Content | ആഗസ്റ്റ് 5
വി. ഓസ് വാൾഡ് (604-642)
നോർത്തംബ്രിയായിലെ അഥെല്ഫ്രിട്ടു രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ് വാൾഡ്. 617ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ട്ലന്റിൽ അഭയം തേടി. അവിടെവെച്ച് അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633ൽ എഥെല്ഫ്രെഡിന്റെ മക്കൾ നോർത്തംബ്രിയായിലേക്കു മടങ്ങി. അവസാനം കിീടം ഓസ് വാൾഡിന്റെ ശിരസ്സിലായി. അക്കാലത്ത് ബ്രിട്ടനിലെ രാജാവായ കാഡ് വാല നോർത്തംബ്രിയായെ സർവ്വശക്തികളോടും കൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുൻപാകെ ഒരു മരക്കുരിശുനാട്ടിക്കൊണ്ട് ഓസ് വാൾഡ് രാജാവ് വിളിച്ചു പറഞ്ഞു. "സർവ്വശക്തനായ ഏകദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവിൽ നിന്ന് നമ്മളെ രക്ഷിക്കണമെയെന്ന് പ്രർത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനുംവേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം." കുരിശുനാട്ടിയ സ്ഥലത്തിന്റെ പേര് ഹെവെൻഫെത്ത് (സ്വർഗ്ഗവയൽ) എന്നായിരുന്നു.
യുദ്ധത്തിൽ കാഡ് വാല വധിക്കപ്പെടുകയും ഓസ്വാൾഡ് പൂർണ്ണ വിജയം നേടുകയും ചെയ്തു. അനന്തരം സ്കോട് ലന്റിൽനിന്ന് ഏതാനും സന്യാസികളെ സുവിശേഷം പ്രസംഗിക്കാൻ വരുത്തുകയും രാജ്യമാസകലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വി. അയിഡാൻ. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു.
ഇതര വിശുദ്ധർ:
• St. Abel
• St. Addal
• St. Afra
• St. Venantius
• St. Theodoric
• St. Cantidius
• St. Cassian of Autun
• St. Emygdius
• St. Eusignius
• St. Gormcal
• St. Nouna
• St. Memmius
• St. Paris
• St. Eusignius
|