category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുടുംബ സംബന്ധിയായ സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കാൻ 10 മുഖ്യ പുരോഹിതരെ ചുമതലപ്പെടുത്തി
Contentകുടുംബ സംബന്ധിയായ സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കുവാൻ തന്നെ സഹായിക്കുവാൻ പോകുന്ന 9 മുഖ്യ പുരോഹിതരുടെ പേരുകൾ കർഡിനാൾ ലൊറെൻസൊ ബാൽഡിസെറി പ്രഖ്യാപിച്ചു. ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ ആണ് കർഡിനാൾ ലൊറെൻസൊ. ഒക്ടോബർ 4-നു തുടങ്ങി 25-നു അവസാനിക്കുന്ന സിനഡ് ഓരോ ആഴ്ചയിലും അന്തിമ രേഖയുടെ ഓരോ അധ്യായം വീതം ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്ചത്തെ ചർച്ചകൾക്കു ശേഷം രേഖ സിനഡിലെ പുരോഹിതസമക്ഷം സമർപ്പിക്കുന്നതും സിനഡ് പ്രസ്തുത രേഖ മാർപാപ്പയ്ക്ക് കൈമാറുന്നതുമാണ്. പിതാവ് സിനഡിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തിരസ്ക്കരക്കുകയോ ചെയ്യും. അന്തിമ രേഖ തയ്യാറാക്കുന്നതിനായി കർഡിനാൾ ലൊറെൻസൊ ബൽഡസെരിയൊടൊപ്പം പ്രവർത്തിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള മുഖ്യ പുരോഹിതർ ഇവരൊക്കെയാണ് .. കാർഡിനാൾ പീറ്റർ എർഡോ ( ഹംഗറി ) ആർച്ച് ബിഷപ്പ് ബ്രൂണോ ഫോർട്ടി (ഇറ്റലി) കാർഡിനാൾ ഓസ്വാൽഡ് ഗ്രേഷ്യസ്(ഇന്ത്യ) കാർഡിനാൾ ഡെനാൽ ഡ് വേർൾ (യുണൈറ്റഡ് സ്റ്റേറ്റ്സ്) കാർഡിനാൾ ജോൺ ഡ്യു ( ന്യൂസിലാന്റ് ) ആർച്ച് ബിഷപ്പ് വിക്ടർ മാന്വൽ ഫെർണാന്റസ് (അർജൻന്റീന) ബിഷപ്പ് മാത്യു മഡേ ഗIഗാബൺ) ബിഷപ്പ് മാർസെല്ലോ സെമാറോ (ഇറ്റലി) ഫാദർ അഡോൽഫ് നിക്കോലാസ് (സുപ്പീരിയർ ജനറൽ, സൊസൈറ്റി ഓഫ് ജീസസ്)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-03 00:00:00
Keywordsfamily synod, malayalam, pravachaka sabdam
Created Date2015-10-03 20:31:12