category_idEvents
Priority0
Sub CategoryNot set
statusPublished
PlaceUnited Kingdom
Mirror DayNot set
Headingമാഞ്ചെസ്റ്റർ നൈറ്റ് വിജിൽ എല്ലാ മൂന്നാം വെള്ളിയാഴ്ചകളിലും.
Contentവർഷങ്ങളായി മാഞ്ചെസ്റ്റർ longsight-ലെ ST.Joseph ദേവാലയത്തിൽ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ 3.30 വരെ നൈറ്റ് വിജിൻ നടന്നു വരുന്നു. യു.കെ യിലെ മലയാളി സമൂഹത്തിനു വേണ്ടി നാട്ടിൽ നിന്നും നിരവധി വൈദികരും ധ്യാനശുശ്രൂഷകരും കടന്നു വരുന്നതിനു മുൻപു തന്നെ ജീസ്സസ്സ് യൂത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ നൈറ്റ് വിജിൻ കുടിയേറ്റത്തിൻറെ ആദ്യ കാലഘട്ടത്തിൽ അനേകം ക്രൈസ്തവ വിശ്വാസികൾക്ക് വിശ്വാസത്തിൽ ആഴപ്പെടുവാനും പ്രാർത്ഥനാ ജീവിതം തുടർന്നു കൊണ്ടുപോകുവാനും സഹായമായി എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ജീസ്സസ്സ് യൂത്തിലെ ഒരുപറ്റം യുവാക്കളുടെ ത്യാഗപൂർണ്ണമായ പ്രാർത്ഥനയും ആദ്യ കാലങ്ങളിൽ യു കെയിലെ മാഞ്ചെസ്റ്ററിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങളുടെ പിന്തുണയും ഇതിൻറെ പിന്നിലെ പ്രേരക ശക്തികളായിരുന്നു. നിരവധി പരീക്ഷ്ണങ്ങളിലൂടെ കടന്നു വന്ന് മുടക്കമില്ലാതെ തുടർന്നുപോരുന്ന ഈ നൈറ്റ് വിജിലിൽ വചനപ്രഘോഷണം, കുമ്പസാരം, ജപമാല, വിശുദ്ധകുർബ്ബാന, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകൾ എല്ലാ മാസവും ഓരോ വൈദികരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. നൈറ്റ് വിജിൻ നടക്കുന്ന ദേവാലയത്തിൻറെ അഡ്രസ്സ്- St Joseph Church, Portland Crescent, Longsight, Manchester M13 0BU
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-19 00:00:00
KeywordsNot set
Created Date2015-07-19 13:48:21