category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ക്രിസ്ത്യാനികളെ മാത്രം അഭയാർത്ഥികളായി സ്വീകരിക്കുന്നത്? ലെബനൻ സഭാദ്ധ്യക്ഷൻ തിക്തമായ അനുഭവങ്ങൾ പങ്കുവക്കുന്നു.
Contentലെബനനിലെ കൃസ്തീയ സമൂഹത്തിന്റെ ഭാവിയോർത്ത് ആശങ്കപ്പെടുന്നതായി സഭാ മേലദ്ധ്യക്ഷന്മാരിലൊരാളായ ആർച്ച് ബിഷപ് സൈമൺ ആറ്റെല്ല പറഞ്ഞു. ലെബനനിലേക്കുള്ള മുസ്ലീം അഭയാർത്ഥി പ്രവാഹം രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം തുടർന്നു പറയുന്നു, 20 ലക്ഷം സിറിയൻ അഭയാർത്ഥികൾ ഇതിനകം ലെബനനിൽ എത്തി കഴിഞ്ഞു. അതിൽ കുറെ പേർ യുദ്ധം അവസാനിക്കുന്നതോടെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, മടങ്ങിപോകാത്തവർ അടുത്ത പത്തു വർഷത്തിനുള്ളിൽ ലെബനൻ പൗരത്വത്തിനായി ശ്രമിക്കും." അങ്ങനെ ഒരു സ്ഥിതി സംജാതമായാൽ ലെബനനിലെ കൃസ്തീയ സമൂഹത്തിന് എന്തു സംഭവിക്കും?, അദ്ദേഹം ചോദിക്കുന്നു. ഈ ജനപ്രവാഹം ലെബനന്റെ ലോലമായ മത ഘടനയിൽ വലിയ ആഘാതം സൃഷ്ടിക്കും. സിറിയൻ അഭയാർത്ഥികളോടുള്ള അനുഭാവ രഹിതമായ ഒരു നിലപാടല്ല തന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ,, ഞങ്ങൾക്ക് അഭയാർത്ഥികളോട് സഹാനുഭൂതിയുണ്ട്. കൃസ്തീയ ആദർശങ്ങളിൽ ഊന്നിയുള്ള ആ സഹാനുഭൂതി പ്രാവർത്തികമാക്കുന്നുമുണ്ട്. പക്ഷേ, ഭാവിയിൽ ഞങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ രൂക്ഷമായിരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു." ബെക്കാ താഴ്വാരത്തിൽ താൻ സേവനം അനുഷിച്ചിരുന്ന അതിരൂപതയിലെ അനുഭവം അദ്ദേഹം വിവരിക്കുന്നു. അത് സിറ്റിയ - ലെബനൻ അതിർത്തിയാണ്. ഏകദേശം 9000-ത്തോളം സിറിയക്കാർ അവിടെ താവളമടിച്ചിരിക്കുന്നു. അതിൽ ഭൂരിഭാഗവും മുസ്ലീം മത വിഭാഗത്തിൽ പെട്ടവരാണ്. പക്ഷേ, ആ നഗരത്തിലെ കൃസ്ത്യാനികളുടെ എണ്ണം 3000-4000 മാത്രമാണ്. അതായത്, മുസ്ലീം അഭയാർത്ഥികൾ അവിടെ ഭൂരിപക്ഷമായി കഴിഞ്ഞു. മതപരമായ ഈ പ്രശ്നത്തോടൊപ്പം സാമ്പത്തീക പ്രശ്നങ്ങളും സ്വദേശീയരെ അലട്ടുന്നു. തൊഴിൽ മേഖല പൂർണ്ണമായും മുസ്ലീം അഭയാർത്ഥികൾ കൈയ്യടക്കി കഴിഞ്ഞു. ലെബനൻകാർക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അഭയാർത്ഥികളായി എത്തുന്ന സിറിയൻ സ്ത്രീകൾ ആ പ്രദേശത്തെ സാംസ്കാരിക ച്യുതിയിലേക്കും നയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെയെല്ലാത്തിന്റെയും ഒപ്പം മതപരമായ കലഹങ്ങളും കൃസ്തീയ ജീവിതത്തിന് ഭീഷിണി ഉയർത്തുന്നു. കൃസ്തീയ വിഗ്രഹങ്ങൾ നശിപ്പിക്കുന്നതും സാധാരണമായിരിക്കുന്നു. മാതാവിന്റെ രൂപവും കുരിശുകളും നശിപ്പിക്കുക, മതിലുകളിൽ കൃസ്തു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുക, ഇങ്ങനെ നാനാവിധത്തിൽ കൃസ്തീയസാമൂഹ്യ ജീവിതം ദുഷിപ്പിക്കുന്ന പ്രവർത്തികൾ കൂടി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ, സുന്നി മുസ്ലീങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് താവളമൊരുക്കാനും തെയ്യാറായി തുടങ്ങിയിരിക്കുന്നു. ലെബനനിലെ ഷിയ മുസ്ലീങ്ങൾ സിറിയൻ ഭരണകൂടത്തെ പിന്താങ്ങുന്നവരാണ്. പക്ഷേ സുന്നി വിഭാഗത്തിൻ പെട്ട മുസ്ലീങ്ങളാണ് ലെബനനിൻ താവളമടിച്ചു കൊണ്ട് ISIS- നെ (ഇസ്ലാമിക് സ്റ്റേറ്റ് ) ക്ഷണിച്ചു വരുത്താൻ ശ്രമിക്കുന്നത്. സിറിയയിൽ നിന്നും ലെബനന് നല്ലതൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.,, അവർ 30 വർഷം നമ്മെ ഭരിച്ചു. പക്ഷേ, ആ ഭരണത്തിൽ ഓർമ്മിക്കാൻ നമുക്ക് നല്ലതൊന്നുമില്ല " 2005-ൽ ആണ് സിറിയ പൂർണ്ണമായും ലെബനനിൽ നിന്നും വിട്ടു പോകുന്നത്. ആയിരക്കണക്കിന് ലെബനൻകാരെ സിറിയൻ പട്ടാളം തട്ടികൊണ്ടു പോയിട്ടുണ്ട്. അങ്ങനെ കാണാതായവരെ പറ്റി ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. സിറിയൻ അധിനിവേശത്തിന്റെ തിക്തഫലങ്ങൾ ലെബനൻ ധാരാളം അനുഭവിച്ചു കഴിഞ്ഞു. ആർച്ച് ബിഷപ്പ് സൈമൺ ആറ്റെല്ല അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ അവസാനിപ്പിക്കുന്നു. "മദ്ധ്യപൂർവ്വദേശത്ത് പ്രസിദ്ധി നേടിയതായിരുന്നു ലെബനൻ ജനാധിപത്യം. സിറിയൻ അധിനിവേശത്തിൻ ആ ജനാധിപത്യം ഇല്ലാതായി. ഇപ്പോൾ ഒരു വൻ പ്രശ്നമായി സിറിയൻ അഭയാർത്ഥി പ്രവാഹം ലെബനന്റെ മേൽ പതിച്ചിരിക്കുന്നു. അത് നമ്മുടെ സാമൂഹ്യഘടനയെ താറുമാറാക്കും എന്ന് ഞാൻ ഭയപ്പെടുന്നു"
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-23 00:00:00
Keywordslebanon, pravachaka sabdam
Created Date2015-08-23 18:04:47