Content | ഭയവും വിഷാദവും മനുഷ്യനെയും സഭയെയും രോഗിയാക്കുന്നു. അത് തളര്‍ച്ചയ്ക്കും സ്വാര്‍ത്ഥതയ്ക്കും കാരണമാകുന്നു. അവസാനം അത് ഒരുവനില്‍ താൻ ജീവിക്കുന്ന സാമൂഹിക അന്തരീക്ഷത്തോടുതന്നെ വെറുപ്പുളവാക്കുന്നു. എന്നാല്‍ നാം ഈ ലോകത്തെയും അതിലുള്ളവയെയും ഭയപ്പെടാതെ ക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവത്തെ മാത്രം ഭയപ്പെടുകയും ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് ധൈര്യത്തിന്‍റെ മനോഭാവമുള്ള ആനന്ദം നമ്മുടെ ഹൃദയങ്ങളിലേക്ക് കൊണ്ടുവരുന്നു.

ഭയത്തെയും ആനന്ദത്തെയും കുറിച്ച് രണ്ട് ശക്തമായ വചനങ്ങൾ നമുക്ക് ബൈബിളില്‍ കണ്ടെത്തുവാന്‍ സാധിക്കും. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ദൈവം വി.പൗലോസിനോട് പറയുന്നു. ഭയപ്പെടേണ്ട നിശബ്ദനായിരിക്കാതെ പ്രസംഗിക്കുക എന്തെന്നാല്‍ ഞാന്‍ നിന്നോടു കൂടെയുണ്ട്(Acts 18: 9-10). ഭയം ഒരു ക്രിസ്തീയ മനോഭാവമല്ല. എങ്കിലും ഭയം ഇന്നു പലരുടെയും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവരുടെ തന്നെ ആത്മാവിനെ തടവറക്ക് ഉള്ളിലാക്കുകയും ചെയ്യുന്നു. ഭയപ്പെടുന്ന വ്യക്തിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കാരണം അവന്‍ എപ്പോഴും തന്നിലേക്കു തന്നെ നോക്കിക്കൊണ്ട് ദോഷമായിട്ടുള്ളതൊന്നും സംഭവിക്കാതിരിക്കാന്‍ വേണ്ടി നിഷ്ക്രിയനാകുന്നു. ഓരോ പ്രവര്‍ത്തികളിലും അപകടം പതിയിരിപ്പുണ്ടോ എന്ന് മുന്‍വിധിയോടെ അവന്‍ സംശയിക്കുന്നതിനാല്‍ അവന് ഒന്നും പൂര്‍ണ്ണമായി ചെയ്യുവാന്‍ സാധിക്കുന്നില്ല.

എന്നാല്‍ നാം ദൈവത്തെ ഭയപ്പെടുന്നവരാകുക. ലോകത്തെ ഭയപ്പെടുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ സന്ദേശം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. യോഹന്നാന്‍റെ സുവിശേഷത്തില്‍ കര്‍ത്താവ് ദു:ഖം സന്തോഷമായി മാറുന്നതിനെക്കുറിച്ച് പറയുന്നു (John 16: 20-23). തന്‍റെ പീഢാനുഭവത്തിന്‍റെ നിമിഷത്തേക്കായി ശിഷ്യന്‍മാരെ ഒരുക്കിക്കൊണ്ട് അവിടുന്നു പറയുന്നു- നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദു:ഖിതരാകും എന്നാല്‍ നിങ്ങളുടെ ദു:ഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്ക് ദു:ഖമുണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ അവള്‍ ആ വേദന മറക്കുന്നു. അങ്ങനെ ക്രിസ്തു നമുക്ക് ആനന്ദം വാഗ്ദാനം ചെയ്യുകയും "നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തുകളയുകയില്ല" എന്ന ഉറപ്പു നല്‍കുകയും ചെയ്യുന്നു.

ക്രിസ്തീയമായ ആനന്ദം കേവലം ഉല്ലാസഭരിതമായ ആഹ്ളാദ പ്രകടനങ്ങളല്ല. അത് പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. അത് നമ്മുടെ ഹൃദയങ്ങളെ നിത്യമായ ആനന്ദം കൊണ്ടു നിറക്കുന്നു. കാരണം നമ്മുടെ കര്‍ത്താവ് ഉത്ഥാനം ചെയ്തവനും പിതാവിൻറെ വലതുഭാഗത്തിരിക്കുന്നവനും നമ്മുടെ മേല്‍ ഭരണം നടത്തുന്നവനുമാണ്. അവന്‍ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി നോക്കുന്നവനും, അവന്‍റെ കൃപകള്‍ ധാരാളമായി നമ്മിലേക്കു വര്‍ഷിക്കുന്നവനും നമ്മളെ പിതാവായ ദൈവത്തിന്‍റെ മക്കളാക്കി മാറ്റുന്നവനുമാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തീയ ആനന്ദം. ഓരോ ക്രിസ്ത്യാനിയും ഈ ആനന്ദത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഈ ആനന്ദം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലങ്കില്‍ നിങ്ങള്‍ക്ക് എന്തോ നഷ്ടമായിരിക്കുന്നു.

അതുകൊണ്ട് ഭയം വെടിയുക; ആനന്ദമുള്ളവരാവുക. പരിശുദ്ധാത്മാവ് നല്‍കുന്ന ധൈര്യവും വരദാനങ്ങളും ദൈവത്തില്‍ നിന്നും ചോദിച്ചു വാങ്ങുവാൻ നാം ഒരിക്കലും മടി കാണിക്കരുത്. നമ്മുടെ ജീവിതത്തിന്‍റെ ഇരുളടഞ്ഞ നിമിഷങ്ങളിലും അത് നമ്മെ ശക്തിപ്പെടുത്തും.