Contents

Displaying 31-40 of 24912 results.
Content: 82
Category: 7
Sub Category:
Heading: CATECHISM OF THE CATHOLIC CHURCH എന്ന ഗ്രന്ഥത്തെ ആധാരമാക്കി ബ്രദർ കെ തോമസ് പോൾ നടത്തുന്ന പ്രഭാഷണ പരമ്പര.
Content: ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അപ്പസ്തോലിക അനുശാസനത്തോടുകൂടി 1992ൽ പ്രസിദ്ധീകരിച്ച CATECHISM OF THE CATHOLIC CHURCH എന്ന ഗ്രന്ഥം ഓരോ ക്രൈസ്തവനും വായിച്ചിരിക്കേണ്ട ഒരു അമൂല്യ നിധിയാണ്. ഈ ഗ്രന്ഥത്തെ ആധാരമാക്കി ബ്രദർ കെ തോമസ് പോൾ നടത്തുന്ന പ്രഭാഷണ പരമ്പര നമുക്ക് സത്യവിശ്വാസത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങൾ നല്കുന്നു.
Image:
Keywords:
Content: 83
Category: 7
Sub Category:
Heading: HYDROCEPHALUS എന്ന മാരക രോഗം ബാധിച്ച, പിഞ്ചു കുഞ്ഞ് പിന്നീട് Dr.GEORGE KOVOOR എന്ന ലോകപ്രശസ്ത NEURO SURGEON ആയി മാറുന്ന ജീവിതകഥ.
Content: ദൈവം നമ്മുടെ ജീവിതത്തിലെ വേദനകളിലും രോഗങ്ങളിലും ഇടപെടുന്ന വ്യക്തിയാണെന്നും അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും തൻറെ ശക്തി വെളിപ്പെടുത്തുന്നവനുമാണെന്ന് HYDROCEPHALUS എന്ന മാരക രോഗം ബാധിച്ച, രണ്ട് മാസം മാതമേ ജീവിക്കൂ എന്ന് ഡോക്ടർമാർ വിധിയെഴുതിയ പിഞ്ചു കുഞ്ഞ് പിന്നീട് Dr.GEORGE KOVOOR എന്ന ലോകപ്രശസ്ത NURO SURGEN ആയി മാറുന്ന ജീവിതകഥയിലൂടെ പ്രശസ്ത വചന പ്രഘോഷകനായ DR.JOHN DAS വരച്ചു കാട്ടുന്നു.
Image:
Keywords:
Content: 84
Category: 7
Sub Category:
Heading: കത്തോലിക്ക സഭ എങ്ങനെയാണ് വിശുദ്ധരെ പ്രഖ്യാപിക്കുന്നത്?
Content: കത്തോലിക്ക സഭ എങ്ങനെയാണ് വിശുദ്ധരെ പ്രഖ്യാപിക്കുന്നത്. അതിനുള്ള നടപടികൾ എന്തൊക്കെയാണ് എന്നു വളരെ ലളിതമായി വിവരിക്കുന്ന ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് BUSTED HALO.COM ആണ്.
Image:
Keywords:
Content: 85
Category: 7
Sub Category:
Heading: LAUDATO SI എന്ന ചാക്രിക ലേഖനത്തിലെ 10 സുപ്രധാന വിഷയങ്ങൾ.
Content: പരിസ്ഥിതി സംരക്ഷ്ണത്തെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പാ പുറത്തിറക്കിയ LAUDATO SI എന്ന ചാക്രിക ലേഖനത്തിലെ 10 സുപ്രധാന വിഷയങ്ങൾ AMERICA MEDIA NETWORK ലൂടെ Fr.JAMES MARTIN S.J അവതരിപ്പിക്കുന്നു.
Image:
Keywords:
Content: 86
Category: 1
Sub Category:
Heading: ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനഡിന്റെ പ്രവർത്തന സംഹിത വത്തിക്കാൻ പ്രസിദ്ധീകരിച്ചു.
Content: ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഫാമിലി സിനഡിന്റെ പ്രവർത്തന സംഹിത വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 78 പേജുകളുള്ള ഈ രേഖാപുസ്തകം വിവാഹമോചനം നേടിയവരേയും പുനർവിവാഹിതരായ ദമ്പതികളെയും സഭയിലേക്ക് “ സമന്വയിപ്പിക്കണം” എന്നാവശ്യപ്പെടുന്നു. Intrumentum Labories അഥവാ, പ്രവർത്തന സംഹിത, വത്തിക്കാൻ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒക്ടോബറിൽ നടക്കാനിരിക്കുന്ന ബിഷപ്പ്മാരുടെ സിനഡിലേക്കായിട്ടാണ്. സമകാലീന ലോകത്തിലും സഭയിലും കുടുംബത്തിന്റെ പ്രവർത്തനങ്ങൽക്കും നിയോഗത്തിനുമായാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. ഈ പ്രവർത്തന സംഹിത ഒരു തുറന്ന ചർച്ചയ്ക്ക് വഴിവെക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ കുടുംബത്തെപ്പറ്റി നടത്തിയ അസാധാരണമായ സിനഡിന്റെ ഭാഗമായി സഭാധികാരികൾ നടത്തിവന്ന പ്രതിച്ഛായാ അവലോകനത്തിന്റെ അനന്തിരഫലമാണ് ഈ രൂപരേഖ. കഴിഞ്ഞ ഒക്ടോബറിൽ നടന്ന Relatio Synodi-ന്റെ വിശദ വിവരങ്ങൽ വിവിധ സഭാ നേതൃത്വങ്ങൾക്ക് അയച്ചുകൊടുക്കുകയും അതിൽ 46 ചോദ്യങ്ങളും അതിനോടുള്ള പ്രതികരണങ്ങളും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ വർഷത്തെ സിനഡിന്റെ തീരുമാനങ്ങൾ. കുടുംബങ്ങൾ നേരിടേണ്ടിവരുന്ന വെല്ലുവിളികൾ, കുടുംബം വഹിക്കേണ്ട ചുമതലകൾ,പിന്നെ കുടുംബത്തിന്റെ നിയോഗങ്ങൾ എന്നിങ്ങനെ പുതിയ പ്രവർത്തന സംഹിതയെ മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒക്ടോബർ 4മുതൽ 25വരെ നടക്കാനിരിക്കുന്ന സിനഡിൽ ഈ മൂന്ന് മേഖലകൾ ഓരോന്നോരോന്നായി വിശകലനം ചെയ്യപ്പെടുമെന്ന് Secretary General cardinal Ballisseri. അറിയിച്ചു. വിവാഹമോചിതരും, പുനർവിവാഹിതരും ആയുള്ളവരുടെ സംയോജനം പോലെയുള്ള പ്രശ്നങ്ങൾ Laboris-ന്റെ മൂന്നാം ഭാഗത്തിലാണ് വിശകലനം ചെയ്യപ്പെടുന്നത്. ഈ പ്രവർത്തന സംഹിതയിൽ വിവാഹം പുരുഷനും സ്ത്രീയുമായുള്ള ഒരു ആജീവനാന്ത കൗദാശിക പ്രതിജ്ഞാബദ്ധതയാണെന്ന് ആവർത്തിച്ചാവർത്തിച്ചു പറയുന്നു. Abortionനേയും, വന്ധീകരണത്തേയും പിന്നെ ചില ഗർഭധാരണ ചികിൽസാരീതിയായി, മറ്റുള്ളവരുടെ ഗർഭം വഹിക്കുന്ന അവസ്ഥകളെയെല്ലാം ഇതു നിശിതമായി വിമർശിക്കുന്നു. സ്വവർഗ്ഗക്കാർ തമ്മിലുള്ള വിവാഹവും മറ്റും ഉള്ള കാര്യങ്ങളിൽ സഭയുടെ നിലപാടുകൾ മാറ്റമില്ലാതെ തന്നെ തുടരുമെന്നും ഈ പ്രവർത്തന സംഹിത സൂചിപ്പിക്കുന്നു. പ്രജനനപ്രക്രിയകളുടെ ഭാഗമായി ബന്ഥപ്പെട്ടുകിടക്കുന്ന എല്ലാ വഴക്കങ്ങളും അതിന്റെ വിപരീത പരിണിത ഫലങ്ങളെക്കുറിച്ചും LABORIS ശക്തമായി വിമർശിക്കുന്നു. വാടക ഗർഭപാത്രങ്ങലെക്കുറിച്ചും ഭ്രൂണകച്ചവടത്തെക്കുറിച്ചും പ്രത്യേക പരാമർശങ്ങളൂണ്ട്. Relatio synodi-ൽ ചില പിതാക്കന്മാർ അഭിപ്രായപ്പെട്ടതു പോലെ വിവാഹമോചിതരും, പുനർവിവാഹിതരും, living together പോലെ ഒന്നിച്ചുകഴിയുന്നവരുമായിട്ടുള്ള എല്ലാവർക്കും ഫലപ്രദമായിത്തന്നെ വിശുദ്ധകുർബ്ബാന (Spiritual Communion) ആത്മീയമായി ഉൾക്കൊള്ളാവുന്നതാണ്. വി കുർബ്ബാനയിലെ ക്രിസ്തുവിന്റെ ശരീരം നേരിട്ട് സ്വീകരിക്കാതെ മനസ്സുകൊണ്ട് ക്രിസ്തുവിനെ സ്വീകരിക്കുന്നതിനെയാണ് Spiritual Communion എന്ന് പറയുന്നത്. അതേസമയം മറ്റുചിലർ എന്തുകൊണ്ട് അങ്ങനെ ജീവിക്കുന്നവർക്കും കൗദാശികമായി കുർബ്ബാന സ്വീകരിച്ചുകൂടാ? എന്നും ചോദ്യം ഉന്നയിച്ചു. ക്രിസ്തുവുമായുള്ള ഈ ഏകീകരണത്തിനായുള്ള യാത്ര നിരന്തരസംവാദത്തിലൂടെയും ഓരോ ചുവടും സസൂക്ഷ്മം മുന്നോട്ടുവെച്ചുമേ നടപ്പിലാക്കാൻ സാധിക്കൂ എന്നും രൂപരേഖ അടിവരയിട്ടുപറയുന്നു. പുനർവിവാഹിതർക്കും ക്രിസ്തീയ ജീവിതം വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തും പ്രാർത്ഥനകൾ അർപ്പിച്ചും നീതിപൂർവ്വകമായി പ്രവർത്തിച്ചും പ്രയശ്ചിത്തങ്ങൾ അനുഷ്ഠിച്ചും എല്ലാം നയിക്കാമെന്ന് 1981ൽ John Paul II-ന്റെ ഒരു അപ്പസ്തോലിക പ്രബോധനത്തെ ഉദ്ദരിച്ചുകൊണ്ട് പ്രതിപാദിച്ചിട്ടുണ്ട്. ഒരു വിശ്വാസിയുടെ ഭാഗഭാഗിത്വമാണ് കുർബ്ബാന ആചരണം എന്നും ഇതിൽ പറയുന്നു. Relatio synodi-ൽ തകർന്ന കുടുംബാന്തരീക്ഷത്തിനോടുള്ള Orthodox Church-ലെ ഇടയന്മാരുടെ കാഴ്ചപ്പാടുകൾ Cardinal Vincent Nichols ഉന്നയിച്ചതും ഇതിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വിവിധ രൂപതകളിൽ നിന്നും ഇടവകകളിൽ നിന്നും സഭാസംഘടനകളിൽ നിന്നും എല്ലാം ഇതിനുള്ള 99 ഉത്തരങ്ങളും 359 നിരീക്ഷ്ണങ്ങളും ലഭിച്ചതായി ചൊവ്വാഴ്ച Cardinal Ballisseri വെളിപ്പെടുത്തി. സഭാ മക്കൾക്കായി പരിശുദ്ധാത്മാവിന് എന്താണ് പറയാനുള്ളതെന്നു ശാന്തമായി ശ്രദ്ധിക്കുവാനുള്ള അവസരം കൂടിയാണ് ഈ സിനഡ് എന്നും ഈ സിനഡിന്റെ പ്രവർത്തന രീതിയനുസരിച്ച്, ഇതു ഒരു സാധാരണ രീതിയിൽ നടത്തപ്പെടുന്ന സിനഡ് ആയിരിക്കുമെന്നും ആധുനിക സാഹചര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഉതകുന്ന രീതിയിലായിരിക്കും ഇതിന്റെ പുരോഗതി എന്നും വത്തിക്കാൻ അറിയിച്ചു. ഇത് ഒരു നിയമസഭയല്ല. മറിച്ച് പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉള്ള ഒരു കാര്യം ആയി കണക്കാക്കാൻ സാധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ തൻറെ സഹ പ്രവർത്തകരോട് ആവശ്യപ്പെട്ടു. 2015 ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനഡിലേക്ക് 200 പിതാക്കന്മാരെ അവരവരുടെ പ്രബോധനങ്ങളോടൊപ്പം ക്ഷണിച്ചിട്ടുണ്ടന്നും അവർ വിവേകത്തോടും ഉത്തരവാദിത്വത്തോടും കൂടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുവാൻ സ്വതന്ത്രരാണന്നും വത്തിക്കാൻ അറിയിച്ചു.
Image: /content_image/News/News-2015-07-10-11:15:46.jpg
Keywords:
Content: 87
Category: 4
Sub Category:
Heading: യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗികുന്ന സ്കൂൾ വിദ്യാർത്ഥികൾ ബ്രിട്ടനിൽ .
Content: യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗികുന്ന സ്കൂൾ വിദ്യാർത്ഥികൾ ബ്രിട്ടനിൽ. ബ്രിട്ടനിലെ കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികളാണ്‌ യൂറോപ്പിൽ ഏറ്റവും കൂടുതൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് എന്ന് യൂറോപ്യൻ മോണിട്ടറിങ്ങ് സെന്റർ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ BBC റിപ്പോർട്ട് ചെയ്യുന്നു. 35 യൂറോപ്യൻ രാജ്യങ്ങളിൽ നടത്തിയ സർവ്വേയിൽ യു കെയിലെ 26% ആൺകുട്ടികളും 29% പെൺകുട്ടികളും അമിതമായി മദ്യം ഉപയോഗിക്കുന്നു എന്നു കണ്ടെത്തി. ഇവിടെ പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ അധികമായി മദ്യം ഉപയോഗിക്കുന്നു എന്നത് മാതാപിതാക്കളും അദ്ധ്യാപകരും അതീവ ജാഗ്രതയോടെ കണക്കിലെടുക്കേണ്ട വസ്തുതയാണ്‌. ഇതോടൊപ്പം നടന്ന മറ്റൊരു സർവ്വേയിൽ യു കെ യിലെ 42% ആൺകുട്ടികളും 35% പെൺകുട്ടികളും ഒരിക്കലെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരാണെന്ന് കണ്ടെത്തി. 15 വയസ്സ് പ്രായമുള്ള 40% കുട്ടികളും Cannabis ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടുൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ യൂറോപ്പിലെ മറ്റു രാജ്യങ്ങളേക്കാൾ അധികമായി യുകെ യിലെ കൗമാരക്കരായ കുട്ടികൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ഇങ്ങനെ വഴിതെറ്റിപ്പോകുവാൻ സാധ്യതകൾ നിറഞ്ഞു നില്ക്കുന്ന സ്കൂളുകളിലേക്കാണ്‌ കുട്ടികൽ ഓരോ ദിവസവും പോകുന്നത്. മാതാപിതാക്കൾ മക്കളുടെ ആത്മീയ വളർച്ചയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും അവരോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നില്ലെങ്കിൽ ഭാവിയിൽ നാം ദുഖിക്കെണ്ടതായി വരും.
Image: /content_image/News/News-2015-07-10-11:29:21.jpg
Keywords:
Content: 88
Category: 18
Sub Category:
Heading: വൈദിക സന്യാസ ജീവിതത്തില്‍ നിന്നും ബ്രഹ്മചര്യം എടുത്തുമാറ്റിയാല്‍ എല്ലാം ഭദ്രമാകും എന്നു കരുതുന്നത് മൗഢ്യം: ഫോ.പോള്‍ തേലക്കാട്ട്.
Content: വൈദിക സന്യാസ ജീവിതത്തിന്‍റെ ഏറ്റവും കുഴപ്പം പിടിച്ച പ്രശ്നം ബ്രഹ്മചര്യവും കന്യകാത്വവുമാണ് എന്നു കരുതി ബ്രഹ്മചര്യം എടുത്തുമാറ്റിയാല്‍ എല്ലാം ഭദ്രമാകും എന്നു കരുതുന്നത് മൗഢ്യമാണന്ന് സീറോമലബാര്‍ സഭയുടെ വക്താവ് ഫാ.പോള്‍ തേലക്കാട്ടില്‍ പ്രസ്താവിച്ചു. മലയാളം വാരിക പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ലൈംഗീകത എല്ലായിടത്തും പ്രശ്നം പിടിച്ചതാണ്. ബ്രഹ്മചര്യ ജീവിതത്തില്‍ മാത്രമല്ല വിവാഹ ജീവിതത്തിലുമതേ. സന്യാസത്തിന്‍റെ അടിസ്ഥാനം ആത്മീയതയാണ്. ആത്മീയ അച്ചടക്കവും ആത്മ നിയന്ത്രണവും സ്നേഹവും നിറഞ്ഞ ജീവിതമാണത്. കല്‍പ്പവൃക്ഷങ്ങളുടെ ഇടയില്‍ വായു ഭക്ഷിച്ചും അപ്സര സ്ത്രീകളുടെ മദ്ധ്യേ യമിയായും ജീവിച്ചിരുന്ന മുനിമാരെക്കുറിച്ച് കാളിദാസൻ എഴുതിയ ഒരു ആർഷ സംസ്കാരം നമുക്കുണ്ട് .<br/><br/> ലൈംഗികത ദൈവം നല്‍കിയ വലിയ ദാനമാണ്. അത് പരസ്പര ബന്ധത്തിന്‍റെ സര്‍ഗാത്മക ഊര്‍ജമാണ്. പ്രൊമിത്യൂസ് നല്‍കിയ തീപോലെയാണത്. എല്ലാ കണ്ടുപിടിത്തങ്ങളുടെയും പുരോഗതികളുടെയും അടിയിലെ ഊര്‍ജ്ജം. എല്ലാ വണ്ടികളും തീയില്‍ ചലിക്കുന്നു. പക്ഷേ, തീ പെട്ടിയിലടച്ചാണ് സര്‍ഗാത്മകമായി ഉപയോഗിക്കുന്നത്. തീയെ തീപ്പെട്ടിയിലാക്കുന്ന വിജ്ഞാനമാണ് വേണ്ടത്. അതുകൊണ്ട് തീക്കളിയും നടത്താം. നരകത്തിന്‍റെ തീയായും സ്വര്‍ഗ്ഗത്തിന്‍റെ പ്രഭയായും അത് മാറും. സ്നേഹത്തിന്‍റെ അതിമനോഹരമായ ഊര്‍ജ്ജവും സംഹാരത്തിന്‍റെ ആയുധവും നല്‍കും. വ്യഭിചാരത്തിന്‍റെയും ബ്രഹ്മചര്യത്തിന്‍റെയും വഴി ലൈംഗികതയുടെ താഴോട്ടും മുകളിലേക്കുമുള്ള വഴികളാണ്. കല്യാണം കഴിച്ചവര്‍ക്ക്, കന്യകള്‍ക്കും വേണ്ടത് വിശ്വസ്തതയാണ്. വ്രതം എന്നത് കെട്ടാണ്. സ്വന്തം വികാരവിചാരങ്ങളെ സ്നേഹത്തില്‍ കെട്ടി പക്വമായ സര്‍ഗാത്മക വികാരമാക്കാന്‍ കഴിയണമെങ്കില്‍ വലിയ ധര്‍മബോധവും ആത്മീയതയും വേണം. ബ്രഹ്മചര്യം വിഷമമാകുന്നവരോട് സെന്‍റ് പോള്‍ എഴുതി "വികാരം കൊണ്ട് ദഹിക്കുന്നതിനേക്കാള്‍ നല്ലത്, വിവാഹം കഴിക്കുന്നതാണ്" . (1 കൊറി, 2:10).<br/><br/> വൈദിക സന്യാസ ജീവിതത്തില്‍ നിന്നു പിന്‍തിരിയുന്നവര്‍ സഭയുടെ അംഗങ്ങളും സഭയ്ക്കും സമൂഹത്തിനും വിശിഷ്ടമായ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നവരാണ്. ബഹുഭൂരിപക്ഷം പേരും അങ്ങനെ മഹത്വ പുര്‍ണ്ണമായി ജീവിക്കുന്നു. സഭ അവരെ ആദരിക്കുന്നു. ജീവിത സമര്‍പ്പണത്തിനു സ്വീകരിച്ച വഴിയില്‍ നിന്നു പിന്‍തിരിഞ്ഞു പോരുന്നതു പല കാരണങ്ങളാലാകും, പിന്‍തിരിയുന്നവരും, പിന്‍തിരിപ്പിക്കപ്പെടുന്നവരുമുണ്ട്. അവര്‍ സഭാ സേവനത്തിന്‍റെയും ശുശ്രൂഷയുടെയും സമര്‍പ്പിതാമണ്ഡലത്തിലായിരിക്കുമ്പോള്‍ അവരുടെ എല്ലാ ഭൗതിക കാര്യങ്ങളും സഭ ഏറ്റെടുക്കുന്നു. പക്ഷേ. സഭാ സമര്‍പ്പണവഴിയില്‍ നിന്നു പൂര്‍ണ്ണമായി വിച്ഛേദിതമായാല്‍ പിന്നെ അവരെ സാമ്പത്തികമായി സംരക്ഷിക്കുന്ന ചുമതല സഭ ഏറ്റെടുക്കുന്നതായി കണ്ടിട്ടില്ല. അവര്‍ പിരിയുമ്പോള്‍ അവര്‍ക്കു ജീവിതസുസ്ഥിതിക്കുവേണ്ടി ചില ഒത്താശകളും സഹായങ്ങളും വ്യക്തിപരമായി അവര്‍ ആയിരുന്ന സഭാ സമൂഹം ചെയ്തു കൊടുക്കുന്നതു കണ്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2015-07-10-14:25:38.jpg
Keywords:
Content: 89
Category: 18
Sub Category:
Heading: ഗോവയില്‍ നിന്നുള്ള മിഷനറി ഫാ: ഗോണ്‍സാല്‍വസിന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കും.
Content: ഗോവയില്‍ നിന്നുള്ള മിഷനറി ഫാ: ഗോണ്‍സാല്‍വസിന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഗോവയിലെ സഭാ നേതൃത്വം അറിയിച്ചു. ഗോവയില്‍ നിന്നും ശ്രീലങ്കയിലെത്തി മിഷന്നറി പ്രവര്‍ത്തനം നടത്തുകയും ജനുവരിയില്‍ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട St Joseph Vaz ന്‍റെ സഹപ്രവര്‍ത്തകനുമായിരുന്ന Fr Jacome Gonsalves ന്‍റെ നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ഗോവയിലെ സദാ അധികൃതര്‍ അറിയിച്ചു. Blessed Vaz-ന്‍റെ കാനൊനൈസേഷന്‍റെ വൈസ് പോസ്റ്റുലര്‍ ആയിരുന്ന ഫാ എറമിറ്റാ റോബെല്ലോ ഈ നാമകരണത്തിനുള്ള സാധ്യതകളെക്കുറിച്ചു പഠിക്കുകയാണെന്നു പ്രസ്താവിച്ചു. കവിയും എഴുത്തുകാരനുമായിരുന്ന ഗോണ്‍സാല്‍വസിന്‍റെ കൃതികളും ജീവിതത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളും നാമകരണത്തിനുള്ള ആദ്യനടപടികള്‍ എന്ന നിലയില്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസ് ഭരണ കാലത്ത് ക്രിസ്തുമതം സ്വീകരിച്ച കുടുംബത്തില്‍ തോമസ് മരിയാന ദമ്പതികളുടെ മകനായി Jacome Gonsalves 1676 ജൂണ്‍ 8-ാം തീയതി ഗോവയില്‍ ജനിച്ചു. ഗോവയിലെ ജസ്യൂട്ട് കോളേജില്‍ വിദ്യാഭ്യാസവും തോമസ് അക്വീനാന അക്കാഡമയില്‍ നിന്നും തിയോളജിയും പഠിച്ചശേഷം 1705-ല്‍ ശ്രീലങ്കയിലെത്തി വിശുദ്ധ ജോസ് വാസിനോടൊപ്പം മിഷനറി പ്രവര്‍ത്തനം നടത്തി ക്രിസ്തുവിന്‍റെ സന്ദേശം തന്‍റെ നിരവധി സാഹിത്യകൃതികളിലൂടെ പ്രചരിപ്പിച്ച് അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ച ഗോല്‍സാവ്സ് 1742 ജൂലൈയ് 17-ാം തീയതി ശ്രീലങ്കയില്‍ വച്ചു മരണമടഞ്ഞു. അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം ഇപ്പോള്‍ ശ്രീലങ്കയിലെ ചിലൗ രൂപതയുടെ കീഴിലാണ്. കത്തോലിക്കാ സഭയുടെ കാനോനൈസേഷന്‍ നിയമപ്രകാരം നാമകരണത്തിനുള്ള നടപടികള്‍ ആരംഭിക്കേണ്ടത് മരണമടഞ്ഞ സ്ഥലത്തെ രൂപതയാണ്. അതിനാല്‍ ചിലൗ രൂപതാ അധികൃതരോട് അതിനുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ഗോവയില്‍ നിന്നുള്ള സഭാ നേതൃത്വം ആവശ്യപ്പെടും.
Image: /content_image/India/India-2015-07-10-14:27:23.jpg
Keywords:
Content: 90
Category: 11
Sub Category:
Heading: മൂന്നു സ്ത്രീകളെ ചൂഷണം ചെയ്യുന്ന യുവാക്കൾ
Content: ചാരിത്ര ശുദ്ധിയിൽ ജീവിക്കുക എന്നത് ഇന്ന് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ചാരിത്രത്തോടെ ജീവിക്കുന്ന വ്യക്തികൾ ഒരിക്കലും അവരുടെ ശരീരത്തെ ഭോഗേച്ഛയുടെ കളിപ്പാട്ടങ്ങളാക്കുന്നില്ല. അയാൾ ലൈംഗീകതയിൽ ബോധപൂർവ്വം സ്നേഹത്താൽ പ്രേരിപ്പിക്കപ്പെട്ടു ജീവിക്കുന്നു. ചാരിത്രരഹിതമായ പെരുമാറ്റം സ്നേഹത്തെ ദുർബ്ബലമാക്കുന്നു. അതിന്റെ അർത്ഥം ദുർജ്ഞേയമാക്കുകയും ചെയ്യുന്നു.കത്തോലിക്കാ സഭ ലൈംഗീകതയെക്കുറിച്ച് സമഗ്രവും സന്തുലിതവുമായ വീക്ഷ്ണത്തിനുവേണ്ടി വാദിക്കുന്നു. ലൈംഗീകാനന്ദം ആ വീക്ഷ്ണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു നല്ലതും മനോഹരവുമാണ്‌. വ്യക്തിപരമായ സ്നേഹവും അതിലുണ്ട്. കുട്ടികളെ ജനിപ്പിക്കുവാൻ സന്മനസ്സ് ഉണ്ടായിയിരിക്കുക എന്ന അർത്ഥത്തിൽ ഫലപുഷ്ടിയും അതിൽ ഉൾക്കൊള്ളുന്നു. ലൈംഗീകതയുടെ ഈ മൂന്നുവശങ്ങളും ഒന്നിച്ചു നിലകൊള്ളുന്നുവെന്നാണ്‌ കത്തോലിക്കാ സഭ മനസ്സിലാക്കുന്നത്. അതുകൊണ്ട് , ഒരു പുരുഷന്‌ ലൈംഗീകാനന്ദത്തിനു വേണ്ടി ഒരു സ്ത്രീയും പ്രേമഗാനങ്ങളെഴുതി അയച്ചു കൊടുക്കാൻ രണ്ടാമതൊരു സ്ത്രീയും കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി മൂന്നാമതൊരു സ്ത്രീയും ഉണ്ടായിരുന്നാൽ അയാൾ മൂന്നുപേരേയും ചൂഷണം ചെയ്യുകയാണ്‌. അയാൾ യഥാർത്ഥത്തിൽ അവരിൽ ആരേയും സ്നേഹിക്കുന്നില്ല. ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ സ്വതന്ത്രനായിരിക്കുകയും , തൻറെപ്രേരണകൾക്കും, വികാരങ്ങൾക്കും അടിമയാകാതിരിക്കുകയും ചെയ്യുമ്പോൾ അയാൾ ചാരിത്രപൂർവ്വം ജീവിക്കുന്നു. അതുകൊണ്ട് കൂടുതൽ പക്വതയുള്ള , കൂടുതൽ സ്വതന്ത്രനായ , കൂടൂതൽ സ്നേഹിക്കുന്ന വ്യക്തിയാകാനും കൂടുതൽ നല്ല ബന്ധങ്ങൾ രൂപപ്പെടുത്താനും അത് അയാളെ സഹായിക്കും. ആത്മശിക്ഷണംവഴി ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ കൂടുതൽ സ്വതന്ത്രനായിത്തീരുന്നു. ആത്മശിക്ഷണം ഒരു വ്യക്തി സമ്പാദിക്കുകയും അഭ്യസിക്കുകയും ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും നിലനിറുത്തുകയും വേണം. എല്ലാ സാഹചര്യങ്ങളിലും ഈ വിഷയത്തിൽ ദൈവകല്പന അനുസരിക്കാനും, പ്രലോഭനങ്ങളും ഇരട്ട ജീവിതത്തിൻറെ അഥവാ - കപട ജീവിതത്തിൻറെ ഏതു രുപവും ഒഴിവാക്കാനും, പ്രലോഭനങ്ങൾക്കെതിരെ സംരക്ഷിക്കാനും, സ്നേഹത്തിൽ ശക്തിപ്പെടുത്താൻ ദൈവത്തോടു യാചിക്കാനും അത് അവനെ സഹായിക്കുന്നു. നിർമ്മലവും അവിഭജിതവുമായ സ്നേഹത്തിൽ ജീവിക്കാൻ കഴിയുകയെന്നത് ആത്യന്തികമായി ഒരു കൃപാവരമാണ്‌. ദൈവം തരുന്ന വിസ്മയനീയമായ ഒരു ദാനവുമാണ്‌. ഇതൊരു സദ്ഗുണമാണ്‌. വികാരമുണ്ടായിരിക്കാൻ കഴിവുള്ള ഒരു വ്യക്തി ഇതുവഴി തൻറെലൈംഗീകാഗ്രഹങ്ങൾ സ്നേഹത്തിനുവേണ്ടി ബോധപൂർവ്വം സ്ഥിരചിത്തതയോടെ നീക്കി വയ്ക്കുന്നു. മാധ്യമങ്ങളിലെ അശ്ലീലചിത്രങ്ങൾ കാണാനോ സ്വന്തം തൃപ്തിക്കുവേണ്ടിയുള്ള ഉപകരണങ്ങളായി മറ്റുള്ളവരെ ഉപയോഗിക്കാനോ ഉള്ള പ്രലോഭനങ്ങൾ അതു വഴി തടയുകയും ചെയ്യുന്നു. നിങ്ങളുടെ വിശുദ്ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്. അസന്മാർഗികതയിൽ നിന്നു നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങൾ ഓരോരുത്തരും സ്വന്തം ശരീരം വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമാസക്തിക്ക് നിങ്ങൾ അടിമപ്പെടരുത്. (1 തെസ 4: 3-5) (Derived from the teachings of the Church)
Image: /content_image/YouthZone/YouthZone-2015-07-10-14:29:42.jpg
Keywords:
Content: 91
Category: 1
Sub Category:
Heading: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന വൈദികര്‍ക്കും മിഷന്നറിമാര്‍ക്കുമുള്ള സൗജന്യ NHS ചികിത്സ ബ്രിട്ടണ്‍ നിറുത്തലാക്കുന്നു.
Content: പുതുതായി അവതരിപ്പിച്ച നിയമ ഭേദഗതിയില്‍, ബ്രിട്ടീഷ് പൗരത്വമുള്ള വൈദികരും മിഷന്നറിമാരും വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നതെങ്കില്‍ അവര്‍ സന്ദര്‍ശനത്തിനായി UK യില്‍ തിരിച്ചെത്തുമ്പോള്‍ സൗജന്യ NHS ചികിത്സ ലഭിക്കില്ല. ഗവണ്‍മെന്‍റിന്‍റെ ചിലവു ചുരുക്കലിന്‍റെ ഭാഗമായി പുതുതായി പ്രാബല്യത്തില്‍ വന്ന നിയമമനുസരിച്ച് സൗജന്യ NHS ചികിത്സ ലഭിക്കില്ല എന്നുമാത്രമല്ല, ആവശ്യമെങ്കില്‍ ഗണ്യമായ ഒരു തുകയും അടക്കേണ്ടതായി വരും. NHS സൗജന്യ ചികിത്സ ഇവിടെ നിയമപരമായി താമസിക്കുന്നവര്‍ക്കുവേണ്ടി മാത്രമാണ്. മറ്റു രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ UK യില്‍ Tax അടക്കാത്തതിനാല്‍ ചികില്‍സ ആവശ്യമായി വന്നാല്‍ പണം കൊടുക്കേണ്ടതായി വരും. ഇതുവരെ വൈദികരും മിഷന്നറിമാരും ഈ നിയമത്തില്‍ കീഴില്‍ പെട്ടിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഈ നിയമം അവര്‍ക്കും ബാധകമാണെന്ന് NHS പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പുതിയ നിയമപ്രകാരം ഒരു ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് 7000 പൗണ്ട് തുക ചിലവാകും. അങ്ങനെ വര്‍ഷത്തില്‍ 500 മില്യന്‍ പൗണ്ട് ഈയിനത്തില്‍ വരുമാനമുണ്ടാകുമെന്ന് NHS പ്രതീക്ഷിക്കുന്നു. നിലവില്‍ ഈ ഭേദഗതി ഇംഗ്ലണ്ടില്‍ മാത്രമായിരിക്കും ബാധകമാവുക. എന്നാല്‍ ഭാവിയില്‍ UK മുഴുവനും ഈ ഭേദഗതി ബാധകമാകും. ഗവണ്‍മെന്‍റില്‍ നിന്നും നേരിട്ട് അല്ലാതെ വിദേശത്ത് താല്‍ക്കാലികമായി നിയമിക്കപ്പെട്ട മിഷന്നറിമാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ നിയമം ബാധകമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയത്തിന്‍റെ വക്താവ് സ്ഥിതീകരിച്ചു. നാഷണല്‍ ഇന്‍ഷുറന്‍സിലേക്കുള്ള സംഭാവനകള്‍ NHS ന്‍റെ സൗജന്യ ചികിത്സക്ക് ബാധകമല്ല എന്നും അദ്ദേഹം പ്രസ്താവിച്ചു. അതേ സമയം Conference of Religious of England and Wales ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയും തങ്ങളുടെ എല്ലാ അംഗങ്ങളോടും അവരുടെ എം.പി.മാര്‍ക്ക് കത്തുകളയക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. UK യിലെ ഏറ്റവും വലിയ Evangelical സംഘടനയായ Global Connections-ന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായ Martin Lee ഈ മാറ്റങ്ങളോടുള്ള തന്‍റെ ആശങ്ക പ്രകടിപ്പിച്ചു. "ഈ മാറ്റങ്ങള്‍ തങ്ങളുടെ വിദേശത്തുള്ള സഹ പ്രവര്‍ത്തകരെ ബാധിക്കുമെന്ന് സഭയും മറ്റു മിഷന്നറി സംഘടനകളും ബോധവാന്‍മാരായിരിക്കണം. ഈ മാറ്റങ്ങള്‍ ഒരിക്കലും നമ്മുടെ ആവേശം തണുപ്പിക്കുകയോ ക്രിസ്തീയ സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതിന്‍റെ ശക്തി ക്ഷയിപ്പിക്കുകയോ അരുത്" അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-07-10-14:34:44.jpg
Keywords: