category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൂന്നു സ്ത്രീകളെ ചൂഷണം ചെയ്യുന്ന യുവാക്കൾ
Contentചാരിത്ര ശുദ്ധിയിൽ ജീവിക്കുക എന്നത് ഇന്ന് യുവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ചാരിത്രത്തോടെ ജീവിക്കുന്ന വ്യക്തികൾ ഒരിക്കലും അവരുടെ ശരീരത്തെ ഭോഗേച്ഛയുടെ കളിപ്പാട്ടങ്ങളാക്കുന്നില്ല. അയാൾ ലൈംഗീകതയിൽ ബോധപൂർവ്വം സ്നേഹത്താൽ പ്രേരിപ്പിക്കപ്പെട്ടു ജീവിക്കുന്നു. ചാരിത്രരഹിതമായ പെരുമാറ്റം സ്നേഹത്തെ ദുർബ്ബലമാക്കുന്നു. അതിന്റെ അർത്ഥം ദുർജ്ഞേയമാക്കുകയും ചെയ്യുന്നു.കത്തോലിക്കാ സഭ ലൈംഗീകതയെക്കുറിച്ച് സമഗ്രവും സന്തുലിതവുമായ വീക്ഷ്ണത്തിനുവേണ്ടി വാദിക്കുന്നു. ലൈംഗീകാനന്ദം ആ വീക്ഷ്ണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു നല്ലതും മനോഹരവുമാണ്‌. വ്യക്തിപരമായ സ്നേഹവും അതിലുണ്ട്. കുട്ടികളെ ജനിപ്പിക്കുവാൻ സന്മനസ്സ് ഉണ്ടായിയിരിക്കുക എന്ന അർത്ഥത്തിൽ ഫലപുഷ്ടിയും അതിൽ ഉൾക്കൊള്ളുന്നു. ലൈംഗീകതയുടെ ഈ മൂന്നുവശങ്ങളും ഒന്നിച്ചു നിലകൊള്ളുന്നുവെന്നാണ്‌ കത്തോലിക്കാ സഭ മനസ്സിലാക്കുന്നത്. അതുകൊണ്ട് , ഒരു പുരുഷന്‌ ലൈംഗീകാനന്ദത്തിനു വേണ്ടി ഒരു സ്ത്രീയും പ്രേമഗാനങ്ങളെഴുതി അയച്ചു കൊടുക്കാൻ രണ്ടാമതൊരു സ്ത്രീയും കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി മൂന്നാമതൊരു സ്ത്രീയും ഉണ്ടായിരുന്നാൽ അയാൾ മൂന്നുപേരേയും ചൂഷണം ചെയ്യുകയാണ്‌. അയാൾ യഥാർത്ഥത്തിൽ അവരിൽ ആരേയും സ്നേഹിക്കുന്നില്ല. ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ സ്വതന്ത്രനായിരിക്കുകയും , തൻറെപ്രേരണകൾക്കും, വികാരങ്ങൾക്കും അടിമയാകാതിരിക്കുകയും ചെയ്യുമ്പോൾ അയാൾ ചാരിത്രപൂർവ്വം ജീവിക്കുന്നു. അതുകൊണ്ട് കൂടുതൽ പക്വതയുള്ള , കൂടുതൽ സ്വതന്ത്രനായ , കൂടൂതൽ സ്നേഹിക്കുന്ന വ്യക്തിയാകാനും കൂടുതൽ നല്ല ബന്ധങ്ങൾ രൂപപ്പെടുത്താനും അത് അയാളെ സഹായിക്കും. ആത്മശിക്ഷണംവഴി ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരിക്കാൻ കൂടുതൽ സ്വതന്ത്രനായിത്തീരുന്നു. ആത്മശിക്ഷണം ഒരു വ്യക്തി സമ്പാദിക്കുകയും അഭ്യസിക്കുകയും ജീവിതത്തിൻറെ ഓരോ ഘട്ടത്തിലും നിലനിറുത്തുകയും വേണം. എല്ലാ സാഹചര്യങ്ങളിലും ഈ വിഷയത്തിൽ ദൈവകല്പന അനുസരിക്കാനും, പ്രലോഭനങ്ങളും ഇരട്ട ജീവിതത്തിൻറെ അഥവാ - കപട ജീവിതത്തിൻറെ ഏതു രുപവും ഒഴിവാക്കാനും, പ്രലോഭനങ്ങൾക്കെതിരെ സംരക്ഷിക്കാനും, സ്നേഹത്തിൽ ശക്തിപ്പെടുത്താൻ ദൈവത്തോടു യാചിക്കാനും അത് അവനെ സഹായിക്കുന്നു. നിർമ്മലവും അവിഭജിതവുമായ സ്നേഹത്തിൽ ജീവിക്കാൻ കഴിയുകയെന്നത് ആത്യന്തികമായി ഒരു കൃപാവരമാണ്‌. ദൈവം തരുന്ന വിസ്മയനീയമായ ഒരു ദാനവുമാണ്‌. ഇതൊരു സദ്ഗുണമാണ്‌. വികാരമുണ്ടായിരിക്കാൻ കഴിവുള്ള ഒരു വ്യക്തി ഇതുവഴി തൻറെലൈംഗീകാഗ്രഹങ്ങൾ സ്നേഹത്തിനുവേണ്ടി ബോധപൂർവ്വം സ്ഥിരചിത്തതയോടെ നീക്കി വയ്ക്കുന്നു. മാധ്യമങ്ങളിലെ അശ്ലീലചിത്രങ്ങൾ കാണാനോ സ്വന്തം തൃപ്തിക്കുവേണ്ടിയുള്ള ഉപകരണങ്ങളായി മറ്റുള്ളവരെ ഉപയോഗിക്കാനോ ഉള്ള പ്രലോഭനങ്ങൾ അതു വഴി തടയുകയും ചെയ്യുന്നു. നിങ്ങളുടെ വിശുദ്ധീകരണമാണ്‌ ദൈവം അഭിലഷിക്കുന്നത്. അസന്മാർഗികതയിൽ നിന്നു നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങൾ ഓരോരുത്തരും സ്വന്തം ശരീരം വിശുദ്ധിയിലും മാന്യതയിലും കാത്തു സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമാസക്തിക്ക് നിങ്ങൾ അടിമപ്പെടരുത്. (1 തെസ 4: 3-5) (Derived from the teachings of the Church)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-10 00:00:00
KeywordsNot set
Created Date2015-07-10 14:29:42