Content | വിശ്രമത്തിനുള്ള ദിവസത്താല്‍ മുടിചൂടപ്പെടുന്ന തൊഴിലിന്‍റെ ആഴ്ചെയെന്ന പ്രതിരൂപം (ഉത്പ 1:12:3) സൃഷ്ടി എത്ര നല്ലതും മനോഹരവും ബുദ്ധിപരമായി ക്രമവത്കരിച്ചിരിക്കുന്നതാണെന്നതിന്‍റെ പ്രകാശനമാണ്.

ആറുദിവസത്തെ ജോലി എന്ന പ്രതിരൂപത്തില്‍ നിന്ന് നമുക്കുള്ള പ്രധാനനിയമങ്ങള്‍ വ്യുത്പാദിപ്പിക്കാം: 1.സ്രഷ്ടാവ് അസ്തിത്വത്തിലേക്കു വിളിക്കാത്ത ഒന്നുമില്ല. 2.അസ്തിത്വമുള്ള ഏതു വസ്തുവും അതിന്‍റേതായ രീതിയില്‍ നല്ലതാണ്. 3.ചീത്തയായിത്തീര്‍ന്ന ഒരു വസ്തുവിനും നല്ല കാമ്പുണ്ട്. 4.സൃഷ്ടിക്കപ്പെട്ട ജീവികളും വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടവയും പരസ്പരം ആശ്രയിക്കുന്നവയുമാണ്. 5.സൃഷ്ടി അതിന്‍റെ ക്രമത്തിലും സമന്വയത്തിലും ദൈവത്തിന്‍റെ സര്‍വാതിശായിയായ നന്‍മയും സൗന്ദര്യവും പ്രതിഫലിക്കുന്നു. 6.സൃഷ്ടിയില്‍ സങ്കീര്‍ണ്ണതയുടെ ഒരു ക്രമമുണ്ട്: മനുഷ്യന്‍ മൃഗത്തെക്കാള്‍ ഉന്നതാണ്, മൃഗം സസ്യത്തെക്കാള്‍ ഉന്നതമാണ്. സസ്യം ജീവനില്ലാത്ത പദാര്‍ത്ഥത്തെക്കാള്‍ ഉന്നതമാണ്. 7.ക്രിസ്തു ലോകത്തെ സമാഹരിക്കുകയും ദൈവം എല്ലാറ്റിനും എല്ലാമായിരിക്കുകയും ചെയ്യുന്ന മഹോത്സവത്തിലേക്ക് സൃഷ്ടി അതിവേഗം പായുകയാണ്.

സാബത്ത് ഒന്നാമതായി സൃഷ്ടികര്‍മ്മത്തിന്‍റെ ഏഴാം ദിവസത്തെ അനുസ്മരിപ്പിക്കുകന്നു. ആ ദിവസം ദൈവം ജോലിയില്‍ നിന്നു വിരമിക്കുകയും വിശ്രമിക്കുകയും ചെയ്തു. (പുറ 31:17). ജോലി നിറുത്തിവയ്ക്കാനും ഊര്‍ജ്ജം വീണ്ടും ശേഖരിക്കാനും എല്ലാ മനുഷ്യരെയും ഇത് അധികാരപ്പെടുത്തുന്നെന്നു പറയാം. അടിമകള്‍ പോലും സാബത്ത് ആചരിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നു. ഇത് ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള ഇസ്രായേലിന്‍റെ വിമോചനമാകുന്ന രണ്ടാമത്തെ മഹത്തായ സ്മാരകാ അടയാളത്തെ ഓര്‍മ്മിപ്പിക്കുന്നു. നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്ന് നീ ഓര്‍മ്മിക്കുക (നിയമാ 5:15). അതുകൊണ്ട് സാബത്ത് മാനുഷിക സ്വാതന്ത്ര്യത്തിന്‍റെ മഹോത്സവമാണ്. സാബത്തുദിവസം എല്ലാവരും സ്വതന്ത്രമായി ശ്വസിക്കുന്നു. ഉടമസ്ഥരും അടിമകളുമെന്ന ലോകത്തിന്‍റെ വിഭജനം ഇത് അസാധുവാക്കുന്നു. പരമ്പരാഗത യഹൂദമതത്തില്‍ സ്വാതന്ത്ര്യത്തിന്‍റെയും വിശ്രമത്തിന്‍റെയും ഈ ദിവസം വരാനിരിക്കുന്ന ലോകത്തിന്‍റെ ഒരു മൂന്നാസ്വാദനം കൂടിയായി കരുതുന്നു.

(Derived from the teachings of the Church) |