Content | മദ്യത്തിനടിപ്പെട്ട് ഭാര്യയെ ദ്രോഹക്കുന്നത് പതിവാക്കിയ, തുർക്കിയിലെ അലി പെക്ടാഷ് എന്ന മുസ്ലീം യുവാവിന്റെ ജീവിതം ദുരിതമയമായപ്പോൾ എല്ലാമൊന്ന് നേരെയാക്കാൻ മെക്കയിലേക്ക് ഒരു തീത്ഥാടനത്തിന് പോയി. കനത്ത ചൂടിൽ അവനൊന്ന് മയങ്ങിപ്പോയി. ഉറക്കത്തിൽ രണ്ടു തവണ യേശു അവന് പ്രത്യക്ഷപ്പെടുന്നു. ഉടനെ ഇവിടം വിട്ടു പോകുവാനും സുവിശേഷം പ്രചരിപ്പിക്കുവാനും യേശു അവനോട് ആവശ്യപ്പെട്ടുകൊണ്ട' അവന്റെ നെഞ്ചിൽ സ്പർശിച്ചു.
ജീവൻ പണയം വെച്ച് സുവിശേഷ വേല ചെയ്യുന്ന Middle Eastലെ സുവിശേഷകർ ഒത്തുകൂടിയ മാഞ്ചെസ്റ്റർ സംഗമത്തിലാണ് അലി തന്റെ അത്ഭുത കഥ വിവരിച്ചത്.
അമ്മ ഉപേക്ഷിച്ചു പോയതിന്റെ തീരാവേദനയിൽ കഴിയുകയായിരുന്നു പത്തു മക്കളിൽ ഒരാളായ അലി. 'അമ്മ ഉപേക്ഷിച്ചതോടെ നിരാലംബനായ അലിക്ക് കുറച്ചു നാൾ ഒരു അമ്മാവന്റെ വീട്ടിൽ അഭയം ലഭിച്ചു. അചിരേണ അവൻ അവിടെ നിന്നും നിഷ്കാസിതനായി.
പതിനാലാമത്തെ വയസ്സിൽ അലി ഒരു നിർമ്മാണ കമ്പനിയിൽ ജോലിക്ക് ചേർന്നു. അങ്ങനെ നാലു വർഷം കഴിഞ്ഞു. അപ്പോൾ അവന്റെ പിതാവ് അവനെ തിരികെ നാട്ടിലേയ്ക്ക വിളിക്കയാൽ നിർമ്മാണ കമ്പനിയിലെ ജോലി ഉപേക്ഷിച്ച് അവൻ നാട്ടിലെത്തി.
അലീ അവിടെ ഒരു ആട്ടിടയനായി ജോലി തുടങ്ങി. ആ സന്ദർഭത്തിൽ അവന്റെ നാട് സാവധാനത്തിൽ കമ്യൂണിസ്റ്റുകളുടെ നിയന്ത്രണത്തിൽ ആയിക്കൊണ്ടിരുന്നു. താൻ കാണുന്ന ഈ മനോഹരമായ ലോകത്തെയും അതു സൃഷ്ടിച്ച ദൈവത്തെയും മനുഷ്യർ തള്ളിക്കളയുന്നത് കണ്ട് അവൻ അത്ഭുതപ്പെട്ടു. അതിനിടയ്ക്ക് സെഹ്റ എന്നൊരു പെൺകുട്ടിയെ വിവാഹം ചെയ്ത് കൂടു ബസ്ഥനായി.
പക്ഷേ ദുർബലമനസ്കനായ അലി സാവധാനത്തിൽ മദ്യത്തിന് അടിപ്പെട്ടു. അവന്റെ ജീവിതത്തിൽ ഇരുൾ കയറാൻ അധികകാലം വേണ്ടി വന്നില്ല. ഭാര്യയും ലോകം മുഴുവനും അവന് ശത്രുകളായി;
മദ്യപാനം മൂലമുണ്ടാകുന്ന ശാരീരിക യാതനകൾ അവനെ അവശനാക്കി.
സൗദി അറേബിയയിൽ മദ്യത്തിന് വിലക്കുള്ള തു കൊണ്ട് അവിടെ പോയി ജോലി ചെയ്തു ജീവിച്ചാൽ അവന് മദ്യപാനത്തിൽ നിന്നും മോചനം ലഭിക്കുമെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് അലി സൗദിയിലേക്ക് പോയി. പക്ഷേ അവിടെയും മദ്യം ലഭ്യമാണ് എന്ന് അധികം വൈകാതെ അവന് മനസ്സിലായി.
മെക്കയിൽ ഹജ്ജിനു പോയാൽ എല്ലാം ശരിയാകുമെന്നു സുഹൃത്തുക്കൾ ഉപദ്ദേശിച്ചതനുസരിച്ച് അലി മെക്കയിലേക്കുള്ള തീർത്ഥയാത്രയ്ക്ക് ഒരുങ്ങി.
മാഞ്ചെസ്റ്റർ സംഗമത്തിൽ അലി തന്റെ ജീവിത കഥ വിവരിച്ചു. മെക്കയിലെ ദേവാലയത്തിലെത്തിയ താൻ മറ്റു തീർത്ഥാടകരെ പോലെ ദേവാലയത്തിന് ഏഴു തവണ വലം വച്ചു.. "തീർത്ഥാടകർ ഒരു കറുത്ത കല്ലിൽ ചുംബിക്കുന്നത് ഞാൻ കണ്ടു. അവിടെ നിന്നും ഞാൻ പുറം തിരിഞ്ഞു നടന്നു. കാരണം ഞാൻ ജീവിക്കുന്ന ഒരു ദൈവത്തെയാണ് അന്വേഷിച്ചത്, കല്ലുകളെയല്ല."
രാത്രിയിൽ ടെന്റുകളിൽ ഉറങ്ങാൻ കിടന്ന മറ്റു തീർത്ഥാടകരെ വിട്ട് അയാൾ പുറത്ത് നക്ഷത്രങ്ങൾക്ക് കീഴിൽ കിടന്നു. അലി പറഞ്ഞു.: ആ രാത്രിയിൽ യേശു എനിക്ക് പ്രത്യക്ഷപ്പെട്ടു. അദ്ദേഹം എന്റെ നെറ്റിയിൽ സ്പർശിച്ചു. എന്നിട്ട് വലതുകരം എന്റെ ഹൃദയത്തിൽ ചേർത്തു കൊണ്ട് പറഞ്ഞു ' ഇവിടെ നിന്നും ഉടനെ മടങ്ങുക.'
താൻ രക്ഷിക്കപ്പെട്ടു എന്ന് അലിക്ക' മനസ്സിലായി. "എന്റെ ശരീരം മുഴുവൻ വിറകൊണ്ടു. യേശു എന്നോട് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു - ഇവിടെ നിന്നും പോകുക.
ഞാൻ ഭയപ്പെട്ടു. മദ്യം തലച്ചോറിനെ ബാധിക്കുകയാണോ, ഞാൻ ഭ്രാന്തനാകുകയാണോ എന്നെല്ലാമാണ് ഞാൻ ചിന്തിച്ചത്. സുഹൃത്തുക്കളോട് ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ എന്നെ പരിഹസിക്കുകയും മൃഹമ്മദ് ഉള്ള സ്ഥലത്ത് യേശുവിന് എന്തു കാര്യം എന്നു ചോദിക്കുകയും ചെയ്തു.
പക്ഷേ ഞാൻ കേട്ട ശബ്ദം എന്നെ വിട്ടു പോയതേയില്ല. എനിക്ക് ഹജ്ജ് പൂർത്തിയാക്കാൻ കഴിയുകയില്ല എന്നുഞാൻ അവരോടു പറഞ്ഞപ്പോൾ അവർ എന്നോടു ദേഷ്യപ്പെട്ടു.
എന്റെ തപിക്കുന്ന മനസ്സിനെ ആശ്വസിപ്പിക്കുവാനായി കുളിക്കുവാൻ ഒരുങ്ങി. അപ്പോൾ ഞാൻ കണ്ടു. മാറിലെ കറുത്ത രോമങ്ങൾക്കു മുകളിൽ ഒരു ക ര ത്തിന്റെ ആകൃതി. അതു പൊടിയായിരിക്കും എന്നു കരുതി തുടച്ചു മാറ്റുവാൻ ശ്രമിച്ചെങ്കിലും ആ പാട് മാഞ്ഞു പോയില്ല. അപ്പോൾ ഞാൻ ആ ശബ്ദം വീണ്ടും കേട്ടു .- നീ ഇതിനെക്കാൾ വലിയ കാര്യങ്ങൾ കാണുവാനിരിക്കുന്നു. ഞാൻ ഉടനെ മുട്ടിൽ വീണു പറഞ്ഞു. ദൈവമേ, അങ്ങ് എന്നോട് എന്താവശ്യപ്പെടുന്നോ അതു ചെയ്യുവാൻ ഞാൻ തെയ്യാറാണ്.
ആ ശബ്ദം എന്നോട് നാട്ടിലേക്ക് മടങ്ങുവാൻ ആവശ്യപ്പെട്ടു. അതു പ്രകാരം ഞാൻ നാട്ടിലേക്ക് മടങ്ങി. മടക്കയാത്രയ്ക്ക് മുമ്പ് ഞാൻ സെഹ്റയോട് വിളിച്ചു പറഞ്ഞു.. : ഞാൻ യേശുവുമൊത്ത് മടങ്ങുന്നു !"
വീട്ടിലെത്തിയ ഉടനെ സെഹ്റ ഭർത്താവിന്റെ കൂടെയുള്ള സുഹൃത്തിനെ തിരഞ്ഞു. അയാൾ പറഞ്ഞു .: എന്റെ സുഹൃത്ത് യേശുവാണ്. യേശു എന്റെ ഉള്ളിലുണ്ട്.
മെക്കയിൽ നിന്നുമുള്ള അയാളുടെ തിരിച്ചു വരവ് ആഘോഷിക്കാനായി ഒത്തു കൂടിയ അയൽക്കാരും സുഹൃത്തുകളും അയാൾക്ക് യേശു മുഖാന്തിരമുണ്ടായ മാനസാന്തരത്തെ പറ്റി അറിഞ്ഞപ്പോൾ ദേഷ്യപ്പെട്ട് തിരിച്ചു പോയി.
രാത്രിയിൽ അയാൾ സെഹ്‌റയോട് പറഞ്ഞു .. ;. " ഞാൻ യേശുവിൽ വിശ്വസിക്കുന്നു."
സെഹ്‌റ പ്രതിവച്ചിച്ചു: "അങ്ങ് എന്താകുന്നുവോ അതാകുവാൻ ഞാൻ തയ്യാറാണ്."
അങ്ങനെ അവർ യേശുവിലുള്ള തീവ്ര വിശ്വാസത്തിൽ ജീവിതം തുടങ്ങി. നീണ്ട ആറു വർഷത്തിനു ശേഷമാണ് സ്വന്തം ഭാഷയിലുള്ള ഒരു ബൈബിൾ അവർക്ക് ലഭിക്കുന്നത്. അതു പലയാവർത്തി വായിച്ച് അലി ബൈബിളിലെ പല ഭാഗങ്ങളും ഹൃദിസ്ഥമാക്കി. ഓരോ തവണ വായിക്കുമ്പോളും അയാൾ പുതിയ പുതിയ അർത്ഥതലങ്ങളിലേക്ക് എത്തി ചേർന്നു. അത് അയാളുടെ ജീവിതം മാറ്റിമറിച്ചു. ഒരു വർഷം കൂടി കഴിഞ്ഞു പോയീ. പിന്നീട് അലി, ജീവിതത്തിൽ മറ്റൊരു കൃസ്തുമത വിശ്വാസിയെ കാണാനിടയായി. അദ്ദേഹം ഒരു പാസ്റ്റർ ആയിരുന്നു.
അചിരേണ അലി അങ്കാറയിൽ എത്തുകയും ബൈബിൾ പഠനം പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് സത്യ ദൈവത്തെ കൂടുതൽ അടുത്തറിഞ്ഞ അലി ഒരു പാസ്റ്റർ ആയി Middle East-ൽ സുവിശേഷ വേല ചെയ്യുന്നു.
(Source: Catholic Say) |