This Mirror is already in Home Page
category_id | Mirror |
---|---|
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Sunday |
Heading | കോപം എന്ന പാറയിൽ തട്ടി ഛിന്നഭിന്നമാകുന്ന ക്രിസ്തീയ കുടുംബങ്ങൾ. |
Content | വാഷിങ്ങ്ടനിലെ പ്രശസ്തനായ Fr. T.G. Morrow- യുടെ മാര്യേജ് കൗൺസലിങ്ങ് ക്ലാസിലേക്ക് എത്തിയിട്ടുള്ള അനവധിയായ ക്രിസ്തീയ ദമ്പതികളിൽ രണ്ട് കുടുംബങ്ങളുടെ കഥ കാലമേറെ കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മാഞ്ഞു പോകാതെ നിൽക്കുന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ കാരണം മറ്റൊന്നുമല്ല. ആ രണ്ടു കുടുംബങ്ങളും ഉത്തമ മാതൃകാ ദാമ്പത്യത്തിന്റെ ഉദ്ദാഹരണങ്ങളായിരുന്നു! അവർ ജീവിതത്തോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയിരുന്നു. പരസ്പര വിശ്വാസത്തിൽ അടിയുറച്ചതായിരുന്നു ആ രണ്ടു കുടുംബുടെയും ജീവിതം. അവർ കുട്ടികളെ വിശ്വാസത്തിൽ വളർത്തുകയും ദേവാലയത്തിലെ വിശുദ്ധ കർമ്മങ്ങളിലെല്ലാം മുടക്കമില്ലാതെ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. ആ രണ്ടു കുടുംബങ്ങളും തകർന്നു. കോപം എന്ന പാറയിൽ തട്ടി രണ്ട് മാതൃകാ ഭവനങ്ങൾ ഛിന്നഭിന്നമായി. ക്രിസ്ത്യൻ ധാർമ്മികതാ പണ്ഡിതനും Overcoming Sinful Anger എന്ന പുസ്തകത്തിന്റെ രചയിതാവുമായ Fr. മോറോ പറയുന്നു. - "കോപം വിഷമാണ്. അത് ക്രമേണ ദാമ്പത്യ ജീവിതത്തിന്റെ ധമനികളിൽ വ്യാപിച്ച് കുടുംബ ജീവിതത്തെ നശിപ്പിക്കും. ദേഷ്യം വരാത്തവർ ആരുമില്ല. മറ്റുള്ളവരുടെ അപ്രതീക്ഷിതമായ പെരുമാറ്റ രീതികളിൽ അതൃപ്തിയുണ്ടാകുമ്പോൾ സ്വതവേയുണ്ടാകുന്ന പ്രതികരണമാണത്." ചിലപ്പോൾ കോപം ധാർമ്മീകതയുടെ പ്രതിഫലനമാകാം. സെന്റ്. തോമസ് അക്വിനാസ് ഒരിക്കൽ പറഞ്ഞതുപോലെ, ന്യായമായ കോപം ശ്ലാഘനീയമാണ്. പക്ഷേ പലപ്പോഴും ഈ ധാർമ്മീക രോഷം രൂപമാറ്റം സംഭവിച്ച് പകയും അമർഷവുമായി അപരന്റെ നാശത്തിന് കൊതിക്കുന്ന പാപ ചിന്തയായി വളരുന്നു. " അതാണ് ബന്ധങ്ങളെ നശിപ്പിക്കുന്നത്." Fr മോറോ പറഞ്ഞു. മനസ്സിൽ രൂപപ്പെടുന്ന ഈ അമർഷം ക്രമേണ വളർന്ന് വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കും എന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അത് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കും. മനസ്സിൽ അമർഷ ഹേതുവായിത്തീരുന്ന ഓരോ വഴക്കും നിർവ്വീര്യമാക്കാൻ അഞ്ച് സ്നേഹപരമായ ഇടപെടലുകൾ ആവശ്യമാണെന്ന് കുടുംബ ശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോപം അതിസാധാരണമായ ഒരു മാനുഷീക വികാരമായതുകൊണ്ട് അത് പ്രകടിപ്പിക്കാൻ മാതൃകാപരമായ ഒരു മാർഗ്ഗം കണ്ടു പിടിക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാനാവുമെന്ന് Fr. മോറോ വിവരിക്കുന്നു. ആദ്യപടിയായി, കോപിക്കുന്നതു കൊണ്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കുമോ എന്നു തീരുമാനിക്കുക. നിസ്സാര കാര്യങ്ങൾക്ക് കോപിക്കേണ്ടതുണ്ടോ? അതോ കോപഹേതുവായ തന്റെ പങ്കാളിയുടെ പെരുമാറ്റം അങ്ങ് വിട്ടുകളഞ്ഞാലോ? നിങ്ങളുടെ കോപം സെന്റ്. തോമസ് അക്വിനാസ് നിർവചിച്ചതുപോലെയുള്ള ന്യായയുക്തമായ ഒന്നാണെങ്കിൽ, ഒരു തിരുത്ത് പങ്കാളിയെ നന്മയിലേക്ക് നയിക്കും എന്നു നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ നയ കുശലതയോടെ സൗമ്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക. അതിന് തീരെ സാദ്ധ്യതയില്ലെന്നു നിങ്ങൾക്ക് തോന്നുന്നെങ്കിൽ, Fr. മോറോ പറയുന്നു, "ആ കോപം നിങ്ങളുടെയും ലോകത്തിന്റെയും പാപപരിഹാരത്തിനുള്ള ബലിയായി ദൈവത്തിനു സമർപ്പിക്കുക" ഇതൊരു മാജിക്കല്ല, അദ്ദേഹം തുടരുന്നു, ഒറ്റത്തവണ ബലിയർപ്പിച്ചാൽ നിങ്ങൾ കോപത്തെ ജയിച്ചു എന്ന് കരുതരുത്. വീണ്ടും വീണ്ടും വ്യത്യസ്ത സാഹചര്യങ്ങളിൽ ഈ ബലി നിങ്ങൾ ദൈവത്തിന് അർപ്പിക്കുക. നിങ്ങൾ പെട്ടന്ന് ഒരു ഭീരുവായി; അപരന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമില്ലാത്ത ഒരാളായി മാറിപ്പോകില്ലേ എന്നു നിങ്ങൾക്ക് സംശയം തോന്നാം. ആ വിചാരം തെറ്റാണ്, സെന്റ്. മോണിക്കയെ ഉദ്ധരിച്ചു കൊണ്ട് Fr. മോറോ പറഞ്ഞു. സെന്റ് അഗസ്റ്റിന്റെ മാതാവായ സെന്റ് മോണിക്ക, ടാഗസ്റ്റയിലെ എല്ലാ പുരുഷന്മാരെയും പോലെ മോണിക്കയുടെ ഭർത്താവും അമിതദേഷ്യക്കാരനായിരുന്നു. എന്നും ജോലി കഴിഞ്ഞ് വീട്ടിലെത്തുന്ന ഭർത്താവിന്റെ രോഷപ്രകടനങ്ങളെല്ലാം മോണിക്ക ശാന്തയായി കേട്ടിരിക്കും. തന്റെ ഭർത്താവിന്റെ കോപം ഒന്ന് തണുത്തുകഴിയുമ്പോൾ മോണിക്ക അയാളുടെ അടുത്തെത്തി കോപത്തിന്റെ കാരണത്തെപറ്റിയും തന്നോട് ഇങ്ങനെ പെരുമാറുന്നതിന്റെ യുക്തിരാഹിത്യത്തെ പറ്റിയും സൗമ്യമായി പറഞ്ഞു മനസ്സിലാക്കും. Fr. മോറോ തുടരുന്നു. "മോണിക്ക ഒരു ഭീരുവല്ല. അവൾക്ക് വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നു.- യേശുവിനു സമർപ്പിച്ച ഒരു ജീവിതം; തന്റെ മകൻ അഗസ്റ്റിന്റെ മാനസാന്തരം. ഈ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ജീവിച്ച മോണിക്ക അദ്യം ഭർത്താവിനും പിന്നീട് മകനും മാനസാന്തരമുണ്ടാക്കുകയും വിശുദ്ധ അഗസ്റ്റിന്റെ വിശുദ്ധ അമ്മയായി മാറുകയും ചെയ്തു." |
Image | ![]() |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | |
Seventh Image | |
Video | |
Second Video | |
facebook_link | Not set |
News Date | 2015-08-16 00:00:00 |
Keywords | anger, christian family, pravachaka sabdam |
Created Date | 2015-08-16 17:23:52 |