category_idLife In Christ
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingക്രിസ്തു : ദാസനായി തീർന്ന പ്രഭു
Contentദൈവം എന്നര്‍ത്ഥം വരുന്ന ഹീബ്രു ഭാഷയിലെ യാഹ്വെ (yahweh) എന്ന പദത്തെ പരിഭാഷപ്പെടുത്താന്‍ ബൈബിള്‍ ഉപയോഗിക്കുക. ഗ്രീക്ക് ഭാഷയിലെ കീരിയോസ് (Kyrios) എന്ന വാക്കാണ്‌. പ്രഭു എന്നാണ് ഇതിനര്‍ത്ഥം. യഹൂദ-ക്രിസ്ത്യന്‍ വേദത്തില്‍ ഏകദേശം ആയിരം തവണയാണ് ഈ വാക്ക് ആവര്‍ത്തിക്കപ്പെടുക. "പ്രഭു" എന്നത് ക്രിസ്തുവിന് നല്‍കപ്പെട്ട ആദ്യ നാമമായിരുന്നു. ആദ്യകാലത്ത് ശിഷ്യന്‍മാര്‍ക്കും ജനങ്ങള്‍ക്കും ക്രിസ്തുവിന്‍റെ വചനത്തോടും, അത്ഭുതങ്ങളെയും, അടിച്ചമര്‍ത്തപ്പെട്ടവരെയും, പാവങ്ങളെയും, വിമോചിപ്പിക്കുന്ന അവന്‍റെ പ്രവര്‍ത്തികളോടും തോന്നിയ ആദരവ് പ്രകടിപ്പിക്കാനായിരുന്നു ഈ വാക്ക് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത്, ഉത്ഥാനത്തിനുശേഷം ദൈവപുത്രനെന്ന ക്രിസ്തുവിന്‍റെ ദൈവിക സ്വഭാവത്തെയും, ലോകത്തിന്‍റെയും മനുഷ്യജാതിയുടെയും അന്ത്യവിധിയെക്കുറിച്ച്ചുള്ള നമ്മുടെ ധാരണകളില്‍ അവനുള്ള പ്രാധാന്യവും ഉറപ്പിക്കുവാന്‍ ഇതു സഹായിച്ചു. ദൈവത്തിന് "പ്രഭു" എന്ന നാമം നല്‍കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവെന്നാണ് അതിന്‍റെ അര്‍ത്ഥം. കാരണം ശൂന്യതയില്‍ നിന്ന് അവന്‍ എല്ലാം സൃഷ്ടിച്ചു. എന്തുകൊണ്ടെന്നാല്‍ അവന്‍റെ സ്നേഹത്തിന്‍റെയും ജീവന്‍റെയും മഹാസമൃദ്ധിയുടെ പ്രകടനമാണിവയെല്ലാം. കാരണം ദൈവം സൃഷ്ടാവാണ്. ദൈവം എല്ലാറ്റിലും, ജീവനുള്ള എല്ലാത്തിന്‍റെയും ഹൃദയത്തില്‍ എപ്പോഴും സന്നിഹിതനാണ്. ഏതെങ്കിലും കാരണത്താല്‍ ദൈവത്തിന്‍റെ സൃഷ്ടേച്ഛ നിശ്ചലമാവുകയാണെങ്കില്‍ എല്ലാ ജീവികളും ശൂന്യതയിലേക്ക് പ്രതിഗമിക്കും. "പ്രഭു" എന്ന വാക്കിന് ഒരു രാഷ്ട്രീയ ലക്ഷ്യാര്‍ത്ഥമുണ്ട്. രാജാക്കന്മാരും ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നവരും "പ്രഭു" എന്ന് വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. റോമന്‍ രാജാക്കന്മാര്‍ അവരുടെ ദിവ്യാവകാശം സ്ഥാപിക്കാന്‍ "പ്രഭു" എന്ന് അവരെ വിളിയ്ക്കണമെന്നു കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. ആദിമ ക്രൈസ്തവര്‍ "പ്രഭു" എന്നാ നാമം ദൈവത്തിനും ക്രിസ്തുവിനുമായി മാത്രം മാറ്റിവച്ചു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഈ ആദരവ് നിഷേധിച്ചതിനാല്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും വിചാരണ നേരിടുകയും, പോര്‍ക്കളത്തിലേക്കാനയിക്കപ്പെടുകയും അവസാനം ജീവന്‍ നല്‍കേണ്ടതായും വന്നു. ഇന്നും ആ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമ്പത്തുകൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ശക്തരായവര്‍ തങ്ങളെത്തന്നെ പ്രഭുവായി സമൂഹമധ്യത്തില്‍ പ്രതിഷ്ഠിക്കുന്നു. അവര്‍ സംഘം ചേര്‍ന്ന്‍ അനേകലക്ഷം ജനങ്ങളുടെ ഭാവിമേല്‍ തീരുമാനം കൈക്കൊള്ളുന്നു. അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ തന്ത്രങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിധേയത്വമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക്‌ നല്‍കേണ്ടിവരിക. മറുതലിക്കുന്നവരെയൊക്കെ ഒഴിവാക്കുകയോ മാറ്റിനിര്‍ത്തുകയോ മാത്രമല്ല അത്യാവശ്യമെങ്കില്‍ സൈനികമായി നേരിടുകയോ ചെയ്യും. ആരാണ് തങ്ങളില്‍ ഏറ്റവും വലിയവനെന്നതിനെച്ചൊല്ലി ലോകത്തിലെ പ്രഭുക്കന്മാരുടെ ഇടയില്‍ മത്സരമുണ്ട്. ജനങ്ങള്‍ "പ്രഭു" എന്ന പദവി ഈ വിഡ്ഢികളായ വ്യാജന്മാര്‍ക്ക് നിഷേധിക്കുന്നുണ്ട്. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും യഥാര്‍ത്ഥ പ്രഭുവിന്‍റെ നാമത്തില്‍ അവര്‍ മുഖംമൂടി ധരിച്ച വ്യാജപ്രഭുക്കന്മാരെ തിരിച്ചറിക്കുമ്പോള്‍ യുന്നു. കാരണം അവരുടെ അധികാരം പടുത്തുയര്‍‍ത്തപ്പെട്ടിരിക്കുന്നത് അനേകം ജങ്ങളുടെ ദാരിദ്ര്യത്തിന്മേലും (ദരിദ്രരായിക്കൊണ്ടും) പ്രകൃതി സമ്പത്തുകളുടെ ചിട്ടയായ കൊള്ളയടിയിലുമാണ്‌. പ്രാപഞ്ചിക കാഴ്ചപ്പാടില്‍ അവര്‍ ജീവന്‍റെയെന്നതിനെക്കാള്‍ മരണത്തിന്‍റെ ഉല്‍പാദകരാണ്. ഈ പ്രാര്‍ത്ഥന ഉരുവിടുമ്പോഴും "പ്രഭു" എന്ന് ഉച്ചരിക്കുമ്പോഴും നമ്മള്‍ മനുഷ്യകുലത്തിന്‍റെ ചരിത്രവും ലക്ഷ്യവുമായ ദൈവത്തെ യഥാര്‍ത്ഥ എകപ്രഭുവായി അംഗീകരിക്കുന്നു. മാത്രമല്ല നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അവനെത്തന്നെ നമ്മുടെ വിമോചനത്തിനും പ്രതിശക്തിക്കും ചൈതന്യം പകരുന്ന സൃഷ്ടശക്തിയായ് വെളിപ്പെടുത്തുമെന്നും സൃഷ്ടവസ്തുക്കളുടെമേല്‍ തന്‍റെ പ്രഭുത്വം പുനഃസ്ഥാപിച്ച് പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശവും പൈതൃകമായ നീതി നടപ്പക്കുമെന്നുമാണ് പ്രതീക്ഷിക്കുക. മനുഷ്യരാശികളുടെമേലും ഭൂമിയുടെമേലും നിഴലിക്കുന്ന ഭീഷണി കാരണവും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അഭാവം മൂലവും ഇന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കുക മാത്രമല്ല കേഴുകയും നിലവിളിക്കുകയുമാണ്: പ്രഭു, ഞങ്ങളെ കേള്‍ക്കണമേ. ശല്യമാകുവോളം വീണ്ടും വീണ്ടും ചോദിക്കുവാനും വാശി പിടിക്കുവാനും നമ്മളെ പഠിപ്പിച്ചത് ക്രിസ്തുവാണ്‌. (ലൂക്ക്: (11:5-8) അധികാരത്തിലൂടെയല്ല ശുശ്രൂഷയിലൂടെ നേടിയെടുത്ത ഒരു സമാധാനം അവന്‍ നമുക്കു തരും. ചരിത്രത്തിലെ ക്രിസ്തു "ഗുരുവും നാഥനും" എന്ന നാമം സ്വീകരിച്ചു. (യോഹ: 13:12) പക്ഷെ അതിനു പുതിയ അര്‍ത്ഥവും മാനവും നല്‍കി. അവന്‍ എല്ലാവരുടെയും ദാസനായി. കാരണം അവന് അറിയാമായിരുന്നു അവന്‍റെ ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് (ലൂക്ക് 22 :27). അവന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകുകയും അതുപോലെ ചെയ്യാനുള്ള കല്‍പനയും നല്‍കി. ഭിന്നതയുടെ വേലിക്കെട്ടുകളെ ഇല്ലാതാക്കുകയും എല്ലാവരെയും ഒരുമിപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷിക്കുവാനുള്ള മനസ്സ് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സമാധാനം സൃഷ്ടിക്കും. #{red->none->none->ഓ ദൈവമേ, ഞങ്ങളുടെ ജീവനും ഹൃദയവും ലക്ഷ്യവുമായവനേ നീ മാത്രമാണ് ഞങ്ങളുടെ പ്രഭു. വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളെ വഞ്ചിക്കുന്ന വ്യാജപ്രഭുക്കന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക, എന്തുകൊണ്ടെന്നാല്‍ അവര്‍ ജീവനോ സമാധാനമോ നല്‍കുന്നില്ല. സമാധാനം സംരക്ഷിക്കുവാനും, ശുശ്രൂഷയിലൂടെയും, നീതിയിലൂടെയും സമാധാനം അന്വേഷിക്കുവാനും ഞങ്ങള്‍ക്ക് ശക്തി നല്‍കേണമേ. ആമ്മേന്‍.}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-04 00:00:00
Keywordslife in christ, pravachaka sabdam
Created Date2015-10-04 13:17:04