ കഴിയുന്നവനും അനവധി പാപങ്ങളിൽനിന്ന് പൊറുക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തവനുമാണ് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നിൽക്കുന്ന ഈ മനുഷ്യൻ’ ഫ്രാൻസിസ് പാപ്പയുടെ ഉള്ളുതുറന്നുള്ള വാക്കുകൾ അനവധി കുറ്റവാളികളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ചുവെന്ന് തടവറയുടെ ദേശീയ കോ- ഓർഡിനേറ്ററായ ഫാദർ ലിയനാർഡൊ ഡാ സിൽവ കോസ്റ്റ പറഞ്ഞു. ‘സ്വന്തം നാട്ടുഭാഷയിൽത്തന്നെ പാപ്പ തടവുപുള്ളികളോട് സംസാരിക്കുന്നതും ഇടപഴകുന്നതും വളരെ ആശ്ചര്യത്തോടെയാണ് നോക്കിനിന്നത്. പാപ്പയുടെ കരംഗ്രഹിച്ച് പലരും വിങ്ങിപ്പൊട്ടി.. അവിടെ അനുഭവിക്കുന്ന ദുഃഖങ്ങൾ തുറന്നുപറഞ്ഞു. അതുപോലെ തടവറയിലെ സ്ത്രീകളുടേയും പുരുഷന്മാരുടെയും വാർഡുകൾക്കും ഭരണനിർവ്വഹണ ഓഫീസിനും നടുവിലായ് കോപകബാനയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതിമ കാണുവാനായപ്പോഴും അദ്ദേഹത്തിൽ ഉളവായ വികാരപ്രകടനം വിവരണാതീതമണ്‘ സി.എൻ.എയുമായി ഇക്കാര്യം പങ്കിടുമ്പോൾ ഫാ. ഡാ സിൽവ വികാരാധീനനായി. പോപ്പ് മടങ്ങിയതിനുശേഷം സന്ദർശനത്തിന്റെ ചാർജ്ജുണ്ടായിരുന്ന ഫാ. ഡാ സിൽവ തടവുപുള്ളികളിൽ വന്ന മാറ്റം പ്രത്യേകം ശ്രദ്ധിച്ചു. അതുവരെ കാണാത്തവിധത്തിൽ അവരെല്ലാവരും പരസ്പരം അതിശയത്തോടെ പാപ്പയെക്കുറിച്ച് സംസാരിക്കുന്നതും അവർക്കുണ്ടായ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതും പുതിയ പ്രതീക്ഷയോടെ ജീവിതത്തിൽ മുന്നോട്ടുപോകുവാൻ തിരുമാനിക്കുന്നതും കണ്ടു. “വല്ലാത്തൊരു അനുഭവമായിരുന്നു അത്.. ആളുകൾ പരസ്പരം കെട്ടിപ്പിടിച്ച് കരയുന്നതും അവരുടെ കണ്ണുകളിൽ സന്തോഷവും പ്രത്യാശയും നിറഞ്ഞിരിക്കുന്നതും കാണുവാൻ കഴിഞ്ഞു. ക്രിസ്തുവിന്റെ ഈ ലോകത്തിലെ പ്രതിനിധി എങ്ങനെ തങ്ങളെ സന്ദർശിക്കുവാനെത്തി എന്നതിലെ അത്ഭുതമായിരുന്നു മറ്റുചിലർക്ക്.” പുരോഹിതൻ വിവരിച്ചു. തടവറയിലെ പോലീസുകാരിലും സെക്യൂരിറ്റി ഗാർഡുകളിലും അതുവരെയില്ലാത്ത സന്തോഷവും സഹോദരസ്നേഹവും എപ്പോഴും കർക്കശമായി കണ്ടിരുന്ന അവരുടെ മുഖങ്ങളിൽ പുഞ്ചിരി തൂകുന്നതുമൊക്കെ കാണുവാൻ കഴിഞ്ഞു. ആ അനുഭവങ്ങളിലായിരുന്നു അവരുടെ മടക്കം. യഥാർത്ഥത്തിൽ സ്നേഹവിപ്ളവം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അവസ്ഥ.. അതാണവിടെ സംഭവിച്ചത്. എത്രവലിയ അനുഗ്രഹമായിരുന്നു ആ സന്ദർശനമെന്ന് അക്രൈസ്തവർ പോലും പറഞ്ഞു. ഇതിനിടയിലും തടവറയിലെ ദുരിതാനുഭവങ്ങളും സർക്കാരിന്റെ കർശന ജയിൽ നിയമങ്ങളെക്കുറിച്ചും വിവരിക്കുന്ന നിവേദനങ്ങളും മൂന്നോളം തടവുകാർ പാപ്പയ്ക്കുനൽകി. വൻ സുരക്ഷയും കർശന നിയന്ത്രണങ്ങളുമുള്ള തടവറയാണ് പാൽമസോള. അഴിമതിക്കും കൈക്കുലിക്കും സംഘംചേർന്നുള്ള ആക്രമണത്തിനുമൊക്കെ ഏറെ പ്രശസ്തം. അവിടെ സുരക്ഷാഗാർഡുകൾ ജയിലിനു പുറത്താണ് കഴിയുന്നത്. മതിൽക്കെട്ടിനകമാകട്ടെ ഒരു ജയിൽ ഗ്രാമം എന്നുതന്നെ വിശേഷിപ്പിക്കുവാനും കഴിയും. സാധാരണ ഗ്രാമങ്ങളിലെന്നപോലെ തടവുകാരുടെ റൗഡിസംഘങ്ങളും ഒറ്റപ്പെട്ട ഗുണ്ടകളുമൊക്കെത്തന്നെയായിരുന്നു ജയിലറയ്ക്കുള്ളിലെ ഭരണകർത്താക്കൾ. സാധാരണ ജയിലുകളെപ്പോലെ ഓരോരുത്തർക്കും പ്രത്യേക അറയും ബെഡ്ഡുകളും ഭക്ഷണവുമൊക്കെ നൽകേണ്ടിവരുന്നത് വലിയ പണച്ചിലവുള്ള കാര്യമായതിനാൽ അതൊഴിവാക്കാനായിരുന്നു സർക്കാർ ഈ സ്വതന്ത്രമായ രീതി അവലംബിച്ചത്. അതിനാൽത്തന്നെ തടവുകാർ തമ്മിലുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും പിടിച്ചുപറികളുമൊക്കെ അവിടെ പതിവുമാണ്. രണ്ടുവർഷംമുമ്പ് ജയിലിനുള്ളിൽ നടന്ന ഒരുകലാപത്തിൽ മുപ്പതിലധികംപേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതുതന്നെയാണ് ബൊളീവിയയിലെ ഒട്ടുമിക്ക ജയിലുകളിലേയും അവസ്ഥ. അതുകൊണ്ടുതന്നെ തടവുപുള്ളികളുടെ പരാതികളിൽ പുതിയതായൊന്നും ഉണ്ടായിരുന്നില്ല. സഹായത്തിനും ആശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയുള്ള ഒരു നിലവിളി തന്നെയായിരുന്നു അത്. ഫാദർ പറഞ്ഞു. അതുകൊണ്ടുതന്നെ മാർപ്പാപ്പയുടെ സന്ദർശനം അവർക്ക് വലിയൊരു അനുഗ്രഹമായി.. ആശ്വാസമായി... നിലവിലെ ദാരുണ സാഹചര്യങ്ങളിൽ മാറ്റംവരുമെന്ന പ്രതീക്ഷയും അവരിലുയർന്നു. ജയിലിലെ യഥാർത്ഥ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞതിനാൽ ഭരണകർത്താക്കളിൽനിന്ന് എന്തെങ്കിലും പ്രതികാര നടപടികളുണ്ടാകുമോയെന്ന ചോദ്യത്തിന് ‘ഞാനിപ്പോഴും ജനാധിപത്യത്തിൽ വിശ്വസിക്കുന്നു.. അവരുടെ ദുരിതങ്ങളെക്കുറിച്ച് സർക്കാരിനോട് സംസാരിക്കാനുള്ള പ്രതിനിധിയായി അവർ മാർപ്പാപ്പയെ കണ്ടു.. മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് അവിടെ നടക്കുന്നതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതിൽ ഭയപ്പെടേണ്ടതില്ല‘ ഫാദർ ഡാ സിൽവ പറഞ്ഞു. പോപ്പിന്റെ സന്ദർശനം കഴിഞ്ഞ് ഏതാനും ആഴ്ചകളായപ്പോൾത്തന്നെ ചില മാറ്റങ്ങൾ തടവറയ്ക്കുള്ളിൽ കണ്ടുതുടങ്ങി. പാപ്പയോട് പരാതിപറഞ്ഞവർക്കൊന്നും പഴയ ദുരനുഭവങ്ങളിലേക്ക് തിരികെപ്പോകേണ്ടി വരില്ല. ജയിലഴികളുടെയും മതിലുകളുടേയും എണ്ണം കുറയ്ക്കുവാനും സമാധാനപ്രിയരെ നിയമത്തിനുമുന്നിലെത്തിച്ച് സ്വതന്ത്രരാക്കുവാനുമാണ് ഞങ്ങളുടെ പരിശ്രമം. എല്ലാവരുടേയും മുറിവുകൾ ഉണക്കുവാൻ കഴിയുമെന്നുതന്നെയാണ് വിശ്വാസമെന്നും ഫാദർ പറഞ്ഞു. മാർപ്പാപ്പ നൽകിയ സന്ദേശം പ്രസിദ്ധീകരിച്ച് എല്ലാവരിലും എത്തിക്കുവാനും അത് വീണ്ടും വീണ്ടും വായിക്കുവാനും അതനുസരിച്ച് ജീവികുവാനും പ്രാർഥിക്കുവാനും നന്ദി പ്രകാശിപ്പിക്കുവാനും കുറ്റവാളികൾക്കിടയിൽ കമ്മിറ്റികളും തൊഴിൽ ഗ്രൂപ്പുകളുണ്ടാക്കുവാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആവിധത്തിലൊക്കെ മാർപ്പാപ്പയുടെ സന്ദർശനം പരമാവധി പ്രയോജനപ്പെടുത്തുവാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. സ്നേഹം എന്താണെന്ന് അവരെ പഠിപ്പിക്കുവാനും നിലവിലെ ജയിൽ രീതികളും നിയമങ്ങളും പരിഷ്കരിച്ച് തടവുകാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും ജയിൽ മന്ത്രാലയത്തിൽ നിന്നുള്ള ശക്തമായ നടപടികൾതന്നെ വേണ്ടതുണ്ട്. സാമൂഹിക അസമത്വങ്ങളും പട്ടിണിയും ആക്രമവും തൊഴിൽ തടസ്സങ്ങളുമൊക്കെ ഇല്ലാതാക്കുന്ന പുതിയ നിയമങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനായും ഭരണാധികാരികളെ സമീപിക്കുമെന്നും ഫാ. ഡാ സിൽവ പറഞ്ഞു. അതിനായി പ്രവാചക ഉൾക്കാഴ്ചയുള്ള വൈദിക സമൂഹത്തിന്റേയും ക്രിസ്തുചിന്തയിലും വിശ്വാസത്തിലും അധിഷ്ഠിതമായ സമഗ്രമായ സുവിശേഷവൽക്കരണവും പ്രഘോഷണങ്ങളും ദണ്ഡനവിധികളും അർപ്പണബോധവും ഒക്കെയുള്ള പ്രവർത്തനമാണ് പാൽമസോള തടവറയ്ക്കുള്ളിൽ ആവശ്യം.
Image: /content_image/News/News-2015-07-31-06:12:44.jpg
Keywords: