category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനൂറുകണക്കിന്‌ അഭയാർത്ഥികളെ സംരംക്ഷിച്ചിരുന്ന സിറിയയിലെ കത്തോലിക്കാ സന്യാസ മഠം ഇസ്ലാമിക് സ്റ്റേറ്റ് ഇടിച്ച് തകർത്തു!
Contentസിറിയൻ പട്ടണത്തിന്‌ തൊട്ടടുത്ത് സ്ഥിതി ചെയ്യ്തിരുന്ന അതിപുരാതന മന്ദിര സമുച്ചയമായ മാർ ഏലിയൻ സന്യാസ മഠം, ഇസ്ലാമിക് സ്റ്റേറ്റ് ഇടിച്ചു തകർത്തതായുള്ള വാർത്ത വ്യാഴാഴ്ച പുറത്തുവന്നിരിക്കുന്നു. പട്ടണം കഴിഞ്ഞ മാസം ഇവർ കീഴടക്കിയിരുന്നു. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ മനുഷ്യാവകാശ സംഘടനയുടെ ഓഗസ്റ്റ് 20-ലെ നിരീക്ഷണമനുസരിച്ച്, വലിയ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ ഇവർ നശീകരണം നടത്തിയിട്ടുള്ളത്. സംഭവം നടന്ന ഉടൻ തന്നെ, ഇതിന്റെ ചിത്രങ്ങൾ, സുന്നി ഇസ്ലാമിക് വിഭാഗ ഭീകരർ ഇന്റർനെറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡമാസ്കസിലുള്ള ഒരു പുരോഹിതൻ ഈ വാർത്ത AP വാർത്താ ഏജൻസിയോട് സ്ഥിതീകരിച്ചിട്ടുണ്ട്. ഹോംസ് നഗരത്തിന്‌ 60 മൈൽ തെക്ക് കിഴക്കുള്ള അൽ ക്വെറിയാത്തൈനിൽ സ്ഥിതി ചെയ്യുന്ന, A.D 500-ന്‌ മുൻപ് സ്ഥാപിതമായ അതിപുരാതന സന്യാസമഠമാണ്‌ മാർ ഏലിയൻ ! അൽക്വൊറിയ്യാത്തെനിൽ നിഷ്കാസിതരായ നൂറുകണക്കിന്‌ അഭയാർത്ഥികളെ, മുസ്ലീം ദാതാക്കളുടെ പങ്കാളിത്തത്തോടെ സംരംക്ഷിക്കുന്ന ആശ്രയ കേന്ദ്രമാണ്‌ ഈ സന്യാസാശ്രമം. ആഗസ്റ്റ് 6-ന്‌ IS ഈ പട്ടണം പിടിച്ചടക്കിയപ്പോൾ, 160നും 230-നുമിടക്കുള്ള ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഇവർ തട്ടികൊണ്ട് പോയിരുന്നു. ഇവരിൽ 110-ത്തോളം തടവുകാരെ ക്വൊറിയാത്തൈനിൽ നിന്നും അവരുടെ യത്ഥാർത്ഥ പ്രവർത്തന തലസ്ഥാനമായ അർ റക്കാഹിലേക്ക് കടത്തിയിട്ടുണ്ട്. ആശ്രമത്തിൽ പെട്ട രണ്ടു പേരെ പിടിച്ചത് മേയിലായിരുന്നു. ഫാ. ജാക്ക്വസ് മുറാദിനേയും ബൂത്രോസ് ഹന്നാ എന്ന ശെമ്മാശനെയും. വാസ്തവത്തിൽ, സിറിയൻ പട്ടാളത്തിന്റേയും വിമത പോരാളികളുടെയും മദ്ധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു മഠാധിപതിയും ഇടവക ഉപദേശിയുമായിരുന്ന ഫാ.മുറാദ്. സ്ഥലത്തെ സകല സുന്നികളല്ലാത്തവരേയും IS പീഢിപ്പിക്കുകയായിരുന്നു- ക്രിസ്ത്യാനികളേയും, യസ്സീദികളേയും, മുസ്ലീം ഷിയാക്കളെപ്പോലും! അവിശ്വാസികളായ വിജാതീയരുടെ ഗണത്തിൽ പെടുത്തി, സുന്നികലുടേതല്ലാത്ത എല്ലാ അരാധനാലയങ്ങളും അവർ തകർത്തു-ക്രിസ്ത്യൻ പള്ളികൾക്ക് പുറമേ, ഷിയാക്കളുടെ പള്ളികളും വിശുദ്ധ സ്ഥലങ്ങളും ഇസ്ലാം മതസ്ഥാപനത്തിന്‌ മുമ്പുള്ള പുരാതന നഗരങ്ങൾ പോലും തകർത്തു കളഞ്ഞു! പുരാതന നഗരമായ പൾമൈറാ മേയിൽ കീഴടക്കിയ ശേഷം, അതിലെ സകല പ്രതിമകളും കലാവസ്തുക്കലും നശിപ്പിച്ചു കളഞ്ഞു. പൾമൈറയിലെ പുരാവസ്തു ഗവേഷകനും പുനർനിർമ്മാണ ശാസ്ത്രജ്ഞനുമായ 81-വയസ്സുള്ള ഖാലിദ് അൽ അസ്സാദിനെ വധിച്ചതായി ആഗസ്റ്റ് 19-ന്‌ അറിയിപ്പു ലഭിച്ചു. 2011 മാർച്ചിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതിനു ശേഷം, 2 ലക്ഷത്തി മുപ്പതിനായിരം പേർ സിറിയയിൽ കൊല്ലപ്പെട്ടതായിട്ടാണ്‌ കണക്ക്. 40 ലക്ഷം പേർ ഇതിനോടകം വിദേശ അഭയാർത്ഥികളായും, 80 ലക്ഷം സ്വദേശത്ത് തന്നെ സ്ഥാനമാറ്റപ്പെട്ടവരായും തീർന്നിട്ടുണ്ട്. ബാത്ത് പാർട്ടിയിൽ നിന്നും രാജ്യത്തിന്റെ പ്രസിഡന്റ് ആയിത്തീർന്ന ബഷാർ അൽ അസ്സാദിനെതിരെ തുടങ്ങിയ ഒരു പ്രതിക്ഷേധ പ്രകടനം, മദ്ധ്യമാർഗ്ഗ, കുർദുകൾ: അൽനുസ്റ്റാമുന്നണി, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവരായ മത മൗലികവാദികൾ ഇവരെല്ലാം കൂടിച്ചേർന്ന് സിറിയൻ ഭരണകൂടത്തിനെതിരെയും തമ്മിൽ തമ്മിലുമായുള്ള ഒരു സങ്കീർണ്ണ പോരാട്ടമായി മാറിയിരിക്കുകയാണ്‌.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-22 00:00:00
KeywordsCatholic ministry, pravachaka sabdam
Created Date2015-08-22 21:42:12