Contents
Displaying 61-70 of 24912 results.
Content:
130
Category: 13
Sub Category:
Heading: തുർക്കിയിൽ നിന്നും മെക്കയിലേക്കുള്ള മുസ്ലീം യുവാവിന്റെ തീർത്ഥയാത്ര: കണ്ടുമുട്ടിയത് യേശുവിനെ!
Content: മദ്യത്തിനടിപ്പെട്ട് ഭാര്യയെ ദ്രോഹക്കുന്നത് പതിവാക്കിയ, തുർക്കിയിലെ അലി പെക്ടാഷ് എന്ന മുസ്ലീം യുവാവിന്റെ ജീവിതം ദുരിതമയമായപ്പോൾ എല്ലാമൊന്ന് നേരെയാക്കാൻ മെക്കയിലേക്ക് ഒരു തീത്ഥാടനത്തിന് പോയി. കനത്ത ചൂടിൽ അവനൊന്ന് മയങ്ങിപ്പോയി. ഉറക്കത്തിൽ രണ്ടു തവണ യേശു അവന് പ്രത്യക്ഷപ്പെടുന്നു. ഉടനെ ഇവിടം വിട്ടു പോകുവാനും സുവിശേഷം പ്രചരിപ്പിക്കുവാനും യേശു അവനോട് ആവശ്യപ്പെട്ടുകൊണ്ട' അവന്റെ നെഞ്ചിൽ സ്പർശിച്ചു. ജീവൻ പണയം വെച്ച് സുവിശേഷ വേല ചെയ്യുന്ന Middle Eastലെ സുവിശേഷകർ ഒത്തുകൂടിയ മാഞ്ചെസ്റ്റർ സംഗമത്തിലാണ് അലി തന്റെ അത്ഭുത കഥ വിവരിച്ചത്. അമ്മ ഉപേക്ഷിച്ചു പോയതിന്റെ തീരാവേദനയിൽ കഴിയുകയായിരുന്നു പത്തു മക്കളിൽ ഒരാളായ അലി. 'അമ്മ ഉപേക്ഷിച്ചതോടെ നിരാലംബനായ അലിക്ക് കുറച്ചു നാൾ ഒരു അമ്മാവന്റെ വീട്ടിൽ അഭയം ലഭിച്ചു. അചിരേണ അവൻ അവിടെ നിന്നും നിഷ്കാസിതനായി. പതിനാലാമത്തെ വയസ്സിൽ അലി ഒരു നിർമ്മാണ കമ്പനിയിൽ ജോലിക്ക് ചേർന്നു. അങ്ങനെ നാലു വർഷം കഴിഞ്ഞു. അപ്പോൾ അവന്റെ പിതാവ് അവനെ തിരികെ നാട്ടിലേയ്ക്ക വിളിക്കയാൽ നിർമ്മാണ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അവൻ നാട്ടിലെത്തി. അലീ അവിടെ ഒരു ആട്ടിടയനായി ജോലി തുടങ്ങി. ആ സന്ദർഭത്തിൽ അവന്റെ നാട് സാവധാനത്തിൽ കമ്യൂണിസ്റ്റുകളുടെ നിയന്ത്രണത്തിൽ ആയിക്കൊണ്ടിരുന്നു. താൻ കാണുന്ന ഈ മനോഹരമായ ലോകത്തെയും അതു സൃഷ്ടിച്ച ദൈവത്തെയും മനുഷ്യർ തള്ളിക്കളയുന്നത് കണ്ട് അവൻ അത്ഭുതപ്പെട്ടു. അതിനിടയ്ക്ക് സെഹ്റ എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടു ബസ്ഥനായി. പക്ഷേ ദുർബലമനസ്കനായ അലി സാവധാനത്തിൽ മദ്യത്തിന് അടിപ്പെട്ടു. അവന്റെ ജീവിതത്തിൽ ഇരുൾ കയറാൻ അധികകാലം വേണ്ടി വന്നില്ല. ഭാര്യയും ലോകം മുഴുവനും അവന് ശത്രുകളായി; മദ്യപാനം മൂലമുണ്ടാകുന്ന ശാരീരിക യാതനകൾ അവനെ അവശനാക്കി. സൗദി അറേബിയയിൽ മദ്യത്തിന് വിലക്കുള്ള തു കൊണ്ട് അവിടെ പോയി ജോലി ചെയ്തു ജീവിച്ചാൽ അവന് മദ്യപാനത്തിൽ നിന്നും മോചനം ലഭിക്കുമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് അലി സൗദിയിലേക്ക് പോയി. പക്ഷേ അവിടെയും മദ്യം ലഭ്യമാണ് എന്ന് അധികം വൈകാതെ അവന് മനസ്സിലായി. മെക്കയിൽ ഹജ്ജിനു പോയാൽ എല്ലാം ശരിയാകുമെന്നു സുഹൃത്തുക്കൾ ഉപദ്ദേശിച്ചതനുസരിച്ച് അലി മെക്കയിലേക്കുള്ള തീർത്ഥയാത്രയ്ക്ക് ഒരുങ്ങി. മാഞ്ചെസ്റ്റർ സംഗമത്തിൽ അലി തന്റെ ജീവിത കഥ വിവരിച്ചു. മെക്കയിലെ ദേവാലയത്തിലെത്തിയ താൻ മറ്റു തീർത്ഥാടകരെ പോലെ ദേവാലയത്തിന് ഏഴു തവണ വലം വച്ചു.. "തീർത്ഥാടകർ ഒരു കറുത്ത കല്ലിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. അവിടെ നിന്നും ഞാൻ പുറം തിരിഞ്ഞു നടന്നു. കാരണം ഞാൻ ജീവിക്കുന്ന ഒരു ദൈവത്തെയാണ് അന്വേഷിച്ചത്, കല്ലുകളെയല്ല." രാത്രിയിൽ ടെന്റുകളിൽ ഉറങ്ങാൻ കിടന്ന മറ്റു തീർത്ഥാടകരെ വിട്ട് അയാൾ പുറത്ത് നക്ഷത്രങ്ങൾക്ക് കീഴിൽ കിടന്നു. അലി പറഞ്ഞു.: ആ രാത്രിയിൽ യേശു എനിക്ക് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം എന്റെ നെറ്റിയിൽ സ്പർശിച്ചു. എന്നിട്ട് വലതുകരം എന്റെ ഹൃദയത്തിൽ ചേർത്തു കൊണ്ട് പറഞ്ഞു ' ഇവിടെ നിന്നും ഉടനെ മടങ്ങുക.' താൻ രക്ഷിക്കപ്പെട്ടു എന്ന് അലിക്ക' മനസ്സിലായി. "എന്റെ ശരീരം മുഴുവൻ വിറകൊണ്ടു. യേശു എന്നോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു - ഇവിടെ നിന്നും പോകുക. ഞാൻ ഭയപ്പെട്ടു. മദ്യം തലച്ചോറിനെ ബാധിക്കുകയാണോ, ഞാൻ ഭ്രാന്തനാകുകയാണോ എന്നെല്ലാമാണ് ഞാൻ ചിന്തിച്ചത്. സുഹൃത്തുക്കളോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ എന്നെ പരിഹസിക്കുകയും മൃഹമ്മദ് ഉള്ള സ്ഥലത്ത് യേശുവിന് എന്തു കാര്യം എന്നു ചോദിക്കുകയും ചെയ്തു. പക്ഷേ ഞാൻ കേട്ട ശബ്ദം എന്നെ വിട്ടു പോയതേയില്ല. എനിക്ക് ഹജ്ജ് പൂർത്തിയാക്കാൻ കഴിയുകയില്ല എന്നുഞാൻ അവരോടു പറഞ്ഞപ്പോൾ അവർ എന്നോടു ദേഷ്യപ്പെട്ടു. എന്റെ തപിക്കുന്ന മനസ്സിനെ ആശ്വസിപ്പിക്കുവാനായി കുളിക്കുവാൻ ഒരുങ്ങി. അപ്പോൾ ഞാൻ കണ്ടു. മാറിലെ കറുത്ത രോമങ്ങൾക്കു മുകളിൽ ഒരു ക ര ത്തിന്റെ ആകൃതി. അതു പൊടിയായിരിക്കും എന്നു കരുതി തുടച്ചു മാറ്റുവാൻ ശ്രമിച്ചെങ്കിലും ആ പാട് മാഞ്ഞു പോയില്ല. അപ്പോൾ ഞാൻ ആ ശബ്ദം വീണ്ടും കേട്ടു .- നീ ഇതിനെക്കാൾ വലിയ കാര്യങ്ങൾ കാണുവാനിരിക്കുന്നു. ഞാൻ ഉടനെ മുട്ടിൽ വീണു പറഞ്ഞു. ദൈവമേ, അങ്ങ് എന്നോട് എന്താവശ്യപ്പെടുന്നോ അതു ചെയ്യുവാൻ ഞാൻ തെയ്യാറാണ്. ആ ശബ്ദം എന്നോട് നാട്ടിലേക്ക് മടങ്ങുവാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ഞാൻ നാട്ടിലേക്ക് മടങ്ങി. മടക്കയാത്രയ്ക്ക് മുമ്പ് ഞാൻ സെഹ്റയോട് വിളിച്ചു പറഞ്ഞു.. : ഞാൻ യേശുവുമൊത്ത് മടങ്ങുന്നു !" വീട്ടിലെത്തിയ ഉടനെ സെഹ്റ ഭർത്താവിന്റെ കൂടെയുള്ള സുഹൃത്തിനെ തിരഞ്ഞു. അയാൾ പറഞ്ഞു .: എന്റെ സുഹൃത്ത് യേശുവാണ്. യേശു എന്റെ ഉള്ളിലുണ്ട്. മെക്കയിൽ നിന്നുമുള്ള അയാളുടെ തിരിച്ചു വരവ് ആഘോഷിക്കാനായി ഒത്തു കൂടിയ അയൽക്കാരും സുഹൃത്തുകളും അയാൾക്ക് യേശു മുഖാന്തിരമുണ്ടായ മാനസാന്തരത്തെ പറ്റി അറിഞ്ഞപ്പോൾ ദേഷ്യപ്പെട്ട് തിരിച്ചു പോയി. രാത്രിയിൽ അയാൾ സെഹ്‌റയോട് പറഞ്ഞു .. ;. " ഞാൻ യേശുവിൽ വിശ്വസിക്കുന്നു." സെഹ്‌റ പ്രതിവച്ചിച്ചു: "അങ്ങ് എന്താകുന്നുവോ അതാകുവാൻ ഞാൻ തയ്യാറാണ്." അങ്ങനെ അവർ യേശുവിലുള്ള തീവ്ര വിശ്വാസത്തിൽ ജീവിതം തുടങ്ങി. നീണ്ട ആറു വർഷത്തിനു ശേഷമാണ് സ്വന്തം ഭാഷയിലുള്ള ഒരു ബൈബിൾ അവർക്ക് ലഭിക്കുന്നത്. അതു പലയാവർത്തി വായിച്ച് അലി ബൈബിളിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി. ഓരോ തവണ വായിക്കുമ്പോളും അയാൾ പുതിയ പുതിയ അർത്ഥതലങ്ങളിലേക്ക് എത്തി ചേർന്നു. അത് അയാളുടെ ജീവിതം മാറ്റിമറിച്ചു. ഒരു വർഷം കൂടി കഴിഞ്ഞു പോയീ. പിന്നീട് അലി, ജീവിതത്തിൽ മറ്റൊരു കൃസ്തുമത വിശ്വാസിയെ കാണാനിടയായി. അദ്ദേഹം ഒരു പാസ്റ്റർ ആയിരുന്നു. അചിരേണ അലി അങ്കാറയിൽ എത്തുകയും ബൈബിൾ പഠനം പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് സത്യ ദൈവത്തെ കൂടുതൽ അടുത്തറിഞ്ഞ അലി ഒരു പാസ്റ്റർ ആയി Middle East-ൽ സുവിശേഷ വേല ചെയ്യുന്നു. (Source: Catholic Say)
Image: /content_image/News/News-2015-07-31-14:32:39.jpg
Keywords: christianity, pravachaka sabdam

131
Category: 18
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പായുടെ 'laudato Si' പ്രാവർത്തികമാക്കിക്കൊണ്ട് Miao രൂപത ലോകത്തിന് മാതൃക കാട്ടുന്നു
Content: Miao രൂപത സ്ഥിതി ചെയ്യുന്നത് ഇൻഡ്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലാണ്. പ്രകൃതിരമണീയമായ വനങ്ങളാൽ സമൃദ്ധമാണ് Miao. ഈ രൂപത നിലവിൽ വന്നത് 2005ൽ ആണ്. Bishop George Pallipparampil നെ ആദ്യ ബിഷപ്പായി Pop Benedict XVI മൻ പാപ്പ നിയമിച്ചു. ഈ രൂപതയുടെ ജനസംഖ്യ ഏതാണ്ട് 500000 ആണ്. ഏതാണ്ട് 83500 കത്തോലിക്കർ ഇവിടെ പാർക്കുന്നുണ്ട്. ഇതിന്റെ വിസ്തീർണ്ണം 17000 ചതുരശ്ര മൈലാണ്.. ഹിന്ദുക്കളും , സിക്കുകാരും, ജൈന മതക്കാരും, മുസ്ലീമുകളും ഇവിടെ ഉണ്ട്. Popന്റെ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയുള്ള പുതിയ സന്ദേശമായ “Laudato Si” ഇവരെ വളരെയേറെ സ്വാധീനിച്ചു. പ്രകൃതിയെ, സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും ഇവർ പല പരിപാടികളും നടത്തിയിരുന്നു. വൃക്ഷത്തൈകൾ നല്കുക, വനത്തെ ചൂഷണം ചെയ്യുന്നത് തടയുക, അങ്ങനെ പല പരിപാടികളും നിലവിൽ നടത്തിയിരുന്നു. Popന്റെ സന്ദേശത്തെ അനുസരിച്ച് പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഒരു പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. Bishop George Pallipparampil സംഘാടകരെ അഭിസംബോധന ചെയ്തു. ‘ഈ ലോകവും , പ്രകൃതിയും മനുഷ്യന്റെ കൂട്ടായ ധർമ്മമാണ്. ’ദൈവം ഈ ലോകത്തെ സൃഷ്ടിച്ചത് മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയാന്. മനുഷ്യന്റെ സ്വാർഥമായ ലാഭത്തിനുവേണ്ടി നശിപ്പികാനുള്ളതല്ല`. വൃക്ഷങ്ങൾ നട്ടതുകൊണ്ടുമാത്രം പ്രകൃതി സംരക്ഷ്ണം ആകുന്നില്ല. പ്രകൃതിയേയും അതിലെ ജീവജാലങ്ങളേയും പാവപ്പെട്ടവരായ മനുഷ്യരേയും സംരക്ഷിക്കുന്നതാണ് യഥാർത്ഥ പ്രകൃതി സംരക്ഷ്ണം. ഈ രൂപതയുടെ മറ്റു പല സ്ഥലങ്ങളിലും പ്രകൃതി സംരക്ഷ്ണ ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. പരിശീലന ക്ലാസ്സിൽ പങ്കെടുത്ത എല്ലാ വൈദികരും. Popന്റെ സന്ദേശത്തെ ഹൃദയത്തിൽ സ്വീകരിക്കുകയും പ്രാവർത്തികമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. ഈ ലോകം ദൈവം നമുക്ക് തന്ന ഭവനമാണ്. അതിനെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ധർമ്മമാണ്.
Image: /content_image/India/India-2015-08-01-00:31:37.jpg
Keywords:

132
Category: 1
Sub Category:
Heading: അമേരിക്കയിലെ ആദ്യകുടിയേറ്റ ഭൂമിയിൽ അടക്കംചെയ്ത തിരുശേഷിപ്പ് വെളിപ്പെടുത്തുന്ന വിശ്വാസ സത്യങ്ങൾ.
Content: ഇന്ന് ഒരു പൗരാണികകേന്ദ്രമായി അറിയപ്പെടുന്ന വിർജീനയിലെ ജെയിംസ്ടൗൺ, അമേരിക്കയെന്ന പുതിയ ഭൂപ്രദേശത്തേക്കുള്ള ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ ആദ്യ അധിവാസകേന്ദ്രവുമായിരുന്നു. ആദ്യമായി 1607 ലാണ് അക്കാലത്ത് ജയിംസ് ടൗണെന്നും ജയിംസ് ഫോർട്ടെന്നും അറിയപ്പെട്ടിരുന്ന ഈ പ്രദേശത്തേക്ക് കോളനിവാഴ്ചക്കാർ എത്തിയത്. പ്രകൃതിയും മനുഷ്യനുമായി ഒട്ടനവധി വെല്ലുവിളികളാണ് അന്നിവിടെ കുടിയേറ്റക്കാരെ കാത്തിരുന്നത്. പ്രാദേശികരായ അമേരിക്കക്കാരുമായി പോരാടേണ്ടിവന്നു എന്നതിനുപുറമേ, രോഗങ്ങളുടെ കടന്നാക്രമണവും ആവശ്യത്തിന് ഭക്ഷണമില്ലാത്തതുമെല്ലാം കുടിയേറ്റക്കാരായ കോളനിക്കാരെ നന്നായി വലച്ചിരുന്നു. ശത്രുക്കളേക്കാൾ മലേറിയ എന്ന രോഗമായിരുന്നു വെള്ളക്കാരുടെ പ്രധാന കൊലയാളികളായി മാറിയത്. പുരാതനകാലത്തെ പൊക്കഹോന്റാസ് രാജകുമാരി ജോൺ റോൾഫിനെ പ്രണയിച്ച് വിവാഹം കഴിച്ചസ്ഥലം എന്നനിലയിൽക്കൂടി ഇന്നിവിടം പ്രശസ്തമാണ്. രാജകുമാരിയെക്കുറിച്ചുള്ള സിനിമ പുറത്തിറങ്ങുന്നതിനു മുമ്പുതന്നെ ഈ പ്രണയകഥ ഈനാട്ടിൽ ഏറെ പ്രശസ്തവുമായിരുന്നു. 22 ാം വയസ്സിൽ മാരകമായ യൂറോപ്യൻ രോഗം പിടിപെട്ട് മൃതിയടഞ്ഞ പൊക്കഹോന്റാസ് രാജകുമാരിയെ ഗ്രേവ്സെൻഡിലാണ് സംസ്കരിച്ചത്. ജെയിംസ്ടൗണിൽ നടത്തിയ സമീപകാല പുരാവസ്തു ഗവേഷണങ്ങളിൽ നാലുശവകൂടീരങ്ങൾ കണ്ടെത്തിയിരുന്നു. പുതിയ ഭൂമിയിലെ ആംഗ്ളിക്കൻ ആരാധനാലയമെന്ന് കരുതാവുന്ന പള്ളിയുടെ ബലിപീഠത്തിനടിയിലായിരുന്നു ഈ കല്ലറകൾ. ഈ പൗരാണിക കണ്ടുപിടുത്തങ്ങളെക്കുറിച്ച് വാഷിങ്ങ്ടൺ പോസ്റ്റിൽ ദീർഘനാൾ ലേഖനങ്ങളും വന്നിരുന്നു. ഇവിടെയുണ്ടായിരുന്ന ശവപ്പെട്ടികളിൽ ഒന്നിൽനിന്ന് ഭൗതികാവശിഷ്ടത്തോടൊപ്പം സൂക്ഷിച്ച ഒരുചെറിയ ലോഹപ്പെട്ടിയും കണ്ടെടുക്കപ്പെട്ടു. 1969 ൽ 34 ാം വയസ്സിൽ മരണമടഞ്ഞ ക്യാപ്റ്റൻ ഗബ്രിയേൽ ആർച്ചെറിന്റേതായിരുന്നു ആ ഭൗതികാവശിഷ്ടമെന്നും ചരിത്രരേഖകളിൽ കാണാം. വലിയൊരു ദുരൂഹതകൂടി ഈ കണ്ടുപിടുത്തം നമുക്ക് സമ്മാനിക്കുന്നു. എല്ലാവരും കരുതുന്നതുപോലെ ആദ്യകാല കുടിയേറ്റക്കാർ പ്രൊട്ടെസ്റ്റന്റ്സ് ആയിരുന്നില്ല പകരം ആംഗ്ളിക്കൻസ് ആയിരുന്നിരിക്കണം എന്നതാണ് ദുരൂഹമായ ആ രഹസ്യം. ഒരുപക്ഷേ, ആദ്യകാലത്തെത്തിയ ചില ആംഗ്ളിക്കൻസ് തന്നെ കുഴിച്ചിട്ടതായിരിക്കണം ഈ അവശിഷ്ടങ്ങൾ എന്നതാണ് വാഷിങ്ങ്ടൺ പോസ്റ്റ് സമർഥിക്കുവാൻ ശ്രമിച്ച മറ്റൊരുകാര്യം. എന്നാൽ എലിസത്തിയൻ അല്ലെങ്കിൽ ജാക്കോബിയൻ സഭയെക്കുറിച്ച് അറിയാവുന്ന കാര്യങ്ങൾവച്ച് നോക്കിയാൽ ഇത് തീർത്തും അവാസ്തവവും സംഭവിക്കുവാൻ സാധ്യതയില്ലാത്തതുമാണ്. അതുപോലെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന ഈ ചെറിയ പെട്ടിയെക്കുറിച്ചുള്ള നിരീക്ഷണവും രസകരമാണ്. അത് ബ്രിട്ടിഷ് വെള്ളികൊണ്ട് നിർമ്മിച്ചതായിരുന്നില്ല. അതിനാൽ യൂറോപ്യൻ ഭൂഖണ്ഡത്തിലെ മറ്റേതെങ്കിലും സ്ഥലത്തുള്ള ജനസമൂഹം സൂക്ഷിച്ചിരുന്ന ഒരു പൈതൃകസമ്പത്താണെന്നും കരുതാനാകും. പ്രത്യേകിച്ച് വിഗ്രഹാരാധനയില്ലാതിരുന്ന ഏതെങ്കിലും ജനസമൂഹത്തിന്റേതുമായേക്കാം. കാപ്റ്റൻ ഗബ്രിയേൽ ആർച്ചറിന്റെ കാലത്ത് ഈ പൗരാണികവസ്തു ഒരു തിരുശേഷിപ്പോ അല്ലെങ്കിൽ മതപരമായ പ്രത്യേകതയുള്ളതോ ആയിക്കരുതാതെ, ഒരുഭാഗ്യപേടകമായിട്ടാകാം കൂടുതലും സൂക്ഷിക്കപ്പെട്ടിരുന്നതും. അതുകൊണ്ടുതന്നെ ആർച്ചറിനെ കബറടക്കിയപ്പോൾ ഈ ഭാഗ്യപേടകവും കൂടെ സംസ്കരിച്ചതാകാം. സാധാരണഗതിയിൽ തിരുശേഷിപ്പുകൾ കല്ലറകളിൽനിന്ന് പുറത്തെടുക്കുകയാണ് പതിവ്. അല്ലാതെ ശവക്കല്ലറകളിൽ തിരുശേഷിപ്പുകൾ സൂക്ഷിക്കാറില്ല. അതിനാൽ ആർച്ചറുടെ ശവപ്പെട്ടിയിൽ ഈ ചെറുപെട്ടി വച്ചവർ അതിലൊരുതിരുശേഷിപ്പ് ആണെന്നകാര്യവും അതിന്റെ യഥാർത്ഥ പ്രാധാന്യവും അറിഞ്ഞിരുന്നില്ലെന്നുംവേണം കരുതാൻ. എന്താണ് അതിനുള്ളിലെ യഥാർത്ഥ പ്രാധാന്യമെന്നും പരിശോധിക്കാം. എന്നെ സംബന്ധിച്ച് അത് വളരെ വ്യക്തമാണെന്ന് കാത്തലിക് ഹെറാൾഡിൽ ഈ ലേഖനമെഴുതിയ ഫാ. അലക്സാണ്ടർ ലൂസി സ്മിത് പറയുന്നു. ആ ചെറുപെട്ടിയിലുണ്ടായിരുന്ന ‘എം’ അടയാളം തന്നെയാണ് കാരണം. കത്തോലിക്കരെ സംബന്ധിച്ചും ‘എം’ എന്ന അക്ഷരമാലയക്ക് ഒറ്റവ്യഖ്യാനമേ കാണൂ. പരിശുദ്ധ കന്യകാമറിയം. എന്നിരുന്നാലും അവിടെയുമൊരു പ്രശ്നമുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുവസ്ത്രങ്ങൾ മാത്രമാണ് ഇതുവരെ തിരുശേഷിപ്പുകളായി കണക്കാക്കിയിട്ടുള്ളത്. അസ്ഥിയുടെ ഭാഗമോ മറ്റേതെങ്കിലും ശരീരഭാഗമോ തിരുശേഷിപ്പായി ലഭിച്ചിട്ടുമില്ല. ഉടലോടെ സ്വർഗ്ഗാരോഹണംചെയ്തു എന്ന നിഗമനത്തിന്റെ അടിസ്ഥാനവുമതാണ്. അങ്ങനെയെങ്കിൽ പിന്നെയെന്താണ് ഈ ചെറുപേടകത്തിൽ ഉണ്ടായിരുന്നതെന്ന ചോദ്യമുയരും. ഈ ചെറിയലോഹപ്പെട്ടി പരിശോധിച്ചപ്പോൾ അതിനുള്ളിൽനിന്നും ഒരു ചെറുകുപ്പി ലഭിച്ചിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ കണ്ണുനീർത്തുള്ളികൾ ആയിരിക്കണം ആ ചെറുകുപ്പിയിൽ സൂക്ഷിച്ചിരുന്നതെന്ന് വിശ്വസിക്കേണ്ടിവരും. അതിനുശേഷം അതിനുള്ളിൽ മറ്റേതെങ്കിലും വിശുദ്ധന്റെ കൂടി അസ്ഥികൾ ഇട്ടിരിക്കാം. ഈ അനുമാനങ്ങൾ സത്യമാണെങ്കിൽ അമേരിക്കയെന്ന രാജ്യം ഇന്നത്തെ വൻശക്തിയായി ഉയർന്നുവന്നതിനുള്ള ആദ്യ അടിത്തറയിട്ട കുടിയേറ്റസ്ഥലത്ത് ആരോ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുശേഷിപ്പ് കുഴിച്ചിട്ടിരുന്നുവെന്ന വളരെയേറെ അതിശയകരമായ വസ്തുതയാണ് വെളിപ്പെടുക. പ്രൊട്ടസ്റ്റന്റുകാരല്ല മറിച്ച് കത്തോലിക്കരാണ് അമേരിക്കയിലെ ക്രിസ്തീയവിശ്വാസത്തിന്റെ അടിത്തറപാകിയതെന്നും ഇതുമൂലം സ്ഥാപിക്കുവാൻ കഴിയും. അങ്ങനെയെങ്കിൽ വിർജീനിയ എന്ന സ്ഥലത്തിന് ആ നാമധേയം നൽകിയത് പുരാണകഥപോലെ എലിസബത്ത് എന്ന കന്യകയായ രാജ്ഞിയല്ല മറിച്ച് നമ്മുടെ മാതാവായ പരിശുദ്ധ കന്യകാമറിയമാണെന്നും കരുതണം.
Image: /content_image/News/News-2015-08-01-01:42:59.jpg

136
Category: 5
Sub Category:
Heading: ആഗസ്റ്റ് 5 : വി. ഓസ് വാൾഡ് (604-642)
Content: ആഗസ്റ്റ് 5 വി. ഓസ് വാൾഡ് (604-642) നോർത്തംബ്രിയായിലെ അഥെല്ഫ്രിട്ടു രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ് വാൾഡ്. 617ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ട്ലന്റിൽ അഭയം തേടി. അവിടെവെച്ച് അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633ൽ എഥെല്ഫ്രെഡിന്റെ മക്കൾ നോർത്തംബ്രിയായിലേക്കു മടങ്ങി. അവസാനം കിീടം ഓസ് വാൾഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോർത്തംബ്രിയായെ സർവ്വശക്തികളോടും കൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുൻപാകെ ഒരു മരക്കുരിശുനാട്ടിക്കൊണ്ട് ഓസ് വാൾഡ് രാജാവ് വിളിച്ചു പറഞ്ഞു. "സർവ്വശക്തനായ ഏകദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവിൽ നിന്ന് നമ്മളെ രക്ഷിക്കണമെയെന്ന് പ്രർത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനുംവേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം." കുരിശുനാട്ടിയ സ്ഥലത്തിന്റെ പേര് ഹെവെൻഫെത്ത് (സ്വർഗ്ഗവയൽ) എന്നായിരുന്നു. യുദ്ധത്തിൽ കാഡ് വാല വധിക്കപ്പെടുകയും ഓസ്വാൾഡ് പൂർണ്ണ വിജയം നേടുകയും ചെയ്തു. അനന്തരം സ്കോട് ലന്റിൽനിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാൻ വരുത്തുകയും രാജ്യമാസകലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വി. അയിഡാൻ. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു. ഇതര വിശുദ്ധർ: • St. Abel • St. Addal • St. Afra • St. Venantius • St. Theodoric • St. Cantidius • St. Cassian of Autun • St. Emygdius • St. Eusignius • St. Gormcal • St. Nouna • St. Memmius • St. Paris • St. Eusignius
Image: /content_image/DailySaints/DailySaints-2015-08-01-04:11:41.jpg

137
Category: 5
Sub Category:
Heading: ആഗസ്റ്റ് 4 : വി. ജോൺ വിയാനി (1786-1859)
Content: ആഗസ്റ്റ് 4 വി. ജോൺ വിയാനി (1786-1859) ഫ്രാൻസിൽ ലിയോൺസിനു സമീപമുള്ള ഡാർഡില്ലി എന്ന ഗ്രാമത്തിൽ മാത്യൂ വിയാനിയുടേയും മരിയായുടേയും മകനായി ജോൺ ജനിച്ചു. മാതാപിതാക്കന്മാർ ഭക്തരായ കർഷകരായിരുന്നു. മതാഭ്യസനം മർദ്ദന വിധേയമായിരുന്ന കാലത്താണ് ജോൺ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികർ ഉപദേശവും മറ്റും നല്കിയിരുന്നത്. ജോണീൻ 20 വയസ്സുള്ളപ്പോൾ ആബെ ബെയിലിയുടെ സ്കൂളിൽ അവൻ പഠനം ആരംഭിച്ചു. ലത്തീൻ ജോണിന്റെ തലയിൽ തീരെ കേറിയിരുന്നില്ല. നെപ്പോളിയന്റെ നിർബന്ധ സൈനികസേവനത്തെ മറികടന്ന് നോവെയിൽ ഒരു വർഷം കുട്ടികളെ പഠിപ്പിച്ചു. 1810ൽ ജോൺ തന്റെ കുടുംബാവകാശം സ്വസഹോദരൻ ഫ്രാൻസ്സിസ്സിനു വിട്ടികൊടുത്തു. ജ്ജൊണിനുപകരം ഫ്രാൻസ്സിസു സൈനികസേവനം നിർവ്വഹിക്കാൻ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്കൂളിൽ കുറെനാൾക്കൂടെ പഠിച്ചതിനുശേഷം 1813ൽ ജോൺ സെമ്മനാരിയിൽ ചേർന്നു . പഠനം തൃപ്തികരമെല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടർ ലയോണിസിലെ വികാരി ജനറാൾ മോൺകുർബ്ബനെ അറിയിച്ചു. വികാരി ജനറാൾ റെക്ടറോട് ചോദിച്ചു. “വിയാനി ഭക്തിപൂർവ്വം കൊന്ത ചൊല്ലിമോ?” ദൈവഭക്തിയിൽ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടർ പറഞ്ഞു. എങ്കിൽ വിയാനിക്ക് ഞാൻ പട്ടം കൊടുക്കാൻ പോകുകയാണ്. 1815 ആഗസ്റ്റ് 13ം തിയതി ജോണിൻ പട്ടം കൊടുത്തു. രണ്ടു കൊല്ലം ബെയിലിയുടെ കീഴിൽ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുർബ്ബാനയുമില്ലാതെ ഡാൻസും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പുകാലത്തു 12 മണിക്കൂറും മറ്റു കാലങ്ങളിൽ 18 മണീക്കൂറും ഫാദർ വിയാനി കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചുപോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്സിലെ മാനസാന്തരങ്ങൾ കണ്ട് പ്രകോപിതരായ പിശാചുക്കൾ ഫാദർ ജോണിന്റെ കട്ടിലിന് തീവയ്ക്കുകയുണ്ടായി. ഫാദർ ജോൺ സന്മാർഗ്ഗശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപട ഭക്തനാണെന്ന് ലിയോൺസിലെ മെത്രാന്റെ മുൻപാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാൾ നടത്തിയ പരിശോധനയിൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിൻ ബോദ്ധ്യപ്പെട്ടു. വിയാനിക്ക് പഠന സാമർദ്ധ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്ന് ആബെമോണീൽ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട്. പ്രസങ്ങങ്ങൾ ഫലിതസമ്മിശ്രവും ഹൃദയസ്പർശകവുമാണ്. തടിച്ച ഒരു സ്തീ സ്വർഗ്ഗത്തിലേക്ക് പോകാൻ എന്തു ചെയ്യണമെന്ന് ഫാദർ വിയാനിയോടു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ശ്രവിച്ചാലും. “രക്ഷയിലേക്കുള്ള മാർഗ്ഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.” 20 വർഷത്തിനിടയ്ക്ക് 20 ലക്ഷം പാപികൾ അദ്ദേഹത്തെ സമീപിച്ച് ഉപദേശം വാങ്ങിയിട്ടുണ്ട്. മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കുമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ചുഗവണ്മെന്റ് അദ്ദേഹത്തിൻ മാടമ്പ് സ്ഥാനം നല്കിയിട്ടുണ്ട്.(Knight of the Legion of Honour) പ്രയശ്ചിത്തം കൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നെങ്കിലും നേത്രങ്ങൾ അവസാനം വരെ ദൈവസ്നേഹത്തെ പ്രതിബിംബിച്ചിരുന്നു. കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനു ശേഷം 73ം മത്തെ വയസ്സിൽ 1859 ആഗസ്റ്റ് 4ം തിയതി അദ്ദേഹം ദിവംഗതനാകയാണുണ്ടായത്. വിചിന്തനം : ഒരിക്കൽ ജോൺ വിയാനി ജനങ്ങളോടു പറഞ്ഞു. “ എനിക്ക് ഇന്ന് രണ്ടെഴുത്ത് ലഭിച്ചു. ഒന്ന് എന്നെ വാനോളം പുകഴ്ത്തിയിരുന്നു. മറ്റേത് എന്നെ അങ്ങേയറ്റം അപലപിച്ചിരുന്നു. ആദ്യത്തേത് എന്റെ മൂല്യം വർദ്ദിപ്പിച്ചില്ല. രണ്ടാമത്തേത് എനിക്ക് യഥാർത്ഥത്തിലുള്ള ശ്രേഷ്ഠതയ്ക്ക് കുറവും വരുത്തിയില്ല“ ഈ പ്രശാന്ത മനോഭാവമാണ് ആദ്ധ്യാത്മിക പുരോഗതിക്ക് അഭിലഷണീയമായിട്ടുള്ളത്. ഇതര വിശുദ്ധർ: 1. അഗാബിയൂസ് : വെറോണാ ബിഷപ്പ് 2. അരിസ്റ്റാർക്കൂസ് മെ.ർ: പൗലോസ് ശ്ലീഹയുടെ ഒരു സഖാവ്. 3. എലവിത്തേരിയൂസ് : ടാർസൂസ്. 4. എപ്പിഫാനെസ്സും ഇസിദോരും: ബെസൺസോൺ, ഫ്രാൻസ്
Image: /content_image/DailySaints/DailySaints-2015-08-01-04:16:26.jpg

139
Category: 5
Sub Category:
Heading: ആഗസ്റ്റ് 3 : വി. ലിഡിയാ (ഒന്നാം ശതാബ്ദം)
Content: ആഗസ്റ്റ് 3 വി. ലിഡിയാ ( ഒന്നാം ശതാബ്ദം) മാസെഡോണിയായിൽ ചായപ്പണിക്കു പ്രസിദ്ധമായ തിയാത്തീരാ എന്ന നഗരത്തിൽ ചായപ്പണി നടത്തി വന്നിരുന്ന ഒരു വനിതയാണ് ലിഡിയ. അവളുടെ തൊഴിൽ പരിഗണിച്ച് ലത്തീനിൽ അവളുടെ പേർ ലിഡിയാ പൂർപൂരാരിയോ എന്നാണ്. വി. പൗലോസു മാസെഡോണിയായിലെത്തിയപ്പോൾ ലിഡിയാ ഫിലിപ്പിയിലുണ്ടായിരുന്നു. അവളാണ് യൂറോപ്പിൽ പൗലോസ് മാനസാന്തരപ്പെടുത്തിയ പ്രഥമവ്യക്തി. അവളും കുടുംബവും ജ്ഞാനസ്നാനം സ്വീകരിച്ചശേഷം ലിഡിയാ വി.പൗലോസിനോടും കൂടെയുണ്ടായിരുന്ന സീലാസിനോടും തീമോത്തിയോടും ഇങ്ങനെ പറഞ്ഞു. “ ഞാൻ കർത്താവിൽ വിശ്വസിക്കുന്നുവെന്ന് നിങ്ങൾക്ക് ബോദ്ധ്യമുള്ളപക്ഷം എന്റെ വീട്ടിൽ വന്ന് വസിക്കുവിൻ.” (നട 16:15) വിചിന്തനം: ആദിമ ക്രിസ്ത്യാനികളുടെ സ്നേഹം നമ്മളെ ലജ്ജിപ്പിക്കേണ്ടിയിരിക്കുന്നു. അവർക്ക് ശ്ലീഹായുടെ വാക്കുകൾ തീർച്ചയായും സ്വന്തമാക്കാവുന്നതാണ്. "എനിക്ക് ജീവിതം മിശിഹായും മരണം ലാഭവുമാകുന്നു. മരിച്ചു മിശിഹായോടുകൂടെയായിരിക്കാൻ ഞാനാഗ്രഹിക്കുന്നു. അത് വളരെ ശ്രേഷ്ഠവുമാണ്" ( ഫിലി 1: 21-23) ഇതര വിശുദ്ധർ: 1. വി. പീറ്റർ ജൂലിയൻ എയിമാർഡ് (1811-1868) വി. കുർബ്ബാനയുടെ ഭക്തി പ്രോത്സാഹിപ്പിക്കാനായി വൈദികരുടെയും, കന്യാസ്ത്രീകളുടേയും ഓരോ സന്യാസ സഭ സ്ഥാപിച്ച പീറ്റർ ജൂലിയൻ എയിമാർഡ് 1811ൽ ഫ്രാൻസിൽ ലാമിറെ എന്ന പ്രദേശത്തു ജനിച്ചു. ഭക്തമായ ഒരു ജീവിതത്തിന്റെ മകുടമെന്നവണ്ണം 23ം മത്തെ വയസ്സിൽ അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. കുറേനാൾ ഇടവകകൾ ഭരിച്ചശേഷം അദ്ദേഹം മാരിസ്റ്റ് ഫാദേഴ്സിന്റെ സഭയിൽ ചേർന്നു പ്രസിദ്ധനായ ഒരു പ്രഭാഷകനും അധ്യാത്മിക നിയന്താവുമായി വിരാജിച്ചു. 1856ൽ താൻ ചേർന്നിരുന്ന സഭയിലെ വ്രതങ്ങളിൽനിന്ന് ഒഴിവുവാങ്ങി സ്വന്തമായി ഒരു സന്യാസ സഭ പിറ്റേവർഷം ആരംഭിച്ചു. വി. കുർബ്ബാനയുടെ വൈദികരുടെ സഭ എന്ന് അതിനു പേരിട്ടു. വി. കുർബ്ബാനയുടെ നേർക്കുള്ള ഭക്തി പ്രചരിപ്പിക്കുകയായിരുന്നു ആ സഭയുടെ ലക്ഷ്യം. താമസിയാതെ അതേ ലക്ഷ്യത്തോടുകൂറ്റി സ്ത്രീകൾക്കായി ഒരു സഭകൂടി ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാം വി. ജോൺ വിയാനിയുടെ പ്രോത്സാഹനം അദ്ദേഹത്തിനുണ്ടായിരുന്നു. വിവിധങ്ങളായ ഈ പ്രവർത്തനങ്ങളിൽ ക്ഷീണിതനായി 57ം മത്തെ വയസ്സിൽ ദിവംഗതനായി. 1963ൽ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. 2. അസ്പ്രെൻ ( അസ്പ്രോനാസ്): നേപ്പിൾസ് ബിഷപ്പ് വി. പത്രോസു നിയമിച്ചത് 3. മറാനയും സൈറയും: സിറിയയിൽ താപസ ജീവിതം സ്വീകരിച്ച രണ്ടു വനിതകൾ. 4. അബിബാസ് (അബീബോ ഒന്നാം ശതാബ്ദം): ഗമലിയേലിന്റെ രണ്ടാമത്തെ മകൻ.
Image: /content_image/DailySaints/DailySaints-2015-08-01-04:20:16.jpg

140
Category: 5
Sub Category:
Heading: ആഗസ്റ്റ് 2 : വി. എവുസേബിയൂസ് (283-371) മെത്രാൻ
Content: ആഗസ്റ്റ് 2 വേഴ്സെല്ലയിലെ വി. എവുസേബിയൂസ് (283-371) മെത്രാൻ സർദീനിയ ദ്വീപിൽ ഒരു കുലീന കുടുംബത്തിൽ എവുസേബിയൂസു ഭൂജാതനായി. പിതാവ് ക്രിസ്തീയ വിശ്വാസത്തെ പ്രതി കാരാഗൃഹത്തിൽ കിടന്നാണ് മരിച്ചത്. എവിസേബിയൂസ് ഭക്തിയിൽ വളർന്നു. വി. സില്വെസ്റ്ററിന്റെ കരങ്ങളിൽ നിന്ന് പട്ടം സ്വീകരിച്ചു. 340ൽ പീഡുമോണ്ടിൽ വെർസെല്ലിയിലെ മെത്രാനായി. അദ്ദേഹം ഇടവക വൈദികർക്ക് ആശ്രമവാസികളുടെ നിയമമാണ് കൊടുത്തത്. തല്ഫലമായി അദ്ദേഹത്തിന്റെ കീഴുണ്ടായിരുന്ന ഇടവക വൈദികർ പല സ്ഥലങ്ങളിലും മെത്രാന്മാരായി. പ്രശാന്തമായ ഈ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. കോൺസ്റ്റന്റയൻ ചക്രവർത്തി ആര്യനായിരുന്നു. 354ൽ മിലാനിൽ ഒരു സുനഹദോസു ചേർന്നു. അത്തനേഷ്യസിനെ ശപിക്കാൻ ചക്രവർത്തി സൂനഹദോസിനോടാവശ്യപ്പെട്ടു. “ഇത് അങ്ങയുടെ അഭിപ്രായപ്രകാരം നിശ്ചയിക്കേണ്ട ഒരു ലൗകിക സംഗതിയല്ല.” എന്ന് മെത്രാന്മാർ മറുപടി നല്കി.. “ നിങ്ങൾ അനുസരിക്കുക; അല്ലെങ്കിൽ ബഹിഷ്ക്കരിക്കപ്പെടും” എന്ന് ചക്രവർത്തി പ്രഖ്യാപിച്ചു. അവിടെ സമ്മേളിച്ചിരുന്ന മെത്രാന്മാരെല്ലാം നാടുകടത്തപ്പെട്ടു. എവുസേബിയൂസ് ആദ്യം അലസ്തീനായിലേക്കും പിന്നീട് ഈജിപ്തിലേക്കും നാടുകടത്തപ്പെട്ടു. അവിടെയെല്ലാം ബിഷപ്പ് എവുസേബിയൂസ് വളരെയേറെ സഹിക്കേണ്ടി വന്നു. 361ൽ കോൺസ്റ്റന്റയിൻ മരിച്ചു. ജൂലിയൻ ചക്രവർത്തി മതത്യാഗി ആയിരുന്നെങ്കിലും എല്ലാ മെത്രാന്മാർക്കും സ്വന്തം രൂപതകളിലേക്കു മടങ്ങാൻ അനുവാദം നല്കി. മാർഗ്ഗമദ്ധ്യെ അനേകരുടെ വിശ്വാസം ദൃഡവല്ക്കരിച്ചുകൊണ്ട് വെഴ്സെല്ലി രൂപതയിലേക്ക് അദ്ദേഹം മടങ്ങി. 371ൽ എവിസേബിയൂസ് മരിച്ചു. വിചിന്തനം: “ എനിക്ക് ഒരു തെറ്റുപറ്റിയേക്കാം; എന്നാൽ ഞാൻ ഒരു പാഷണ്ഡി ആകയില്ല,” എന്ന വി. അഗുസ്റ്റിന്റെ വാക്കുകൾ ആർക്കും ഭൂഷണമാണ്. ഇതര വിശുദ്ധർ: 1. ആൽഫ്രേഡാ (എൽഫ്രേഡ,എഥൽഫ്രെഡാ എഥൃൽഡ്രിത്ത ആൽത്രീഡാ): മേഴ്സിയായിലെ ഓഫാ രാജാവിന്റെ മകൾ 2. ഔസ്പീഷിയൂസ്: ആപ്റ്റിലെ ആദ്യത്തെ ബിഷപ്പ് 3. ബെത്താരിയൂസ് : ചാർട്ടേഴ്സ് ബിഷപ്പ് 4. പാദുവായിലെ മാക്സിമൂസ് മെ.
Image: /content_image/DailySaints/DailySaints-2015-08-01-04:23:07.jpg

141
Category: 5
Sub Category:
Heading: ആഗസ്റ്റ് 1 : വി. അൽഫോൺസ് ലിഗോരി (1696-1787)
Content: ആഗസ്റ്റ് 1 വി. അൽഫോൺസ് ലിഗോരി (1696-1787) മെത്രാൻ, വേദപാരംഗതൻ “ഈ ചീട്ടുകളാണ് നിന്റെ പഠനവിഷയം. പണ്ഠിതരായ ഈ ഗ്രന്ഥ കർത്താക്കളോടുള്ള സല്ലാപത്തിനിടയ്ക്ക് സമയ്ം പോകുന്നത് നീ അറിയുന്നില്ല.” പ്രഭുവംശചനായ ലിഗോരി തന്റെ മകൻ അൽഫോൺസിനോടു പറഞ്ഞ വാക്കുകളാണിവ. ഈദൃശമായ ശാസനയ്ക്ക് വിധേയനായ അൽഫോൺസ് 16ം മത്തെ വയസ്സിൽ നിയമത്തിൽ ബിരുദമെടുത്ത് കേസുകൾ വാദിക്കുവാൻ തുടങ്ങി. പത്തുകൊല്ലത്തോളം കോടതിയിൽ പോയി അൽഫോൺസു പല കേസുകളും വാദിച്ചു. ഒരു കേസും തോറ്റില്ല. അങ്ങനെയിരിക്കെ ഒരു വലിയ സംഖ്യയുടെ കൈമാറ്റത്തെപ്പറ്റിയുള്ള ഒരു കേസിൽ പ്രധാനമായ ഒരു രേഖ കാണാതെ അൽഫോൺസു കേസുവാദിക്കാനിടയായി. എതിർഭാഗം ആ രേഖ കാണിച്ച് കേസുവാദിച്ചു ജയിച്ചു. അൽഫോൺസ് ഗദ്ഗദത്തോടെ പറഞ്ഞു. “ലോകത്തിന്റെ മായാ സ്വഭാവം ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഇനി ഞാൻ കോടതിയിലേക്കില്ല.” അങ്ങനെ സ്വഭവനത്തിൽ അൽഫോൺസു താമസിച്ചികൊണ്ടിരിക്കുമ്പോൾ ലോകം അതിന്റേതായ ആനന്ദം അദ്ദേഹത്തിനു നേർക്കു വെച്ചുനീട്ടിയെങ്കിലും “ലോകത്തെ ഉപേക്ഷിച്ചു നിന്നെത്തന്നെ പൂർണ്ണമായി എനിക്കു തരിക,” എന്ന ആന്തരിക സ്വരത്തെ ശ്രവിച്ച് പിതാവിന്റെ ഇംഗിതത്തിനെതിരായി 30ം മത്തെ വയസ്സിൽ വൈദികനായി. മകന്റെ ആദ്ധ്യാത്മികത്വം അങ്ങേയറ്റം വെറുത്തിരുന്ന പിതാവ് ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു പ്രസംഗം ശ്രവിക്കാനിടയായി. പ്രസംഗത്തിനുശേഷം മകനെ തെരഞ്ഞുപിടിച്ച് അദ്ദേഹത്തോട് പറഞ്ഞു. “മകനെ, ഞാൻ നിന്നോടു നന്ദി പറയുന്നു. ദൈവത്തെ അറിയുവാൻ നിന്റെ പ്രസംഗം എന്നെ സഹായിച്ചു. ഇത്ര പരിശുദ്ധവും ദൈവത്തിൻ സംപ്രീതവുമായ ഒരന്തസ്സു നീ സ്വീകരിച്ചതിൽ ഞാൻ അനുഗൃഹീതനും നിന്നോട് കൃതജ്ഞനുമാണ്.” 1731-ൽ അൽഫോൺസു രക്ഷകന്റെ സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കർക്കശമായ ജീവിതരീതിയെ വെറുത്ത് സഭാംഗങ്ങൾ അദ്ദേഹത്തെ സഭയിൽ നിന്നു പുറത്താക്കി. എങ്കിലും 1762ൽ അദ്ദേഹം സാന്ത് അഗാത്തു ദെൽഗോത്തിയിലെ മെത്രാനായി 13 കൊല്ലം തീക്ഷണതയോടെ ആത്മാക്കളുടെ രക്ഷയ്ക്കായി പ്രവർത്തിച്ചു. പരഹൃദയജ്ഞാനം ഉണ്ടായിരുന്ന ഈ മെത്രാൻ ദുർമ്മാർഗ്ഗികളെ ശാസിക്കുകയും തിരുത്തുകയും ചെയ്തിരുന്നു. ഭാരിച്ച ജോലികളുടെ ഇടയ്ക്ക് വലുതും ചെറുതുമായ 111 പുസ്തകങ്ങൾ എഴുതി സഭയെ അനുഗ്രഹിച്ചു. അദ്ദേഹത്തിന്റെ സന്മാർഗ്ഗശാസ്ത്രം പ്രസിദ്ധമായ ഒരു കൃതിയാണ്. “മരിയൻ മഹത്വങ്ങൾ” എന്ന ഗ്രന്ഥം പോലെ വേറൊരു ഗ്രന്ഥം ദൈവമാതാവിന്റെപ്പപ്പറ്റി വേറെ ആരും എഴുതിയിട്ടില്ല. `വി. കുർബ്ബാനയുടെ സന്ദേശങ്ങൾ` എന്ന ഗ്രന്ഥത്തിന് അദ്ദേഹത്തിന്റെ ജീവിതത്തിൽത്തന്നെ 41 പതിപ്പുകളുണ്ടായി. ഒരു നിമിഷമ്പോലും വൃഥാ ചിലവഴിക്കയില്ലെന്ന് അദ്ദേഹം ഒരു വ്രതമെടുത്തിരുന്നു. തലവേദനയുള്ളപ്പോൾ തണുത്ത ഒരു മാർബിൾ കഷണം നെറ്റിയിൽ താങ്ങിപ്പിടിച്ച് വായനയും എഴുത്തും തുടർന്നിരുന്നു. പ്രശസ്തിയോടൊപ്പം വളരെയേറെ കഷ്ടതകളും അനുഭവിച്ച് 91ം മത്തെ വയസ്സിൽ നിര്യാതനായി. വിചിന്തനം: വി. അൽഫോൺസിന്റെ പ്രസംഗം ശ്രവിച്ച ഒരാൾ അദ്ദേഹത്തോട് പറയുകയുണ്ടായി. “ അങ്ങയുടെ പ്രസംഗങ്ങൾ ശ്രവിക്കുക ഇമ്പമാണ്. അങ്ങ് അങ്ങയെത്തന്നെ വിസ്മരിച്ച് യേശുക്രിസ്തുവിനെ പ്രസംഗിക്കുന്നു.” അൽഫോൺസുതന്നെ ഇങ്ങനെ എഴുതിയിക്കുന്നു. “പഴം വേണ്ടവർ വൃക്ഷത്തിന്റെ അടുക്കൽ പോകുന്നു. ഈശോയെ വേണ്ടവർ മറിയത്തിന്റെ അടുക്കൽ പോകുന്നു. മറിയത്തെ കണ്ടെത്തുന്നവർ ഈശോയെ കാണും.” ഇതര വിശുദ്ധർ: 1. ലെയോൺസിയൂസ്. അറ്റിയൂസ്, അലെക്സാന്റർ, ആറു കർഷകകൂട്ടുകാർ: പംഫീലിയ. 2.അൽമേധ (എലെഡ്, എലിനെഡ്, എല്ലിൻ, എലേവേത്താ) ബ്രെക്കുനോക്ക്. 3. അർക്കേഡിയൂസ് മെ: ബുർജെസു ബിഷപ്പ് 4. സിറിൽ, അക്വിലാ, പീറ്റർ, ഡൊമീഷ്യൻ, റൂഫസ്, മെനാന്റർ ഈ രക്തസാക്ഷികളുടെ ഒരു തിരുനാൾ അറേബ്യയിൽ ആഘോഷിച്ചിരുന്നു. 5. ബോനുസു (പു) ഫൗസ്തൂസ്, മൗറൂസ്, 9 കുട്ടികൾ റോമിൽ വലേരിയൻ. ചക്രവർത്തിയുടെ കാലത്ത് വധിക്കപ്പെട്ടവർ. 6. മക്കബീസ് എലെയാസർ.
Image: /content_image/DailySaints/DailySaints-2015-08-01-04:26:02.jpg

142
Category: 20
Sub Category:
Heading: അഞ്ചു മാസാദ്യശനിയാഴ്ചകൾ ജപമാല ഭക്തിക്ക് വേണ്ടി ഉഴിഞ്ഞുവെയ്ക്കുന്നവരുടെ മരണസമയത്ത് ദൈവമാതാവ് തുണയായിരിക്കും.
Content: പരിശുദ്ധ മാതാവ് സിസ്റ്റർ ലൂസിയയ്ക്ക് ജപമാല രഹസ്യം വെളിപ്പെടുത്തിയിട്ട് ഈ വരുന്ന ഡിസംബറിൽ 90 വർഷം തികയുന്നു. ജൂലായ് 1917-ൽ ഫാത്തിമയിൽ മൂന്നു കുട്ടികൾക്ക് മാതാവ് ദർശനം കൊടുത്തു. താൻ വീണ്ടും വരുമെന്നും ലോകത്തെ പാപങ്ങളിൽ നിന്നും മോചിപ്പിക്കേണ്ടതിലേക്കായി ആദ്യ ശനിയാഴ്ചകൾ മാറ്റിവെയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി അറിയിക്കുമെന്നും മാതാവ് കുട്ടികളോട് വെളിപ്പെടുത്തി. പിന്നീട് 1925 -ൽ ഡിസംബർ മാസത്തിലാണ് സ്പെയിനിലെ ഡൊറോത്തിയ കോൺവെന്റിൽ സിസ്റ്റർ ലൂസിയയ്ക്ക് പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെടുന്നത്. ആദ്യ ശനിയാഴ്ചകളിലെ പാപവിമോചന ദൗത്യത്തെ പറ്റി മാതാവ് സിസ്റ്റർ ലൂസിയയെ ഓർമിപ്പിച്ചു. പാപികളുടെ ദൈവദൂഷണങ്ങളും ദൈവനിന്ദയും അകൃത്യങ്ങളും തന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായി ദിവൃജനനി ലൂസിയയോട് വെളിപ്പെടുത്തി. പാപദൃശ്യങ്ങൾ കൊണ്ട് പീഠിതമായ പരിശുദ്ധ ജനനിയുടെ ഹൃദയത്തിന്റെ വേദന ശമിപ്പിക്കുവാനാണ് നാം അഞ്ചു മാസാദ്യശനിയാഴ്ചകൾ ജപമാല ഭക്തിക്ക് വേണ്ടി ഉഴിഞ്ഞുവെയ്ക്കുന്നത് എന്നത് പ്രത്യേകം ഓർത്തിരിക്കണം. പാപദൃശ്യങ്ങൾ കൊണ്ട് നുറുങ്ങിയ പരിശുദ്ധ ജനനിയുടെ ഹൃദയം നമ്മുടെ മനസ്സിൽ പതിപ്പിച്ചു വെയ്ക്കുന്നത് വലിയ ഒരു പ്രചോദനമായിരിക്കും. ജപമാല ഭക്തിയിൽ മറ്റൊരു വലിയ വാഗ്ദാനം കൂടി അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുക. അന്ന് പരിശുദ്ധ മാതാവ് ലൂസിയയോട് പറഞ്ഞത് ഇപ്രകാരമാണ്. "അഞ്ചുമാസാദ്യ ശനിയാഴ്ചകൾ ഇപ്രകാരം ആചരിക്കുന്നവരുടെ മരണസമയത്ത് ഞാൻ തുണയായിരിക്കും. അവരുടെ മോക്ഷത്തിനു ഞാൻ മദ്ധ്യസ്ഥയായിരിക്കും. അതു കൊണ്ട് നിങ്ങൾ മാനസാന്തരപ്പെടുക, കുമ്പസാരികുക, വിശുദ്ധ കുർബാന സ്വീകരിക്കുക. ഏകാഗ്രതയോടെയും ഭക്തിയോടെയും ജപമാല രഹസ്യങ്ങൾ ധ്യാനിക്കുക. ജപമാലയുടെ രഹസ്യങ്ങൾ ധ്യാനിച്ചു കൊണ്ട് പതിനഞ്ചു നിമിഷം നിങ്ങൾ എന്റെയൊപ്പം ചിലവഴിക്കുക" മാസാദ്യ ശനിയാഴ്ചകളിലെ ധ്യാനത്തിനായി നിങ്ങളുടെ ദിനങ്ങൾ ചിട്ടപ്പെടുത്തുക. ശനിയാഴ്ച ചെയ്തു തീർക്കേണ്ട കാര്യങ്ങൾ തലേ ദിവസം തന്നെ പൂർത്തിയാക്കുക. ധ്യാനം ബുദ്ധിമുട്ടേറിയതാണ്. ധ്യാനത്തിന് ത്യാഗം ആവശ്യമാണ്. ഓരോ ദിവ്യ രഹസ്യത്തിനും ഓരോ മീനിട്ട് ഉപയോഗിച്ച് നമ്മുക്ക് ധ്യാനിക്കാം.
Image: /content_image/News/News-2015-08-01-06:04:06.jpg
Keywords: Rosary

143
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ സഭക്ക് മുഴുവനും അഭിമാനം പകരുന്ന ആത്മീയ ശുശ്രുഷ : ആർച്ച് ബിഷപ്പ് ഇമെരിറ്റ്സ് കെവിൻ മാക് ഡൊണാൽഡ്.
Content: ബർമിങ്ങ്ഹാം ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് എല്ലാ മാസവും നടന്നു വരുന്ന Second Saturday കണ്‍വൻഷൻ രാജ്യത്തെ എല്ലാ വിശ്വാസികൾക്കും അഭിമാനം പകരുന്ന ആത്മീയ ശുശ്രുഷയാണന്ന് ആർച്ച് ബിഷപ്പ് ഇമെരിറ്റ്സ് കെവിൻ മാക്‌ഡൊണാൽഡ് പ്രസ്താവിച്ചു. കഴിഞ്ഞ മാസം നടന്ന അഭിഷേകാഗ്നി കണ്‍വൻഷനിലെ ദിവ്യബലിമദ്ധ്യേ നടത്തിയ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. അദ്ദേഹത്തിന് നിരവധി തവണ Second Saturday കണ്‍വൻഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുണ്ടന്നും അപ്പോഴൊക്കെ അദ്ദേഹം അനുഭവിച്ചറിഞ്ഞ ആഴമായ ദൈവസ്നേഹത്തെ അനുസ്മരിച്ചു കൊണ്ട് ഇത് പരിശുദ്ധാത്മാവ് നയിക്കുന്ന ഒരു ആത്മീയ ശുശ്രുഷയാണന്ന് പ്രസ്താവിച്ചു. ഈ ശുശ്രുഷയിലൂടെ ദൈവം ഈ രാജ്യത്ത് വിതക്കുന്ന വിത്തുകൾ ഒരിക്കലും പാഴായി പോവുകയില്ലന്നും ഇന്നല്ലങ്കിൽ നാളെ അത് ഫലം ചൂടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ യുകെ ടീം എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ച ബർമിങ്ങ്ഹാമിലുള്ള ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് നടത്തി വരുന്ന ഈ ബൈബിൾ കണ്‍വൻഷനിൽ പങ്കെടുക്കുവാൻ മൂവായിരത്തോളം വരുന്ന ജനങ്ങളാണ് രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഇവിടെ എത്തിച്ചേരുന്നത്. വൈദ്യശാസ്ത്രം കൈയ്യൊഴിഞ്ഞ നിരവധി രോഗികൾക്ക് ഈ ബൈബിൾ കണ്‍വൻഷനിലൂടെ സൗഖ്യം നൽകിക്കൊണ്ട് ക്രിസ്തു, താൻ ഇന്നും പ്രവർത്തിക്കുന്ന ദൈവമാണന്നും തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക് താൻ ഇന്നും സമീപസ്ഥനാണന്നും വെളിപ്പെടുത്തുന്നു. ഈ കണ്‍വൻഷനോടനുബന്ധിച്ച് നടത്തപ്പെടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും പ്രത്യേക ശുശ്രുഷകളിലൂടെ അനേകം കുട്ടികളാണ് തെറ്റിന്റെ വഴികൾ ഉപേക്ഷിച്ച് മാതാപിതാക്കളെ അനുസരിക്കുന്ന, ദൈവത്തെ സ്നേഹിക്കുന്ന കുട്ടികളായി മാറുന്നത്. ഇഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന ഈ വലിയ കണ്‍വൻഷനിലൂടെ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളും കണ്ട് നിരവധി ബ്രിട്ടീഷുകാരും മറ്റു ഭാഷക്കാരും കോച്ചുകളിലും കാറുകളിലുമായി ഇവിടെ എത്തിച്ചേരുന്നു. ഈ മാസത്തെ Second Saturday കണ്‍വൻഷൻ അടുത്ത ശനിയാഴ്ച പതിവുപോലെ ബെഥേൽ കണ്‍വൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടുമ്പോൾ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ, ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ മുൻ ഡയറക്ടർ ഫാ. ജോർജ് പനക്കൽ എന്നിവരോടൊപ്പം ഫാ.സോജി ഓലിക്കലും ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഇഗ്ലീഷിലുള്ള ശുശ്രുഷകൾ Fava Cor Et Lumen Community നയിക്കും. രാവിലെ 8 മണിക്ക് ജപമാലയോടെ ആരംഭിക്കുന്ന ഈ ബൈബിൾ കണ്‍വൻഷൻ വൈകുന്നേരം 4 മണിക്ക് സമാപിക്കും. കണ്‍വൻഷൻ സെന്ററിന്റെ Adress: Bethel Convention Centre, West Bromwich, B70 7JW
Image: /content_image/News/News-2015-08-02-03:22:23.JPG
Keywords: Second saturday convention, sehion uk, fr soji olikkal