category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള ദൈവിക പദ്ധതി ആധുനിക സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളിൽ
Content#{red->none->bold->വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പായുടെ അപ്പസ്തോലിക ആഹ്വാനത്തിൽ നിന്നും...}# വിവാഹം, കുടുംബം എന്നിവയെക്കുറിച്ച് ദൈവിക പദ്ധതി സ്ത്രീപുരുഷന്മാരെ സ്പര്‍ശിക്കുന്നത്, പ്രത്യേക സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളിലുള്ള അവരുടെ അനുദിന ജീവിത യഥാര്‍ത്ഥങ്ങളിലാണ്. അതിനാല്‍ സ്വന്തം സേവനകൃത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതിന് സഭ, ഇന്ന് വിവാഹവും കുടുംബവും എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. ഈ അറിവ് സുവിശേഷവത്കരണ പ്രവര്‍ത്തനത്തിന്‍റെ ഒഴിച്ചുകൂടാത്ത ഒരാവശ്യമാണ്. യഥാര്‍ത്ഥത്തില്‍ ഈശോമിശിഹായുടെ മാറ്റമല്ലാത്തതും നിത്യനൂതനവുമായ സുവിശേഷം സഭ എത്തിക്കേണ്ടത്‌ നമ്മുടെ കാലഘട്ടത്തിലെ കുടുംബങ്ങളിലേയ്ക്കാണ്.അതുപോലെ തന്നെ, ലോകത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഇടപെട്ടു കഴിയുന്ന കുടുംബങ്ങളാണ് തങ്ങളെപ്പറ്റിയുള്ള ദൈവികപദ്ധതി അംഗീകരിച്ചും അതിനനുസരിച്ച് ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണം ചരിത്രസംഭവങ്ങളില്‍ തന്നെ പ്രതിധ്വനിക്കുന്നുണ്ട്. തന്മൂലം സാഹചര്യങ്ങള്‍, യുവജനങ്ങളും വിവാഹിതദമ്പതികളും മാതാപിതാക്കളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍, അവരുടെ ഉത്കണ്ഠകള്‍, പ്രതീക്ഷകള്‍ എന്നിവയാലും, വിവാഹവും, കുടുംബവുമെന്ന അക്ഷയ രഹസ്യത്തെപ്പറ്റിയുള്ള കൂടുതല്‍ അഗാധമായ ധാരണയിലേക്ക് സഭ നയിക്കപ്പെടാം. ഇതോടൊപ്പം ഇക്കാലത്ത് പ്രത്യേക പ്രാധാന്യമുള്ള മറ്റൊരു കാര്യത്തെപ്പറ്റിയും വിചിന്തനം നടത്തേണ്ടതുണ്ട്. തങ്ങളുടെ വിവാഹജീവിതത്തേയും കുടുംബജീവിതത്തേയും ബാധിക്കുന്ന പ്രധാനപ്പെട്ട അനുദിന പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടി ഇന്നത്തെ സ്ത്രീപുരുഷന്മാര്‍ ആത്മാര്‍ത്ഥവും അഗാധവുമായ അന്വേഷണം നടത്തുന്നു. ഇതിനിടയില്‍ വളരെ ആകര്‍ഷകങ്ങളായ ആശയങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും കൂടെക്കൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, അവ പല അളവുകളില്‍ മനുഷ്യവ്യക്തിയെ സംബന്ധിച്ച സത്യത്തിനും വ്യക്തിയുടെ മഹത്വത്തിനും മങ്ങലേല്‍പിക്കുന്നവയാണ്. ഈ വീക്ഷണങ്ങളെ സാമൂഹ്യ സമ്പര്‍ക്കോപാധികളുടെ ശക്തവും വ്യാപകവുമായ സംഘടന പലപ്പോഴും പിന്താങ്ങുന്നുണ്ട്. അവ തന്ത്രപൂര്‍വ്വം സ്വാതന്ത്ര്യത്തെയും വസ്തുനിഷ്ഠമായ അഭിപ്രായത്തെയും അപകടത്തിലാക്കുന്നു. മനുഷ്യവ്യക്തിക്ക് സംഭവിക്കുന്ന ഈ അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരാണ്. അവര്‍ സത്യത്തിനു വേണ്ടി പരിശ്രമിക്കുന്നുണ്ട്. സഭയാകട്ടെ, സുവിശേഷാനുഗുണമായ വിവേച്ചനത്തോടെ സത്യത്തിനും, സ്വാതന്ത്ര്യത്തിനും, എല്ലാ സ്ത്രീപുരുഷന്മാരുടെയും മഹത്വത്തിനും വേണ്ടി സ്വന്തം സേവനം അര്‍പ്പിച്ചുകൊണ്ട് അവരോടൊപ്പം നിലകൊള്ളുന്നു. #{black->none->bold->സുവിശേഷാനുഗുണമായ വിവേചനം}# സഭ നടത്തുന്ന ഈ വിവേചനം (തിരിച്ചറിയല്‍) വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും സമഗ്രമായ സത്യവും പൂര്‍ണ്ണമായ മഹത്വവും പരിരക്ഷിക്കുന്നതിനും സക്ഷത്കരിക്കുന്നതിനുമുള്ള ആഭിമുഖ്യം നല്‍കലായിത്തീരുന്നു. ഈ വിവേചനം അര്‍ഹിക്കപ്പെടുന്നത് വിശ്വാസാവബോധത്തിലൂടെയാണ്. വിശ്വാസമാകട്ടെ എല്ലാ വിശ്വാസികള്‍ക്കും പരിശുദ്ധാത്മാവ് നല്‍കുന്ന ദാനമാണ്. തന്മൂലം ഈ വിവേചനം സഭ മുഴുവന്‍റെയും പ്രവര്‍ത്തനമാണ്. വിഭിന്ന ദാനങ്ങളുടെയും പ്രത്യേക വരങ്ങളുടെയും വൈവിധ്യമനുസരിച്ചുള്ള പ്രവര്‍ത്തനമാണ്. പരസ്പരം യോജിച്ചും, എന്നാല്‍ ഓരോന്നിനും ഉചിതമായ ഉത്തരവാദിത്വത്തോടും കൂടിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ദൈവവചനം ആഴത്തില്‍ മനസ്സിലാക്കുന്നതിനും അതിനെ പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടി അവര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു. സഭ ഈ വിവേചനം നിര്‍വഹിക്കുന്നത് മിശിഹായുടെ നാമത്തിലും അവിടുത്തെ അധികാരത്തോടെയും പഠിപ്പിക്കുന്ന അജപാലകരിലൂടെ മാത്രമല്ല‍, പിന്നെയോ അത്മായരിലൂടെയുമാണ്. മിശിഹാ അവരെ തന്‍റെ സാക്ഷികളാക്കുകയും അവര്‍ക്കു വിശ്വാസത്തിന്‍റെ അറിവും പ്രഭാഷണവരവും നല്‍കുകയും ചെയ്തു. (cf. Acts 2: 17-18; Rev. 19:10). അതിന്‍റെ ഫലമായി സുവിശേഷത്തിന്‍റെ ശക്തി അവരുടെ അനുദിനമുള്ള സാമൂഹികവും കുടുംബപരവുമായ ജീവിതത്തില്‍ തെളിഞ്ഞുവിളങ്ങേണ്ടിയിരിക്കുന്നു. കൂടാതെ, സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്‍റെ പദ്ധതിക്കനുസരിച്ച് ഭൗതിക യഥാര്‍ത്ഥങ്ങളെ സംവിധാനം ചെയ്യാനും പ്രകാശമാനമാക്കുവാനുമായി അല്മായര്‍ വിളിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പ്രത്യേക ദൈവവിളി മൂലം ലോക ചരിത്രത്തെ മിശിഹായുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനുള്ള പ്രത്യേക ധര്‍മ്മം അവര്‍ക്കുണ്ട്. എന്നാല്‍ "സ്വഭാവാതീതമായ ഈ വിശ്വാസാവബോധം" വിശ്വാസികളുടെ അഭിപ്രായ ഐക്യത്തില്‍ മാത്രമായോ, അവശ്യമായോ നിക്ഷിപ്ത്തമായിരിക്കുന്നതല്ല. മിശിഹായെ അനുഗമിച്ചുകൊണ്ട് സഭയ്ക്ക് സത്യം അന്വേഷിക്കുന്നു. എപ്പോഴും ഭൂരിപക്ഷാഭിപ്രായം തന്നെയായിരിക്കണമെന്നില്ല. ശക്തിയെ അല്ല‍, മനസാക്ഷിയെയാണ് സഭ ശ്രവിക്കുന്നത്. ഈ വിധത്തില്‍ അവള്‍ ദരിദ്രരെയും മര്‍ദ്ദിതരേയും സംരക്ഷിക്കുന്നു. അജപാലനപ്രവര്‍ത്തനം വികസിപ്പിക്കപ്പെടെണ്ടതായ ചരിത്രസംഭവങ്ങളെ മനസ്സിലാക്കുന്നതിന് സഹായിക്കുമ്പോഴും, സത്യത്തെ കൂടുതല്‍ മെച്ചമായി ഗ്രഹിക്കാന്‍ വഴിതെളിക്കുമ്പോഴും സാമൂഹ്യശാസ്ത്രപരവും സ്ഥിതിഗണിതപരവുമായ ഗവേഷണത്തെ സഭ വിലമതിക്കുന്നു. എന്നാല്‍ അത്തരം ഗവേഷണത്തെ മാത്രമായി, അതില്‍ തന്നെ വിശ്വാസാവബോധത്തിന്‍റെ പ്രകാശനമായി പരിഗണിക്കാവുന്നതല്ല. സഭ മിശിഹായുടെ സത്യത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും, പ്രസ്തുത സത്യത്തിലേക്ക് അവളെ പൂര്‍വാധികം ആഴത്തില്‍ നയിക്കുകയും ചെയ്യുകയെന്നത് ശ്ലൈഹിക ശുശ്രൂഷയുടെ ചുമതലയാണ്. അതിനാല്‍ അജപാലകര്‍ എല്ലാ വിശ്വാസികളിലും വിശ്വാസാവബോധത്തെ വളര്‍ത്തണം. അതിന്‍റെ പ്രകാശനങ്ങള്‍ ‍കലര്‍പ്പില്ലാത്തതാണോ എന്ന് പരിശോധിച്ച് ആധികാരികമായി അവര്‍ വിധി കല്‍പിക്കണം. അതുപോലെതന്നെ പൂര്‍വാധികം പക്വതയാര്‍ന്ന സുവിശേഷാത്മക വിവേചനത്തില്‍ വിശ്വാസികളെ അഭ്യസിപ്പിക്കുകയും വേണം. സ്ത്രീപുരുഷന്മാര്‍ ‍തങ്ങളുടെ വിവാഹജീവിതവും കുടുംബജീവിതവും നയിക്കുന്നത് വിവിധ സാഹചര്യങ്ങളിലും സംസ്കാരങ്ങളിലുമാണ്. അവിടെയെല്ലാം യഥാര്‍ത്ഥത്തിലുള്ള സുവിശേഷാത്മക വിവേചനത്തിന്‍റെ വിശദീകരണത്തിന് നിസ്തുലവും, പകരം വയ്ക്കാനാവാത്തതുമായ സംഭാവനയര്‍പ്പിക്കാന്‍ ക്രിസ്തീയ ദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിയും. അവര്‍ അത് ചെയ്യുകയും വേണം. വിവാഹമെന്ന കൂദാശയുടെ ദാനമായ പ്രത്യേക വരദാനത്താല്‍ ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് അവര്‍ യോഗ്യരുമാണ്. (Source: Familiaris Consortio, Pope John Paul II)
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-04 00:00:00
Keywordsfamily, malayalam, pravachaka sabdam
Created Date2015-10-04 15:20:14