category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വർഗ്ഗീയ സംഗീതവുമായി ഷാജിയച്ചന്‍, അഭിഷേക നിറവിനായി ആർച്ചു ബിഷപ്പും കാരിയച്ചനും: ആയിരങ്ങള്‍ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക്
Contentബഥേൽ കണ്‍വെൻഷൻ സെൻററില്‍‍ ‍വച്ച് നടക്കുന്ന സെപ്റ്റംബര്‍ മാസത്തെ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരും. ഫാ. സോജി ഓലിക്കലിൻറ നേതൃത്വത്തിലുള്ള സെഹിയോന്‍ UK ശുശ്രൂഷകള്‍ കാലഘട്ടത്തിൻറ ആവശ്യമാണെന്നും ഇപ്രകാരമുള്ള ശുശ്രൂഷകള്‍ സഭാസംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഇടവക സമൂഹങ്ങളെ ഉണർത്തുവാനും സഹായകരമാണ് എന്ന ബോധ്യത്തിൻറ അടിസ്ഥാനത്തിലാണ് ബർമിങ്ഹാം രൂപതയുടെ അദ്ധ്യക്ഷൻ തന്നെ ഈ ശനിയാഴ്ച കണ്‍വെൻഷന് നേതൃത്വം നല്‍‍കാനെത്തുന്നത്. അഭിഷേകം നിറഞ്ഞ ആയിരക്കണക്കിന് ആത്മീയ ഗീതങ്ങളിലൂടെ പതിനായിരങ്ങൾക്ക് സൗഖ്യ സ്പർശനമേകുന്ന ഷാജി തുമ്പേച്ചിറയച്ചനും, അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടര്‍, ജനങ്ങളുടെ പ്രിയപ്പെട്ട കാരിയച്ചനും ഒന്നുചേർന്ന് നയിക്കുന്ന കണ്‍വെൻഷൻ അത്ഭുതകരമായ സ്വർഗിയ കൃപകള്‍ ദൈവജനത്തിന് സമ്മാനിക്കും. ഓരോ മാസവും എത്തിച്ചേരുന്ന ആയിരത്തോളം കുട്ടികൾക്ക് പുതിയ അധ്യയന വർഷം പരിശുദ്ധാത്മാവിന് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥനാപൂർവ്വം ആരംഭിക്കാന്‍ ഈ കണ്‍വെൻഷൻ കാരണമായിത്തീരും. യു.എസ്.എ., അയർലൻഡ്‌, സ്കോട്ട് ലൻഡ്‌ , ദുബായ്, അബുദാബി, ഫുജറ, പഞ്ചാബ്‌, അരുണാചൽ പ്രദേശ്‌ തുടങ്ങിയ അനേക സ്ഥലങ്ങളിൽ ഈ അവധിക്കാലത്ത്‌ സെഹിയോന്‍ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. നൂറുകണക്കിന് മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും നൽകിക്കൊണ്ട് ദേശങ്ങളേയും കുടുംബങ്ങളേയും വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുടെ ഭാഗമായിത്തീരാന്‍ മറ്റു ഭാഷക്കാരും കടന്നു വരുകയാണ്‌. സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ നടത്തപ്പെടുന്ന 10 ദിവസത്തെ പ്രാർത്ഥന ശുശ്രൂഷ പുതിയ പുതിയ അഭിഷേകങ്ങൾക്കായി ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയർത്തുകയാണ്. സെപ്റ്റംബര്‍ പന്ത്രണ്ടാം തീയതിയിലെ കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍പ്രാർത്ഥിച്ച് ഒരുങ്ങാം. കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ്‌ Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-09 00:00:00
Keywordssecond saturday, pravachaka sabdam
Created Date2015-09-09 18:57:23