Contents
Displaying 91-100 of 24912 results.
Content:
168
Category: 1
Sub Category:
Heading: "യുദ്ധം അരുത്!" അണുബോംബ് വിസ്ഫോടന വാർഷീകത്തിൽ അണുബോംബ് നിരായുധീകരണത്തിനായി മാർപാപ്പ.
Content: "ശാസ്ത്രത്തിന്റെ അതിനീചമായ ദുരുപയോഗമാണ് ഹിരോഷിമയിലും നാഗാസാക്കിയിലും അരങ്ങേറിയത് " ഓഗസ്റ്റ് 9 - ഞായറാഴ്ച സെന്റ് പീറ്റേർസ് സ്ക്വയറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് തീർത്ഥാടകരെ അഭിസംബോധന ചെയ്തു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു." മനുഷ്യകുലത്തിന്റെ ഉന്മൂലനാശത്തിന് കാരണമായേക്കാവുന്ന അണ്വായുധങ്ങളുടെ നിർമ്മാർജനം മനുഷ്യനന്മയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്." 1945 ഓഗസ്റ്റ് 6, 9 തീയതികളിൽ ലോകത്തെ പ്രകംമ്പനം കൊള്ളിച്ചുകൊണ്ട് ഹിരോഷിമ, നാഗസാക്കി എന്നീ ജപ്പാൻ നഗരങ്ങളിൽ പൊട്ടിയ അണ്വായുധങ്ങളുടെ ഭീകരത ഇപ്പോഴും നമ്മെ ഞടുക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. ശാസ്ത്രം തെറ്റായ ദിശയിൽ ചരിച്ചാൽ ഉണ്ടാകാവുന്ന സർവ്വനാശത്തിന്റെ പ്രതീകമായി ആ സംഭവം നമ്മുടെ മുന്നിൽ നിൽക്കുന്നു. സർവ്വനാശം വിതയ്ക്കുന്ന അണ്വായുധങ്ങൾ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് 70 വർഷം മുമ്പ് നടന്ന ഈ സ്ഫോടനങ്ങൾ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനതകൾ ശാന്തമായ സഹവർത്തിത്വം ശീലിക്കാനായി സാഹോദര്യത്തിന്റെ ധർമ്മചിന്ത പ്രചരിപ്പിക്കുവാനും പ്രാർത്ഥനയിലൂടെ സമാധാനത്തിനു വേണ്ടി യത്നിക്കുവാനും പിതാവ് ആഹ്വാനം ചെയ്തു. "സർവ്വദേശങ്ങളിലെയും സർവ്വജനതകളും ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുക: യുദ്ധവും അക്രമവും വെടിയുക! സംഭാഷണത്തിലൂടെ സമാധാനത്തിൽ എത്തിച്ചേരുക " 1945 ഓഗസ്റ്റ് 6, 9 എന്നീ തീയതികളിലെ അണ്വായുധസ്ഫോടനങ്ങളിൽ ആദ്യത്തെ രണ്ടു നിമിഷങ്ങളിൽ മരിച്ചുവീണത് 210000 മനുഷ്യരാണ്. സൈനീകരല്ല, വെറും സാധാരണക്കാരായ, സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം! "സാഹോദര്യത്തിന്റെയും സഹജീവനത്തിന്റേയുമായ ഒരു ക്രൈസ്തവ ധാർമ്മീകതയുടെ അടിസ്ഥാനം സ്വയം വിനാശകമായ അണുബോംബിൽ അധിഷ്ഠിതമാകാൻ നിർവ്വാഹമില്ല." ദൈവത്തിന്റെ സൃഷ്ടിയെ, ജനപഥങ്ങളെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള അണ്വായുധ യുദ്ധഭീഷിണി ഇല്ലാതാക്കാൻ ക്രൈസ്തവ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു ആഗോള ധാർമ്മികത രൂപപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടിയുള്ള പ്രാർത്ഥനയിലും പ്രവർത്തികളിലും പങ്കാളികളാകാൻ പരിശുദ്ധ പിതാവ് തീർത്ഥാടകരോട് ആഹ്വാനം ചെയ്തു. എൽ സൽവദോറിലെ കൊടും ക്ഷാമത്തെയും സാമ്പത്തീക പ്രതിസന്ധികളേയും പ്രതിപാദിച്ചുകൊണ്ട് മാർപാപ്പ ഇങ്ങനെ പറഞ്ഞു. "സൽവദോറിലെ സാമ്പത്തിക ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സഹോദരർ പ്രത്യാശയിൽ മുന്നേറട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം വാഴ്ത്തപ്പെട്ട ഒസ്കാർ റൊമേരയുടെ ജന്മനാട്ടിൽ (എൽ സൽവദോർ ) ശാന്തിയും സമാധാനവും പുന:സ്ഥാപിക്കപ്പെടാനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു." കമ്മ്യൂണിസ്റ്റ് ഗറില്ലകളും ഏകാധിപത്യ സർക്കാരും തമ്മിലുള്ള പോരാട്ടത്തിനിടയിൽ 1980 മാർച്ച് 24-ാം തീയതി ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ആർച്ച് ബിഷപ്പ് റൊമേറോയെ 2015 മേയ് 23-ന് മാർപാപ്പ വാഴ്ത്തനപ്പെട്ടവനായി പ്രഖ്യാപിച്ചു. യോഹന്നാന്റെ സുവിശേഷ ഭാഗത്തെ പരാമർശിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "കർത്താവ് ഇപ്രകാരം അരുളിചെയ്തു: ജീവനുള്ള അപ്പം ഞാനാകുന്നു. സ്വർഗ്ഗസ്ഥനായ പിതാവ് എന്നെ അയച്ചിരിക്കുന്നു. എന്നിൽ വിശ്വാസിക്കുന്നവൻ നിത്യ ജീവൻ പ്രാപിക്കും." മനുഷ്യന്റെയും ദൈവപുത്രനായ യേശുവിന്റെയും ബന്ധം ഊർജ്ജസ്വലമായ വിശ്വാസത്തിൽ അടിസ്ഥാനമിട്ടതാണ്. പിതാവും പരിശുദ്ധാത്മാവും ആ ബന്ധത്തിന്റെ ഉറപ്പാകുന്നു. "യേശുവിനെ കണ്ടുമുട്ടുകയും വിശ്വസിക്കുകയും ചെയ്തതു കൊണ്ടു മാത്രം ആയില്ല, സുവിശേഷം പാരായണം ചെയ്തതു കൊണ്ടു മാത്രം ആയില്ല, നിങ്ങളുടെ ജീവിതത്തിൽ യേശു അത്ഭുതം പ്രവർത്തിച്ചതു കൊണ്ടും ആകുന്നില്ല!" ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: നിങ്ങൾ ഹൃദയത്തിന്റെ വാതിലുകൾ തുറന്നിടുക! വാതിലുകൾ അടച്ചിട്ടാൽ എങ്ങനെ യേശു നിങ്ങളുടെയുള്ളിൽ പ്രവേശിക്കും? "വിശ്വാസം ദൈവത്തിന്റെ വരദാനമാണ്!" അദ്ദേഹം തുടർന്നു പറഞ്ഞു: ഹൃദയശുദ്ധി നമ്മെ ആ വരദാനത്തിന് അർഹരാക്കുന്നു. യേശുവിന്റെ വരദനത്തിൽ നാം ദൈവത്തെ കാണും. യേശുവിന്റെ വാക്കുകളിൽ നാം ദൈവത്തിന്റെ ശബ്ദം കേൾക്കും. പിതാവിലൂടെയും പുത്രനിലൂടെയും ജീവദായകമായ ഒരു ബന്ധത്തിലെത്തിച്ചേരാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. യേശുവിനെ വിശ്വസിക്കുകയും യേശുവിന്റെ ശരീരം ഉദരത്തിൽ പേറുകയും ചെയ്ത പരിശുദ്ധ ജനനിയെ ഉദ്ദാഹരിച്ചു കൊണ്ട് മാർപാപ്പ പറഞ്ഞു: "വിശ്വാസം എന്ന വരദാനത്തിന്റെ മാർഗ്ഗദർശി പരിശുദ്ധ ജനനി തന്നെയാണ്. "മാതാവിൽ നിന്നും ആ വരദാനം നമുക്ക് സ്വീകരിക്കാം" എന്ന് ആശംസിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2015-08-10-10:07:17.jpg
Keywords: no war, pope francis, pravachaka sabdam

169
Category: 4
Sub Category:
Heading: സോഷ്യൽ മീഡിയയുടെ ആന്റി സോഷ്യൽ മുഖം!
Content: സമുദായപക്ഷ വാദങ്ങളുടെയും വിദ്വേഷ പ്രചരണത്തിന്റെയും വിക്ഷേപ വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഭഗൽപൂർ ലഹള അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 1989 ഒക്ടോബറിൽ, വിശ്ശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിൽ, അയോദ്ധ്യ ക്ഷേത്ര നിർമ്മാണാർത്ഥം നീങ്ങിയ ഹിന്ദുജാഥക്ക് നേരെ നടന്ന ബോംബാക്രമണത്തിൽ ആയിരത്തിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ഭഗൽപൂർ ലഹള അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിന്റെ ആയിരം പേജുള്ള റിപ്പോർട്ട് ബീഹാർ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സമുദായപക്ഷ വാദങ്ങളുടെയും വിദ്വേഷ പ്രചരണത്തിന്റെയും വിക്ഷേപ വേദിയായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞിരിക്കുന്നെന്നാണ് അന്വേഷണ റിപ്പോർട്ട് ഗവണ്മെന്റിന് നല്കുന്ന മുന്നറിയിപ്പ്. മാറിയ പുതിയ കാഘട്ടത്തിലേയും പുതിയ പ്രയോഗ സമ്പ്രദായ രീതിയിലേയും ഫേസ് ബുക്ക്, ട്വിറ്റർ, യൂറ്റൂബ് എന്നീ സോഷ്യൽ മീഡിയായെ കർശനമായി നിയന്ത്രിക്കണമെന്ന നിർദ്ദേശമാണ് റിട്ടയേർഡ് ജഡ്ജി എൻ.എൻ.സിംഗ് അദ്ധ്യക്ഷനായുള്ള അന്വേഷണ സംഘത്തിന്റെ ശുപാർശ. റിപ്പോർട്ട് ഗവണ്മെന്റിന് നല്കുന്ന ശുപാർശാ മുന്നറിയിപ്പുകൾ:- “ഉപഗ്രഹ വഴിയുള്ള കംപ്യൂട്ടറിലെ തൽസമയ പ്രചാരമാണ് ഇക്കാലത്തെ പുതിയ സമ്പ്രദായ പരിഷ്കാരം. സാമുദായിക ദ്രുവീകരണം ഇന്റർനെറ്റിലൂടെ പടർന്നു പിടിക്കുന്നതാണ് അപകടകരമായ കാര്യം. ടെലിവിഷൻ പരസ്യങ്ങളേക്കാളും സംസാരഭാഷയേക്കാളും സോഷ്യൽ മീഡിയക്ക് പ്രേരണാശശേഷിയുണ്ട്“ "സമുദായ അക്രണവും വിദ്വേഷം പറച്ചിലും ക്രൂരകൃത്യങ്ങളും നിറഞ്ഞ ഈ കലുഷിത ഉള്ളടക്കങ്ങളുടെ പുതിയ വിക്ഷേപ കേന്ദ്രങ്ങളായി പുതിയ മാദ്ധ്യമം മാറിക്കഴിഞ്ഞിരിക്കുന്നു. കള്ള യൂറ്റൂബ് വീഡിയോ പടങ്ങളും, കൃത്രിമ ചിത്രങ്ങളും, ജനങ്ങളെ ജ്വലിപ്പിച്ച് പ്രലോഭിപ്പിക്കുവാൻ തീപ്പൊരി പ്രസംഗങ്ങളേക്കാൾ ഉജ്ജല തീഷ്ണത ഉല്പാദിപ്പിക്കുന്നവയാണ്". 2013-ൽ ഉത്തർപ്രദേശിൽ നടന്ന ‘മുസാഫർ നഗർ കൂട്ടക്കൊല’ തന്നെ ഇതിന്റെ ഉത്തമ ഉദാഹരണമാണ്. "ജില്ലാതല വിവര ശേഖരത്തിന് ഊന്നൽ നല്കിക്കൊണ്ടുള്ള രഹസ്യാന്വേഷണ ശ്രംഖല ഗവണ്മെന്റ് ശക്തിപ്പെടുത്തേണ്ടതുണ്ട്". ഇക്കാര്യത്തിൽ റിപ്പോർട്ട് ബീഹാറിലെ കോൺഗ്രസ്സ് ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്നുണ്ട്; നിഷ്ക്രിയത്വത്തിന് പോലീസിനേയും തദ്ദേശ സ്ഥാപനങ്ങളേയും കുറ്റപ്പെടുത്തുന്നതിങ്ങനെയാണ്: ”തക്ക സമയത്ത് പോലീസും ജില്ല ഭരണാധികാരികളും നടപടികളെടുത്തിരുന്നു എങ്കിൽ ബഗൽ പൂരിലെ കൂട്ടക്കൊല തടയാൻ കഴിയുമായിരുന്നു“. സൈബർ ലോകം ഒരു മായജാല ലോകമാണ്. പത്രലോകത്തിന് വിപരീതമായി, ലോകവിഹായസ്സിൽ പരസ്യ പ്രത്യക്ഷമാകാതെ , ലോകം മുഴുവനും പ്രത്യക്ഷമാകാനുള്ള മാദ്ധ്യമ സാദ്ധ്യത സ്വകാര്യ സൗകര്യങ്ങളുടെ സുഖവാസത്തിലിരുന്നു കൊണ്ട് തന്നെ സ്വന്തം വിശ്വാസ പ്രമാണങ്ങൾ പ്രക്ഷേപണം ചെയ്യാനുള്ള സങ്കേതിക സങ്കേതം! കട്ടി കുറഞ്ഞതാണങ്കിലും ഒരു മൂടുപടത്തിനുള്ളിലൊളിച്ചിരുന്ന് തിന്മ പ്രചരിപ്പിക്കാനുള്ള പ്രയോജനം. ഈ ആധുനിക ഒളിത്താവളങ്ങളിലേക്ക് കടന്ന് ചെല്ലുവാൻ ഔദ്യോഗികമായ അനുവാദമുള്ളവരാണ് ലോകമെമ്പാടുമുള്ള പോലീസ് സേനയുടെ സൈബർ കുറ്റന്വേഷന വിഭാഗം! ആയിരം ജീവൻ കവരുകയും തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയതുമായ 1989-ലെ ഈ കലാപം അന്വേഷിക്കനുള്ള സംഘം നിയമിതമായത്, 2005-ൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായ ഉടനെ ആണ്-അതായത് 2006 ഫെബ്രുവരിയിൽ. വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഈ ലഹളയുമായി ബന്ധപ്പെട്ട 27 കേസുകളിലെ പ്രതികളേയും, ഇവരെ കോടതി വെറുതെ വിടാനുള്ള സാഹചര്യം സൃഷ്ടിച്ച ഉദ്യോഗസ്ഥരേയും ശിക്ഷിക്കാൻ വേണ്ടിയാണ് സംസ്ഥാന മന്ത്രി സഭയുടെ തീരുമാനമനുസരിച്ച് 2006 ഫെബ്രുവരിയിൽ നിതീഷ് കുമാർ അന്വേഷണം പുനരാരംഭിക്കുന്നതിനും, കമ്മീഷനെ നിയമിക്കുന്നതിനും തീരുമാനിച്ചത്. മൊബൈലും ഇന്റർനെറ്റും സാർവത്രികവും ദൈനം ദിന ജീവിതത്തിലെ പ്രധാന ഉപാധിയുമായിരിക്കുന്ന ഇക്കാലത്ത്, അവയുടെ സാന്മാർഗ്ഗികമായ ഉപയോഗത്തെക്കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കേണ്ടത് ക്രൈസ്തവ മൂല്യത്തിൽ അധിഷ്ടിതമായ സാമൂഹിക വ്യവസ്ഥിതി രൂപപ്പെടുത്തി എടുക്കേണ്ടതിന് ആവശ്യമാണ്.
Image: /content_image/Mirror/Mirror-2015-08-11-10:33:55.jpg
Keywords:

170
Category: 1
Sub Category:
Heading: ഫ്രാൻസിലെ കുടിയേറ്റ പ്രശ്നം: കൂട്ടുത്തരവാദിത്വം ആഹ്വാനം ചെയ്തുകൊണ്ട് ഇംഗ്ലണ്ടിലേയും വെയിൽസിലേയും കത്തോലിക്കാ സഭ
Content: ഫ്രാൻസിലെ കലൈയിലെ ആയിരക്കണക്കിന് കുടിയേറ്റക്കാരുടെ നീറുന്ന മാനുഷിക പ്രശ്നത്തിൽ, ഇംഗ്ലണ്ടിലേയും വെയിൽസിലേയും കുടിയേറ്റ് നയ രൂപീകരണ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായ ബിഷപ്പ് പാട്രിക് ലിൻച് ഉൾക്കണ്ഠ രേഖപ്പെടുത്തി. സൗത്തുവാർക്കിന്റെ ഓക്സിലറി ബിഷപ്പായ ലിൻച് ഒരു പ്രസ്താവനയിൽ ഇപ്രകാരം തുടർന്നു: “കഴിഞ്ഞ പത്തു വർഷത്തിലേറെയായി രൂപം കൊണ്ട ഈ പ്രശ്നം, ക്രിസ്ത്യാനികളെന്നും യൂറോപ്പുകാർ എന്നുമുള്ള നിലയിൽ ഞങ്ങൾക്ക് ഒരു വെല്ലുവിളി തന്നെ ഉയർത്തിയിരിക്കുകയാണ്. പല തലങ്ങളായിട്ട് വേണം ഇതിനെ നേരിടാൻ. ഒന്നാമതായി, കുടിയേറ്റക്കാരിലെ ഏറ്റവും അനാഥരായവരോട് ചേർന്ന് നിന്ന്, ഫ്രഞ്ച് കത്തോലിക്കാ സഭയിൽ നിന്നും ലഭിക്കുന്ന ത്ദ്ദേശീയമായ ഉപദേശങ്ങളും മാനുഷികവും അനുകമ്പാപൂർവ്വവുമായ പ്രവർത്തനങ്ങളെല്ലാം സ്വീകരിക്കുക. രണ്ടാമതായി, കുടിയേറ്റക്കാർക്ക് മതിയായ സംരക്ഷണം നല്കാൻ ഫ്രഞ്ച് അധികാരികളോട് അഭ്യർത്ഥിക്കുക” “ഫ്രാൻസിലേയും യുകെയിലേയും വിശ്വാസ സംഘടനകൾ, മറ്റുള്ള ജീവകാരുണ്യ സംഘടനകൾ, കുടുംബങ്ങൾ, വ്യക്തികൾ എന്നിവർ നല്കുന്ന ആശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുക. ഇത് ഒരു ഹിമാലയൻ പ്രശ്നവും ഭഗീരഥ പ്രയത്നം ആവശ്യമുള്ള കാര്യമാണ്. തീർച്ചയായും, കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ഇതിലേക്ക് സാധന സാമഗ്രികളായി സംഭാവന ചെയ്യുന്നതായിരിക്കും“. ”ഈ പ്രശ്ന പരിഹാരം കലൈയിൽ മാത്രമായി ഒതുങ്ങി നില്ക്കുന്നതല്ല; UNCHR, UN അഭയാർത്ഥി സംഘടന എന്നിവരുടെ കണക്കുകളനുസരിച്ച് ഈ വർഷം ഇതിനോടകം തന്നെ, 1,37,000 അഭയാർത്ഥികളും കുടിയേറ്റക്കാരും വളരെ മോശമായ സ്ഥിതിയിൽ സുരക്ഷിതമല്ലാത്ത ബോട്ടുകളിലും മറ്റുമായി മെഡിറ്ററേനിയൻ കടൽ കടന്നു പോയിട്ടുള്ളതായി അറിയിക്കുന്നു“. ”75,000 എന്നാണ് 2014-ലെ കണക്ക്. നോർത്ത് ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റിൽ നിന്നും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലേക്കുള്ള ഈ പുറപ്പാടിന്റെ മാനുഷികാവശ്യങ്ങളിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ചാൽ പോരാ, അവർ സ്വന്തം നാട് വിട്ട് പോകുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ എന്താണന്ന് കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു“. എരീത്രിയാ, സിറിയാ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 5000-ത്തോളം കുടിയേറ്റക്കാർ ബ്രിട്ടണിലേക്കുള്ള യാത്രാമദ്ധ്യേ കലൈയ്ക്ക് വെളിയിലുള്ള ദരിദ്ര പട്ടണങ്ങളിൽ താല്ക്കാലിക കുടിലുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. 1994-ൽ തുറന്ന ഇംഗ്ലണ്ടിലെ ഡോവർ തുറമുഖത്തേക്കുള്ള 32-മൈൽ നീളമുള്ള ഭൂഗർഭ പാതയിലൂടെ ഓടുന്ന ട്രയിനിലും ലോറികളിലും ചാടിക്കയറുമ്പോൾ താഴെ വീണ്, ഈ ജൂണിന് ശേഷം തന്നെ 10 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ട്“. ”ലോകം ജീവ സന്താരണത്തിനായുള്ള മെച്ചപ്പെട്ട ഇടമായിത്തീർക്കേണ്ടത് നമ്മുടെ കൂട്ടായ ഒരു യജ്ഞമായിരിക്കണം“. ”ആയുധക്കച്ചവടത്തേ തുടർന്നുണ്ടാകുന്ന സായുധ ലഹള, ആഭ്യന്തര യുദ്ധം, കാലാവസ്ഥാ വ്യതിയാനം, നീതി രഹിതമായ സാമ്പത്തിക നയം, ദാരിദ്രം, അഴിമതി എന്നിവ മൂലം സംജാതമാകുന്ന ഈ മൗലിക ആഗോള സംഭവം, നമ്മൾ അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായിത്തീരുന്ന ദുർബ്ബലരായ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും നമ്മൾ പരഹരിക്കേണ്ടതാണ്“. “ഇപ്പോഴത്തെ ഈ കുടിയേറ്റ പ്രശ്നം വളരെ സങ്കീർണ്ണമായ പ്രശ്നം തന്നെയാണ്. ഇത് ഒറ്റയടിക്ക് പരിഹരിക്കാനുള്ള കുറുക്ക് വഴികളൊന്നും ഗവണ്മെന്റിന്റേയോ, സ്വകാര്യ സംഘടനകളുടെയോ, വിശ്വാസ സമൂഹത്തിന്റെയോ, ജീവകാരുണ്യ പ്രവർത്തകരുടെയോ മുന്നിൽ അനായാസം തെളിഞ്ഞു വരികയില്ല. എന്നിരുന്നാലും. മേല്പറഞ്ഞ സംഘടനകളെല്ലാം അന്തർദേശീയമായി ഒത്തുചേർന്ന്, ഈകുടിയേറ്റക്കാരുടെ മാതൃരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചാൽ തീർച്ചയായും പ്രയോജനം പ്രതീക്ഷിക്കാം”.
Image: /content_image/News/News-2015-08-12-01:24:50.jpg

172
Category: 1
Sub Category:
Heading: സെപ്റ്റംബർ 1-ന് സൃഷ്ടിയുടെ സുരക്ഷയ്ക്കായി ലോക പ്രാർത്ഥനാദിനാചരണം: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: ഓർത്തോഡക്സ് സഭയിലെ സഹോദരരെ പോലെ കത്തോലിക്കാ സഹോദരരും സെപ്റ്റംബർ 1-ാം തിയതി സൃഷ്ടിയുടെ സുരക്ഷയ്ക്കായുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം പുറപ്പെടുവിച്ചു. സൃഷ്ടിയുടെ മേലുള്ള മനുഷ്യന്റെ ചിന്താരഹിതമായ കൈയേറ്റങ്ങൾക്ക് ദൈവത്തോട് മാപ്പിരക്കാനും സൃഷ്ടിയുടെ സുരക്ഷയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കാനുമായി വ്യക്തികളും ക്രൈസ്തവസമൂഹങ്ങളും പ്രാർത്ഥനാദിനം വിനിയോഗിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചു. പോന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റുമാരായ കർഡിനാൾ പീറ്റർ ടർക്സൻ (Pontifical Council for Justice and Peace), കർഡിനാൾ കുർട്ട് കോക്(Pontifical Council for Promoting Christian Unity) എന്നിവർക്ക് അയച്ച പത്രികയിൽ, സഭയുടെ കലണ്ടറിൽ ഈ ദിനം ലോക പ്രാർത്ഥനാദിനമായി കൂട്ടി ചേർക്കാനുള്ള തന്റെ തീരുമാനം മാർപാപ്പ അറിയിച്ചു. ഓഗസ്റ്റ് 6-ാം തീയതി അയച്ച എഴുത്തുകൾ ഓഗസ്റ്റ് 10-ാം തിയതി വത്തിക്കാൻ പ്രസിദ്ധീകരിച്ചു. 1989-ൽ കോൺസ്റ്റബിനോപ്പിളിൽ ഓർത്തോഡക്സ് സഭയുടെ മുഖ്യാചാര്യൻ ബർത്തലോമിയ പാത്രിയാർക്കീസ് സമാനമായ രീതിയിൽ പ്രാർത്ഥനാദിനത്തിന് നിർദ്ദേശം നൽകിയത് ഓർമിപ്പിച്ചു കൊണ്ട്, താൻ ആ ചേതോവികാരം പങ്ക് വെയ്ക്കുന്നു എന്നും, ആ ദിവസം തന്നെ കത്തോലിക്ക സഭ സൃഷ്ടി സുരക്ഷയ്ക്കുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു. കഴിഞ്ഞ ജൂൺ 18-ന് ഫ്രാൻസിസ് മാർപാപ്പ തന്റെ വിശുദ്ധ ലേഖനം "Laudato si" പ്രകാശനം ചെയ്തപ്പോൾ പാത്രിയാർക്കീസ് തിരുമേനിയുടെ പ്രതിനിധിയായി അവിടെ സന്നിഹിതനായിരുന്ന മെത്രാപ്പോലീത്ത ജോൺ തിരുമേനി, ക്രിസ്തീയ സഭകളെല്ലാം ഒന്നിച്ച് സെപ്റ്റംബർ ഒന്നാം തിയതി സൃഷ്ടിപരിപാലനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുകയുണ്ടായി. " അത് വിവിധ ക്രൈസ്തവ സഭകളുടെ ഐക്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പായിരിക്കും." അദ്ദേഹം പറഞ്ഞു. ഭൗതീക ജീവിതത്തിന്റെ ആത്മീയ അടിത്തറ പുനരാവിഷ്ക്കരിക്കേണ്ട ചുമതല ക്രൈസ്തവർക്കുണ്ടെന്നും അതിന്റെ ആദ്യപടി ആത്മീയതയെ ഭൗതീക ശരീരത്തിൽ നിന്നും പ്രകൃതിയിൽ നിന്നും വേർതിരിച്ചു നിറുത്തുവാൻ ആവില്ലെന്ന തിരിച്ചറിവാണെന്നും പീതാവ് ചൂണ്ടി കാണിച്ചു. ഇപ്പോഴത്തെ പാരിസ്ഥിക പ്രതിസന്ധി ഗഹനമായ ഒരു ആത്മീയ രൂപാന്തരീകണത്തിനുള്ള ദൈവകൽപ്പനയായി മനസ്സിലാക്കണം. ദൈവത്തിന്റെ സൃഷ്ടിയുടെ കാവൽപ്പോരാളികളാകുന്നത് നന്മ നിറഞ്ഞ ഒരു ജീവിതത്തിലേക്ക് നയിക്കും സൃഷ്ടി സുരക്ഷാ ദിനാചരണ പ്രാർത്ഥന സൃഷ്ടിയുടെ പരിചാരകരാകാനുള്ള .നമ്മുടെ ദൈവനിയോഗം. ഓർമിപ്പിക്കാനുള്ള സന്ദർഭം കൂടിയാണ്. പരിശുദ്ധ പിതാവ് പറയുന്നു: "മഹത്തായ ഈ ദൗത്യത്തിന്റെ സമാരംഭത്തിൽ ദൈവമാതാവിന്റെ മാദ്ധ്യസ്ഥം പ്രാർത്ഥിക്കുന്നതോടൊപ്പം ജീവജാലങ്ങളെ സംബന്ധിച്ച ഫ്രാൻസിസ് അസീസ്സി പൂണവാളന്റെ സ്തോത്രാലാപനത്തിലൂടെ സൃഷ്ടിയുടെ മാഹാത്മ്യം പ്രകീർത്തിക്കുകയും ചെയ്യുന്നു."
Image: /content_image/News/News-2015-08-12-01:51:47.jpg

173
Category: 1
Sub Category:
Heading: "ലോകസമക്ഷം വിശ്വാസം പ്രഖ്യാപിച്ചു കൊണ്ട് ജീവിക്കുക" കൗമാരക്കാരോട് കർദ്ദിനാൾ ഡോലൻ
Content: ന്യൂയോർക്ക്- സ്റ്റെബുൻവില്ലയിൽ നടന്ന ക്രൈസ്തവ യുവസംഗമത്തിൽ യേശുവിനെ ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ജീവിതത്തിൽ മുന്നേറാൻ 1800 - ഓളം വരുന്ന കൗമാരപ്രായക്കാരോട് ന്യൂയോർക്ക് കർദ്ദിനാൾ റ്റീമോത്തി എം ഡോലനും മറ്റു പ്രാസംഗികരും ഉദ്ബോധിപ്പിച്ചു. ഓഗസ്റ്റ് 7 - 9 തിയതികളിൽ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലാണ് കോൺഫ്രൻസ് സംഘടിപ്പിക്കപ്പെട്ടത്. യുവാക്കളുടെ ആവേശഭരിതമായ സ്തുതിഗീതങ്ങൾക്കിടയിൽ പുരോഹിതരും സെമിനാറിയൻസുമടങ്ങുന്ന അമ്പതംഗ ദിവ്യബലി സംഘം യൂണിവേഴ്സിറ്റിയുടെ കായിക മന്ദിരത്തിൽ പ്രവേശിച്ചു. അതിനു മുൻപ്പു നടന്ന പ്രസംഗത്തിൽ കർദ്ദിനാൾ ഡോലൻ തന്റെ സ്വതസിദ്ധമായ നർമ്മശൈലിയിൽ പ്രേക്ഷകരായി കൂടിയിരുന്ന യുവാക്കളുടെ മനസ്സിലേക്ക് ക്രൈസ്തവാദർശങ്ങൾ പകർന്നു കൊടുത്തു. " ഞാൻ വളരെ അസ്വസ്ഥനാണെന്ന് ആര് കണ്ടാലും പറയും " അദ്ദേഹം പറഞ്ഞു. ഒരു ജീംനേഷ്യത്തിനകത്ത് ഞാൻ ദിവ്യബലി അർപ്പിക്കാൻ പോവുകയാണ്." "പക്ഷേ, കാര്യം അങ്ങനെയല്ല!" അദ്ദേഹം തുടരുന്നു. "കർത്താവിന്റെ കൂടെ തിരുവത്താഴത്തിന് എവിടെയിരുന്നാലും അത് നമ്മുടെ സ്വന്തം ഭവനമാണ് !" അഭിവന്ദ്യ കർദ്ദിനാൾ പിന്നീട് 12-ാം നൂറ്റാണ്ടിലെ അൽബീജെൻസിയൻസ് എന്ന ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ സുവിശേഷം എത്തിക്കാനായി ഇറങ്ങിച്ചെന്ന സെന്റ് ഡൊമിനിക്കിന്റെ പ്രവർത്തനങ്ങളെ പ്രതിപാദിച്ചുകൊണ്ട് പറഞ്ഞു: "ദൈവമെന്നാൽ അവർക്ക് അങ്ങുയരത്തിൽ നിൽക്കുന്ന, അപ്രാപ്യമായ ഒരു ശക്തിയായിരുന്നു. യേശുവിനെ പറ്റി കേട്ടപ്പോൾ അവർ പുച്ഛത്തോടെ പ്രതികരിച്ചുഃ ഇതെന്തു ദൈവം? ദൈവത്തിന് സ്വർഗ്ഗത്തിൽ നിന്നറങ്ങി ഈ നരകത്തിൽ വരേണ്ട കാര്യമെന്ത് ? ഉയർത്തെഴുന്നേൽപ്പ് ഒരു വലിയ നുണയാണ്. ദൈവം മരിക്കേണ്ട കാര്യം തന്നെ ഇല്ലല്ലോ?' അവർ പിന്നെയും പറഞ്ഞു: "ദൈവത്തിന് ഒരു സ്ത്രീയുടെ വയറ്റിൽ പിറക്കേണ്ട കാര്യമെന്ത്? വെറുതെ പ്രത്യക്ഷപ്പെട്ടാൽ പോരെ." "ദൈവം കരഞ്ഞുവെന്നോ? ദൈവത്തെ കുരിശിൽ തറച്ചുവെന്നോ? അസംബന്ധം !" പക്ഷേ ക്രമേണ മനുഷ്യ പാപത്തിന് പരിഹാരമായി സ്വയം കുരിശിലേറുകയും മഹത്വത്തോടെ മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കുകയും ചെയ്ത ദൈവത്തെ പറ്റി ഗോത്രവർഗ്ഗക്കാർക്ക് മനസ്സിലാക്കികൊടുക്കാൻ ഡൊമിനിക്ക് പുണ്യവാളന് കഴിഞ്ഞു. തന്റെ ദൗത്യപൂർത്തീകരണത്തിനായി പരിശുദ്ധമാതാവിന്റെ സഹായം ലഭ്യമാക്കാൻ വേണ്ടിയാണ് ഡൊമിനിക്ക് പുണ്യവാളൻ ജപമാല പ്രാർത്ഥനയ്ക്ക് രൂപം നൽകിയത്. "മാതാവിനെ മനുഷ്യ ഹൃദയങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞാൽ ഉത്ഥാനം ഉൾപ്പടെ മറ്റുള്ള വിശ്വാസ സത്യങ്ങളെല്ലാം സ്വീകാര്യമാകും". അഭിവന്ദ്യ കർദ്ദിനാൾ ഡോലൻ പറഞ്ഞു." അതിന് മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിക്കാം" ഒരിക്കൽ ന്യൂയോർക്കിലെ സെന്റ് പാട്രിക് ദേവാലയത്തിൽ പ്രാർത്ഥന ആരംഭിച്ചപ്പോൾ പുറമെ നിന്നുയരുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ശബ്ദകോലാഹലം മൂലം പ്രാർത്ഥിക്കാനാവാതെ അമ്പരന്നു നിൽക്കേ ദൈവ പ്രചോദനമുണ്ടായതിന്റെ കഥ ഫീനിക്സ് രൂപതയിൽ നിന്നുമുള്ള പുരോഹിതൻ Fr.ജോൺ പാർക്സ് വിവരിച്ചു. "പുറത്ത് എന്തുമായി കൊള്ളട്ടെ. നമ്മൾ ഒന്നു കണ്ണടച്ചു നിന്നാൽ മാത്രം മതി. യേശുവിനോട് നമുക്ക് സംസാരിക്കാം. യേശു നമ്മുടെ ഉള്ളിൽ തന്നെയുണ്ട്, നമ്മുടെ ആത്മീയ ജീവിതം രൂപപ്പെടുത്തി കൊണ്ട്!" മറ്റൊരു പ്രഭാഷകൻ, Br.പോൾ ജോർജ് പറഞ്ഞു: "നിങ്ങൾ ജീവതത്തിലൂടെ കടന്നു പോകുമ്പോൾ ജീവിതത്തിന് തിരക്കേറും. ജീവിത പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. പക്ഷേ ഏതവസരത്തിലും ദൈവവുമായുള്ള നമ്മുടെ കൂട്ടുകെട്ട് തീരുമാനിക്കേണ്ടത് നമ്മൾ തന്നെയാണ്! ദൈവം നിന്റെയുള്ളിൽ ഉണ്ടോ? ഒറ്റ വാക്ക് മതി - ഉണ്ട് അല്ലെങ്കിൽ ഇല്ല!" അദ്ദേഹം തുടർന്നു പറഞ്ഞു: "വിശ്വാസത്തിന് സമർപ്പണം അവശ്യമാണ്.വികാരവിചാരങ്ങൾക്കല്ല, വിശ്വസ്തതയ്ക്കാണ് അവിടെ സ്ഥാനം." ഇടവകയുമായി ചേർന്നു പ്രവർത്തിക്കാനും സുവിശേഷ പാരായണത്തിനും പ്രാർത്ഥനയ്ക്കുമായി സമയം നിശ്ചയിക്കാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. ദൈവത്തെ ആധികാരികമായി അറിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടി Fr പാർക്ക് മറ്റൊരു ശിൽപ്പശാലയിൽ ഇങ്ങനെ പറഞ്ഞു. "രാത്രിയിൽ ഗുഡ് നൈറ്റ് മാത്രം പറയുന്ന ഒരു സുഹൃത്തിനെ പറ്റി നിങ്ങൾ എന്തു കരുതുന്നു? അതു തന്നെയല്ലേ നിങ്ങളിൽ പലരും ദൈവത്തോട് ചെയ്യുന്നത്? ദിവസത്തിന്റെ അവസാനത്തിൽ നെറ്റിയിൽ ഒരു കുരിശു വരച്ച് ഹായ് ഗോഡ് ഗുഡ് നൈറ്റ് എന്നു പറയുന്ന ഒരു സുഹൃത്തായി നിങ്ങൾ മാറുകയാണോ? നമ്മുടെ സ്വഭാവത്തെ ന്യായികരിക്കാനായി സഭാനിയമങ്ങൾ വളച്ചൊടിക്കാൻ പറ്റുമോ എന്ന് ശ്രമിക്കുകയാണ് ചിലർ: മറ്റൊരു പ്രഭാഷകൻ Br. മാർക്ക് ഹാർട്ട് പറഞ്ഞു. വളർത്തുനായയെ കാണാതായപ്പോൾ വസ്ത്രധാരണം പോലും മറന്ന് താൻ അതിനെ അന്വേഷിച്ചിറങ്ങിയ സംഭവം വിവരിച്ചു കൊണ്ട് ഹാർട്ട് പറഞ്ഞു; 'ഞാൻ നായയെ അന്വേഷിച്ചു നടന്ന പോലെയായിരിക്കണം ദൈവം എന്നെ അന്വേഷിച്ചു നടക്കുന്നത്'. ദൈവം ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം: "ഞാൻ നിന്റെ പേരു വിളിക്കുമ്പോൾ നീ എതിർ ദിശയിലേക്ക് ഓടുന്നു. നീ ആത്മീയ അന്ധകാരത്തിലേക്കാണ് ഓടുന്നത് . നീ പാപത്തിലേക്കാണ് ഓടുന്നത്. പക്ഷെ നല്ല ഇടയനായ ഞാൻ നിന്നെക്കാൾ വേഗത്തിൽ നിന്റെ പിന്നാലെ എത്തും." ചിലർ സ്വന്തം നിഴലിൽ നിന്നു തന്നെ ഒളിച്ചോടുന്നു . മറ്റു ചിലർ അന്യർക്ക് തങ്ങളെ പറ്റിയുള്ള പ്രതീക്ഷകളിൽ നിന്നും ഒളിച്ചോടുന്നു. ഈ ക്രിസ്തീയ ശില്പശാലയിൽ അവർക്ക് ദൈവസ്പർശം അനുഭവവേദ്യമാകമെന്നും അതിനായി ഒരുങ്ങിയിരിക്കാനും ഹാർട്ട് യുവാക്കളോട് ആവശ്യപ്പെട്ടു. "ആ സ്പർശം നിങ്ങളുടെ ജീവിതത്തിൽ നന്മയുണ്ടാക്കും." ഫ്രാൻസ്സിസ്ക്കൻ സർവകലാശാലയാണ് കൗമാരപ്രായക്കാർക്കുള്ള സ്റ്റെബുൻവില്ല കോൺഫ്രൻസുകൾ നടത്തുന്നത് ക്രിസ്തുവിലൂടെ അവരിൽ ജീവിത വ്യാപിയായ മാറ്റങ്ങൾ സംഭവ്യമാക്കുവാനും അവർക്ക് ആത്മീയ ശക്തി പ്രദാനം ചെയ്യുന്നതിനുമാണ്. ഈ വർഷത്തെ വേനൽ കാലത്തു നടത്തുന്ന 21 കോൺഫ്രൻസുകളിൽ US, Canada എന്നിവിടങ്ങളിൽ നിന്നുമായി 55000 കൗമാര പ്രായക്കാർ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
Image: /content_image/News/News-2015-08-12-09:06:33.jpg
Keywords: youth, pravachaka sabdam

174
Category: 1
Sub Category:
Heading: രക്തസാക്ഷ്യത്തിന്റെ നൂറാം വാർഷികത്തിൽ സിറിയൻ ബിഷപ്പ് വാഴ്ത്തപ്പെട്ടവൻ.
Content: 1915-ൽ ക്രിസ്ത്യൻ ന്യൂന പക്ഷത്തിനെതിരായി നടമാടിയ ഓട്ടോമൻ സാമ്രാജ്യ കൂട്ടക്കൊലയിൽ ഉൾപെട്ട സിറിയൻ കത്തോലിക്കാ ബിഷപ്പ്, ഫ്ലേവിയൻ മൈക്കൽ മാല്കെയുടെ വധം, രക്തസാക്ഷിത്വമായി അംഗീകരിച്ച് കൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഉത്തരവിറക്കി. പുണ്യവാള ത്യാഗചരിത്ര-പഠനസംഘത്തിന്റെ പ്രസിഡന്റ് ആയ കർദ്ദിനാൾ ആഞ്ഞലോ അമോത്തയും പോപ്പ് ഫ്രാൻസിസും, ഓഗസ്റ്റ് 8-ന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈകൊണ്ടത്. മൈക്കൽ മാല്കെയുടെ രക്തസാക്ഷിത്വത്തിന്റെ നൂറാം വാർഷിക ദിനമായ ഓഗസ്റ്റ് 29-നായിരിക്കും വാഴ്ത്തപ്പെടൽ ചടങ്ങ് നടക്കുക. അന്തോക്യൻപാത്രിയാർക്കീസ്, ഇഗ്നേഷ്യസ് യൂസെഫ് യൂനാൻ മൂന്നാമനായിരിക്കും, ലബനോനിലെ വിമോചക മാതാവിന്റെ മഠത്തിൽ വച്ച് ഇതിലേക്കുള്ള പ്രത്യേക തിരുക്കർമ്മങ്ങൾ നടത്തുക.സിറിയയിൽ നിന്നും ഇറാക്കിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനാൽ നാടുകടത്തപ്പെട്ട ആയിരങ്ങൾ ചടങ്ങിൽ സംബന്ധിക്കുന്നതാണ്. “ഭീകരമായ പരീക്ഷണങ്ങൾ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന സിറിയായിലും ഇറാക്കിലുമുള്ള ക്രിസ്ത്യാനികൾക്ക്, തങ്ങളുടെ സ്വന്തം ഒരു രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവനാക്കുന്നു എന്ന വാർത്ത തികച്ചും ആശ്വാസകരവും പ്രോൽസാഹനജനകവുമാണ്“. അന്ത്യോക്യയിലെ പാത്രയാർക്കീസ് ആസ്ഥാനത്ത് നിന്നും ഓഗസ്റ്റ് 9-നിറങ്ങിയ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. ഓട്ടോമൻ സാമ്രാജ്യത്തിലെ, അതായത് ഇപ്പോഴത്തെ ടർക്കിയിലെ, കലാത്ത്മാറാ എന്ന ഗ്രാമത്തിലെ ഒരു സിറിയൻ ഓർത്തഡോക്സ് കുടുംബത്തിലാണ് 1958-ൽ മാല്ക്കെ ജനിച്ചത്. സിറിയൻ ഓർത്തഡോക്സ് സഭയുടെ സന്യാസാശ്രമത്തിൽ ഒരു ശെമ്മാശ്ശനായി ചേർന്ന അദ്ദേഹം, താമസിയാതെ സിറിയൻ കത്തോലിക്കാ സഭയിലേക്ക് മാറി. (സിറിയൻ ഓർത്തഡോക്സ് സഭയും സിറിയൻ കത്തോലിക്കാ സഭയും ഒരേപോലെ പടിഞ്ഞാറൻ സിറിയറീത്തുകാരാണ്.) സഭ മാറിയ ശേഷം, 1883-ൽ അദ്ദേഹം അലപ്പോയിലെ വികാരിയായി അഭിഷിക്തനായി. ‘വിശുദ്ധ എഫ്രേം കൂട്ടായ്മ’യിലെ ഒരംഗമായി, തെക്ക് കിഴക്കൻ തുർക്കിയിലെ തന്റെ വീടിന് സമീപത്തുള്ള പല ഇടവകകളിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ക്രൂരമായ ഓട്ടോമൻ പീഡനം ആരഭിച്ചത് 1894-നും 1897-നുമിടക്കാണ്. 1895-ൽ മൽക്കെയുടെ പള്ളിയും കുടുംബവും കൊള്ളയടിക്കപ്പെട്ട ശേഷം തീവച്ച് നശിപ്പിച്ചു. സ്വന്തം മാതാവുൾപ്പടെ അദ്ദേഹത്തിന്റെ ധാരാളം ഇടവകാംഗങ്ങൾ വധിക്കപ്പെട്ടു. ആകെ, 80,000-നും 3 ലക്ഷത്തിനുമിടയിൽ ജനങ്ങൾ ഈ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടു. ഒരു സ്ഥാനിക മെത്രാൻ ആയി ക്രിസ്ത്യൻ ഗ്രാമങ്ങൾ പുന:നിർമ്മിച്ചു കൊണ്ടിരുന്ന വേളയിൽ , 1913-ൽ അദ്ദേഹത്തെ ബിഷപ്പായി വാഴിച്ചു-ജസീറാ രൂപതയുടെ തലവനായുള്ള ചുമതലയിൽ (ദിയാർ ബക്കീറിൽ നിന്നും 150 മൈൽ തെക്ക് കിഴക്കായുള്ള ഇപ്പോഴത്തെ സിസ്റ്റേയിൽ) ഓട്ടോമെൻ സാമ്രാജ്യത്തിന്റെ രണ്ടാം പീഢനം ആരംഭിച്ചത് 1915-ഏപ്രിലിലാണ്. ‘അർമേനിയൻ കൂട്ടക്കൊല’ എന്നാണ് ഇതറിയപ്പെടുന്നത്. സാമ്രാജ്യത്തിലുള്ള അർമേനിയക്കാർ, അസ്സീറിയക്കാർ, ഗ്രീക്ക്കാർ അടങ്ങിയ ക്രിസ്ത്യൻ നൂനപക്ഷങ്ങളെയാണ് അപ്പോൾ ലക്ഷ്യം വച്ചത്. സിറിയൻ കൽദീനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ ‘അസ്സീറിയൻ കൂട്ടക്കൊല’, ‘സെയ്ഫോ കൂട്ടക്കൊല’യെന്നും അറിയപ്പെടുന്നു. (സിറിയക്കിൽ ‘സെയ്ഫോ എന്ന വാക്കിന്റെ അർത്ഥം, ’വാൾ‘-എന്നാണ്.) ഇതിൽ 15 ലക്ഷം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും അതിലേറെപേർ നാടുവിട്ടുപോകുകയും ചെയ്തിട്ടുണ്ട്. 1915-ലെ വസന്തകാലത്ത് ജസീറക്കടുത്തുള്ള ഇദിൽ ജില്ലയിലായിരുന്ന ബിഷപ്പ് മാൽക്കെ, ഓട്ടോമെൻ സൈന്യം ജസ്സീറക്ക് നേരെ തിരിഞ്ഞിരിക്കുന്നു എന്നറിഞ്ഞപ്പോൾ, ജസ്സീറയിലേക്ക് മടങ്ങുകയായിരുന്നു. ജസ്സീറയിൽ നിന്നും രക്ഷപെട്ട് ഏതെങ്കിലും ഒളിത്താവളത്തിലേക്ക് ഓടിപ്പോകാൻ, തന്റെ സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ “എന്റെ ആടുകൾക്ക് വേണ്ടി, എന്റെ രക്തം പോലും ഞാൻ ചീന്തും” എന്ന് അദ്ദേഹം പറഞ്ഞതായിട്ടാണ് പാത്രിയാർക്കീസ് ആസ്ഥാനത്തുള്ള രേഖകൾ സൂചിപ്പിക്കുന്നത്. രൂപതയിലെ നാല് വികാരിയച്ചന്മാർക്കും, ജസ്സീറയിലെ കൽദായ പിതാവ്, ഫിലിപ്പ്-ജാക്കസ് എബ്രഹാമിനൊപ്പം, അദ്ദേഹം പിടിക്കപ്പെടുകയും രണ്ട് മാസം ജയിലിലടക്കപ്പെടുകയും ചെയ്തു. ഇസ്ലാമിലേക്ക് മത:പരിവർത്തനം ചെയ്യാൻ വിസമ്മതിച്ച ബിഷപ്പ് മാല്ക്കെ 1915 ആഗസ്റ്റ് 29-ന് വധിക്കപ്പെട്ടു. ജസ്സീറയിലെ അവസാനത്തെ ബിഷപ്പാണ് മാല്ക്കെ!-അദ്ദേഹത്തിന്റെ മരണ ശേഷം രൂപത അടിച്ചമർത്തപ്പെട്ടു; ഇന്ന് ടർക്കിയിൽ സിറിയൻ കത്തോലിക്കാ സഭയുടെ യാതൊരു സാന്നിദ്ധ്യവും ഇല്ല. ആഗസ്റ്റ് 8-ന് വത്തിക്കാൻ റേഡിയോയുമായുള്ള ഒരു അഭിമുഖത്തിൽ, ഫാ: റാമി അൽ കബലാൻ, (ബിഷപ്പ് മാല്ക്കെയുടെ ത്യാഗ ചരിത്രപഠനത്തിന്റെ പ്രസിഡന്റ്) അദ്ദേഹത്തിന്റെ ആഴമേറിയ ആത്മീയ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ഇന്നുള്ള പ്രസക്തിയേയും കുറിച്ച് ദീർഘമായി സംസാരിച്ചു. “ബിഷപ്പ് മാല്ക്കെ ഒരു സ്വയം പ്രേരിത ദാരിദ്ര ജീവിതം നയിച്ചു; തന്റെ അപ്പോസ്തോലിക ശുശ്രൂഷയിൽ തീക്ഷ്ണതയുള്ളവനായിരുന്ന അദ്ദേഹം തന്റെ രൂപതയിലെ മുഴുവൻ ഇടവകകളും സന്ദർശിച്ച് എന്നും സാധുക്കളുടെ ഉറ്റ തോഴനായി ജീവിച്ചു. തന്റെ ക്രിസ്തീയ വിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതനായപ്പോൾ അദ്ദേഹം ഉരുവിട്ട വാചകം കുറിക്ക് കൊള്ളുന്നതാണ്. ‘രക്തം ചൊരിഞ്ഞും ഞാനെന്റെ വിശ്വാസം കാക്കും“. ഫാ. കബലാൻ തുടർന്നു: "ഇന്ന് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് കൃത്യം 100 വർഷം (1915-2015) തികയുന്ന ഈ അവസരത്തിൽ, അദ്ദേഹത്തിന്റെ വാക്കുകൾ ഒരു പ്രവചന ശബ്ദമായി മുഴങ്ങുന്നു; കാരണം പൗരസ്ത്യ കൃസ്ത്യാനികളായ നാം ഇന്നും പീഢനങ്ങൾക്ക് വിധേയരയായിക്കൊണ്ടിരിക്കുന്നു; ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ. വിശ്വാസം സംരക്ഷിക്കുന്നതിനും വിശ്വാസത്തിൽ ജീവിക്കുന്നതിനും അദ്ദേഹത്തിന്റെ രക്തസാക്ഷിത ചിത്രം നമ്മെ ഉത്തേജിപ്പിക്കുന്നു. എന്റെ അഭിപ്രായത്തിൽ, ഇന്നത്തെ സാഹചര്യത്തിൽ ഈ വാഴ്ത്തപ്പെട്ടവല്ക്കരണ പ്രഖ്യാപനത്തിനു സഭാപരമായ അധിക പ്രാധാന്യമുണ്ട്. അവശേഷിപ്പു പോലുമില്ലാത്തവണ്ണം കൃസ്ത്യൻ സമൂഹം ഇറാക്കിലും മൊസൂളിലും ആക്രമിക്കപ്പെട്ടിരിക്കുന്നു; അലപ്പോയിലേയും അൾകൊരിയാത്തേയിനിലെ ഇപ്പോഴത്തെ അവസ്ഥയും ഒട്ടും വ്യത്യസ്തമല്ല". ഭാവിയിൽ പ്രത്യാശ ദർശിച്ചുകൊണ്ട് ഫാ.കബലാൻ ഉപസംഹരിച്ചു: "സമാധാനം പുന:സ്ഥാപിക്കാൻ ലോക നേതാക്കളുടെയും അധികാരം കൈകാര്യം ചെയ്യുന്നവരുടെയും മനസ്സുകളെ പ്രകാശിതമാക്കാൻ ദൈവത്തോട് ഞാൻ അപേക്ഷിക്കുന്നു”. നിരന്തരമായ ഉപവാസത്തിലും അപ്പം മുറിക്കലിലും പ്രാർത്ഥനയിലും മുഴുകിയ ജീവിത രീതിയിൽ കഴിഞ്ഞിരുന്ന ക്രിസ്തു ശിഷ്യരെ ‘ക്രിസ്ത്യാനികൾ’ എന്ന് ആദ്യമായി വിളിക്കപ്പെട്ട സ്ഥലമാണ് അന്തിയോക്യ. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതും ഇതേ സിറിയാ രാജ്യത്താണ്. പിന്നീട് പത്രോസിനെ തുരങ്കിലടച്ചു. ദൈവ ദൂതനാൽ ശാക്തീകരിക്കപ്പെട്ടു. ജയിലിലൂടെ നടന്നു നീങ്ങിയപ്പോൾ വെളിയിലെ ഗേറ്റിന്റെ വാതിലുകൾ താനേ തുറക്കപ്പെട്ടതും ( ലോകത്തിലെ ആദ്യത്തെ Remote-Controlled Gate) ‘പത്രോസിന്റെ സിംഹാസനം’ ആദ്യം സ്ഥാപിതമായതും വിശുദ്ധനാടായ അന്തോക്യയിലാണ്. കേരളത്തിലെ യാക്കോബായ സഭയുടെ (സിറിയൻ ഓർത്തഡൊക്സ് സഭ) ആസ്ഥാനവും സിറിയയുടെ തലസ്ഥാനമായ ഡമസ്ക്കസ്സിലാണ്.
Image: /content_image/News/News-2015-08-13-01:28:33.jpg

175
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവിൽ നിന്നും 22 ക്രൈസ്തവർക്ക് മോചനം
Content: ബെയ്റൂട്ട് (റോയിട്ടേഴ്സ്) : സിറിയയുടെ വടക്ക് കിഴക്കൻ ഭാഗത്തുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ഈ വർഷാരംഭത്തിൽ പിടികൂടി തടവിലാക്കിയ അനേകം അസ്സീറിയൻ ക്രിസ്ത്യാനികളിൽ പെട്ട 22 പേരെ മോചിപ്പിച്ചതായി, ഒരു നിരീക്ഷണ സംഘം അറിയിച്ചു. അത്യധികം തീവ്രമായ നിലപാടുകൾ വച്ച് പുലർത്തുന്ന ഈ ഇസ്ലാമിക തീവ്രവാദികളുടെ തടവിൽ എത്രത്തോളം അസ്സീറിയക്കാർ ഉണ്ടെന്നതിനെ കുറിച്ച് വ്യക്തമായ കണക്കൊന്നും ഇല്ല. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയൻ മനുഷ്യാവകാശ സംഘടനയുടെ തലവനായ റാമി അബ്ദുൾ റഹ്മാന്റെ അഭിപ്രായത്തിൽ ഏതാണ്ട് 150ൽ അധികം പേർ ഇവരുടെ തടവിലുണ്ട് . കഴിഞ്ഞ ഫെബ്രുവരിയിൽ വടക്ക് കിഴക്കൻ ഭാഗത്തെ 'കുർദ്ദിഷ്' അധീനതയിലുണ്ടായിരുന്ന 'ഹസാക'ക്ക് അടുത്തുള്ള പുരാതന ക്രൈസ്തവ സമൂഹം ഇടതിങ്ങി പാർത്തിരുന്ന ഗ്രാമങ്ങൾ ആക്രമിച്ചപ്പോൾ ഏതാണ്ട് 200 ഓളം അസ്സീറിയൻ ക്രൈസ്തവരെ ഇവർ ബന്ദികളാക്കിയതായാണ് സൂചന. പ്രായമായമേറിയ പുരുഷന്മാരേയും സ്ത്രീകളേയുമാണ് വിട്ടയച്ചതെന്നു സ്വീഡനിലെ സിറിയൻ അസ്സീറിയൻ ഗ്രൂപ്പിന്റെ ചെയർമാനായ, അഫ്രാം യാക്കൂബ് ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പറഞ്ഞു. മോചനദ്രവ്യം നൽകിയതുകൊണ്ടാണ് വിട്ടയച്ചതെന്നു അബ്ദുൾ റഹ്മാൻ പറഞ്ഞെങ്കിലും അഫ്രാം യാക്കൂബ് ഇത് നിഷേധിച്ചതായാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമായിരിക്കാം വിട്ടയച്ചതിന്റെ കാരണമെന്ന് വിട്ടയക്കപെട്ടവർ പ്രായമേറിയവരാണെന്നത് ചൂണ്ടികാട്ടിക്കൊണ്ട് അദ്ദേഹം ടെലിഫോണ്‍ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഈ മോചനം പ്രതീക്ഷയുടെ ചെറിയ അടയാളമാണെന്നും ഇത് ഭാവിയിൽ ബാക്കുയുള്ളവരുടെ മോചനത്തിലേക്കുള്ള നേർത്ത പ്രതീക്ഷ നമുക്ക് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ മാർച്ചിൽ 19-ഓളം വരുന്ന തടവുകാരെയും ഇവർ മോചിപ്പിച്ചിരുന്നു.
Image: /content_image/News/News-2015-08-13-08:45:13.jpg
Keywords: christians, pravachaka sabdam

176
Category: 1
Sub Category:
Heading: കുടുംബങ്ങൾക്ക് ആഘോഷവേളകൾ അവശ്യമുണ്ട്. ഏറ്റവും വലിയ അഘോഷമാണ് ഞായറാഴ്ചയിലെ ദിവ്യബലി : ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ സിറ്റി: (CNS). തിരക്കുപിടിച്ച ഈ ജീവിത സന്ധിയിൽ ഇടയ്ക്ക് ഒന്നു നിവർന്നു നിൽക്കാനും പുറകോട്ട് ഒന്നു തിരിഞ്ഞു നോക്കി കടന്നു പോയ വഴികളിൽ ദൈവം വർഷിച്ച അനുഗ്രഹങ്ങൾ കണ്ട' ആഹ്ലാദിക്കാനും കുടുംബങ്ങൾക്ക് ആഘോഷവേളകൾ അവശ്യമുണ്ട് - ഓഗസ്റ്റ് 12-ാം തിയതി നടത്തിയ പ്രതിവാര സദസ്സിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ആഘോഷവേളകൾ ഹൃദയത്തിൽ നിറയുന്ന സന്തോഷം അസ്വദിക്കാനുള്ള സമയമാണ്. അത് നിർമ്മിക്കാനാവില്ല, വിൽക്കാനാവില്ല. ആഘോഷവേളകൾ പണം കൊടുത്തു വാങ്ങാനോ ഉപയോഗിക്കാനോ കഴിയില്ല. കാരണം അത് മനസ്സിൽ നിറയുന്ന ആഹ്ലാദത്തിന്റെ ബഹിസ് പുരണമാണ്, പിതാവ് പറഞ്ഞു. ഈ വരുന്ന സെപ്റ്റംബറിൽ ഫിലഡൽഫിയയിൽ നടക്കാനിരിക്കുന്ന ലോക കുടുംബ സംഗമവും, ഒക്ടോബറിൽ നടക്കാനിരിക്കുന്ന കുടുംബ സംബന്ധിയായ സിനിഡും ലക്ഷ്യമാക്കി നടത്തുന്ന പ്രഭാഷണപരമ്പര തുടർന്നു കൊണ്ട് കുടുംബ ജീവതത്തിന്റെ താളലയത്തിൽ താൻ ആദ്യം ആഘോഷങ്ങളെയും പിന്നീട് ജോലി, പ്രാർത്ഥന എന്നീ വിഷയങ്ങളെയും പറ്റി പ്രതിപാദിക്കാൻ ആഗ്രഹിക്കുന്നതായി പിതാവ് അറിയിച്ചു. "ആഘോഷവേളകൾ ദൈവത്തിന്റെ വരദാനമാണ്" ആറു ദിവസത്തെ സൃഷ്ടികർമ്മം നിർവ്വഹിച്ചശേഷം ഏഴാം ദിവസം മാറി നിന്ന് തന്റെ സൃഷ്ടികൾ നോക്കിക്കണ്ട് അവ നന്നായിരിക്കുന്നു എന്നറിഞ്ഞ് സംതൃപ്തനായ ദൈവത്തെ ആഖ്യാനിക്കുന്ന ഉൽപത്തി പുസ്തകം ഉദ്ദാഹരിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇടയ്ക്കെല്ലാം മനുഷ്യൻ തിരിഞ്ഞു നോക്കി തന്റെ ജീവിതത്തിലെ മനോഹാരിതകൾ ആഘോഷിക്കുമ്പോൾ ജീവിതം ധന്യമാകുന്നു. വിവാഹത്തിന്റെ ആഘോഷമായാലും ജന്മദിനാഘോഷമായാലും വിദ്യാഭ്യാസ വിജയത്തിന്റെ ആഘോഷമായാലും നമ്മുടെ കുട്ടികളുടെയോ പേരക്കുട്ടികളുടെയോ ഒക്കെ ജീവിതത്തിന്റെ സൗഭാഗ്യങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കി നാം അത്ഭുദപ്പെടുന്നു. 'എത്ര മനോഹരം!" കുടുംബത്തെ കൂട്ടleചർത്തുള്ള ആഘോഷങ്ങളാണ് നാം ആഗ്രഹിക്കുന്നത്. കാരണം, വിശ്വാസത്തിൽ അടിസ്ഥാനമിട്ടിരിക്കുന്ന കുടുംബം ലാളിത്യത്തിന്റെ പര്യായമാണ്. വിശ്വസ്തമായ കുടുംബ ജീവിതത്തിന്റെ ആഘോഷവേളകളിൽ കപട്യമില്ല. .യഥാർത്ഥത്തിലുള്ള ആഘോഷങ്ങൾ ദൈവസ്തുതി തന്നെയാണെന്ന് മറക്കാതിരിക്കുക. വ്യക്തിബന്ധങ്ങൾക്കും സഹോദര മനോഭാവത്തിനും കൂടുതൽ തെളിമ നൽകാനായി നിങ്ങളുടെ ആഘോഷങ്ങൾ ജോലിസ്ഥലത്തേക്ക് കൂടി വ്യാപിപ്പിക്കുന്നത് നന്നായിരിക്കും എന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. ദൈവം തന്റെ പ്രതിരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അതുകൊണ്ട് ഏഴാമത്തെ ദിവസം വിശ്രമത്തിനും ആഘോഷത്തിനുമായി അവൻ മാറ്റിവെയ്ക്കേണ്ടതുണ്ട്. ഞായറാഴ്ചകൾ കുടുംബത്തോടുള്ള ഒത്തുചേരലിനും ദിവ്യബലിയുടെ ആഘോഷത്തിനുമായി വിനിയോഗിക്കാൻ മാർപാപ്പ ഉപദ്ദേശിച്ചു. ദൗർഭാഗ്യവശാൽ പുരോഗതിയുടെ ഈ കാലഘട്ടത്തിൽ പോലും ദശലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും വിവിധ രാജ്യങ്ങളിലായി അടിമത്വത്തിന് സമാനമായ പരിതഃസ്ഥിതകളിൽ ജോലി ചെയ്ത് ജീവിതം തള്ളിനീക്കി കൊണ്ടിരിക്കുന്നു, ഇത് ദൈവ സൃഷ്ടിയായ മനുഷ്യന്റെ അന്തസ്സ് കെടുത്തുന്ന, ദൈവനീതിക്ക് എതിരായ പ്രവർത്തിയാകുന്നു. മറ്റൊരു വിഭാഗം സ്വയം പണത്തിന്റെ അടിമത്വത്തിന് വിധേയരായി, ആഘോഷങ്ങളും ദിവ്യബലിയും മറന്നു ജീവിക്കുന്നു. ആഘോഷങ്ങൾ പണത്തിന്റെ ഗർവ്വ് കാണിക്കാനുള്ള അവസരങ്ങളായി മാത്രം കരുതുന്നു , ഉപഭോഗ സംസ്കാരം നമ്മെ തളർത്തുന്നു. ആഘോഷവേളകളുടെ ആത്മീയ ചൈതന്യം ഇല്ലാതാകുന്നു. "സൃഷ്ടി കഴിഞ്ഞുള്ള ദിവസം ആഘോഷത്തിന്റെയും ആരാധനയുടെയും ദിവസമാണ്. ദൈവം കൽപ്പിച്ചു തന്നിരിക്കുന്ന ആ ദിവസം നശിപ്പിക്കാതിരിക്കുക." പിതാവ് പറഞ്ഞു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ അഘോഷമാണ് ഞായറാഴ്ചയുടെ ദിവ്യബലി. അതിൽ യേശു നമ്മെ സ്പർശിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞു പോയ ആഴ്ചയിലെ അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള അവസരമാണ് അത്. വരുന്ന ആഴ്ചയിൽ യേശുവിന്റെ സാമീപ്യം ഉണ്ടാകണമെന്ന് ആവശ്യപ്പെടാനുള്ള വേദിയാണത്. ദൈവാനുഗൃഹത്തിന്റെയും ദൈവ സംരക്ഷണത്തിന്റെയുമായ ആഘോഷവേളയാണ് ഞായറാഴ്ചത്തെ ദിവ്യബലി. വിശുദ്ധമായ ആ ആഘോഷം മുടക്കാതിരിക്കുക. "നിങ്ങളുടെ ജീവിതം, നിങ്ങളുടെ ജോലി, കുടുംബം, നിങ്ങളുടെ സന്തോഷങ്ങൾ, നിങ്ങളുടെ ദു:ഖങ്ങൾ, അടുത്തവരുടെ മരണം പോലും യേശുവിന് സമർപ്പിക്കുക. ദൈവ സ്പർശനത്താൽ നിങ്ങളുടെ സഹനങ്ങൾ പോലും ശോഭയുള്ളതായി തീരും!" മാർപാപ്പ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2015-08-13-09:01:02.jpg
Keywords: pope, family, christian, pravachaka sabdam

180
Category: 1
Sub Category:
Heading: ആഗസ്റ്റ് 15: മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ. ഈ വിശ്വാസ സത്യത്തിനു പിന്നിലെ ചരിത്രവും പഠനങ്ങളും.
Content: 1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. ഉദ്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും സ്വതന്ത്രയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന നിർമ്മലകന്യക അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് എന്ന് സഭ പഠിപ്പിക്കുന്നു. വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം. പൗരാണികത കൊണ്ടു തന്നെ അതിന്റെ ആരംഭത്തെ പറ്റി നമുക്ക് വ്യക്തമായ ഒരു ചിത്രമില്ല. AD 135-ാ മാണ്ടോടെ ഹഡ്റൈൻ എന്ന റോമൻ ചക്രവർത്തി ജെറുസലേമിനെ വിഗ്രഹാരാധകരുടെ ഒരു നഗരമാക്കി മാറ്റി. യേശുവിനെ പറ്റിയുള്ള എല്ലാ തെളിവുകളും നശിപ്പിച്ച്, അദ്ദേഹത്തിന്റെ ആവാസകേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം വിഗ്രഹ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളാക്കി മാറ്റി. അങ്ങനെ 200 വർഷങ്ങളോളം ജെറുസലേം നഗരം യേശുവിനെ വിസ്മരിച്ച് ജീവിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന കോൺസ്റ്റാന്റെൻ AD 336 - ൽ വിശുദ്ധ നഗരം പുനഃസ്ഥാപിക്കുകയും ദേവാലയങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. യേശുവിന്റെ വിശുദ്ധ കബറിടത്തിലെ ദേവാലയം പുനർനിർമ്മിച്ചു കൊണ്ടാണ് കോൺസ്റ്റ്ന്റെൻ ചക്രവർത്തി തന്റെ ആത്മീയ ദൗത്യം തുടങ്ങിയത്. അക്കാലത്ത് സിയോൺ താഴ്വരയിൽ ജീവിച്ചിരുന്ന പുരാതന ക്രിസ്ത്യൻ സമൂഹങ്ങളിൽ 'മേരിയുടെ കബറിടം' സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്. പരിശുദ്ധ മാതാവ് ഗാഢനിദ്രയിൽ അകപ്പെട്ട 'Place of Dormition' സിയോൺ മലമുകളിലാണ്. മാതാവിന്റെ കബറിടവും' അവിടെ തന്നെയാണ്. അക്കാലത്ത് ക്രിസ്തീയ സമൂഹങ്ങൾ മേരിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചിരുന്നു. പിന്നീട് തിരുസഭ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചു. ആദ്യകാലത്ത് പാലസ്തീനിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ആഘോഷം ക്രൈസ്തവ സഭയുടെ വളർച്ചയോടെ പൂർവ്വ ദേശത്തെ ദേവാലയങ്ങളിലേക്കും 7-ാം നൂറ്റാണ്ടിൽ റോമിലേക്കും വ്യാപിച്ചു. അക്കാലത്ത് 'മേരിയുടെ ഗാഢനിദ്ര' (Dormitio of the Mother of God ) എന്നാണ് സ്വർഗ്ഗാരോപണ തിരുനാൾ അറിയപ്പെട്ടിരുന്നത്. പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ നിന്നു തന്നെയാണ് നമുക്ക് ലഭിക്കുന്നത്. മാതാവിന്റേതെന്നു പറയാവുന്ന പരിശുദ്ധാവിശിഷ്ടങ്ങളൊന്നും അക്കാലത്തു തന്നെ ലഭ്യമായിരുന്നില്ല. ജറുശലേം നഗരത്തിനടുത്തുള്ള ഒരു ശൂന്യമായ കല്ലറ- മാതാവ' ഗാഢനിദ്രയിൽ അകപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന് സമീപം തന്നെയാണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ക്രമേണ ഒരു തീർത്ഥാടന കേന്ദ്രമായി തീർന്നു. AD 451-ലെ ചാൽസിഡോൺ കൗസിലിൽ ജെറുസലേം പാത്രിയാർക്കീസിനോട് അന്നത്തെ റോമൻ ചക്രവർത്തി മാർഷ്യൻ പരിശുദ്ധ ജനനിയുടെ തിരുശേഷിപ്പുകൾ കൊണ്ടുവരുവാനും ആരാധനയ്ക്കായി കോൺസ്റ്റന്റിനോപ്പിളിലെ ദേവാലയത്തിൽ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. മാതാവ് ദേഹം വെടിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ശിഷ്യർക് മാതാവിനെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തിരുശേഷിപ്പുകൾ ഒന്നും ലഭിച്ചില്ലെന്നും മാതാവ് ഉടലോടെ സ്വർഗ്ഗത്തിലേക്ക് കരേറി എന്ന് വിശ്വസിക്കപ്പെടുന്നതായും ജെറുസലേമിലെ പാത്രിയാർക്കീസ് ചക്രവർത്തിയെ അറിയിച്ചു. എട്ടാം നൂറ്റാണ്ടിൽ സെന്റ് ജോൺ ഡമാസിൻ പ്രസ്തുത കബറിടത്തിൽ വെച്ച് പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ തിരുനാളിനെ പറ്റി തിരുസഭയുടെ കാഴ്ചപ്പാട് ഇങ്ങനെ വിവരിച്ചു.. "... അവിടന്ന് സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടുവെന്നത് തിരുസഭയുടെ വിശ്വാസ സത്യമാകുന്നു." മനുഷ്യകുലത്തിന്റെ പാപവിമോചന പദ്ധതിയിൽ പരിശുദ്ധ ജനനിയുടെ നിർമ്മലോൽഭവത്തിനും ജീവിതത്തിനും വലിയ പങ്കുണ്ട്. ദൈവജനനിയുടെ മഹത്വം ക്രിസ്തുമസ് ദിനത്തിലും ഒരാഴ്ച കഴിഞ്ഞുള്ള ജനുവരി ഒന്നിനും സഭയിൽ കൊണ്ടാടപ്പെടുന്നു. മാതാവിന്റെ സ്വർഗ്ഗാരോപണം ദൈവജനനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാകുന്നു. അത് നമ്മുടെ ജീവിതത്തിനും മാർഗ്ഗ നിർദ്ദേശം നൽകുന്നു. 1950-ൽ അപ്പോസ്തലിക് നിയമ സംഹിതയിൽ പന്ത്രണ്ടാം പീയുസ് മാർപാപ്പ ഇങ്ങനെ വിളംബരം ചെയ്തു. "അമലോൽഭവ മാതാവ് തന്റെ ദൈവീകദൗത്യനിർവ്വഹണത്തിനു ശേഷം ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു." അങ്ങനെ മാതാവിന്റെ സ്വർഗ്ഗാരോപണം തിരുസഭയുടെ അടിസ്ഥാന സത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. പരിശുദ്ധ മാതാവിന് അർഹമായ സ്ഥാനം നൽകി മനുഷ്യകുലത്തിന്റെ മദ്ധ്യസ്ഥയായ മാതാവിനോട് പ്രാർത്ഥിക്കുവാൻ നമുക്ക് കൂടുതൽ അവസരമൊരുക്കി. Byzantine Liturgyയിൽ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു "ദൈവത്തിന്റെ അമ്മേ നീ പ്രസവിച്ചപ്പോൾ നീ നിന്റെ കന്യകാത്വം സൂക്ഷിച്ചു. നിന്റെ നിദ്രയിൽ നീ ലോകത്തെ വെടിഞ്ഞില്ല. ജീവന്റെ സ്രോതസ്സിനോട് ഒന്നുചേർന്നു നിൽക്കുകയാണ് ചെയ്തത്. സജ്ജീവനായ ദൈവത്തെ നീ ഗർഭം ധരിച്ചു. നിന്റെ പ്രാർത്ഥനകൾ വഴി ഞങ്ങളുടെ ആത്മാക്കളെ മരണത്തിൽ നിന്നും നീ രക്ഷിക്കും". (Excerpted from Catechism of the Catholic Church and the article of Fr. Clifford Stevens)
Image: /content_image/News/News-2015-08-14-12:17:25.jpg
Keywords: Assumption, pravachaka sabdam

181
Category: 4
Sub Category:
Heading: കോപം എന്ന പാറയിൽ തട്ടി ഛിന്നഭിന്നമാകുന്ന ക്രിസ്തീയ കുടുംബങ്ങൾ.
Content: വാഷിങ്ങ്ടനിലെ പ്രശസ്തനായ Fr. T.G. Morrow- യുടെ മാര്യേജ് കൗൺസലിങ്ങ് ക്ലാസിലേക്ക് എത്തിയിട്ടുള്ള അനവധിയായ ക്രിസ്തീയ ദമ്പതികളിൽ രണ്ട് കുടുംബങ്ങളുടെ കഥ കാലമേറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നിൽക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല. ആ രണ്ടു കുടുംബങ്ങളും ഉത്തമ മാതൃകാ ദാമ്പത്യത്തിന്റെ ഉദ്ദാഹരണങ്ങളായിരുന്നു! അവർ ജീവിതത്തോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയിരുന്നു. പരസ്പര വിശ്വാസത്തിൽ അടിയുറച്ചതായിരുന്നു ആ രണ്ടു കുടുംബുടെയും ജീവിതം. അവർ കുട്ടികളെ വിശ്വാസത്തിൽ വളർത്തുകയും ദേവാലയത്തിലെ വിശുദ്ധ കർമ്മങ്ങളിലെല്ലാം മുടക്കമില്ലാതെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. ആ രണ്ടു കുടുംബങ്ങളും തകർന്നു. കോപം എന്ന പാറയിൽ തട്ടി രണ്ട് മാതൃകാ ഭവനങ്ങൾ ഛിന്നഭിന്നമായി. ക്രിസ്ത്യൻ ധാർമ്മികതാ പണ്ഡിതനും Overcoming Sinful Anger എന്ന പുസ്തകത്തിന്റെ രചയിതാവുമായ Fr. മോറോ പറയുന്നു. - "കോപം വിഷമാണ്. അത് ക്രമേണ ദാമ്പത്യ ജീവിതത്തിന്റെ ധമനികളിൽ വ്യാപിച്ച് കുടുംബ ജീവിതത്തെ നശിപ്പിക്കും. ദേഷ്യം വരാത്തവർ ആരുമില്ല. മറ്റുള്ളവരുടെ അപ്രതീക്ഷിതമായ പെരുമാറ്റ രീതികളിൽ അതൃപ്തിയുണ്ടാകുമ്പോൾ സ്വതവേയുണ്ടാകുന്ന പ്രതികരണമാണത്." ചിലപ്പോൾ കോപം ധാർമ്മീകതയുടെ പ്രതിഫലനമാകാം. സെന്റ്. തോമസ് അക്വിനാസ് ഒരിക്കൽ പറഞ്ഞതുപോലെ, ന്യായമായ കോപം ശ്ലാഘനീയമാണ്. പക്ഷേ പലപ്പോഴും ഈ ധാർമ്മീക രോഷം രൂപമാറ്റം സംഭവിച്ച് പകയും അമർഷവുമായി അപരന്റെ നാശത്തിന് കൊതിക്കുന്ന പാപ ചിന്തയായി വളരുന്നു. " അതാണ് ബന്ധങ്ങളെ നശിപ്പിക്കുന്നത്." Fr മോറോ പറഞ്ഞു. മനസ്സിൽ രൂപപ്പെടുന്ന ഈ അമർഷം ക്രമേണ വളർന്ന് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അത് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും. മനസ്സിൽ അമർഷ ഹേതുവായിത്തീരുന്ന ഓരോ വഴക്കും നിർവ്വീര്യമാക്കാൻ അഞ്ച് സ്നേഹപരമായ ഇടപെടലുകൾ ആവശ്യമാണെന്ന് കുടുംബ ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോപം അതിസാധാരണമായ ഒരു മാനുഷീക വികാരമായതുകൊണ്ട് അത് പ്രകടിപ്പിക്കാൻ മാതൃകാപരമായ ഒരു മാർഗ്ഗം കണ്ടു പിടിക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാനാവുമെന്ന് Fr. മോറോ വിവരിക്കുന്നു. ആദ്യപടിയായി, കോപിക്കുന്നതു കൊണ്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കുമോ എന്നു തീരുമാനിക്കുക. നിസ്സാര കാര്യങ്ങൾക്ക് കോപിക്കേണ്ടതുണ്ടോ? അതോ കോപഹേതുവായ തന്റെ പങ്കാളിയുടെ പെരുമാറ്റം അങ്ങ് വിട്ടുകളഞ്ഞാലോ? നിങ്ങളുടെ കോപം സെന്റ്. തോമസ് അക്വിനാസ് നിർവചിച്ചതുപോലെയുള്ള ന്യായയുക്തമായ ഒന്നാണെങ്കിൽ, ഒരു തിരുത്ത് പങ്കാളിയെ നന്മയിലേക്ക് നയിക്കും എന്നു നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നയ കുശലതയോടെ സൗമ്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. അതിന് തീരെ സാദ്ധ്യതയില്ലെന്നു നിങ്ങൾക്ക് തോന്നുന്നെങ്കിൽ, Fr. മോറോ പറയുന്നു, "ആ കോപം നിങ്ങളുടെയും ലോകത്തിന്റെയും പാപപരിഹാരത്തിനുള്ള ബലിയായി ദൈവത്തിനു സമർപ്പിക്കുക" ഇതൊരു മാജിക്കല്ല, അദ്ദേഹം തുടരുന്നു, ഒറ്റത്തവണ ബലിയർപ്പിച്ചാൽ നിങ്ങൾ കോപത്തെ ജയിച്ചു എന്ന് കരുതരുത്. വീണ്ടും വീണ്ടും വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ബലി നിങ്ങൾ ദൈവത്തിന് അർപ്പിക്കുക. നിങ്ങൾ പെട്ടന്ന് ഒരു ഭീരുവായി; അപരന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമില്ലാത്ത ഒരാളായി മാറിപ്പോകില്ലേ എന്നു നിങ്ങൾക്ക് സംശയം തോന്നാം. ആ വിചാരം തെറ്റാണ്, സെന്റ്. മോണിക്കയെ ഉദ്ധരിച്ചു കൊണ്ട് Fr. മോറോ പറഞ്ഞു. സെന്റ് അഗസ്റ്റിന്റെ മാതാവായ സെന്റ് മോണിക്ക, ടാഗസ്റ്റയിലെ എല്ലാ പുരുഷന്മാരെയും പോലെ മോണിക്കയുടെ ഭർത്താവും അമിതദേഷ്യക്കാരനായിരുന്നു. എന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭർത്താവിന്റെ രോഷപ്രകടനങ്ങളെല്ലാം മോണിക്ക ശാന്തയായി കേട്ടിരിക്കും. തന്റെ ഭർത്താവിന്റെ കോപം ഒന്ന് തണുത്തുകഴിയുമ്പോൾ മോണിക്ക അയാളുടെ അടുത്തെത്തി കോപത്തിന്റെ കാരണത്തെപറ്റിയും തന്നോട് ഇങ്ങനെ പെരുമാറുന്നതിന്റെ യുക്തിരാഹിത്യത്തെ പറ്റിയും സൗമ്യമായി പറഞ്ഞു മനസ്സിലാക്കും. Fr. മോറോ തുടരുന്നു. "മോണിക്ക ഒരു ഭീരുവല്ല. അവൾക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു.- യേശുവിനു സമർപ്പിച്ച ഒരു ജീവിതം; തന്റെ മകൻ അഗസ്റ്റിന്റെ മാനസാന്തരം. ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ജീവിച്ച മോണിക്ക അദ്യം ഭർത്താവിനും പിന്നീട് മകനും മാനസാന്തരമുണ്ടാക്കുകയും വിശുദ്ധ അഗസ്റ്റിന്റെ വിശുദ്ധ അമ്മയായി മാറുകയും ചെയ്തു."
Image: /content_image/Mirror/Mirror-2015-08-16-07:53:52.jpg
Keywords: anger, christian family, pravachaka sabdam