category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'See the Lord' ഈ ചൈനീസ്- അമേരിക്കൻ കാത്തലിക് ഗ്രൂപ്പിലൂടെ അനേകർ ലോകത്തെ നോക്കി കാണുന്നു.
Contentലോകത്തെ കാണാനുള്ള സഹായമെത്തിച്ചു കൊണ്ട് 'സീ ദി ലോർഡ്‌ ', ഒരു ചൈനീസ്- അമേരിക്കൻ കാത്തലിക് ഗ്രൂപ്പ്. Dr. കെല്ലി കോവ് ഇപ്പോൾ സിലിക്കൺ വാലിയിലെ ഉയർന്ന ശമ്പളം വാങ്ങുന്ന optometrist അല്ല.( കണ്ണടയ്ക്ക് വേണ്ട ലെൻസുകൾ നിർണ്ണയിക്കുന്ന വിദഗ്ധൻ ) ഗൂഗിൾ ഗ്ലാസിന്റെ ഗവേഷകയുമല്ല . അവർ ഇത് രണ്ടും ആയിരുന്നു. പക്ഷേ, ക്രൈസ്തവ മൂല്യങ്ങളുടെ പ്രകാശം അവരുടെ മേൽ പതിച്ചപ്പോൾ അവർ സമാന ചിന്താഗതിയുള്ളവരുമായി സഹകരിച്ച് തങ്ങളുടെ കഴിവുകൾ പാവപ്പെട്ടവരുടെ സഹായത്തിനായി എത്തിച്ചു കൊടുക്കുകയാണ്. വിദൂരപൂർവ്വദേശത്തും കാലിഫോർണിയായിൽ തന്നെ സാൻ ജാക്കിൻ വാലിയിലുമായി അവരുടെ ഗൂപ്പ് സേവനം നടത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി അവർ തെയ് വാനിലേയും ഫിലിപ്പൈൻസിലേയും ആയിരക്കണക്കിന് പാവങ്ങൾക്ക് കണ്ണടകളും നേത്രരോഗ മരുന്നുകളും സൗജന്യമായി നൽകി കൊണ്ടിരിക്കുന്നു. ''മിഷനറി ജോലിക്കു വേണ്ടി യേശു എന്നെ വിളിക്കുന്നതായി എനിക്കു തോന്നി. എല്ലാം ഇട്ടെറിഞ്ഞ് ഞാൻ ഇറങ്ങി! '' ക്യാൻസർ രോഗവുമായി ഒൻപതു വർഷത്തെ പോരാട്ടത്തിന് ശേഷം അമ്മ മരിച്ച 2011 -ലെ ആ ദിവസം കെല്ലി കോവ് ഒന്നു തീരുമാനിച്ചു. 'ഇതു പോര, .ലോകത്തെ സ്നേഹിക്കണം. വലിയ അളവിൽ സ്നേഹിക്കണം. ' അനവധി സുഹൃത്തുക്കൾ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് കോവ് ഓർക്കുന്നു.പക്ഷേ, ഒന്നും വകവെയ്ക്കാതെ യേശുവിന്റെ വിളി കേട്ട് അവൾ ഇറങ്ങി. അന്ന് അവൾക്ക് വയസ്സ് 28. സമാനമനസ്ക്കരുമായി ചേർന്ന് 'See the Lord' - ന്റെ പ്രവർത്തനം തുടങ്ങി. കണ്ണടയ്ക്ക് വേണ്ട പണമെല്ലാം എങ്ങനെയെങ്കിലും വന്നു ചേരും. തെയ്വാനിൽ ലെൻസ് നിർമ്മാതാക്കൾ വിലയിൽ നല്ല കിഴിവ് അനുവദിക്കാറുണ്ട് എന്ന് കെല്ലി കോവ് നന്ദിയോടെ ഓർത്തു. സാൻജോസ് ചൈനീസ് കാത്തലിക് മിഷന്റെ പാസ്റ്റർ Fr. കാർല സ് ഒലിവേര പറയുന്നു ''ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. ഈ ചെറുപ്പക്കാരെ രെുമിച്ചു കൂട്ടിയത് മറ്റെന്താണ്?" 2012, 'See the Lord' ഒരു സന്നദ്ധ സേവാസംഘടനയായി അംഗീകരിക്കപ്പെട്ടു. ഇതിനകം അവർ 12 .. സേവന യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ സേവന യാത്രകളും തെയ് വാ നിലെ മലയിടുക്കുകളിൽ കഴിയുന്ന പാവപ്പെട്ടവരുടെ അടുത്തേക്കായിരുന്നു. ഈ വർഷം U.S -ലെ തന്നെ ന്യൂ ഓർലിയൻസിലെ പാവപ്പെട്ടവരെ തേടി ഒരു യാത്രയുണ്ട്. തെയ്വാനിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാവപ്പെട്ട കൊച്ചു കുട്ടികളിലും അവശരായ പ്രായമുള്ളവരിലുമാണെന്ന് Dr. കെല്ലി കോവ് പറയുന്നു. തെയ്വാനിൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടെങ്കിലും അതിൽ നേത്ര പരിചരണം ഉൾപ്പെടുന്നില്ല. Optometrist -കൾ ആകട്ടെ, ഗ്രാമപ്രദേശങ്ങളിൽ പോകാൻ വിമുഖരുമാണ്. ഇതാണ് 'See the Lord' -ന്റെ ദൗത്യത്തിന് പ്രാധാന്യം നൽകുന്ന ഘടകം. 2013 -ലെ സേവന യാത്രയില് അംഗമായിരുന്ന എലൈൻ ഒയ്റ്റോമോ 'See the Lord' - വെബ് സൈറ്റിൽ ഇങ്ങനെ കുറിക്കുന്നു: "ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ ഞങ്ങൾ അവിടെ കണ്ടു. നിസ്സാരമായ, ഒരു കണ്ണട വെച്ചാൽ തന്നെ സാധാരണ ജീവിതം നയിക്കാനാവുന്നവർ ധാരാളമായിരുന്നു." 'See the Lord' നു വേണ്ടി ജീൻ യൂങ്ങ് പറയുന്നു : "വെയിലത്ത് ജോലി ചെയ്യുന്നതു കൊണ്ട് കാഴ്ചയ്ക്ക് ക്ഷതമേറ്റവർ, മറ്റു പല വിധങ്ങളിൽ കണ്ണിൽ പരിക്കേറ്റവ ർ - എല്ലാവർക്കും 'See the Lord' കണ്ണിന്റെ പ്രകാശം തിരിച്ചു കൊടുത്തു " ഈ സേവന യാത്രകളിൽ വിദ്യാർത്ഥികളും പങ്കെടുക്കാറുണ്ട്. ഒരു സേവന യാത്രയിൽ പത്തു പേരാണ് ഉണ്ടാകുക. പങ്കെടുക്കുന്നവർ ഓരോരുത്തരും 3000 ഡോളർ സ്വന്തം നിലയിൽ ചെലവുകള്ക്കായി കൊണ്ടുവരേണ്ടതുണ്ട്; അകത്തോലിക്കരും ഈ സേവനയാത്രകളിൽ പങ്കെടുക്കുന്നു. തെയ്വാൻ ഒരു കത്തോലിക്കാ രാജ്യമല്ലെന്ന് യൂങ്ങ് നമ്മെ ഓർമിപ്പിക്കുന്നു. " ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് കത്തോലിക്കർ." ക്യാൻസറുമായി മല്ലടിച്ചു കൊണ്ടിരുന്ന അമ്മയുടെ ചില വാക്കുകളാണ് കെല്ലി കോവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. അവളുടെ അമ്മ തീവ്രമായ ആത്മീയതയുള്ള ഒരു സ്ത്രീ ആയിരുന്നു. അവർ ഒരിക്കൽ മകൾ കെല്ലിയോട് പറഞ്ഞു. ' എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഖേദം, എനിക്ക് വലിയൊരളവിൽ സ്റ്റേഹിക്കാൻ കഴിഞ്ഞില്ലെന്നതാണ്. എന്റെ സ്നേഹം ഒരു ചെറിയ വ്യത്തത്തിൽ ഒതുങ്ങി പോയി. " അമ്മ മരണമടഞ്ഞ ദിവസം കെല്ലി കോവിന് അസാധാരണമായ ഒരു അനുഭവമുണ്ടായി. അമ്മ തന്നോടു പറയുന്ന പോലെ അവൾക്ക് തോന്നി. ''വലുതായി സ്നേഹിക്കുക.'' അടുത്ത ദിവസം 'See the Lord' -ന്റെ വെബ് സൈറ്റിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി. പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കാൻ പിന്നെയും ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. "തിരുസഭയുടെ ദൗത്യങ്ങൾക്കായി ജീവിതം സമർപ്പിച്ചിട്ടുള്ള വലിയ മനുഷ്യരാണവർ, " Fr. ഒലീവേര പറയുന്നു, "ക്രൈസ്തവ മൂല്യങ്ങളുടെ മൂർത്തഭാവങ്ങളാണവർ !"
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-01 00:00:00
Keywordssee the Lord, pravachaka sabdam
Created Date2015-09-01 10:39:28