category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടണിൽ മുപ്പതിനായിരത്തോളം മുസ്ലീംങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ യേശു ക്രിസ്തുവിന്റെ ശവക്കച്ചയുടെ പ്രതിരൂപം പ്രദർശിപ്പിച്ചു
ContentTurin shroud എന്നറിയപ്പെടുന്ന, യേശുവിന്റെ മൃതശരീരം പുതയ്ക്കാനായി ഉപയോഗിച്ച തിരുവസ്ത്രത്തിന്റെ ഒരു ശരി പകർപ്പ് കഴിഞ്ഞയാഴ്ച ബ്രിട്ടണിൽ ഹാംഷെയറിലെ അഹമ്മദീയ മുസ്ലീം സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. തദവസരത്തിൽ ബാറി സ്റ്റോവാട്ട്സ് എന്ന, തിരുക്കച്ച ഗവേഷണ പണ്ഡിതൻ, ടൂറിൻ ഷ്റൗഡ്, അതിന്റെ ശരിപകർപ്പുകൾ എന്നീ വിഷയങ്ങളെ പറ്റി വിശദമായ പ്രഭാഷണം നടത്തി. 30,000-ത്തോളം മുസ്ലീംങ്ങൾ പങ്കെടുത്ത സമ്മേളനത്തിലാണ് ഓർത്തഡോക്സ്‌ യഹൂദനായ ബാറി സ്റ്റോവാട്ട്സ്, ഒരു കൈസ്തവ പൗരാണിക വസ്തുവായ ടൂറിൻ ഷ്റൗഡിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചത്. യേശുവിനെ കുരിശിലേറ്റിയതിനു ശേഷം യേശു മരിച്ചില്ലെന്നും കല്ലറയിൽ പ്രവേശിപ്പിച്ച യേശുവിന്റെ ശരീരം മറയ്ക്കാനായി ഉപയോഗിച്ച തുണിയിൽ യേശുവിന്റെ രൂപം പതിഞ്ഞു എന്നും അതാണ് ടൂറിൻ ഷ്റൗഡ് എന്നും വിശ്വസിക്കുന്ന അഹമ്മദീയ മുസ്ലീം സമൂഹമാണ് ബ്രിട്ടണിലെ ഹാംഷെയറിൽ ഈ സമ്മേളനം നടത്തിയത്. ഖുറാന്റെ പല വിധ പകർപ്പുകൾ, മനുഷ്യാവകാശ സംബന്ധിയായ കലാ വസ്തുക്കൾ എന്നിവയുടെയെല്ലാം ഒപ്പമാണ് ഒരാൾ വലുപ്പമുള്ള ടൂറിൻ ഷ്റൗഡ് പ്രദർശനത്തിന് വെച്ചത്. 1978-ൽ, തീരുക്കച്ചയുടെ ആധികാരികയെ പറ്റി നടത്തിയ ശാസ്തീയ പഠനത്തിൽ (STURP- The Shroud of Turin Research Project ) പങ്കെടുത്തിട്ടുള്ള പണ്ഡിതനാണ് ബാറി സ്റ്റോവാട്ട്സ്, തുടക്കത്തിൽ ടൂറിൻ ഷ്റൗഡിന്റെ ആധികാരികതയെ പറ്റി സംശയിച്ചിരുന്നെങ്കിലും ഗവേഷണം പുരോഗിമിച്ചതോടെ സംശയം നീങ്ങുകയും ടൂറിൻ ഷ്റൗഡ് യഥാർത്ഥമാണെന്ന് തന്റെ സഞ്ചാര വേളകളിൽ ലോകത്തിലെ പല സ്റ്റേജുകളിലും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. യേശുവിനെയും യേശുവിന്റെ ദൗത്യത്തെയും പൂർണ്ണമായും തിരസ്ക്കരിക്കുന്ന യഹൂദമതക്കാരനാണ് ബാറി സ്റ്റോവാട്ട്സ് എന്നത് പ്രുത്യേകം ഓർത്തിരിക്കേണ്ടതാണ്. യേശു ഒരു സത്യസന്ധനായ പ്രവാചകനായിരുന്നു എന്നും അദ്ദേഹം കുരിശിലേറ്റപ്പെട്ടില്ല, പ്രത്യുതഃ ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയാണ് ഉണ്ടായതെന്നുമാണ് പരമ്പരാഗത മുസ്ലിംങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ കൃസ്തു കുരിശിലേറ്റപ്പെട്ടുവെന്നും എന്നാൽ ശിഷ്യന്മാരുടെ ശ്രദ്ധാപൂർവ്വമായ പരിചരണത്താൽ അദ്ദേഹം മരിക്കാതെ രക്ഷപെട്ടുവെന്നും വിശ്വസിക്കുന്നവരാണ് അഹമ്മദീയ മസ്ലീംങ്ങൾ: ഏകദേശം ന്തൂറു രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികളം പ്രശസ്തവ്യക്തികളും അടങ്ങിയ സമ്മേളനം സമാധാനം, സഹീഷ്ണുത, ഇസ്ലാം മതവിശ്വസ്തത എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായാണ് സംഘടിക്കപ്പെട്ടത്. തീവ്രവാദി ആശയങ്ങളെ തിരസ്ക്കരിക്കുന്ന നിലപാട് ആവർത്തിച്ചു കൊണ്ട് അഹമ്മദീയ മുസ്ലീം സമൂഹത്തിന്റെ കാ ലീഫ് സമ്മേളനത്തിൽ പ്രസംഗിച്ചു.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-27 00:00:00
KeywordsTurin shroud, pravachaka sabdam
Created Date2015-08-27 11:02:14