category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസൈനിക തലവൻ- അഖിലാണ്ഡനായകൻ, യുദ്ധം യഹോവക്കുള്ളത്, സർവ്വസൈന്യാധിപൻ ജനറൽ യഹോവ
Content1945 ഓഗസ്റ്റ് 6-ലെ ബോംബാക്രമണ ദുഖാചരണത്തിന്റെ ഭാഗമായി ജപ്പാനിലെ അനുസ്മരണ പാർക്ക് വ്യാഴാഴ്ച പ്രഭാതത്തിൽ പ്രാർത്ഥനയുടെ ശ്മശാനമൂകതയിലാണ്ടു. 70 വർഷങ്ങൾക്ക് മുമ്പ് ഇതു പോലൊരു സുപ്രഭാതത്തിൽ ആകാശ മണ്ഡലത്തെ വെട്ടിമുറിച്ച് ഒരു അഗ്നിഗോളം വർഷിച്ച ദുരന്തം ഒന്നോർത്തെടുക്കാൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്ദർശകരും നാട്ടുകാരും ആ ദുർദിനത്തിന്റെ ഓർമ്മപ്പെടുത്തലിന്റെ സമയമാം മണിമുഴക്കത്തിൽ ഒത്ത് ചേർന്നു. ഈ കൂടിച്ചേരലിൽ, അമേരിക്കയിലെ ന്യൂമെക്സിക്കൊയിലെ ലാസ് ക്രൂസസിലെ ബിഷപ്പ് ഓസ്കാർ കാറ്റുവും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യ ജപ്പാൻ സന്ദർശനവുമായിരുന്ന. ജപ്പാനിലെ കത്തോലിക്കരുടെ, ആണവായുധ ശേഖരത്തിനെതിരായിട്ടുള്ള ശക്തമായിട്ടുള്ള നിലപാടുകളെ പറ്റി അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് ബിഷപ്പ് പറഞ്ഞു. “ഒരമേരിക്കൻ സമാധാന ദൗത്യ സംഘം ഈ വേളയിൽ ഇവിടെ ജപ്പാൻ സംഘത്തോടൊപ്പം ഊണ്ടായിരിക്കേണ്ടതാവശ്യമാണ്‌; കാരണം സമാധാനത്തിനു വേണ്ടി അവർ ചെയ്യുന്ന ശ്രമങ്ങളെ ഞങ്ങൾ ആദരിക്കുകയും അവർക്കൊപ്പം നില്ക്കുകയും ചെയ്യുന്നു. അണുവായുധ പ്രചാരത്തിനെതിരെയുള്ള അഖില ലോകപ്രചാരണം, പ്രത്യേകിച്ചും അമേരിക്കയിൽ നടത്തുന്ന സഭയുടെ ഭാഗം തന്നെയാൺണല്ലോ അവർ”. ബിഷപ്പ് കാന്റു കത്തോലിക്ക വാർത്താ സർവ്വീസ്സിനോട് പ്രസ്താവിച്ചു ഏതൊരു രാഷ്ട്രത്തിന്റെയും മൊത്തം ബജറ്റിന്റെ സിംഹഭാഗവും ആയുധസംഭരണത്തിന്‌ വേണ്ടിയാണ്‌ നീക്കി വച്ചിരിക്കുന്നത്. സൈനീകശാക്തീകരണം ഇല്ലെങ്കിൽ ഈ കൂറ്റൻ തുക രാഷ്ട്ര നിർമ്മാണത്തിന്‌ വേണ്ടി ഉപയോഗിച്ച് ഒരു ക്ഷേമരാഷ്ട്രനിർമ്മതി സാദ്ധ്യമാക്കാവുന്നതാണ്‌. യുദ്ധാനന്തരജപ്പാനാണ്‌ ഇതിന്റെ മാതൃക! അവർക്കൊരു പ്രതിരോധ ബജറ്റില്ല; തന്മൂലം യുദ്ധസന്നദ്ധമായ ഒരു സൈനിക ശ്രേണിയോ, ആണവായുധ ശേഖരമോ ഇല്ലാത്തതിനാൽ, ആ പണം ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ജപ്പാന്റെ സാമ്പത്തികമായ വളർച്ചയുടെ ഒരു രഹസ്യവും ഈ പരസ്യമായ നയമാണ്‌. ആലങ്കാരികവും ആത്മീയവുമായി ചിന്തിച്ചാൽ ഈ നയം:- ‘സൈനിക തലവൻ-അഖിലാണ്ഡനായകൻ; യുദ്ധം യഹോവക്കുള്ളത്, സർവ്വസൈന്യാധിപൻ ജനറൽ യഹോവ‘- എന്നീ മുദ്രാവാചങ്ങളിലധിഷ്ഠിതമാണ്‌. ഇതിനുദാഹരണം ദാവീദ് എന്ന ഇടയബാലനിൽ കാണാം. യുദ്ധവീരനായ ശൗൽ രാജാവിനോ, ഏത് മാരകായുധത്തിനോ തോല്പ്പിക്കാനാവാത്ത ഗോല്യാത്തിനെ ഒരൊറ്റ കവണക്കല്ല് (തെറ്റാലി) കൊണ്ട് വീഴ്ത്താൻ ദൈവകൃപയാൽ ദാവീദ് നേടിയെടുക്കുന്നു. യുദ്ധം യുദ്ധസന്നാഹങ്ങൾ കൊണ്ട് നേടിയെടുക്കാൻ സാദ്ധമല്ല എന്ന പാഠ്ം! ഒരു പക്ഷം ജയിച്ചു എനാക്രോഷിക്കുമ്പോൾ, രണ്ട് പക്ഷങ്ങളും തോറ്റൂ എന്ന് ഹിരോഷിമയിലേയും പേൾ ഹാർബറിലേയും ശവകുടീരങ്ങൾ നിശബ്ദമായി തേങ്ങുന്നു. എന്നാൽ ഇതിന്‌ വിപരീതമായി, “സൈനികശക്തി വർദ്ധിപ്പിക്കാമെന്നവാദവുമായി ഒരു പ്രസ്ഥാനം ജപ്പാനിൽ ഉണ്ടന്ന് ഞങ്ങൾക്ക് അറിയാം. ഇതിനെതിരെ കരുതിയിരിക്കണം. ഇതിനെതിരെ പോരാടുന്ന ജപ്പാനിലെ ബിഷപ്പുമാരൊടൊപ്പം ഞങ്ങളുണ്ട്. 70 വർഷങ്ങളായിട്ടുള്ള ശത്രുത അവസാനിപ്പിച്ച്, ജപ്പാനെ കൂട്ടുപങ്കാളികളാക്കാൻ സാധിച്ചിരിക്കുന്നു”, ബിഷപ്പ് പറഞ്ഞു. International Justice and Peace എന്ന സംഘടയുടെ അദ്ധ്യക്ഷനായ ബിഷപ്പ് കാന്റു പറഞ്ഞു “ഒരു അമേരിക്കൻ പൗരൻ എന്ന നിലയിൽ, കടുത്ത് ദു:ഖവും പശ്ചാത്താപവുമായാണ്‌ ഞാൻ ഹിരോഷിമയിൽ വന്നിരിക്കുന്നത്”. Aug 9-ലെ ദു:ഖാചരണത്തിനായി, അമേരിക്ക ബോംബ് വർഷിച്ച രണ്ടാമത്തെ പട്ടണമായ നാഗസാക്കിയിലേക്ക് അദ്ദേഹം പോകുകയാണ്‌. “ജപ്പാനിലെ കത്തോലിക്ക ബിഷപ്പുമാർ ജപ്പാൻ ജനതക്കു വേണ്ടി, യുദ്ധത്തിൽ അവരുടെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങൾക്ക് പശ്ചാത്തപിച്ചു കൊണ്ടുള്ള പ്രസ്താവന വായിച്ചപ്പോൾ സന്തോഷം തോന്നി. സൗഹൃദ ശ്രമങ്ങളുമായി മുന്നോട്ട് പോകണമെന്ന് തന്നെയാണ്‌ അവരുടെ സമീപനം പഠിപ്പിക്കുന്നത്”. അദ്ദേഹം തുടർന്നു. ഹിരോഷിമകൾ ഇനിയും ലോകത്ത് ഒരിടത്തും ഉണ്ടാകില്ലന്ന് ഉറപ്പ് വരുത്താൻ അമേരിക്കൻ ബിഷപ്പുമാർ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്ന്, catholoic Memorical Cathedral for World Peace-ന്റെ വാർഷികാചരണത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനക്കു ശേഷം അദ്ദേഹം അല്മായ കൂട്ടയ്മയോട് പറഞ്ഞു. “1991-ലെ ശീതസമര സമാപനത്തിനു ശേഷം, അമേരിക്കക്കാർ ആണവായുധത്തിന്റെ കാര്യം ചിന്തിക്കറേയില്ല. എന്നാൽ ഈ അടുത്ത കാലത്ത് വിവിധരാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറുകൾ, മനസ്സിൽ മറഞ്ഞിരുന്ന ആണവ ചിന്തകൾ പൊന്തി വരുത്തിയിരിക്കുന്നു”. അദ്ദേഹം തുടർന്നു, “ആണവനിരായുധത്തെ പറ്റിയുള്ള പുനർ ചിന്തകൾ കാലഹരണപ്പെട്ട വ്യായാമമായിട്ടാണ്‌, എന്റെ തലമുറയിൽ പെട്ടവർ വിചാരിക്കുന്നത്. പക്ഷെ, ദൗർഭാഗ്യവശാൽ അതങ്ങനെയല്ല”. ഉദാഹരണമായി അദ്ദേഹം പറഞ്ഞത് റഷ്യയുടെ ജൂണിലെ പ്രഖാപനമാണ്‌. 40 പുതിയ Intercontinental ballistic missiles കൂടി റഷ്യ തങ്ങളുടെ ആയുധ ശേഖരണത്തിലേക്ക് കൂട്ടുന്നു. യുക്രൈനോടുള്ള റഷ്യയുടെ ഭീഷണി ഇത്തരത്തിൽ ഓർക്കേണ്ടതാണ്‌. പല ആയുധങ്ങളൂം പഴഞ്ചനായി തള്ളി പുതിയ ആയുധ ശേഖരം ഉണ്ടാകണമെന്ന അമേരിക്കയുടെ പരിപാടി, റഷ്യയുടെ ഈ പ്രവർത്തനത്താൽ ഉത്തേജിതരായ അമേരിക്കൻ കോൺഗ്രസ്സിലുള്ള ചിലർ മൂലമാണ്‌. അമേരിക്കൻ പൊതുജനാഭിപ്രായത്തെ ഇത് ബാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ആണവായുധം കുറക്കണമെന്നുള്ള പൊതുജനാഭിപ്രായം ഇപ്പോൾ കുറഞ്ഞ് വരുന്നതായിട്ടാണ്‌ അഭിപ്രായ വോട്ടെടുപ്പുകൾ വെളിപ്പെടുത്തുന്നത്. ഇതിനർത്ഥം അമേരിക്കൻ ബിഷപ്പുമാരുടെ ചുമതലാബോധം വർദ്ധിച്ചിരിക്കുകയാണന്നാണ്‌. “ആണവമില്ലാത്ത ഒരു ലോകസങ്കല്പ്പം സംജാതമാക്കുവാൻ ഭൂരിപക്ഷം അമേരിക്കക്കാരെ ബോധ്യപ്പെടുത്തുക എന്ന ജോലിഭാരം-” ബിഷപ്പ് തുടർന്നു., “ഈ ചുമതല ബിഷപ്പ്മാർക്ക് മാത്രമായി സാദ്ധ്യമാക്കാൻ കഴിയുകയില്ല. സമചിത്തരായ മറ്റ് സമാധാനകാംക്ഷികളുമായി കൂട്ടുചേർന്നേ പറ്റുകയൊള്ളു”. “ഭാഗ്യവശാൽ, നിരായുധീകരണ പ്രക്രിയയിൽ അമേരിക്കയിലുള്ള മതസമുദായംഗങ്ങൾ മാത്രമല്ല, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ, വ്യാപാരികൾ, പട്ടാള മേധാവികൾ, വിദ്യഭ്യാസ വിവക്ഷകർ, സാമൂഹിക പ്രവർത്തകർ എന്നെ വിഭാഗങ്ങളും പങ്കെടുക്കുന്നുണ്ട്. എന്നിരുന്നാലും, ഈ അടുത്തകാലത്തായി, വാഷിംടണിലെ ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥ പല പ്രയാസങ്ങളും ഉയർത്തുണ്ടെന്നുത് നാം കരുതിയിരിക്കേണ്ട കാര്യം തന്നെയാണ്‌. കോൺഗ്രസ്സിനുള്ളിലെ രാഷ്ട്രീയ ചേരി തിരിവുകൾ കണക്കിലെടുത്താൽ, യഥാർത്ഥ നിരായുധീകരണത്തിലേക്കുള്ള വഴിത്താരകൾ നീണ്ഡതും ദുർഘടവുമാണന്ന് ചൂണ്ടു പലകകൾ സൂചിപ്പിക്കുന്നു. ഇതൊക്കെയാണങ്കിലും ആണവായുധങ്ങൾ ഒഴിവാക്കുന്നതായുള്ള സമരം അതി കഠ്ഹിനമായി തന്നെ മുന്നോട്ടു കൊണ്ട് പോകുമെന്ന് ബിഷപ്പ് കാന്റു പ്രതിജ്ഞ ചെയ്യുന്നു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനഫലമായി കൊല്ലപ്പെട്ട ലക്ഷക്കണക്കിന്‌ ജപ്പാൻകാരിൽ, അവിടെ നിന്നും 800 മൈൽ ദൂരെയുള്ള കടലിൽ മീൻപിടിച്ചുകൊണ്ടിരുന്നവരും ഉൾപ്പെടും. മറ്റ് വിധത്തിൽ കൊല്ലപ്പെട്ടവർ, ആണവപ്രസരണത്താൽ ക്യാൻസർ രോഗികളായവരാണ്‌. ബോബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് Cheshire- മനസ്താപത്താൽ ക്യാൻസർ രോഗികൾക്കും അനാഥർക്കും വേണ്ടി സ്ഥാപിച്ച ആതുരാലയങ്ങളാണ്‌ ചെഷ്ടയർ ഹോംസ്. തെറ്റാലിക്കല്ലുകൾ ജപമാലകളായാൽ ഗോല്ല്യത്തുമാർ ഉണ്ടാകുകയില്ല, ചെഷ്ടയർ ഹോമുകൾ പഠനകേന്ദ്രങ്ങളായി മാറുകയും ചെയ്യും!.
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-08 00:00:00
Keywords
Created Date2015-08-08 13:25:48