category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വവർഗ്ഗ വിവാഹം പാപം തന്നെയെന്ന് ക്രിസ്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഭീകര വിരുദ്ധ നിയമപ്രകാരം തടയണമെന്ന നിർദ്ദേശവുമായി UK-യിലെ പർലമെന്റ് MP
Contentവിവാഹ’ത്തിന്റെ ക്രിസ്ത്യൻ നിർവചനം സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഭീകര വിരുദ്ധ നിയമപ്രകാരം തടയാനുള്ള നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് മാർക്ക് സ്പെൻസർ, എം.പി ആവശ്യപ്പെട്ടു. ഭീകര വിരുദ്ധനിയമത്തിൽ ഒരു തരത്തിലുമുള്ള ‘വിദ്വേഷ ഭാഷ’ണങ്ങൾ പാടില്ല എന്ന് വകുപ്പുണ്ട്. ഇത് "സ്വവർഗ്ഗ വിവാഹം പാപം തന്നെ" എന്ന് ക്രിസ്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനെതിരെ പ്രയോഗിക്കണമെന്നതാണ്‌ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി MPയുടെ ആവശ്യം! ‘ലൈംഗികത’, വിവാഹം എന്നിവയുടെ കൃത്യമായ കൃസ്ത്യൻ നിർവചങ്ങൾ എന്താണ്‌.? വിവാഹമെന്ന ക്ഷേത്രത്തിനുള്ളിൽ പാവനമായി പൂജനുഷ്ഠാനങ്ങൾ അർപ്പിക്കേണ്ട ശ്രേഷ്ഠ പ്രതിഷ്ഠയാണ്‌ ക്രിസ്ത്യാനികൾക്ക് ലൈംഗികത! വിവാഹമോ?, അത് പാരസ്പര്യതയിൽ നിവർത്തിച്ച്, സന്താന പുഷ്ടിയിൽ പരിണമിച്ച് “പെരുകി ഭൂമിയിൽ നിറയുന്ന” തിനുള്ള ദൈവിക വരപ്രസാദത്തിന്റെ നിർദ്ദിഷ്ഠ പ്രസ്ഥാനം! അതിന്‌ “അവനെ ‘അവൻ’ ആണും പെണ്ണുമായി സൃഷ്ടിച്ചു”. വിവാഹം പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്ന ഏദനോളം പഴക്കമുള്ള ക്രിസ്ത്യൻ പരമ്പരാഗത നിഷ്കർഷ്ടം, Extreme Disruption Orders (EDO) മുഖേന തടയണമെന്നാണ്‌ നൊട്ടിംഗാംഷയിലെ ഷേർവുഡ് മണ്ഡലത്തിൽ നിന്നുള്ള M.P, മാർക്ക് സ്പെൻസർ ആവശ്യപ്പെടുന്നത്. ജ്ജിഹാദികളുടെയും മറ്റും അതിതീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി ബ്രിട്ടീഷ് പ്രധാനമന്തി, ഡേവിഡ് ക്യാമറൂണും വകുപ്പ് മന്ത്രി, തെരീസ്സാ മേയും കൂടി നിർമ്മിച്ച പുതിയ നിയമങ്ങളാണ്‌ EDO ചില പ്രത്യേക സാഹചര്യങ്ങളീൽ ക്രിസ്ത്യൻ അദ്ധ്യാപകർക്ക് പുരുഷ-സ്ത്രീ വിവാഹത്തെ അനുകൂലിച്ച് പഠിപ്പിക്കുന്നതിൽ വിരോധമില്ലെന്നും സ്പെൻസർ അഭിപ്രായപ്പെടുന്നുണ്ട്. പുരുഷ-സ്ത്രീ വിവാഹത്തെ ഉയർത്തിപ്പിടിക്കുന്ന തങ്ങളെ തീവ്രവാദികളെന്ന് മുദ്ര കുത്തുമോ എന്നുള്ള ഭയത്തിലാണ്‌ ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസികൾ. ജനാതിപത്യം, സഹിഷ്ണുത എന്നീ ‘ബ്രിട്ടീഷ് മൂല്ല്യ’ങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്‌ കൂടിയാണ്‌, തീവ്രവാദം തടയുന്നതിനുള്ള ഈ EDO-നിയമം ഉണ്ടാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് മൂല്ല്യം ഉയർത്തിപ്പിടിക്കുവാനായി സ്ഥാപിക്കപ്പെട്ട കൺസർവേറ്റീവ് പാർട്ടിയുടെ M.P യാണ്‌ ബ്രിട്ടന്റെ കൺസർവേറ്റീവ് മൂല്ല്യമായ സ്ത്രീ പുരുഷ വിവാഹം പ്രോൽസാഹിപ്പിക്കുന്നവർക്കെതിരെ സംസാരിക്കുന്നത്. ക്രിസ്തുവിന്‌ 3500 വർഷങ്ങൾക്ക് മുമ്പ്, മദ്ധ്യകിഴക്കനേഷ്യയിലെ ‘സോദം’ പട്ടണം സ്വർഗ്ഗരതിക്കാരാൽ ദുഷ്ടനഗരമായി തീർന്നപ്പോൾ ദൈവം തീയും ഗന്ധകവുമിറക്കി കത്തിച്ച് ചാമ്പലാക്കപ്പെട്ട്, ബ്രിട്ടണ്‌ സമീപത്തുള്ള മെഡിറ്ററേനിയൻ കടലിനപ്പുറത്ത് ചാവുകടലായി, ജീവന്റെ അംശം പോലും ഇല്ലാതെ ഇന്നും അവശേഷിക്കുന്നത് ഏറെ അറിവുള്ള ബ്രിട്ടൻ തന്നെ സോദം ആവർത്തിക്കൗവാൻ ശ്രമിക്കുന്നത് മറ്റൊരു വൈരുദ്ധ്യം! യു.കെ യിലുള്ള The National Secular Society എന്ന സംഘടനയും സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണ്‌ പക്ഷെ, ഒരു വലിയ വ്യത്യാസം- ക്രിസ്ത്യൻ അദ്ധ്യാപകരെ തടയുന്നത് വഴി, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയാണന്ന കാരണത്താൽ അവർ സ്പെൻസറുടെ ഈ പുതിയ നിർദ്ദേശത്തെ പ്രതിരോധിക്കുകയാണ്‌.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-06 00:00:00
Keywords
Created Date2015-08-06 19:24:21